Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Semifinal

ചാ​മ്പ്യ​ൻ​സ് ലീ​ഗ് ; അ​ത്‌​ല​റ്റി​ക്കോ മ​ഡ്രി​ഡ് - ആ​ഴ്സ​ണ​ൽ ആ​ദ്യ​പാ​ദ സെ​മി സ​മ​നി​ല​യി​ൽ

മ​ഡ്രി​ഡ്: യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗ് ആ​ദ്യ​പാ​ദ​ത്തി​ലെ ര​ണ്ടാം സെ​മി​യി​ൽ അ​ത്‌​ല​റ്റി​ക്കോ മ​ഡ്രി​ഡും ആ​ഴ്സ​ണ​ലും (1-1) സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു. അ​ത്‌​ല​റ്റി​ക്കോ​യു​ടെ ഹോം​ഗ്രൗ​ണ്ടാ​യ മാ​ഡ്രി​ഡി​ലെ റി​യാ​ദ് എ​യ​ർ മെ​ട്രോ​പൊ​ളി​റ്റാ​നോ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ര​ണ്ടു ഗോ​ളു​ക​ളും പെ​നാ​ൽ​റ്റി​യി​ലൂ​ടെ​യാ​ണ് പി​റ​ന്ന​ത്.

മ​ത്സ​ര​ത്തി​ന്‍റെ 44-ാം മി​നി​റ്റി​ൽ ല​ഭി​ച്ച പെ​നാ​ൽ​റ്റി ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ച് വി​ക്ട‌​ർ ഗോ​ക്ക​രെ​സാ​ണ് ആ​ഴ്‌​സ​ണ​ലി​നെ മു​ന്നി​ലെ​ത്തി​ച്ച​ത്. ര​ണ്ടാം പ​കു​തി​യി​ൽ അ​ത്‌​ല​റ്റി​ക്കോ ശ​ക്ത​മാ​യി തി​രി​ച്ചു​വ​ന്നു. 56-ാം മി​നി​റ്റി​ൽ ല​ഭി​ച്ച പെ​നാ​ൽ​റ്റി ഗോ​ളാ​ക്കി ഹൂ​ലി​യ​ൻ ആ​ൽ​വ​ര​സ് സ​മ​നി​ല പി​ടി​ച്ചു. തു​ട​ർ​ന്നും ഇ​രു​വ​രും ആ​ക്ര​മി​ച്ച് ക​ളി​ച്ചെ​ങ്കി​ലും ഗോ​ളുമാത്രം പി​റ​ന്നി​ല്ല.

സ​മ​നി​ല​യോ​ടെ ഈ ​സീ​സ​ണി​ൽ തോ​ൽ​വി അ​റി​യാ​തെ​യു​ള്ള ആ​ഴ്സ​ണ​ലി​ന്‍റെ കു​തി​പ്പ് തു​ട​രു​ക​യാ​ണ്. തു​ട​ർ​ച്ച​യാ​യ 13 മ​ത്സ​ര​ങ്ങ​ളി​ൽ അ​വ​ർ തോ​ൽ​വി അ​റി​ഞ്ഞി​ട്ടി​ല്ല. ആ​ദ്യ​പാ​ദ സെ​മി സ​മ​നി​ല​യി​ൽ പി​രി​ഞ്ഞ​തോ​ടെ ല​ണ്ട​നി​ലെ എ​മി​റേ​റ്റ്സ് സ്റ്റേ​ഡി​യ​ത്തി​ൽ മേ​യ് ആ​റി​ന് ന​ട​ക്കു​ന്ന ര​ണ്ടാം​പാ​ദ സെ​മി ജേ​താ​ക്ക​ൾ ഫൈ​ന​ൽ ടി​ക്ക​റ്റ് ഉ​റ​പ്പി​ക്കും.

നേ​ര​ത്തെ പാ​രീ​സി​ൽ ന​ട​ന്ന ബ​യേ​ൺ - പി​എ​സ്ജി ആ​ദ്യ​പാ​ദ സെ​മി പോ​രി​ൽ പി​എ​സ്‌​ജി​ക്കാ​യി​രു​ന്നു ജ​യം. ഇ​ഞ്ചോ​ടി​ഞ്ച് മ​ത്സ​ര​ത്തി​ൽ നാ​ലി​നെ​തി​രെ അ​ഞ്ചു ഗോ​ളു​ക​ൾ​ക്കാ​യി​രു​ന്നു പി​എ​സ്ജി​യു​ടെ ജ​യം.

Sports

അ​ണ്ട​ര്‍ 19 ലോ​ക​ക​പ്പ്; ഇ​ന്ത്യ സെ​മി​യി​ൽ

ബു​ല​വാ​യോ: അ​ണ്ട​ര്‍ 19 ലോ​ക​ക​പ്പ് സൂ​പ്പ​ർ സി​ക്സി​ൽ പാ​ക്കി​സ്ഥാ​നെ ത​ക​ർ​ത്ത് ഇ​ന്ത്യ സെ​മി​യി​ൽ. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 253 റ​ൺ​സ് വി​ജ​യ ല​ക്ഷ്യ​ത്തി​ലേ​ക്ക് ബാ​റ്റു​വീ​ശി​യ പാ​ക്കി​സ്ഥാ​ൻ 46.2 ഓ​വ​റി​ൽ 194 റ​ൺ​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി.

ഇ​തോ​ടെ 58 റ​ൺ​സി​ന്‍റെ ജ​യം സ്വ​ന്ത​മാ​ക്കി​യ ഇ​ന്ത്യ സെ​മി​യി​ൽ പ്ര​വേ​ശി​ച്ചു. തോ​ൽ​വി​യോ​ടെ പാ​ക്കി​സ്ഥാ​ൻ പു​റ​ത്താ​യി. ഇ​ന്ത്യ ഉ​യ​ര്‍​ത്തി​യ 253 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം 33.3 ഓ​വ​റി​ല്‍ മ​റി​ക​ട​ന്നാ​ല്‍ മാ​ത്ര​മെ പാ​ക്കി​സ്ഥാ​ന് നെ​റ്റ് റ​ണ്‍​റേ​റ്റി​ല്‍ ഇ​ന്ത്യ​യെ മ​റി​ക​ട​ന്ന് സെ​മി​യി​ലെ​ത്താ​നാ​വു​മാ​യി​രു​ന്നു​ള്ളു.

എ​ന്നാ​ല്‍ 33.3 ഓ​വ​റി​ല്‍ പാ​ക്കി​സ്ഥാ​ന് നാ​ലു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 167 റ​ണ്‍​സി​ലെ​ത്താ​നെ ക​ഴി​ഞ്ഞു​ള്ളൂ. 66 റ​ൺ​സ് നേ​ടി​യ ഉ​സ്മാ​ൻ ഖാ​നാ​ണ് അ​വ​രു​ടെ ടോ​പ് സ്കോ​റ​ർ. ഹം​സ സ​ഹൂ​ർ (42), ഫ​ർ​ഹാ​ൻ യൂ​സ​ഫ് (38) എ​ന്നി​വ​ർ മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു. ഇ​ന്ത്യ​യ്ക്കാ​യി ആ​യു​ഷ് മാ​ത്രെ​യും ഖി​ലാ​ൻ പ​ട്ടേ​ലും മൂ​ന്നു വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

സ്കോ​ർ: ഇ​ന്ത്യ 252 ( 49.5) പാ​ക്കി​സ്ഥാ​ൻ 194 (46.2). വേ​ദാ​ന്ത് ത്രി​വേ​ദി​യാ​ണ് (68 ) ഇ​ന്ത്യ​യു​ടെ ടോ​പ് സ്കോ​റ​ർ. നി​ല​വി​ൽ ഗ്രൂ​പ്പ് ര​ണ്ടി​ൽ നി​ന്ന് ഇം​ഗ്ല​ണ്ട് സെ​മി ഉ​റ​പ്പി​ച്ചു ക​ഴി​ഞ്ഞു. ബാ​ക്കി​യു​ള്ള ഒ​രു സ്ഥാ​ന​ത്തി​നാ​യി​ട്ടാ​യി​രു​ന്നു ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ഏ​റ്റു​മു​ട്ടി​യ​ത്. ഓ​സ്‌​ട്രേ​ലി​യ, അ​ഫ്ഗാ​നി​സ്ഥാ​ൻ ടീ​മു​ക​ളും ഇ​തി​നോ​ട​കം സെ​മി​യി​ലെ​ത്തി​യി​രു​ന്നു.

Sports

ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ൺ ബാ​ഡ്മി​ന്‍റ​ൺ: ല​ക്ഷ്യ സെ​ൻ ഫൈ​ന​ലി​ൽ

മെ​ൽ​ബ​ൺ: ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ൺ ബാ​ഡ്മി​ന്‍റ​ണി​ൽ ഇ​ന്ത്യ​യു​ടെ ല​ക്ഷ്യ സെ​ൻ ഫൈ​ന​ലി​ൽ. ഇ​ന്ന് ന​ട​ന്ന സെ​മി​യി​ൽ ചൈ​നീ​സ് താ​യ്പേ​യ്‌​യു​ടെ ചൗ ​ടി​യ​ൻ ചെ​നി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ല​ക്ഷ്യ ഫൈ​ന​ലി​ലേ​യ്ക്ക് മു​ന്നേ​റി​യ​ത്.

ആ​ദ്യ ഗെ​യിം ന​ഷ്ട​പ്പെ​ട്ട ല​ക്ഷ്യ അ​ടു​ത്ത ര​ണ്ട് ഗെ​യി​മു​ക​ളി​ലും വി​ജ​യി​ക്കു​ക​യാ​യി​രു​ന്നു. സ്കോ​ർ 17-21, 24-22, 21-15. 86 മി​നി​റ്റാ​ണ് മ​ത്സ​രം നീ​ണ്ടു നി​ന്ന​ത്.

ഞാ​യ​റാ​ഴ്ച​യാ​ണ് ഫൈ​ന​ൽ പോ​രാ​ട്ടം. ജ​പ്പാ​ന്‍റെ യു​ഷി ട​നാ​ക്ക​യാ​ണ് ഫൈ​ന​ലി​ൽ ല​ക്ഷ്യ​യു​ടെ എ​തി​രാ​ളി.

Sports

ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ൺ ബാ​ഡ്മി​ന്‍റ​ൺ: ല​ക്ഷ്യ സെ​ൻ സെ​മി​യി​ൽ

മെ​ൽ​ബ​ൺ: ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ൺ ബാ​ഡ്മി​ന്‍റ​ണി​ൽ ഇ​ന്ത്യ​യു​ടെ ല​ക്ഷ്യ സെ​ൻ സെ​മി​യി​ൽ. വെ​ള്ളി​യാ​ഴ്ച ന​ട​ന്ന ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ഇ​ന്ത്യ​യു​ടെ ത​ന്നെ ആ​യു​ഷ് ഷെ​ട്ടി​യെ​യാ​ണ് ല​ക്ഷ്യ തോ​ൽ​പ്പി​ച്ച​ത്.

നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ൾ​ക്കാ​യി​രു​ന്നു ല​ക്ഷ്യ​യു​ടെ വി​ജ​യം. സ്കോ​ർ 23-21,21-11. 52 മി​നി​റ്റാ​ണ് മ​ത്സ​രം നീ​ണ്ടു നി​ന്ന​ത്.

ഇ​ന്ന് ന​ട​ക്കു​ന്ന സെ​മി​യി​ൽ താ​യ്‌​വാ​ന്‍റെ ടി.​സി. ചൗ​വ് ആ​ണ് ല​ക്ഷ്യ​യു​ടെ എ​തി​രാ​ളി. ഇ​ന്ത്യ​ൻ സ​മ​യം രാ​വി​ല ഒ​മ്പ​തി​നാ​ണ് മ​ത്സ​രം.

Sports

വ​നി​താ ലോ​ക​ക​പ്പ് സെ​മി​ഫൈ​ന​ൽ: ഇം​ഗ്ല​ണ്ടി​ന് ടോ​സ്; ദ​ക്ഷി​ണാ​ഫ്രി​ക്ക ആ​ദ്യം ബാ​റ്റ് ചെ​യ്യും

ഗോ​ഹ​ട്ടി: ഐ​സി​സി വ​നി​താ ഏ​ക​ദി​ന ലോ​ക​ക​പ്പി​ലെ ആ​ദ്യ സെ​മി​ഫൈ​ന​ലി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രെ ടോ​സ് നേ​ടി​യ ഇം​ഗ്ല​ണ്ട് ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ഗോ​ഹ​ട്ടി​യി​ലെ ബ​ർ​സാ​പാ​ര സ്റ്റേ​ഡി​യ​ത്തി​ൽ മൂ​ന്ന് മു​ത​ലാ​ണ് മ​ത്സ​രം.

ഇം​ഗ്ല​ണ്ട് പ്ലേ​യിം​ഗ് ഇ​ല​വ​ൺ: ആ​മി ജോ​ൺ​സ് (വി​ക്ക​റ്റ് കീ​പ്പ​ർ), ട​മ്മി ബ്യൂ​മോ​ണ്ട്, ഹീ​ത​ർ നൈ​റ്റ്, ഡാ​നി​യെ​ല്ലെ വ്യാ​ട്ട്-​ഹോ​ഡ്ജ്, നാ​ട്ട് സി​വ​ർ-​ബ്ര​ണ്ട് (ക്യാ​പ്റ്റ​ൻ), സോ​ഫി​യ ഡ​ങ്ക്‌​ലി, ആ​ലി​സ് കാ​പ്സി, ഷാ​ർ​ല​റ്റ് ഡീ​ൻ, സോ​ഫി എ​ക്ലെ​സ്റ്റോ​ൺ, ലി​ൻ​സെ സ്മി​ത്ത്, ലോ​റ​ൻ ബെ​ൽ.

ദ​ക്ഷി​ണാ​ഫ്രി​ക്ക പ്ലേ​യിം​ഗ് ഇ​ല​വ​ൺ: ലോ​റ വോ​ൾ​വാ​ർ​ഡ് (ക്യാ​പ്റ്റ​ൻ), ടാ​സ്മി​ൻ ബ്രി​റ്റ്സ്, സൂ​നെ ലൂ​സ്, അ​ന്നേ​രി ഡെ​ർ​ക്സെ​ൻ, അ​ന്നേ​കെ ബോ​സ്ക്, മ​രി​സാ​നെ കാ​പ്പ്, സി​നാ​ലോ ജാ​ഫ്റ്റ (വി​ക്ക​റ്റ് കീ​പ്പ​ർ), ക്ലോ ​ട്ര​യോ​ൺ, ന​ദൈ​ൻ ഡി ​ക്ല​ർ​ക്ക്, അ​യ​ബോം​ഗ ഖാ​ക്ക, നോ​ൻ​കു​ലു​ലേ​ക്കോ മ്ലാ​ബോ.

Latest News

Corehub Up