x
ad
Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​ക്രെ​യ്ൻ യു​ദ്ധ​ത്തി​ൽ 27 ഉ​ഗാ​ണ്ട​ക്കാ​ർ കൊ​ല്ല​പ്പെ​ട്ടു

ഇന്‍റർനാഷണൽ ഡെസ്ക്
Published: October 30, 2026 06:07 AM IST | Updated: October 30, 2026 06:07 AM IST

പ്രതീകാത്മക ചിത്രം

കം​പാ​ല: ​യു​ക്രെ​യ്ൻ അ​ധി​നി​വേ​ശ​ത്തി​ൽ റ​ഷ്യ​ക്കു​വേ​ണ്ടി യു​ദ്ധ​ത്തി​നി​റ​ങ്ങി​യ 27 ഉ​ഗാ​ണ്ട​ക്കാ​ർ കൊ​ല്ല​പ്പെ​ട്ടു. മോ​സ്കോ​യി​ലെ ഉ​ഗാ​ണ്ട​ൻ എം​ബ​സി ഉ​ഗാ​ണ്ട​ൻ വി​ദേ​ശ​കാ​ര്യ​വ​കു​പ്പി​ന് അ​യ​ച്ച ക​ത്തി​ലാ​ണ് ഇ​ക്കാ​ര്യം പ​റ​യു​ന്ന​ത്. 11 പേ​രു​ടെ മ​ര​ണം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. 16 പേ​രെ​ക്കു​റി​ച്ച് ഒ​രു വി​വ​ര​വു​മി​ല്ലാ​ത്ത​തി​നാ​ൽ മ​രി​ച്ച​താ​യി അ​നു​മാ​നി​ക്കു​ന്നു.

റ​ഷ്യ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യ​ത്തി​ൽ​നി​ന്നാ​ണ് ഈ ​വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​തെ​ന്നും ഉ​ഗാ​ണ്ട​ൻ വൃ​ത്ത​ങ്ങ​ൾ സൂ​ചി​പ്പി​ച്ചു. റ​ഷ്യ​യി​ൽ ജോ​ലി ന​ല്കാം എ​ന്ന വാ​ഗ്ദാ​ന​ത്തോ​ടെ റി​ക്രൂ​ട്ട് ചെ​യ്യു​ന്ന ആ​ഫ്രി​ക്ക​ൻ യു​വാ​ക്ക​ളെ യു​ദ്ധ​മു​ന്ന​ണി​യി​ലേ​ക്ക് അ​യ​യ്ക്കു​ന്ന​താ​യി നേ​ര​ത്തേ റി​പ്പോ​ർ​ട്ടു​ണ്ടാ​യി​രു​ന്നു.

ദ​ക്ഷി​ണാ​ഫ്രി​ക്ക, കെ​നി​യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ ഇ​തു വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യി​രു​ന്നു. ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ലെ 1400 പേ​ർ റ​ഷ്യ​ക്കു​വേ​ണ്ടി യു​ദ്ധം ചെ​യ്യു​ന്ന​താ​യി യു​ക്രെ​യ്ൻ ക​ഴി​ഞ്ഞ വ​ർ​ഷം അ​റി​യി​ച്ചി​രു​ന്നു.

Tags : Ukraine War UkraineWar Uganda Killed UkraineConflict Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth

Recent News

Corehub Up