x
ad
Thu, 16 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വിജയ്‌യുടെ "ജനനായകൻ' 23ന് തിയറ്ററുകളിലേക്ക്

വെബ്ഡെസ്ക്
Published: July 16, 2026 01:43 AM IST | Updated: July 16, 2026 01:43 AM IST

ജ​​​ന​​​നാ​​​യ​​​ക​​​ൻ

ചെ​​​ന്നൈ: സെ​​​ൻ​​​സ​​​ർ ബോ​​​ർ​​​ഡു​​​മാ​​​യു​​​ള്ള ഏ​​​ഴു​​​മാ​​​സം നീ​​​ണ്ട നി​​​യ​​​മ​​​പോ​​​രാ​​​ട്ട​​​ത്തി​​​നൊ​​​ടു​​​വി​​​ൽ ത​​​മി​​​ഴ്നാ​​​ട് മു​​​ഖ്യ​​​മ​​​ന്ത്രി ജോ​​​സ​​​ഫ് വി​​​ജ​​​യ്‌ നാ​​​യ​​​ക​​​നാ​​​യെ​​​ത്തു​​​ന്ന ജ​​​ന​​​നാ​​​യ​​​ക​​​ൻ സി​​​നി​​​മ 23ന് ​​​തി​​​യ​​​റ്റ​​​റു​​​ക​​​ളി​​​ലെ​​​ത്തും.

സി​​​നി​​​മ​​​യു​​​ടെ നി​​​ർ​​​മാ​​​ണ​​​ക്ക​​​ന്പ​​​നി​​​യാ​​​യ കെ​​​വി​​​എ​​​ൻ പ്രൊ​​​ഡ​​​ക്‌​​​ഷ​​​ൻ​​​സ് എ​​​ക്സ് പ്ലാ​​​റ്റ്ഫോ​​​മി​​​ലൂ​​​ടെ​​​യാ​​​ണ് ചി​​​ത്ര​​​ത്തി​​​ന്‍റെ റി​​​ലീ​​​സ് വി​​​വ​​​രം പു​​​റ​​​ത്തു​​​വി​​​ട്ട​​​ത്.

തീ​​​യി​​​ൽ കു​​​രു​​​ത്ത​​​ത്, കാ​​​ലാ​​​തീ​​​ത​​​മാ​​​യ​​​ത്, യു​​​ദ്ധം ക​​​ടു​​​ത്ത​​​താ​​​കു​​​ന്പോ​​​ൾ ച​​​രി​​​ത്ര​​​വും മ​​​ഹ​​​ത്ത​​​ര​​​മാ​​​കും -ബം​​​ഗ​​​ളൂ​​​രു ആ​​​സ്ഥാ​​​ന​​​മാ​​​യു​​​ള്ള കെ​​​വി​​​എ​​​ൻ പ്രൊ​​​ഡ​​​ക്ഷ​​​ൻ​​​സ് എ​​​ക്സി​​​ൽ കു​​​റി​​​ച്ചു.

23ന് ​​​ആ​​​യി​​​ര​​​ത്തോ​​​ളം തി​​​യ​​​റ്റ​​​റു​​​ക​​​ളി​​​ലാ​​​ണ് ജ​​​ന​​​നാ​​​യ​​​ക​​​ൻ പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ക്കു​​​ക​​​യെ​​​ന്ന് ത​​​മി​​​ഴ്നാ​​​ട് ഫി​​​ലിം ഡി​​​സ്ട്രേ​​​ബ്യൂ​​​ട്ടേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു.

Tags : JosephVijay Jananayakan theaters Cinima

Recent News

Corehub Up