പാലക്കാട്: ജില്ലാ പദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി വിവിധ ഘട്ടങ്ങളിലായി തയ്യാറാക്കിയ കരട് പദ്ധതി വിപുലപ്പെടുത്തുന്നതിനായി ജില്ലാ ആസൂത്രണ സമിതിയുടെ ആഭിമുഖ്യത്തിൽ വികസന സെമിനാർ സംഘടിപ്പിച്ചു.
പി.പി. സുമോദ് എംഎൽഎ പരിപാടി ഉദ്ഘാടനം ചെയ്തു. 2018 ൽ തയ്യാറാക്കിയ ജില്ലാ പദ്ധതികൾ പരിഷ്കരിക്കുന്നതിന്റെ ഭാഗമായി സർക്കാർ നിർദേശാനുസരണം ജില്ലയുടെ കരട് വികസനപദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതി രൂപം നൽകിയിട്ടുണ്ട്. വിവിധ ഘട്ടങ്ങളിലായി വ്യത്യസ്ത തലങ്ങളിൽ നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ പ്രസ്തുത കരട് ചർച്ച നടത്തി സന്പുഷ്ടമാക്കുകയാണ് വികസന സെമിനാർ ലക്ഷ്യം. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.എം . ശശി അധ്യക്ഷത വഹിച്ചു.
ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടി ആമുഖ അവതരണം നടത്തി. ജില്ലാ പദ്ധതി സമീപന രേഖ അവതരണം സംസ്ഥാന ആസൂത്രണ ബോർഡ് ചീഫ് ജെ. ജോസഫൈൻ ഓണ്‍ലൈനായി നിർവഹിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസർ ഏലിയാമ്മ നൈനാൻ, കെ. ഗോപാലകൃഷ്ണൻ, എം. ദ്വര പ്രസംഗിച്ചു. എൻ. സരിത, രാമൻകുട്ടി, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.