x
ad
Thu, 16 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​സം​ഗ​ത്തി​ന് ക​ട്ട് പ​റ​ഞ്ഞ് കെ​എ​സ്ഇ​ബി; ഓ​ടു​ന്ന വ​ണ്ടി​യി​ൽ ക​യ​റി ഓ​ടി​യി​ട്ട് കാ​ര്യ​മി​ല്ലെ​ന്ന് വി.​ഡി. സ​തീ​ശ​ൻ

വെബ് ഡെസ്‌ക്
Published: July 16, 2026 01:14 AM IST | Updated: July 16, 2026 01:14 AM IST

വി.​ഡി. സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ പ്ര​സം​ഗി​ക്കു​ന്ന​തി​നി​ടെ പ​വ​ർ ക​ട്ട്. കേ​ര​ള സ​മു​ദ്ര മി​ഷ​ന്‍ ന​ട​ത്തി​യ മി​ഷ​ന്‍ സ​മു​ദ്ര മാ​രി​ടൈം കോ​ണ്‍​ക്ലേ​വി​നി​ടെ​യാ​ണ് സം​ഭ​വം. വൈ​കു​ന്നേ​രം ഏ​ഴോ​ടെ​യാ​ണ് വൈ​ദ്യു​തി ത​ട​സ​പ്പെ​ട്ട​ത്.

വേ​ദി​യി​ലെ മൈ​ക്കും വെ​ളി​ച്ച​വും ഇ​തോ​ടെ നി​ല​ച്ചു. ഇ​തി​നി​ടെ സം​ഘാ​ട​ക​ന്‍ എ​ഴു​ന്നേ​ല്‍​ക്കു​ക​യും ഇ​രി​ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി കൈ​കൊ​ണ്ട് കാ​ണി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് അ​ഞ്ച് മി​നി​ട്ടോ​ളം മു​ഖ്യ​മ​ന്ത്രി കാ​ത്തു​നി​ന്നു.

ജ​ന​റേ​റ്റ​ര്‍ പ്ര​വ​ര്‍​ത്തി​ച്ചാ​ണ് പി​ന്നീ​ട് പ​രി​പാ​ടി തു​ട​ര്‍​ന്ന​ത്. സം​ഘാ​ട​ക​ർ​ക്ക് ടെ​ൻ​ഷ​നാ​വും, ടെ​ൻ​ഷ​നാ​വാ​തെ അ​വി​ടെ ഇ​രി​ക്കാ​നാ താ​ൻ പ​റ​ഞ്ഞ​തെ​ന്ന് വി.​ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞു. ഓ​ടു​ന്ന വ​ണ്ടി​യി​ൽ ക​യ​റി ഓ​ടി​യി​ട്ട് കാ​ര്യ​മി​ല്ലെ​ന്നും ക​റ​ന്‍റ് വ​ന്നാ​ലേ സം​സാ​രി​ക്കാ​ന്‍ ക​ഴി​യൂ എ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

സം​സ്ഥാ​ന​ത്ത് ഇ​ന്നും പ​വ​ര്‍​കെ​ട്ട് തു​ട​രു​മെ​ന്ന് മു​ന്ന​റി​യി​പ്പു​ണ്ടാ​യി​രു​ന്നു. പീ​ക്ക് സ​മ​യ​ത്താ​കും വൈ​ദ്യു​തി നി​യ​ന്ത്ര​ണ​മു​ണ്ടാ​കു​ക​യെ​ന്നും അ​റി​യി​പ്പു​ണ്ടാ​യി​രു​ന്നു.

Tags : Deepika DeepikaNewspaper BreakingNews NewsUpdate Headlines

Recent News

Corehub Up