Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Resolution

ലോ​ക​ക​പ്പി​ല്‍ ഐ​സി​സി പ​രി​ഷ്‌​കാ​രം

എ​ഡി​ന്‍​ബ​ര്‍​ഗ്: ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ന്‍റെ ഫോ​ര്‍​മാ​റ്റി​ല്‍ ഐ​സി​സി മാ​റ്റം​വ​രു​ത്തി. 2027 ഐ​സി​സി പു​രു​ഷ ഏ​ക​ദി​നം, 2028 പു​രു​ഷ ട്വ​ന്‍റി-20 ലോ​ക​ക​പ്പു​ക​ള്‍ പ​രി​ഷ്‌​ക​രി​ച്ച ഫോ​ര്‍​മാ​റ്റി​ലാ​യി​രി​ക്കും ന​ട​ക്കു​ക. ഏ​ക​ദി​ന ലോ​ക​ക​പ്പി​ല്‍ റൗ​ണ്ട് 1, 2, 3 എ​ന്നീ പോ​രാ​ട്ട​ങ്ങ​ള്‍​ക്കു​ശേ​ഷ​മാ​യി​രി​ക്കും സെ​മി ഫൈ​ന​ല്‍ ടീ​മു​ക​ളെ നി​ശ്ചി​യി​ക്കു​ക.

ട്വ​ന്‍റി-20 ലോ​ക​ക​പ്പി​ല്‍, ഗ്രൂ​പ്പ് ഘ​ട്ടം, സൂ​പ്പ​ര്‍ 10, എ​ലി​മി​നേ​ഷ​ന്‍ റൗ​ണ്ടു​ക​ളു​ണ്ടാ​കും. ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ല്‍ അ​ഞ്ച് ടീ​മു​ക​ളു​ടെ നാ​ല് ഗ്രൂ​പ്പ്. ഗ്രൂ​പ്പി​ലെ ആ​ദ്യ ര​ണ്ടു സ്ഥാ​ന​ക്കാ​ര്‍ സൂ​പ്പ​ര്‍ 10ലേ​ക്ക്.

സൂ​പ്പ​ര്‍ 10ലെ ​ര​ണ്ട് ഗ്രൂ​പ്പ് ചാ​മ്പ്യ​ന്മാ​ര്‍ സെ​മി​യി​ല്‍. ര​ണ്ട് ഗ്രൂ​പ്പി​ലെ​യും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ക്കാ​ര്‍ ത​മ്മി​ല്‍ എ​ലി​മി​നേ​ഷ​ന്‍ റൗ​ണ്ട്. അ​തി​ല്‍ ജ​യി​ക്കു​ന്ന ര​ണ്ട് ടീ​മും സെ​മി​യി​ലെ​ത്തും.

National

വിബി-ജി റാം ജി നിയമത്തിനെതിരേ പ്രമേയവുമായി പഞ്ചാബ് നിയമസഭ

ന്യൂ​​​ഡ​​​ൽ​​​ഹി: മ​​​ഹാ​​​ത്മാ​​​ഗാ​​​ന്ധി ദേ​​​ശീ​​​യ ഗ്രാ​​​മീ​​​ണ തൊ​​​ഴി​​​ലു​​​റ​​​പ്പ് നി​​​യ​​​മ (എം​​​ജി​​​എ​​​ൻ​​​ആ​​​ർ​​​ഇ​​​ജി​​​എ) ത്തി​​​നു പ​​​ക​​​രം കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ കൊ​​​ണ്ടു​​​വ​​​ന്ന വി​​​ബി-​​​ജി റാം ​​​ജി​​​ക്കെ​​​തി​​​രേ പ്ര​​​മേ​​​യ​​​വു​​​മാ​​​യി പ​​​ഞ്ചാ​​​ബ് നി​​​യ​​​മ​​​സ​​​ഭ. പു​​​തി​​​യ നി​​​യ​​​മം ച​​​ർ​​​ച്ച ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​യി ഒ​​​രു ദി​​​വ​​​സ​​​ത്തേ​​​ക്കു നി​​​യ​​​മ​​​സ​​​ഭാ​​​സ​​​മ്മേ​​​ള​​​നം വി​​​ളി​​​ച്ചു​​​ചേ​​​ർ​​​ത്താ​​​ണ് ഭ​​​ര​​​ണ​​​ക​​​ക്ഷി​​​യാ​​​യ ആം ​​​ആ​​​ദ്മി പാ​​​ർ​​​ട്ടി പ്ര​​​മേ​​​യം കൊ​​​ണ്ടു​​​വ​​​ന്ന​​​ത്.

ഗ്രാ​​​മീ​​​ണ വി​​​ക​​​സ​​​ന-​​​പ​​​ഞ്ചാ​​​യ​​​ത്ത് വ​​​കു​​​പ്പ് മ​​​ന്ത്രി ത​​​രു​​​ണ്‍പ്രീ​​​ത് സിം​​​ഗ് സോ​​​ണ്ടാ​​​ണു പ്ര​​​മേ​​​യം സ​​​ഭ​​​യി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്. അ​​​തി​​​ജീ​​​വ​​​ന​​​ത്തി​​​നാ​​​യി മ​​​ഹാ​​​ത്മാ​​​ഗാ​​​ന്ധി തൊ​​​ഴി​​​ലു​​​റ​​​പ്പ് നി​​​യ​​​മ​​​ത്തെ ആ​​​ശ്ര​​​യി​​​ക്കു​​​ന്ന ഗ്രാ​​​മീ​​​ണ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ​​​യും ദാ​​​രി​​​ദ്ര്യരേ​​​ഖ​​​യ്ക്കു താ​​​ഴെ​​​യു​​​ള്ള കു​​​ടും​​​ബ​​​ങ്ങ​​​ളെ​​​യും പ​​​ട്ടി​​​ക​​​ജാ​​​തി സ​​​മൂ​​​ഹ​​​ങ്ങ​​​ളെ​​​യും വി​​​ബി-​​​ജി റാം ​​​ജി നി​​​യ​​​മം ഗു​​​രു​​​ത​​​ര​​​മാ​​​യി ബാ​​​ധി​​​ക്കു​​​മെ​​​ന്ന് മ​​​ന്ത്രി പ​​​റ​​​ഞ്ഞു. തൊ​​​ഴി​​​ലു​​​റ​​​പ്പ് നി​​​യ​​​മം കേ​​​ന്ദ്രം പു​​​നഃ​​​സ്ഥാ​​​പി​​​ക്ക​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

സം​​​സ്ഥാ​​​ന​​​ത്തെ ദ​​​രി​​​ദ്ര​​​രാ​​​യ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്കും സ്ത്രീ​​​ക​​​ൾ​​​ക്കും തൊ​​​ഴി​​​ൽ കാ​​​ർ​​​ഡു​​​ക​​​ളു​​​ള്ള ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​ന് കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്കും വേ​​​ത​​​ന​​​വും തൊ​​​ഴി​​​ലു​​​ക​​​ളും ഉ​​​റ​​​പ്പാ​​​ക്കി​​​യി​​​രു​​​ന്ന അ​​​വ​​​കാ​​​ശ​​​ത്തെ ഇ​​​ല്ലാ​​​താ​​​ക്കു​​​ന്ന വി​​​ബി-​​​ജി റാം ​​​ജി ബി​​​ല്ലി​​​നെ പ​​​ഞ്ചാ​​​ബ് നി​​​യ​​​മ​​​സ​​​ഭ പ്ര​​​മേ​​​യ​​​ത്തി​​​ൽ നി​​​രാ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. അ​​​വ​​​കാ​​​ശാ​​​ധി​​​ഷ്ഠി​​​ത​​​വും ആ​​​വ​​​ശ്യാ​​​ധി​​​ഷ്ഠി​​​ത​​​വും പൂ​​​ർ​​​ണ​​​മാ​​​യും കേ​​​ന്ദ്രം സ്പോ​​​ണ്‍സ​​​ർ ചെ​​​യ്യു​​​ന്ന​​​തു​​​മാ​​​യ എം​​​ജി​​​എ​​​ൻ​​​ആ​​​ർ​​​ഇ​​​ജി​​​എ​​​യു​​​ടെ ഘ​​​ട​​​ന നി​​​ല​​​നി​​​ർ​​​ത്തു​​​ന്ന​​​തി​​​നാ​​​യി സം​​​സ്ഥാ​​​ന​​​സ​​​ർ​​​ക്കാ​​​ർ കേ​​​ന്ദ്ര​​​വു​​​മാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നും പ്ര​​​മേ​​​യം നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്നു.

സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ​​​ക്ക് അ​​​നാ​​​വ​​​ശ്യ സാ​​​ന്പ​​​ത്തി​​​ക​​​ബാ​​​ധ്യ​​​ത ചു​​​മ​​​ത്തു​​​ക​​​യും ഗ്രാ​​​മീ​​​ണ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ ദു​​​ർ​​​ബ​​​ല​​​പ്പെ​​​ടു​​​ത്തു​​​ക​​​യും ചെ​​​യ്യു​​​ന്ന പു​​​തി​​​യ ബി​​​ല്ലി​​​ലെ വ്യ​​​വ​​​സ്ഥ​​​ക​​​ൾ പു​​​നഃ​​​പ​​​രി​​​ശോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്നും പ്ര​​​മേ​​​യ​​​ത്തി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്നു​​​ണ്ട്.

അ​​​തേ​​​സ​​​മ​​​യം, വി​​​ബി-​​​ജി റാം ​​​ജി ബി​​​ല്ലി​​​നെ​​​തി​​​രേ പ്ര​​​മേ​​​യം കൊ​​​ണ്ടു​​​വ​​​ന്ന എ​​​എ​​​പി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നീ​​​ക്കം ജ​​​നാ​​​ധി​​​പ​​​ത്യ​​​വി​​​രു​​​ദ്ധ​​​വും ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ഘ​​​ട​​​ന​​​യ്ക്ക് എ​​​തി​​​രുമാണെ​​​ന്ന് കേ​​​ന്ദ്ര ഗ്രാ​​​മ​​​വി​​​ക​​​സ​​​ന മ​​​ന്ത്രി ശി​​​വ​​​രാ​​​ജ് സിം​​​ഗ് ചൗ​​​ഹാ​​​ൻ പ​​​റ​​​ഞ്ഞു. പാ​​​ർ​​​ല​​​മെ​​​ന്‍റ് നി​​​യ​​​മ​​​ങ്ങ​​​ൾ പാ​​​ലി​​​ക്കേ​​​ണ്ട​​​തു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​ടെ ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​പ​​​ര​​​മാ​​​യ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​മാ​​​ണെ​​​ന്നും എ​​​എ​​​പി​​​യു​​​ടേ​​​ത് അ​​​ന്ധ​​​മാ​​​യ എ​​​തി​​​ർ​​​പ്പു​​​ക​​​ളാ​​​ണെ​​​ന്നും കേ​​​ന്ദ്ര​​​മ​​​ന്ത്രി കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

വി​​​ഷ​​​യം പ​​​ഠി​​​ക്കാ​​​തെ​​​യും കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​സ​​​ഭ​​​യു​​​മാ​​​യി കൂ​​​ടി​​​യാ​​​ലോ​​​ചി​​​ക്കാ​​​തെ​​​യു​​​മാ​​​ണ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി എം​​​ജി​​​എ​​​ൻ​​​ആ​​​ർ​​​ഇ​​​ജി​​​എ പി​​​ൻ​​​വ​​​ലി​​​ച്ച​​​തെ​​​ന്ന ലോ​​​ക്സ​​​ഭ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യു​​​ടെ പ​​​രാ​​​മ​​​ർ​​​ശ​​​ത്തി​​​നെ​​​തി​​​രേ രാ​​​ഹു​​​ൽ ഭാ​​​വ​​​ന​​​യു​​​ടെ ലോ​​​ക​​​ത്താ​​​ണു ജീ​​​വി​​​ക്കു​​​ന്ന​​​തെ​​​ന്നും രാ​​​ജ്യ​​​ത്തെ യാ​​​ഥാ​​​ർ​​​ഥ്യ​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​മി​​​ല്ലെ​​​ന്നും ചൗ​​​ഹാ​​​ൻ പ​​​രി​​​ഹ​​​സി​​​ച്ചു.

District News

"തിടുക്കപ്പെട്ട് എസ്ഐആർ കൊണ്ടുവരുന്നത് നിഷ്‌കളങ്കമായി കാണാൻ കഴിയില്ല': ഏകകണ്ഠമായി പ്രമേയം പാസാക്കി നിയമ സഭ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് സ​മ​ഗ്ര വോ​ട്ട​ര്‍ പ​ട്ടി​ക പ​രി​ഷ്‌​ക്ക​ര​ണം ന​ട​പ്പാ​ക്കാ​നു​ള്ള നീ​ക്ക​ത്തി​ന് എ​തി​രേ പ്ര​മേ​യം പാ​സാ​ക്കി നി​യ​മ​സ​ഭ. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണ് പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച​ത്. പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ പി​ന്തു​ണ​യോ​ടെ​യാ​ണ് പ്ര​മേ​യം കൊ​ണ്ടു​വ​ന്ന​ത്.

വോ​ട്ട​ര്‍ പ​ട്ടി​ക പ്ര​ത്യേ​ക തീ​വ്ര പു​നഃ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കു​ന്ന കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നീ​ക്കം ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്റ്റ​റി​ന്‍റെ വ​ള​ഞ്ഞ വ​ഴി​യി​ലൂ​ടെ​യു​ള്ള ന​ട​പ്പാ​ക്ക​ലാ​ണെ​ന്ന ആ​ശ​ങ്ക വ്യാ​പ​ക​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു.

ബി​ഹാ​റി​ല്‍ ന​ട​ന്ന എ​സ്ഐ​ആ​ർ പ്ര​ക്രി​യ ഇ​ത്ത​രം ആ​ശ​ങ്ക​ക​ളെ ശ​രി​വെ​ക്കു​ന്ന​തു​മാ​ണ്. പു​റ​ന്ത​ള്ള​ലി​ന്‍റെ രാ​ഷ്ട്രീ​യ​മാ​ണ് ബി​ഹാ​ര്‍ വോ​ട്ട​ര്‍ പ​ട്ടി​ക പ​രി​ഷ്ക​ര​ണ​ത്തി​ല്‍ കാ​ണു​ന്ന​ത്. അ​തേ രീ​തി​യാ​ണ് ദേ​ശീ​യ അ​ടി​സ്ഥാ​ന​ത്തി​ല്‍ ല​ക്ഷ്യ​മി​ടു​ന്ന​ത് എ​ന്ന സം​ശ​യ​വും രാ​ജ്യ​വ്യാ​പ​ക​മാ​യി നി​ല​വി​ലു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ബി​ഹാ​ര്‍ എ​സ്ഐ​ആ​ർ പ്ര​ക്രി​യ​യു​ടെ ഭ​ര​ണ​ഘ​ട​നാ സാ​ധു​ത സു​പ്രീം കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ല്‍ ഇ​രി​ക്കെ​ത്ത​ന്നെ തെ​ര​ഞ്ഞെ​ടു​പ്പ് പ​ടി​വാ​തി​ല്‍​ക്ക​ല്‍ നി​ല്‍​ക്കു​ന്ന കേ​ര​ളം, ത​മി​ഴ്നാ​ട്, പ​ശ്ചി​മ ബം​ഗാ​ള്‍ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ കൂ​ടി തി​ടു​ക്ക​പ്പെ​ട്ട് ഇ​തേ പ്ര​ക്രി​യ കൊ​ണ്ടു​വ​രു​ന്ന​തി​നെ നി​ഷ്ക​ള​ങ്ക​മാ​യി കാ​ണാ​ന്‍ ക​ഴി​യി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ്ര​മേ​യ​ത്തി​ൽ പ​റ​ഞ്ഞു.

ദീ​ര്‍​ഘ​കാ​ല ത​യാ​റെ​ടു​പ്പും കൂ​ടി​യാ​ലോ​ച​ന​യും ആ​വ​ശ്യ​മാ​യ എ​സ്ഐ​ആ​ർ പോ​ലു​ള്ള പ്ര​ക്രി​യ ഇ​ത്ത​ര​ത്തി​ല്‍ തി​ടു​ക്ക​ത്തി​ല്‍ ന​ട​ത്തു​ന്ന​ത് ജ​ന​വി​ധി അ​ട്ടി​മ​റി​ക്കാ​നാ​ണെ​ന്ന ഭ​യം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ സം​ശ​യ​ത്തി​ന്‍റെ നി​ഴ​ലി​ലാ​ക്കി​യി​രി​ക്കു​ന്നു. കേ​ര​ള​ത്തി​ല്‍ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തു​ത​ന്നെ ന​ട​ക്കാ​നി​രി​ക്ക​യാ​ണ്. അ​ത് ക​ഴി​ഞ്ഞാ​ലു​ട​ന്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ തി​ടു​ക്ക​പ്പെ​ട്ട് എ​സ്ഐ​ആ​ർ ന​ട​ത്തു​ന്ന​ത് ദു​രു​ദ്ദേ​ശ്യ​പ​ര​മാ​ണ്.

പൗ​ര​ത്വ​ത്തെ മ​താ​ധി​ഷ്ഠി​ത​മാ​ക്കു​ന്ന പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തെ പൊ​ടി​ത​ട്ടി​യെ​ടു​ക്കാ​നു​ള്ള ശ്ര​മം ന​ട​ത്തു​ന്ന​വ​ര്‍ എ​സ്ഐ​ആ​റി​നെ ഏ​തു​വി​ധ​മാ​വും ഉ​പ​യോ​ഗി​ക്കു​ക എ​ന്ന​തും ജ​നാ​ധി​പ​ത്യം നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​യാ​ണ്. മൗ​ലി​കാ​വ​കാ​ശ​ത്തെ ഹ​നി​ക്കു​ന്ന ഇ​ത്ത​രം ന​ട​പ​ടി​ക​ളി​ല്‍ നി​ന്നും പി​ന്തി​രി​ഞ്ഞ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ സു​താ​ര്യ​മാ​യി വോ​ട്ട​ര്‍​പ്പ​ട്ടി​ക പു​തു​ക്ക​ല്‍ ന​ട​ത്ത​ണം എ​ന്ന് ഈ ​നി​യ​മ​സ​ഭ ഏ​ക​ക​ണ്ഠ​മാ​യി ആ​വ​ശ്യ​പ്പെ​ടു​ന്നു​വെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Latest News

Corehub Up