x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫ്ര​ഞ്ച് പ​ട​യെ കെട്ടുകെട്ടിച്ച് സ്പെയിൻ ഫൈനലിൽ

സ്പോർട്സ് ഡെസ്ക്
Published: July 15, 2026 02:43 AM IST | Updated: July 15, 2026 02:43 AM IST

സ്പെയിൻ താരങ്ങളുടെ വിജയാഘോഷം

അർലിംഗ്ടൺ:ഫി​ഫ ലോ​ക​ക​പ്പ് 2026ന്‍റെ ഫൈനലിൽ കടന്ന് സ്പെയിൻ. സെ​മി ഫൈ​ന​ലി​ൽ ഫ്രാ​ൻ​സി​നെ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് തോൽപ്പിച്ചാണ് സ്പെയിൻ ഫൈനലിലെത്തിയത്.

സ്പെയിന് വേണ്ടി മൈക്കൽ ഒയർ സബാലും പെട്രോ പോറോയുമാണ് ഗോളുകൾ നേടിയത്. ഒയർ സബാൽ 22ാം മിനിട്ടിലും പെട്രോ പോറോ 58ാം മിനിട്ടിലുമാണ് ഗോൾ സ്കോർ ചെയ്തത്.

ഇത് രണ്ടാം തവണയാണ് സ്പെയിൻ ലോകകപ്പിന്‍റെ കലാശ പോരിനെത്തുന്നത്. 2010ൽ ഫൈനലിലെത്തിയ സ്പെയിൻ നെതർലൻഡ്സിനെ തോൽപ്പിച്ച് കിരീടം സ്വന്തമാക്കിയിരുന്നു.

Tags : FIFAWorldCup Football Soccer WorldCup2026 Sports SportsNews Highlights

Recent News

Corehub Up