x
ad
Thu, 16 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാസ്മരികം...

യു​എ​സി​ല്‍​നി​ന്ന് ജി. ​ര​വീ​ന്ദ്ര​ന്‍ നാ​യ​ര്‍ (ഗോ​ളി ര​വി)
Published: July 16, 2026 01:03 AM IST | Updated: July 16, 2026 01:03 AM IST

സ്‌​പെ​യി​ന്‍

ഭൂ​ഗോ​ള​ത്തെ മു​ഴു​വ​നാ​യി ഞെ​ട്ടി​ച്ച്, ഫ്രാ​ന്‍​സി​ന്‍റെ പോ​രാ​ളി​ക​ളെ നി​ഷ്പ്ര​ഭ​മാ​ക്കി സ്‌​പെ​യി​ന്‍ 2026 ഫി​ഫ ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ളി​ന്‍റെ ഫൈ​ന​ലി​ല്‍. സൂ​പ്പ​ര്‍ ത്രി​ല്ല​ര്‍ സെ​മി​യി​ല്‍ ഫ​സ്റ്റ് ഹാ​ഫി​ന്‍റെ വി​സി​ല്‍ മു​ഴ​ങ്ങി​യ​പ്പോ​ഴാ​യി​രു​ന്നു സ​മ​യം ക​ട​ന്നു​പോ​യ​തു​പോ​ലും ആ​രാ​ധ​ക​ര്‍ അ​റി​ഞ്ഞ​ത്. അ​ത്ര​യ്ക്കും ത്രി​ല്ല​ര്‍ പാ​ക്ക്.

ടെ​ക്‌​സ​സി​ലെ അ​ര്‍​ലിം​ഗ്ട​ണ്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ തി​ങ്ങി​നി​റ​ഞ്ഞ 70,176 കാ​ണി​ക​ള്‍​ക്ക് മ​നോ​ഹ​ര ഫു​ട്‌​ബോ​ള്‍ സ​മ്മാ​നി​ച്ച സ്‌​പെ​യി​ന്‍ ഫൈ​ന​ലി​ലേ​ക്കു മാ​ര്‍​ച്ച് ചെ​യ്തു. കി​ലി​യ​ന്‍ എം​ബ​പ്പെ, ഉ​സ്മാ​ന്‍ ഡെം​ബെ​ലെ, മൈ​ക്ക​ല്‍ ഒ​ലി​സ് അ​ട​ക്ക​മു​ള്ള ഫ്രാ​ന്‍​സി​ന്‍റെ പേ​രു​കേ​ട്ട സം​ഘ​ത്തെ വ​രി​ഞ്ഞു​മു​റു​ക്കി​യ സ്‌​പെ​യി​ന്‍ 2-0ന്‍റെ ​ജ​യ​മാ​ണ് സെ​മി​യി​ല്‍ കു​റി​ച്ച​ത്.

ഫ്ര​ഞ്ചു​കാ​ര്‍​പോ​ലും സ​മ്മ​തി​ച്ചു

ഫ്ര​ഞ്ച് ആ​രാ​ധ​ക​ര്‍ തി​ങ്ങി​നി​റ​ഞ്ഞ, ഫ്രാ​ന്‍​സി​ന്‍റെ സ്റ്റാ​ന്‍​ഡി​ല്‍ ഇ​രു​ന്നാ​യി​രു​ന്നു ഞാ​ന്‍ സെ​മി​ക്കു സാ​ക്ഷ്യം​വ​ഹി​ച്ച​ത്. ക​ള​ത്തി​ല്‍ ഫ്ര​ഞ്ച് ടീം ​നി​ഷ്പ്ര​ഭ​മാ​യ​പ്പോ​ള്‍ ഗാ​ല​റി​യി​ലും അ​തി​ന്‍റെ അ​നു​ര​ണ​ന​ങ്ങ​ള്‍. ഫ്രാ​ന്‍​സി​ന്‍റെ നീ​ല​ജ​ഴ്‌​സി​യാ​ല്‍ എ​നി​ക്കു ചു​റ്റും നീ​ല​ത്ത​രം​ഗം. കാ​ല്‍​പ്പ​ന്ത് ക​ളി​യു​ടെ ഭാ​വ​ന​യും സൗ​ന്ദ​ര്യ​വും ടാ​ക്റ്റി​ക്ക​ല്‍ തി​ക​വു​മെ​ല്ലാം സ​മ​ന്വ​യി​പ്പി​ച്ച ക​ളി​യാ​യി​രു​ന്നു ലാ​മി​ന്‍ യ​മാ​ല്‍, ഡാ​നി ഓ​ള്‍​മോ, മൈ​ക്ക​ല്‍ ഒ​യ​ര്‍​സ​ബാ​ല്‍, മാ​ര്‍​ക്ക് കു​ക്കു​റെ​യ്യ തു​ട​ങ്ങി​യ​വ​ര്‍ അ​ണി​നി​ര​ന്ന സ്‌​പെ​യി​ന്‍ കാ​ഴ്ച​വ​ച്ച​ത്.

സ്‌​പെ​യി​നി​ന്‍റെ ഓ​രോ ക​ളി​ക്കാ​രും കോ​ ഓർഡി​നേ​ഷ​നി​ലും കൃ​ത്യ​ത​യി​ലും ടാ​ക്ലിം​ഗി​ലും ഫൈ​ന​ല്‍ തേ​ര്‍​ഡി​ലെ നീ​ക്ക​ങ്ങ​ളി​ലു​മെ​ല്ലാം താ​ള​വും കൃ​ത്യ​മാ​യ പ​ദ്ധ​തി​യും ന​ട​പ്പി​ലാ​ക്കി​യ മ​ത്സ​രം. 22-ാം മി​നി​റ്റി​ല്‍ മൈ​ക്ക​ല്‍ ഒ​യ​ര്‍​സ​ബാ​ലി​ന്‍റെ പെ​നാ​ല്‍​റ്റി​യി​ലൂ​ടെ​യും 58-ാം മി​നി​റ്റി​ല്‍ പെ​ഡ്രൊ പൊ​റോ​യു​ടെ ഉ​ജ്വ​ല ഫി​നി​ഷിം​ഗി​ലൂ​ടെ​യും 2-0ന്‍റെ ​ലീ​ഡ് നേ​ടി​യ​ശേ​ഷ​വും ക​ളി​യു​ടെ ടെം​ബോ നി​ല​നി​ര്‍​ത്താ​ന്‍ സ്‌​പെ​യി​ന്‍ ടീം ​പ്ര​ത്യേ​കം ശ്ര​ദ്ധി​ച്ചെ​ന്ന​തും സു​പ്ര​ധാ​നം. ഗാ​ല​റി​യി​ല്‍ ഞ​ങ്ങ​ള്‍​ക്കു ചു​റ്റു​മു​ണ്ടാ​യി​രു​ന്ന ഫ്ര​ഞ്ച് ആ​രാ​ധ​ക​ര്‍​പോ​ലും മ​നോ​ഹ​ര ഗെ​യിം (ബ്യൂ​ട്ടി​ഫു​ള്‍ ഗെ​യിം) എ​ന്നാ​ണ് സ്‌​പെ​യി​നി​ന്‍റെ ക​ളി​യെ വി​ശേ​ഷി​പ്പി​ച്ചെ​ന്ന​തും ശ്ര​ദ്ധേ​യം.

സ്‌​പെ​യി​ന്‍ ജ​യി​ച്ച കാ​ര​ണ​ങ്ങ​ള്‍

ഫ്രാ​ന്‍​സി​നെ കീ​ഴ​ട​ക്കാ​ന്‍ സ്‌​പെ​യി​നെ സ​ഹാ​യി​ച്ച പ്ര​ധാ​ന കാ​ര​ണം ലാ​മി​ന്‍ യ​മാ​ലും കി​ലി​യ​ന്‍ എം​ബ​പ്പെ​യും ത​മ്മി​ലു​ള്ള പോ​രാ​ട്ട​മാ​യി​രു​ന്നു. എം​ബ​പ്പെ​യ്ക്ക് ഓ​ണ്‍ ടാ​ര്‍​ഗ​റ്റാ​യി ഒ​രു ഷോ​ട്ട് പോ​ലും നേ​ടാ​ന്‍ സാ​ധി​ച്ചി​ല്ല. അ​തേ​സ​മ​യം, ആ​ദ്യ ഗോ​ളി​നു വ​ഴി​വ​ച്ച പെ​നാ​ല്‍​റ്റി​യും, 62-ാം മി​നി​റ്റി​ല്‍ ഓ​ഫ് സൈ​ഡി​ലൂ​ടെ ത​ള്ളി​യെ​ങ്കി​ലും വ​ല​കു​ലു​ക്കാ​നും യ​മാ​ലി​നു സാ​ധി​ച്ചു. വ​ല​ത് വിം​ഗി​ല്‍ ഇ​ടി​മു​ഴ​ക്ക​മാ​യി യ​മാ​ല്‍.

മൈ​താ​ന​ത്തി​ന്‍റെ മി​ഡി​ല്‍ തേ​ര്‍​ഡ് പൂ​ര്‍​ണ​മാ​യി സ്‌​പെ​യി​നി​ന്‍റെ വ​രു​തി​യി​ലാ​യി​രു​ന്നു. റോ​ഡ്രി​യും ഫാ​ബി​യ​ന്‍ റൂ​യി​സു​മാ​യി​ന്നു മ​ധ്യ​നി​ര നി​യ​ന്ത്രി​ച്ച​ത്. മ​റു​വ​ശ​ത്ത് ഫ്രാ​ന്‍​സി​ന്‍റെ അ​ഡ്രി​യ​ന്‍ റാ​ബി​യോ​ട്ടും ഓ​റേ​ലി​യ​ന്‍ ചൗ​മേ​നി​യും വെ​റും കാ​ഴ്ച​ക്കാ​ര്‍ മാ​ത്ര​മാ​യി. സെ​ന്‍​ട്ര​ല്‍ ബാ​ക്കാ​യ വി​ല്യം സാ​ലി​ബ പ​രി​ക്കി​നെ​ത്തു​ട​ര്‍​ന്ന് മൈ​താ​നം വി​ട്ട​തും ഫ്രാ​ന്‍​സി​നു തി​രി​ച്ച​ടി​യാ​യി.

പെ​ഡ്രൊ പൊ​റോ​യി​ലൂ​ടെ സ്പാ​നി​ഷ് കോ​ച്ച് ലൂ​യി​സ് ഡെ ​ലാ ഫ്യൂ​ന്‍റെ​യു​ടെ ടാ​ക്റ്റി​ക്ക​ല്‍ നീ​ക്കം. ഡാ​നി ഓ​ള്‍​മോ​യ്ക്ക് ഒ​പ്പ​മു​ള്ള ഓ​വ​ര്‍​ലാ​പ്പിം​ഗ് ഓ​ട്ടം ഫ്രാ​ന്‍​സി​ന്‍റെ സ​ന്തു​ലി​താ​വ​സ്ഥ ത​ക​ര്‍​ത്തു. ഏ​റ്റ​വും ഒ​ടു​വി​ലാ​യി സ്പാ​നി​ഷ് ഗോ​ള്‍ കീ​പ്പ​ര്‍ ഉ​ന​യ് സി​മോ​ണ്‍ സ്വീ​പ്പ​റാ​യി ബോ​ക്‌​സി​നു പു​റ​ത്തേ​ക്ക് എ​ത്തി. മൈ​ക്ക​ല്‍ ഒ​ലി​സി​നെ പി​ന്‍​വ​ലി​ക്കാ​ന്‍ ഫ്ര​ഞ്ച് പ​രി​ശീ​ല​ക​ന്‍ ദി​ദി​യെ ദേ​ഷാം​പ് നി​ര്‍​ബ​ന്ധി​ത​നാ​യി. പ​ക​ര​മി​റ​ക്കി​യ റ​യാ​ന്‍ ചെ​ര്‍​ക്കി​ക്കും ഓ​ഫ് ദ ​ബോ​ള്‍ നീ​ക്ക​ത്തി​ല്‍ ആ​ധി​പ​ത്യം ക​ണ്ടെ​ത്താ​ന്‍ സാ​ധി​ച്ചി​ല്ല.

ഫ്ര​ഞ്ച് പ​ട​യെ വീ​ഴ്ത്തി​യ സ്പാ​നി​ഷ് അ​ര്‍​മാ​ഡ...

ഒ​രു ഞെ​ട്ട​ല്‍, അ​തി​ല്‍​നി​ന്ന് ഇ​പ്പോ​ഴും ഫു​ട്‌​ബോ​ള്‍ ലോ​കം പൂ​ര്‍​ണ​മാ​യി മു​ക്ത​മാ​യി​ട്ടി​ല്ല. ഫ്രാ​ന്‍​സി​നെ മ​റു​പ​ടി​യി​ല്ലാ​ത്ത ര​ണ്ട് ഗോ​ളി​ന് സെ​മി​യി​ല്‍ കീ​ഴ​ട​ക്കി സ്‌​പെ​യി​ന്‍ ഫി​ഫ 2026 ലോ​ക​ക​പ്പ് ഫൈ​ന​ലി​ലേ​ക്ക് മു​ന്നേ​റി​യ​താ​യി​രു​ന്നു ഞെ​ട്ട​ലി​നു കാ​ര​ണം.

ഈ ​ലോ​ക​ക​പ്പി​ല്‍ എ​ട്ട് ഗോ​ളും മൂ​ന്ന് അ​സി​സ്റ്റും ന​ട​ത്തി​യ കി​ലി​യ​ന്‍ എം​ബ​പ്പെ​യും അ​ഞ്ച് ഗോ​ളും ര​ണ്ട് അ​സി​സ്റ്റു​മു​ള്ള ഉ​സ്മ​ന്‍ ഡെം​ബെ​ലെ​യും അ​ഞ്ച് അ​സി​സ്റ്റു​ള്ള മൈ​ക്ക​ല്‍ ഒ​ലി​സും എ​ല്ലാം ദി​ക്ക​റി​യാ​തെ ക​ള​ത്തി​ല്‍ വ​ട്ടം​ക​റ​ങ്ങി, ഒ​രു മാ​ജി​ക്ക​ല്‍ ഇ​ഫ​ക്ടി​നു​ള്ളി​ല്‍ അ​ക​പ്പെ​ട്ട​തു​പോ​ലെ.

1588ല്‍ ​സ്പാ​നി​ഷ് രാ​ജാ​വാ​യ ഫി​ലി​പ്പ് ര​ണ്ടാ​മ​ന്‍ ഇം​ഗ്ല​ണ്ട് കീ​ഴ​ട​ക്കാ​നാ​യി അ​യ​ച്ച നാ​വി​ക​സേ​ന​യാ​യ സ്പാ​നി​ഷ് അ​ര്‍​മാ​ഡ​പോ​ലൊ​രു സം​ഘ​മാ​യി​രു​ന്നു ഫ്രാ​ന്‍​സി​നെ​തി​രേ ലാ​മി​ന്‍ യ​മാ​ലും ടീമും.

​യ​മാ​ല്‍ 6-0 എം​ബ​പ്പെ

ലാ​മി​ന്‍ യ​മാ​ലും (എ​ഫ്‌​സി ബാ​ഴ്‌​സ​ല​ണ) കി​ലി​യ​ന്‍ എം​ബ​പ്പെ​യും (റ​യ​ല്‍ മാ​ഡ്രി​ഡ്) ത​മ്മി​ല്‍ രാ​ജ്യ​ത്തി​നും ക്ല​ബ്ബി​നു​മാ​യി നേ​ര്‍​ക്കു​നേ​ര്‍ ഏ​റ്റു​മു​ട്ടു​ന്ന​ത് ഇ​ത് ആ​റാം ത​വ​ണ. ആ​റ് ത​വ​ണ​യും യ​മാ​ലി​നാ​ണ് ജ​യം; മൂ​ന്നു ത​വ​ണ ബാ​ഴ്‌​സ​യ്‌​ക്കൊ​പ്പ​വും മൂ​ന്നു ത​വ​ണ സ്‌​പെ​യി​നി​നൊ​പ്പ​വും.

Tags : Spain France FIFAWorldCup Football Soccer WorldCup2026 Sports SportsNews Highlights SemiFinal

Recent News

Corehub Up