Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Procurement

നെല്ലുസംഭരണം: മില്ലുടമകളുമായി ധാരണയായി

കൊ​​​​ച്ചി: അ​​​​ടു​​​​ത്ത സീ​​​​സ​​​​ണി​​​​ലെ സ​​​​പ്ലൈ​​​​കോ​​​​യു​​​​ടെ നെല്ലു സം​​​​ഭ​​​​ര​​​​ണം സം​​​​ബ​​​​ന്ധി​​​​ച്ചു മി​​​​ല്ലു​​​​കാ​​​​രു​​​​മാ​​​​യി ധാ​​​​ര​​​​ണ​​​​യാ​​​​യി.

ഭ​​​​ക്ഷ്യ-​​​​പൊ​​​​തു​​​​വി​​​​ത​​​​ര​​​​ണ മ​​​​ന്ത്രി അ​​​​നൂ​​​​പ് ജേ​​​​ക്ക​​​​ബ്, മി​​​​ല്ലു​​​​ട​​​​മ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​ടെ പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളു​​​​മാ​​​​യി എ​​​​റ​​​​ണാ​​​​കു​​​​ളം ഗ​​​​സ്റ്റ് ഹൗ​​​​സി​​​​ൽ ന​​​​ട​​​​ന്ന ച​​​​ർ​​​​ച്ച​​​​യി​​​​ലാ​​​​ണു ധാ​​​​ര​​​​ണ​​​​യാ​​​​യ​​​​ത്.

2022–23ലെ ​​​​ഒ​​​​ടി​​​​ആ​​​​ർ അ​​​​നു​​​​പാ​​​​ത വ്യ​​​​ത്യാ​​​​സ​​​​മാ​​​​യ 63 കോ​​​​ടി രൂ​​​​പ സം​​​​ബ​​​​ന്ധി​​​​ച്ച്‌ അ​​​​നു​​​​കൂ​​​​ല തീ​​​​രു​​​​മാ​​​​ന​​​​മു​​​​ണ്ടാ​​​​കു​​​​മെ​​​​ന്ന് മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു. പ്രോ​​​​സ​​​​സിം​​​​​ഗ് ചാ​​​​ർ​​​​ജ്‌ വ​​​​ർ​​​​ധ​​​​ന ന​​​​ൽ​​​​കു​​​​ന്ന​​​​തും പ​​​​രി​​​​ഗ​​​​ണി​​​​ക്കും. ഇ‍ൗ ​​​​ഉ​​​​റ​​​​പ്പു​​​​ക​​​​ൾ അം​​​​ഗീ​​​​ക​​​​രി​​​​ച്ച്‌ മി​​​​ല്ലു​​​​ട​​​​മ​​​​ക​​​​ൾ ഉ​​​​ട​​​​ൻ നെ​​​​ല്ലു സം​​​​ഭ​​​​ര​​​​ണം ആ​​​​രം​​​​ഭി​​​​ക്കാ​​​​ൻ ത​​​​യാ​​​​റാ​​​​ക​​​​ണ​​​​മെ​​​​ന്ന് മ​​​​ന്ത്രി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

Kerala

സംസ്ഥാ​ന​ത്ത് നെ​ല്ലു​സം​ഭ​ര​ണം ഇ​ന്ന് തു​ട​ങ്ങും; ര​ണ്ട് മി​ല്ലു​ട​മ​ക​ളു​മാ​യി സ​ര്‍​ക്കാ​ര്‍ ധാ​ര​ണ​യി​ലെ​ത്തി​

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് നെ​ല്ലു​സം​ഭ​ര​ണം ഇ​ന്ന് ആ​രം​ഭി​ക്കും. ര​ണ്ട് മി​ല്ലു​ട​മ​ക​ളു​മാ​യി സ​ർ​ക്കാ​ർ ധാ​ര​ണ​യി​ലെ​ത്തി​യെ​ന്ന വി​വ​ര​മാ​ണ് പു​റ​ത്തു​വ​രു​ന്ന​ത്. കു​ട്ട​നാ​ട്ടി​ലും തൃ​ശൂ​രി​ലും ഉ​ട​ൻ സം​ഭ​ര​ണം തു​ട​ങ്ങും.

മ​റ്റ് മി​ല്ലു​ട​മ​ക​ളു​മാ​യി ച​ർ​ച്ച തു​ട​രു​ന്നെ​ന്ന് സ​ർ​ക്കാ​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്. ഭ​ക്ഷ്യ- കൃ​ഷി വ​കു​പ്പ് മ​ന്ത്രി​മാ​രും ഉ​ദ്യോ​ഗ​സ്ഥ​രും യോ​ഗം ചേ​ർ​ന്ന് സ്ഥി​തി വി​ല​യി​രു​ത്തി. സം​സ്ഥാ​ന​ത്തെ വ​ള​രെ വ​ലി​യൊ​രു പ്ര​തി​സ​ന്ധി​യാ​ണ് നി​ല​നി​ൽ​ക്കു​ന്ന​ത്. മി​ല്ലു​ട​മ​ക​ളു​ടെ സം​ഘ​ട​ന​ക​ള്‍ പ​ല ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് സം​ഭ​ര​ണ​ത്തി​ൽ നി​ന്ന് വി​ട്ടു​നി​ൽ​ക്കു​ക​യാ​ണ്.

കൊ​യ്ത നെ​ല്ല് ക​ര​യ്ക്ക് ക​യ​റ്റി​യി​ട്ട് ക​ണ്ണീ​ര്‍​ക്ക​ഥ​ക​ളാ​ണ് നെ​ൽ​ക്ക​ര്‍​ഷ​ക​ര്‍​ക്ക് പ​റ​യാ​നു​ള്ള​ത്. ഇ​ന്ന് ഭ​ക്ഷ്യ​മ​ന്ത്രി​യും കൃ​ഷി​മ​ന്ത്രി​യും വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി യോ​ഗം ചേ​രു​ക​യും ഇ​തി​ന് പ​രി​ഹാ​ര​മെ​ന്നോ​ണം സം​ഘ​ട​ന​ക​ളെ ഒ​ഴി​വാ​ക്കി മി​ല്ലു​ട​മ​ക​ളു​മാ​യി നേ​രി​ട്ട് ച​ര്‍​ച്ച ന​ട​ത്തി പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നാ​ണ് സ​ര്‍​ക്കാ​ര്‍ ആ​ലോ​ചി​ച്ചി​രു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലും ശ്ര​മം ന​ട​ന്നി​രു​ന്നു. ചി​ല മി​ല്ലു​ട​മ​ക​ള്‍ താ​ത്പ​ര്യം അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് ഭ​ക്ഷ്യ​വ​കു​പ്പ് വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ക്കു​ന്ന​ത്.

 

Latest News

Corehub Up