x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​​​​ന്ത്യ- ഇം​​​​ഗ്ല​​​​ണ്ട് സെ​​​​മി​​​​ഫൈ​​​​ന​​​​ൽ മുംബൈ വാങ്കഡെയിൽ രാ​​​​ത്രി ഏ​​​​ഴി​​​​ന്


Published: March 5, 2026 12:33 AM IST | Updated: March 5, 2026 12:33 AM IST

മും​​​​ബൈ: ഐ​​​​സി​​​​സി പു​​രു​​ഷ ട്വ​​​​ന്‍റി-20 ക്രി​​ക്ക​​റ്റ് ലോ​​​​ക​​​​ക​​​​പ്പ് ഫൈ​​ന​​ൽ ചി​​ത്രം ഇ​​ന്നു തെളിയും. തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ ര​​​​ണ്ടാം ഫൈ​​​​ന​​​​ൽ സ്വ​​​​പ്നം ക​​​​ണ്ട് മെ​​​​ൻ ഇ​​​​ൻ ബ്ലൂ ​​​​ഇ​​​​ന്ന് ഇം​​​​ഗ്ല​​​​ണ്ടി​​​​നെ നേ​​​​രി​​​​ടും. രാ​​ത്രി ഏ​​ഴി​​ന് മും​​ബൈ വാ​​ങ്ക​​ഡെ സ്റ്റേ​​ഡി​​യ​​ത്തി​​ലാ​​ണ് ഇ​​ന്ത്യ x ഇം​​ഗ്ല​​ണ്ട് ര​​ണ്ടാം സെ​​മി. ഇ​​രു​​ടീ​​മും സെ​​മി​​യി​​ൽ ഏ​​റ്റു​​മു​​ട്ടു​​ന്ന​​ത് (2022, 2024, 2026) ഇ​​തു മൂ​​ന്നാം ത​​വ​​ണ. എ​​ട്ടി​​നാ​​ണ് ഫൈ​​ന​​ൽ.

സ​​​​ഞ്ജു ത​​രം​​ഗം 

നി​​​​ല​​​​വി​​​​ലെ ചാ​​​​ന്പ്യ​​​​ന്മാ​​​​ർ എ​​​​ന്ന ബ്രാ​​​​ൻ​​​​ഡി​​​​ലി​​​​റ​​​​ങ്ങി​​​​യ ഇ​​​​ന്ത്യ​​​​യെ ടോ​​​​പ്പ് ഓ​​​​ർ​​​​ഡ​​​​ർ ബാ​​​​റ്റ​​​​ർ​​​​മാ​​​​രു​​​​ടെ താ​​​​ള​​​​മി​​​​ല്ലാ​​​​യ്മ വ​​​​ല​​​​ച്ചു. ഇ​​​​തോ​​​​ടെ സൂ​​​​പ്പ​​​​ർ എ​​​​ട്ട് ശ​​​​ക്ത​​​​രു​​​​ടെ പോ​​​​രാ​​​​ട്ട​​​​ത്തി​​​​ൽ കി​​​​ത​​​​ച്ചു. ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക​​​​യ്ക്കെ​​​​തി​​​​രാ​​​​യ വ​​​​ൻ തോ​​​​ൽ​​​​വി പു​​​​റ​​​​ത്തേ​​​​ക്ക് വ​​​​ഴി തു​​​​റ​​​​ക്കു​​​​മെ​​​​ന്ന ഘ​​​​ട്ട​​​​ത്തി​​​​ലാ​​ക്കി. തു​​​​ട​​​​ർ​​​​ന്ന് സിം​​​​ബാ​​​​ബ്‌​​വെ​​​​യ്ക്കെ​​​​തി​​​​രേ ത​​​​ക​​​​ർ​​​​പ്പ​​​​ൻ ജ​​​​യം. ഇ​​​​ഞ്ചോ​​​​ടി​​​​ഞ്ച് പോ​​​​രാ​​​​ട്ട​​​​ത്തി​​​​ൽ വെ​​​​സ്റ്റ് ഇ​​​​ൻ​​​​ഡീ​​​​സി​​​​നെ കീ​​​​ഴ​​​​ട​​​​ക്കി സെ​​​​മി​​​​യി​​​​ൽ. ഓ​​​​പ്പ​​​​ണ​​​​റാ​​​​യി സ​​​​ഞ്ജു സാം​​​​സ​​​​ണി​​​​ന്‍റെ വ​​​​ര​​​​വ് ഇ​​​​ന്ത്യ​​​​ൻ ബാ​​​​റ്റിം​​​​ഗ് നി​​​​ര​​​​യ്ക്ക് ക​​​​രു​​​​ത്താ​​​​യി.

വെ​സ്റ്റ് ഇ​ൻ​ഡീ​സി​ന് എ​തി​രേ 50 പ​ന്തി​ൽ പു​റ​ത്താ​കാ​തെ 97 റ​ൺ​സ് നേ​ടി ഇ​ന്ത്യ​യെ ജ​യ​ത്തി​ലെ​ത്തി​ച്ച​ത് സ​ഞ്ജു​വാ​യി​രു​ന്നു. ഇ​​​​തോ​​​​ടെ ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റി​​​​ൽ ആ​​​​ദ്യ​​​​മാ​​​​യി ഇ​​​​ന്ന​​​​ത്തെ മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ പ്ലേ​​​​യിം​​​​ഗ് ഇ​​​​ല​​​​വ​​​​നി​​​​ൽ സ​​​​ഞ്ജു സ്ഥാ​​​​നം ഉ​​​​റ​​​​പ്പി​​​​ച്ചു. അ​​​​ഭി​​​​ഷേ​​​​കി​​​​നെ ഫോ​​​​മി​​​​ല്ലാ​​​​യ്മ ടീമിനെ വ​​​​ല​​​​യ്ക്കു​​​​ന്നു​​​​ണ്ടെ​​​​ങ്കി​​​​ലും ടോ​​​​പ്പ് ഓ​​​​ർ​​​​ഡ​​​​റിൽ സഞ്ജു ചലനം സൃഷ്ടിച്ചു കഴിഞ്ഞു.

അ​​​​തേ​​​​സ​​​​മ​​​​യം, ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം മും​​​​ബൈ​​​​യി​​​​ൽ ന​​​​ട​​​​ന്ന ട്വ​​​​ന്‍റി-20​​​​ലാ​​​​ണ് ഇ​​​​ന്ത്യ​​​​യും ഇം​​​​ഗ്ല​​​​ണ്ടും അ​​​​വ​​​​സാ​​​​ന​​​​മാ​​​​യി ഏ​​​​റ്റു​​​​മു​​​​ട്ടി​​​​യ​​​​ത്. അ​​​​ന്ന് ഉ​​​​യ​​​​ർ​​​​ന്ന വ്യ​​​​ക്തി​​​​ഗ​​​​ത സ്കോ​​​​ർ നേ​​​​ടി താ​​​​ര​​​​മാ​​​​യ അ​​​​ഭി​​​​ഷേ​​​​കി​​​​ന്‍റെ ശ​​ക്ത​​മാ​​യ മ​​​​ട​​​​ങ്ങി​​​​വ​​​​ര​​​​വി​​​​ന് വാ​​​​ങ്ക​​​​ഡെ സാ​​​​ക്ഷ്യം വ​​​​ഹി​​​​ച്ചാ​​​​ൽ ഇ​​​​ന്ത്യ കു​​​​തി​​​​ക്കും. ഇ​​​​ഷാ​​​​ൻ കി​​​​ഷ​​​​ൻ, സൂ​​​​ര്യ​​​​കു​​​​മാ​​​​ർ യാ​​​​ദ​​​​വ്, തി​​​​ല​​​​ക് വ​​​​ർ​​​​മ, ഹാ​​​​ർ​​​​ദി​​​​ക് പാ​​​​ണ്ഡ്യ, ശി​​​​വം ദു​​​​ബെ എ​​​​ന്നി​​​​വ​​​​ർ​​​​ക്കെ​​​​ല്ലാം ജോ​​​​ഫ്ര ആ​​​​ർ​​​​ച്ച​​​​റും സ്പി​​​​ന്ന​​​​ർ​​​​മാ​​​​രാ​​​​യ ആ​​​​ദി​​​​ൽ റാ​​​​ഷി​​​​ദും ലി​​​​യാം ഡൗ​​​​സ​​​​ണും ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന ഇം​​​​ഗ്ലീ​​​​ഷ് പ​​​​രീ​​​​ക്ഷ​​​​യെ മ​​​​റി​​​​ക​​​​ട​​​​ക്കാ​​​​ൻ ക​​രു​​ത്തു​​ണ്ട്.

ബും​​​​റ അ​​​​റ്റാ​​​​ക്ക്

ഇം​​ഗ്ല​​ണ്ടി​​ന്‍റെ ഹാ​​​​രി ബ്രൂ​​​​ക്കി​​​​നും സം​​​​ഘ​​​​ത്തി​​​​നും ക​​​​ടി​​​​ഞ്ഞാ​​​​ണി​​​​ടാ​​​​ൻ ഇ​​ന്ത്യ​​യു​​ടെ സ്റ്റാ​​​​ർ പേ​​​​സ​​​​ർ ജ​​​​സ്പ്രീ​​​​ത് ബും​​​​റ​​​​യ്ക്ക് സാ​​​​ധി​​​​ക്കും. അ​​​​ർ​​​​ഷ​​ദീ​​​​പ് സിം​​​​ഗ് വി​​​​ക്ക​​​​റ്റ് ടേ​​​​ക്കിം​​​​ഗ് ബൗ​​​​ളിം​​​​ഗ് പു​​​​റ​​​​ത്തെ​​​​ടു​​​​ക്കു​​​​ക​​​​യും ഹാ​​​​ർ​​​​ദി​​​​ക് പാ​​​​ണ്ഡ്യ മി​​​​ക​​​​വ് പു​​​​ല​​​​ർ​​​​ത്തു​​​​ക​​​​യും ചെ​​​​യ്താ​​​​ൽ ഇം​​​​ഗ്ലീ​​​​ഷ് ബാ​​റ്റിം​​ഗ് നി​​​​ര വ​​​​ല​​​​യും. വ​​​​രു​​​​ണ്‍ ച​​​​ക്ര​​​​വ​​​​ർ​​​​ത്തി മ​​​​ധ്യ​​​​നി​​​​ര​​​​യി​​​​ൽ പി​​​​ടി​​​​മു​​​​റു​​​​ക്കു​​​​ന്ന​​​​തോ​​​​ടെ ഇംഗ്ലണ്ടിനു കാ​​​​ര്യ​​​​ങ്ങ​​​​ൾ ക​​​​ടു​​​​പ്പ​​​​മാ​​​​കും. ബ്രൂ​​​​ക്കും വി​​​​ൽ ജാ​​​​ക്സും റ​​​​ണ്‍​സ് ക​​​​ണ്ടെ​​​​ത്തു​​​​ന്നു​​​​ണ്ടെ​​​​ങ്കി​​​​ലും ജോ​​​​സ് ബ​​​​ട്‌​​ല​​​​ർ ഫോം ​​​​വീ​​​​ണ്ടെ​​​​ടു​​​​ത്തി​​​​ട്ടി​​​​ല്ലെ​​​​ന്ന​​​​ത് ഇ​​​​ന്ത്യ​​​​ക്ക് ആ​​​​ശ്വാ​​​​സ​​​​മാ​​​​ണ്.

ട്വ​​​​ന്‍റി-20 ലോ​​​​ക​​​​ക​​​​പ്പി​​​​ൽ നി​​​​ർ​​​​ണാ​​​​യ​​​​ക പോ​​​​രാ​​​​ട്ട​​​​ങ്ങ​​​​ളി​​​​ലെ സ്ഥി​​​​രം എ​​​​തി​​​​രാ​​​​ളി​​​​ക​​​​ളാ​​​​ണ് ഇ​​​​ന്ത്യ​​​​യും ഇം​​​​ഗ്ല​​​​ണ്ടും. മൂ​​​​ന്നാം സെ​​​​മി​​​​ഫൈ​​​​ന​​​​ലി​​​​ലാ​​​​ണ് ഇ​​​​രു​​​​വ​​​​രും ഏ​​​​റ്റു​​​​മു​​​​ട്ടു​​​​ന്ന​​​​ത്. 2022ൽ ​​​​ഇം​​​​ഗ്ല​​​​ണ്ട് വി​​​​ജ​​​​യി​​​​ച്ചു. 2024ൽ ​​​​മ​​​​റു​​​​പ​​​​ടി ന​​​​ൽ​​​​കി ഇ​​​​ന്ത്യ ജ​​​​യം പി​​​​ടി​​​​ച്ചു. ഇം​​​​ഗ്ല​​​​ണ്ടി​​​​നെ​​​​തി​​​​രേ ന​​​​ട​​​​ന്ന അ​​​​വ​​​​സാ​​​​ന അ​​​​ഞ്ച് ട്വ​​​​ന്‍റി-20 മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ നാ​​​​ലി​​​​ലും ജ​​​​യം ഇ​​​​ന്ത്യ​​​​ക്കാ​​​​യി​​​​രു​​​​ന്നു.

​​ഗ്ര​​​​ഹ​​​​ണകാ​​ല​​ത്തെ പ​​രി​​ശീ​​ല​​നം

മും​​​​ബൈ: ഇം​​​​ഗ്ല​​​​ണ്ടി​​​​നെ​​​​തി​​​​രാ​​​​യ ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് സെ​​​​മി ഫൈ​​​​ന​​​​ൽ പോ​​​​രാ​​​​ട്ട​​​​ത്തി​​​​നു മു​​ന്നോ​​ടി​​യാ​​യു​​ള്ള ചൊ​​വ്വാ​​ഴ്ച​​ത്തെ പ​​രി​​ശീ​​ല​​ന​​ത്തി​​നാ​​യി ഇ​​​​ന്ത്യ​​​​ൻ ടീം ​​​​ഗ്രൗ​​ണ്ടി​​ലെ​​ത്തി​​യ​​ത് പ​​തി​​വി​​ലും ഏ​​റെ വൈ​​കി. ച​​​​ന്ദ്ര​​​​ഗ്ര​​​​ഹ​​​​ണം മൂ​​​​ല​​​​മാ​​​​ണ് പ​​​​രി​​​​ശീ​​​​ല​​​​നം വൈ​​​​കി​​​​യ​​​​തെ​​​​ന്ന് ഇ​​​​ന്ത്യ​​​​ൻ ബൗ​​​​ളിം​​​​ഗ് കോ​​​​ച്ച് മോ​​​​ർ​​​​ണി മോ​​​​ർ​​​​ക്ക​​​​ൽ വ്യ​​​​ക്ത​​​​മാ​​​​ക്കി. ച​​​​ന്ദ്ര​​​​ഗ്ര​​​​ഹ​​​​ണ​​​​ത്തി​​​​നു ശേ​​​​ഷം പ​​​​രി​​​​ശീ​​​​ല​​​​നം മ​​​​തി​​​​യെ​​​​ന്ന നി​​​​ർ​​​​ദേ​​​​ശം ല​​​​ഭി​​​​ച്ചി​​​​രു​​​​ന്നു​​​​വെ​​​​ന്ന് മോ​​​​ർ​​​​ക്ക​​​​ൽ പ​​​​റ​​​​ഞ്ഞു.

വൈ​​​​കു​​ന്നേ​​രം ആ​​​​റ് മു​​​​ത​​​​ൽ ഒ​​​​ന്പ​​​​തു വ​​​​രെ​​​​യാ​​​​യി​​​​രു​​​​ന്നു പ​​​​രി​​​​ശീ​​​​ല​​​​നം നി​​​​ശ്ച​​​​യി​​​​ച്ചി​​​​രു​​​​ന്ന​​​​ത്. ഒ​​​​രു മ​​​​ണി​​​​ക്കൂ​​​​ർ വൈ​​​​കി​​​​യാ​​​​ണ് താ​​​​ര​​​​ങ്ങ​​​​ൾ ഗ്രൗ​​​​ണ്ടി​​​​ലെ​​​​ത്തി​​​​യ​​​​ത്. ചൊ​​​​വ്വാ​​​​ഴ്ച ഉ​​​​ച്ച​​​​യ്ക്ക് 3.20 മു​​​​ത​​​​ൽ വൈ​​​​കി​​​​ട്ട് 6.47 വ​​​​രെ​​​​യാ​​​​യി​​​​രു​​​​ന്നു ച​​​​ന്ദ്ര​​​​ഗ്ര​​​​ഹ​​​​ണ സ​​​​മ​​​​യം. വൈ​​​​കി​​​​ട്ട് ആ​​​​റ് മ​​​​ണി​​​​യാ​​​​യി​​​​ട്ടും സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ലെ ഫ്ല​​​​ഡ്‌​​ലൈ​​​​റ്റു​​​​ക​​​​ൾ തെ​​​​ളി​​​​ച്ചി​​​​ല്ല. ഗ്രൗ​​​​ണ്ട് സ്റ്റാ​​​​ഫും മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രും താ​​​​ര​​​​ങ്ങ​​​​ളെ കാ​​​​ത്തു​​​​നി​​​​ന്നെ​​​​ങ്കി​​​​ലും ഗ്ര​​​​ഹ​​​​ണം പൂ​​​​ർ​​​​ത്തി​​​​യാ​​​​യ ശേ​​​​ഷം 6.55ഓ​​​​ടെ​​​​യാ​​​​ണ് ലൈ​​​​റ്റ് തെ​​​​ളി​​​​ഞ്ഞ​​​​തും താ​​​​ര​​​​ങ്ങ​​​​ൾ ഗ്രൗ​​​​ണ്ടി​​​​ലെ​​​​ത്തി​​​​യ​​​​തും.

Tags : India England ICC Men Twenty20 Cricket championship semifinal

Recent News

Corehub Up