മുഖ്യമന്ത്രി വി.ഡി. സതീശൻ.
തിരുവനന്തപുരം: ഗവണ്മെന്റ് പ്ലീഡർമാരുടെ നിയമന കാര്യത്തിൽ കെഎസ്യു ഗവ. ലോ കോളജ് യൂണിറ്റ് കമ്മിറ്റിക്ക് എന്തുകാര്യമെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ.
ഇന്ത്യൻ ലോയേഴ്സ് കോണ്ഗ്രസ് സംസ്ഥാന സമിതിയും ഹൈക്കോടതി യൂണിറ്റ് കമ്മിറ്റിയും ശിപാർശ ചെയ്ത പേരുകളിൽ ഉൾപ്പെട്ടവർക്കെതിരേയാണ് വിമർശനം ഉയർന്നത്. പ്ലീഡർമാരുടെ ലിസ്റ്റിലെ രണ്ടു പേർ കോളജിൽ പഠിക്കുമ്പോൾ എസ്എഫ്ഐയും എബിവിപിയുമായിരുന്നുവെന്നാണ് ആരോപണമുയർന്നത്.
അഭിഭാഷക കോണ്ഗ്രസ് അനുകൂല സംഘടനയുടെ ഭാരവാഹികളാണ് ഇവർ. സിപിഎമ്മിൽ നിന്ന് അഞ്ചു പേരും ബിജെപിയിൽ നിന്നുള്ള ഒരാളും ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുൻമന്ത്രി പി. രാജീവ് വലിയ ബുദ്ധിജീവിയും ചിന്തകനും എഴുത്തുകാരനും പ്രഭാഷകനുമായതിനാലാകാം എന്റെ ശരീരഭാഷ ഇഷ്ടമാകാത്തത്. ഞാൻ ഇതൊന്നുമില്ലാത്ത സാധാരണക്കാരനായ നാട്ടിൻപുറത്തുകാരനാണ്. ഞാൻ ബുദ്ധിജീവിയല്ല, തമാശ കേട്ടാൽ ചിരിക്കും, ദേഷ്യം വന്നാൽ ചിലപ്പോൾ പൊട്ടിത്തെറിക്കും, സങ്കടം വന്നാൽ കരയും.
പി. രാജീവ് നിയമമന്ത്രിയായിരിക്കേ സ്പെഷൽ പ്ലീഡർമാർ അടക്കം 16 ഗവണ്മെന്റ് പ്ലീഡർമാരെ നിയമിച്ചിരുന്നു. ഒരു നടപടിക്രമവുമില്ലാതെയാണ് ഇവരെ നിയമിച്ചത്.
എജിയും ഡിജിപിയും അടക്കം 23 പേരെ നിയമിക്കണമെന്നു ശിപാർശ ചെയ്തിരുന്നു. എന്നാൽ 12 പേരെയാണ് നിയമിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Tags : ChiefMinister KSU VDSatheesan pleader appointment Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews