പ്രതീകാത്മക ചിത്രം
കൊച്ചി: അടുത്ത സീസണിലെ സപ്ലൈകോയുടെ നെല്ലു സംഭരണം സംബന്ധിച്ചു മില്ലുകാരുമായി ധാരണയായി.
ഭക്ഷ്യ-പൊതുവിതരണ മന്ത്രി അനൂപ് ജേക്കബ്, മില്ലുടമ സംഘടനകളുടെ പ്രതിനിധികളുമായി എറണാകുളം ഗസ്റ്റ് ഹൗസിൽ നടന്ന ചർച്ചയിലാണു ധാരണയായത്.
2022–23ലെ ഒടിആർ അനുപാത വ്യത്യാസമായ 63 കോടി രൂപ സംബന്ധിച്ച് അനുകൂല തീരുമാനമുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. പ്രോസസിംഗ് ചാർജ് വർധന നൽകുന്നതും പരിഗണിക്കും. ഇൗ ഉറപ്പുകൾ അംഗീകരിച്ച് മില്ലുടമകൾ ഉടൻ നെല്ലു സംഭരണം ആരംഭിക്കാൻ തയാറാകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
Tags : Paddy Procurement Agreement MillOwners Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash