x
ad
Thu, 16 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്ഷമയുടെ മാതൃകയായി ഗ്ലാഡിസ്

പ്ര​ത്യേ​ക ലേ​ഖ​ക​ന്‍
Published: July 16, 2026 01:56 AM IST | Updated: July 16, 2026 01:56 AM IST

ഗ്ലാ​ഡി​സ്

ന്യൂ​ഡ​ല്‍ഹി: ഭ​ര്‍ത്താ​വ് ഗ്ര​ഹാം സ്റ്റു​വ​ര്‍ട്ട് സ്റ്റെ​യി​ന്‍സി​നെ​യും പ​ത്തും ആ​റും വ​യ​സു​ണ്ടാ​യി​രു​ന്ന ര​ണ്ട് ആ​ണ്‍മ​ക്ക​ളെ​യും ജീ​വ​നോ​ടെ ചു​ട്ടു​കൊ​ന്ന കേ​സി​ലെ മു​ഖ്യ​പ്ര​തി ധാ​രാ സിം​ഗ് അ​ട​ക്ക​മു​ള്ള ബ​ജ്‌​രം​ഗ്ദ​ള്‍ പ്ര​വ​ര്‍ത്ത​ക​രാ​യ അ​ക്ര​മി​സം​ഘ​ത്തോ​ടു പൂ​ര്‍ണ​മാ​യി ക്ഷ​മി​ച്ച ഗ്ലാ​ഡി​സ് സ്റ്റെ​യി​ന്‍സി​ന്‍റെ ന​ട​പ​ടി ലോ​ക​ത്തി​നാ​കെ മാ​തൃ​ക​യാ​യി.

ഭ​ര്‍ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ​വ​രോ​ടു വി​ദ്വേ​ഷ​മോ ക​യ്പോ ഇ​ല്ലെ​ന്ന് ഓ​സ്‌​ട്രേ​ലി​യ​ക്കാ​രി​യാ​യ ഗ്ലാ​ഡി​സ് പ​റ​ഞ്ഞു.

“ധാ​രാ സിം​ഗി​നോ​ടു ഞാ​ന്‍ ക്ഷ​മി​ച്ചു. ക്ഷ​മ​യി​ലൂ​ടെ​യാ​ണു മു​റി​വു​ക​ള്‍ ഉ​ണ​ങ്ങു​ന്ന​ത്. ന​മ്മ​ള്‍ ക്ഷ​മി​ച്ചി​ല്ലെ​ങ്കി​ല്‍, ന​മ്മു​ടെ മ​ന​സ് ക​യ്പു​ള്ള​താ​യി​ത്തീ​രും. ക്ഷ​മി​ക്കു​മ്പോ​ള്‍ ആ ​ക​യ്പ് ഇ​ല്ലാ​താ​കു​ക​യും ന​മ്മ​ള്‍ ജീ​വി​തം മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കു​ക​യും ചെ​യ്യു​ന്നു”- ഒ​ഡീ​ഷ​യി​ല്‍ ബാ​രി​പാ​ദ​യി​ലെ വീ​ട്ടി​ലി​രു​ന്ന് മ​ക​ള്‍ എ​സ്ത​റി​നെ ഒ​പ്പ​മി​രു​ത്തി ഗ്ലാ​ഡി​സ് പ​റ​ഞ്ഞു.

“ഭ​ര്‍ത്താ​വി​നെ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്‌​നേ​ഹ​വും വ​ല്ലാ​തെ മി​സ് ചെ​യ്യു​ന്നു​ണ്ട്.
അ​ച്ഛ​ന്‍ തി​രി​കെ വ​ര​ണ​മെ​ന്ന് എ​ന്‍റെ മ​ക​ള്‍ക്ക് അ​തി​യാ​യ ആ​ഗ്ര​ഹ​മു​ണ്ട്. എ​ന്നാ​ല്‍ ഒ​രു കാ​ര്യം ഉ​റ​പ്പാ​ണ്. സ്വ​ര്‍ഗ​ത്തി​ല്‍ ഞ​ങ്ങ​ള്‍ വീ​ണ്ടും ക​ണ്ടു​മു​ട്ടും. ആ ​ചി​ന്ത എ​നി​ക്ക് ആ​ശ്വാ​സം ന​ല്‍കു​ന്നു​-”ഗ്ലാ​ഡി​സ് വി​ശ​ദീ​ക​രി​ച്ചു.

ഭ​ര്‍ത്താ​വും ര​ണ്ട് ആ​ണ്‍മ​ക്ക​ളും കൊ​ല്ല​പ്പെ​ടു​മ്പോ​ള്‍ 47 വ​യ​സാ​യി​രു​ന്ന ഗ്ലാ​ഡി​സി​ന് ഇ​പ്പോ​ള്‍ 73 വ​യ​സു​ണ്ട്. ബാ​രി​പാ​ദ​യി​ലെ ഗ്ര​ഹാം സ്റ്റെ​യി​ന്‍സ് മെ​മ്മോ​റി​യ​ല്‍ ആ​ശു​പ​ത്രി​യി​ലും അ​ദ്ദേ​ഹ​ത്തി​ന്‍റെ​യും മ​ക്ക​ളു​ടെ​യും ശ​വ​കു​ടീ​ര​ത്തി​ലു​മെ​ത്തി ഗ്ലാ​ഡി​സും മ​ക​ള്‍ എ​സ്ത​റും മു​ട​ങ്ങാ​തെ പ്രാ​ര്‍ഥ​ിക്കാറു​ണ്ട്.

Tags : model patience GladysStaines DharaSingh GrahamStain apologized Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews

Recent News

Corehub Up