ലോഗോ
എഡിന്‍ബര്‍ഗ്: ലോകകപ്പ് ക്രിക്കറ്റിന്റെ ഫോര്‍മാറ്റില്‍ ഐസിസി മാറ്റംവരുത്തി. 2027 ഐസിസി പുരുഷ ഏകദിനം, 2028 പുരുഷ ട്വന്റി-20 ലോകകപ്പുകള്‍ പരിഷ്കരിച്ച ഫോര്‍മാറ്റിലായിരിക്കും നടക്കുക. ഏകദിന ലോകകപ്പില്‍ റൗണ്ട് 1, 2, 3 എന്നീ പോരാട്ടങ്ങള്ക്കുശേഷമായിരിക്കും സെമി ഫൈനല്‍ ടീമുകളെ നിശ്ചിയിക്കുക.
ട്വന്റി-20 ലോകകപ്പില്‍, ഗ്രൂപ്പ് ഘട്ടം, സൂപ്പര്‍ 10, എലിമിനേഷന് റൗണ്ടുകളുണ്ടാകും. ഗ്രൂപ്പ് ഘട്ടത്തില്‍ അഞ്ച് ടീമുകളുടെ നാല് ഗ്രൂപ്പ്. ഗ്രൂപ്പിലെ ആദ്യ രണ്ടു സ്ഥാനക്കാര്‍ സൂപ്പര്‍ 10ലേക്ക്.
സൂപ്പര്‍ 10ലെ രണ്ട് ഗ്രൂപ്പ് ചാമ്പ്യന്മാര് സെമിയില്‍. രണ്ട് ഗ്രൂപ്പിലെയും രണ്ടും മൂന്നും സ്ഥാനക്കാര്‍ തമ്മില്‍ എലിമിനേഷന് റൗണ്ട്. അതില്‍ ജയിക്കുന്ന രണ്ട് ടീമും സെമിയിലെത്തും.
Tags : ICC WorldCup Cricket Resolution