Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Uganda

പ്ര​തി​സ​ന്ധി​യെ​തു​ട​ർ​ന്ന് 3,300 പേ​രെ പി​രി​ച്ചു​വി​ട്ട് ഊ​ബ​ർ; നൈ​ജീ​രി​യ​യി​ലെ​യും ഉ​ഗാ​ണ്ട​യി​ലെ​യും സേ​വ​ന​ങ്ങ​ൾ അ​വ​സാ​നി​പ്പി​ച്ചു

ന്യൂ​ഡ​ൽ​ഹി: ടാ​ക്സി സേ​വ​ന ദാ​താ​ക്ക​ളാ​യ ഊ​ബ​ർ 3,300 ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ട്ടു. ആ​ഗോ​ള ത​ല​ത്തി​ൽ പു​നഃ​സം​ഘ​ട​ന​യു​ടെ ഭാ​ഗ​മാ​യാ​ണ് ഈ ​നീ​ക്കം. പി​രി​ച്ചു​വി​ട്ട​തി​ന് പി​ന്നാ​ലെ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളാ​യ നൈ​ജീ​രി​യ​യി​ലെ​യും ഉ​ഗാ​ണ്ട​യി​ലെ​യും പ്ര​വ​ർ​ത്ത​നം ക​മ്പ​നി പൂ​ർ​ണ​മാ​യും അ​വ​സാ​നി​പ്പി​ച്ചു.

ക​മ്പ​നി​യു​ടെ ആ​കെ ജീ​വ​ന​ക്കാ​രു​ടെ 10 ശ​ത​മാ​ന​ത്തോ​ള​മാ​ണ് ഈ ​പി​രി​ച്ചു​വി​ട​ലി​ലൂ​ടെ ഒ​ഴി​വാ​ക്ക​പ്പെ​ട്ട​ത്. സെ​പ്റ്റം​ബ​ർ 2 മു​ത​ൽ ഇ​രു രാ​ജ്യ​ങ്ങ​ളി​ലെ​യും സേ​വ​ന​ങ്ങ​ൾ നി​റു​ത്തി​വെ​ച്ച​താ​യി ഊ​ബ​ർ ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചു. 2014ൽ ​നൈ​ജീ​രി​യ​യി​ലും 2016ൽ ​ഉ​ഗാ​ണ്ട​യി​ലും പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച ക​മ്പ​നി, ഒ​രു പ​തി​റ്റാ​ണ്ടോ​ളം നീ​ണ്ട സേ​വ​ന​ത്തി​ന് ശേ​ഷ​മാ​ണ് ഇ​പ്പോ​ൾ വി​പ​ണി വി​ടു​ന്ന​ത്.

ഇ​തി​നു​മു​മ്പ് ഐ​വ​റി കോ​സ്റ്റ്, ടാ​ൻ​സാ​നി​യ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും ഊ​ബ​ർ പി​ന്മാ​റി​യി​രു​ന്നു. എ​ന്നാ​ൽ ഈ​ജി​പ്ത്, ഘാ​ന, കെ​നി​യ, ദ​ക്ഷി​ണാ​ഫ്രി​ക്ക എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്ത​നം തു​ട​രു​മെ​ന്ന് ക​മ്പ​നി വ്യ​ക്ത​മാ​ക്കി.

ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​വി​ന് ആ​നു​പാ​തി​ക​മാ​യി യാ​ത്രാ​ക്കൂ​ലി ല​ഭി​ക്കു​ന്നി​ല്ലെ​ന്ന ഡ്രൈ​വ​ർ​മാ​രു​ടെ പ​രാ​തി​ക​ളും, ബോ​ൾ​ട്ട് , ഇ​ൻ​ഡ്രൈ​വ് തു​ട​ങ്ങി​യ എ​തി​രാ​ളി​ക​ളി​ൽ നി​ന്നു​ള്ള ശ​ക്ത​മാ​യ മ​ത്സ​ര​വു​മാ​ണ് നൈ​ജീ​രി​യ​യി​ൽ ഊ​ബ​റി​ന് തി​രി​ച്ച​ടി​യാ​യ​ത്.

കോ​വി​ഡി​നു​ശേ​ഷ​മു​ള്ള ഏ​റ്റ​വും വ​ലി​യ പി​രി​ച്ചു​വി​ട​ലാ​ണി​തെ​ന്ന് ഊ​ബ​ർ സി​ഇ​ഒ ദാ​രാ ഖോ​സ്രോ​ഷാ​ഹി ജീ​വ​ന​ക്കാ​ർ​ക്ക് അ​യ​ച്ച സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു. സ്ഥാ​പ​ന​ത്തി‌​ന്‍റെ പ്ര​വ​ർ​ത്ത​ന​ച്ചെ​ല​വ് കു​റ​യ്ക്കാ​നും സ്വ​യം നി​യ​ന്ത്രി​ത ടാ​ക്സി​ക​ൾ, ഡ്രൈ​വ​ർ​ര​ഹി​ത സാ​ങ്കേ​തി​ക​വി​ദ്യ തു​ട​ങ്ങി​യ പു​തി​യ മേ​ഖ​ല​ക​ളി​ൽ കൂ​ടു​ത​ൽ നി​ക്ഷേ​പം ന​ട​ത്താ​നും വേ​ണ്ടി​യാ​ണ് ഈ ​ന​ട​പ​ടി​യെ​ന്ന് ക​മ്പ​നി വി​ശ​ദീ​ക​രി​ക്കു​ന്നു.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി യു​കെ ആ​സ്ഥാ​ന​മാ​യു​ള്ള 'വെ​യ്ൻ' എ​ന്ന സ്റ്റാ​ർ​ട്ട​പ്പു​മാ​യി ചേ​ർ​ന്ന് ല​ണ്ട​നി​ൽ ഊ​ബ​ർ ത​ങ്ങ​ളു​ടെ ആ​ദ്യ റോ​ബോ​ടാ​ക്സി സേ​വ​ന​ത്തി​ന് തു​ട​ക്ക​മി​ട്ടി​ട്ടു​ണ്ട്.

Viral

കൂട്ടുകാരല്ല! ഇനി ശത്രുക്കൾ; ഉഗാണ്ടയിലെ കാടുകളിൽ അരങ്ങേറുന്ന ഭീകരമായ ആഭ്യന്തര യുദ്ധം

ഉഗാണ്ടയിലെ കാടുകളിൽ നിന്ന് മനുഷ്യസഹജമായ യുദ്ധതന്ത്രങ്ങളുടെയും പകയുടെയും ഞെട്ടിക്കുന്ന വാർത്തകളാണ് പുറത്തുവരുന്നത്. സാധാരണയായി അയൽക്കൂട്ടങ്ങളുമായി മാത്രം അതിർത്തി തർക്കങ്ങളിൽ ഏർപ്പെടാറുള്ള ചിമ്പാൻസികൾ, സ്വന്തം താവളത്തിൽ തന്നെ ചേരിതിരിഞ്ഞ് ആഭ്യന്തര യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്.

കിബാലെ നാഷണൽ പാർക്കിലെ 'എൻഗോഗോ' എന്ന ചിമ്പാൻസി സമൂഹത്തിലാണ് പതിറ്റാണ്ടുകൾ നീണ്ട സൗഹൃദം തകർത്ത് ഈ ചോരക്കളി നടക്കുന്നത്. ഏകദേശം ഇരുനൂറോളം അംഗങ്ങളുണ്ടായിരുന്ന ഈ വലിയ ചിമ്പാൻസി കുടുംബം കഴിഞ്ഞ 30 വർഷമായി ഗവേഷകരുടെ നിരീക്ഷണത്തിലായിരുന്നു.

ആദ്യകാലങ്ങളിൽ സമാധാനപരമായി കഴിഞ്ഞിരുന്ന ഇവർക്കിടയിൽ വിള്ളലുകൾ വീണു തുടങ്ങിയത് 1990-കളുടെ അവസാനത്തോടെയാണ്. പകൽ സമയങ്ങളിൽ ഭക്ഷണം തേടി ചെറിയ ഗ്രൂപ്പുകളായി പിരിഞ്ഞുപോയിരുന്ന ഇവർ പിന്നീട് ആ വിഭജനം സ്ഥിരമാക്കുകയായിരുന്നു.

2015-ഓടെ ഒരൊറ്റ വലിയ സമൂഹം എന്ന നിലയിൽ നിന്ന് രണ്ട് വ്യത്യസ്ത ചേരികളായി ഇവർ പൂർണമായും വഴിപിരിഞ്ഞു. തുടക്കത്തിൽ ഇരുവിഭാഗങ്ങളിലെയും അംഗങ്ങൾ തമ്മിൽ സൗഹൃദം നിലനിന്നിരുന്നെങ്കിലും 2018-ഓടെ ചിത്രം പൂർണമായും മാറി.

പഴയ സ്നേഹമെല്ലാം വെറുപ്പിന് വഴിമാറുകയും പരസ്പരം കണ്ടുമുട്ടുമ്പോൾ മാരകമായി ആക്രമിക്കുകയും ചെയ്യുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. ഈ പോരാട്ടങ്ങളിൽ നിരവധി ആൺ ചിമ്പാൻസികൾ കൊല്ലപ്പെടുകയും കുട്ടികളെ കൊന്നൊടുക്കുന്ന പ്രവണത വർധിക്കുകയും ചെയ്തതായി ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. പലരും ദുരൂഹസാഹചര്യത്തിൽ അപ്രത്യക്ഷരാവുകയും ചെയ്യുന്നുണ്ട്.

പ്രശസ്ത പ്രൈമറ്റോളജിസ്റ്റ് ജെയ്ൻ ഗുഡാൾ 50 വർഷങ്ങൾക്ക് മുമ്പ് ടാൻസാനിയയിലെ ഗോംബെയിൽ നിരീക്ഷിച്ച സമാനമായൊരു കൂട്ടക്കൊലയ്ക്ക് ശേഷം ഇതാദ്യമായാണ് ഇത്രയും വിപുലമായ ഒരു 'ചിമ്പാൻസി യുദ്ധം' ശാസ്ത്രലോകം രേഖപ്പെടുത്തുന്നത്.

ടെക്സസ് സർവകലാശാലയിലെ നരവംശശാസ്ത്രജ്ഞനായ ആരോൺ സാൻഡലിന്‍റെ നേതൃത്വത്തിൽ നടന്ന പഠനമനുസരിച്ച്, വംശവർധനവും വിഭവങ്ങളുടെ ദൗർലഭ്യവുമാകാം ഈ ആഭ്യന്തര കലഹത്തിലേക്ക് നയിച്ചത്.

മനുഷ്യരുടെ ആഭ്യന്തര യുദ്ധങ്ങൾക്ക് സമാനമായ തന്ത്രങ്ങളും ക്രൂരതയും ഈ പോരാട്ടങ്ങളിൽ പ്രകടമാണെന്ന് സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു.

 

International

ഉഗാണ്ടയിൽ നഴ്സറി സ്കൂളിൽ നാലു കുട്ടികളെ വെട്ടിക്കൊന്നു

കം​​​പാ​​​ല: ഉ​​​ഗാ​​​ണ്ട​​​ൻ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ കം​​​പാ​​​ല​​​യി​​​ൽ ന​​​ഴ്സ​​​റി സ്കൂ​​​ളി​​​ൽ അ​​​ക്ര​​​മി നാ​​​ലു കു​​​ട്ടി​​​ക​​​ളെ വെ​​​ട്ടി​​​ക്കൊ​​​ന്നു. അ​​​ക്ര​​​മി​​​യെ അ​​​റ​​​സ്റ്റ് ചെ​​​യ്തു.

ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ കാ​​​ര​​​ണം വ്യ​​​ക്ത​​​മ​​​ല്ല. ഒ​​​രു കു​​​ട്ടി​​​യു​​​ടെ പി​​​താ​​​വ് എ​​​ന്ന വ്യാ​​​ജേ​​​ന​​​യാ​​​യി​​​രു​​​ന്നു അ​​​ക്ര​​​മി ന​​​ഴ്സ​​​റി സ്കൂ​​​ളി​​​ലെ​​​ത്തി​​​യ​​​ത്. അ​​​ക​​​ത്തു പ്ര​​​വേ​​​ശി​​​ച്ച അ​​​ക്ര​​​മി ഗേ​​​റ്റ് പൂ​​​ട്ടി.

തു​​​ട​​​ർ​​​ന്ന് കു​​​ട്ടി​​​ക​​​ളെ ഓ​​​രോ​​​രു​​​ത്ത​​​രെ​​​യാ​​​യി മൂ​​​ർ​​​ച്ച​​​യേ​​​റി​​​യ ആ​​​യു​​​ധം​​​കൊ​​​ണ്ട് ആ​​​ക്ര​​​മി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് പോ​​​ലീ​​​സ് വ​​​ക്താ​​​വ് അ​​​റി​​​യി​​​ച്ചു.

30 ല​​​ക്ഷം ആ​​​ളു​​​ക​​​ൾ വ​​​സി​​​ക്കു​​​ന്ന കം​​​പാ​​​ല​​​യി​​​ൽ ഇ​​​ത്ത​​​ര​​​ത്തി​​​ലു​​​ള്ള ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ വി​​​ര​​​ള​​​മാ​​​ണെ​​​ന്ന് പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.

International

ഇ​​​സ്ര​​​യേ​​​ലി​​​ന് പി​​​ന്തു​​​ണ​​​യു​​​മാ​​​യി ഉ​​​ഗാ​​​ണ്ട​​​ൻ സൈ​​​നി​​​ക മേ​​​ധാ​​​വി

കം​​​പാ​​​ല: ഇ​​​റാ​​​നു​​​മാ​​​യു​​​ള്ള യു​​​ദ്ധം തു​​​ട​​​രു​​​ന്ന​​​തി​​​നി​​​ടെ ഇ​​​സ്ര​​​യേ​​​ലി​​​നു പ​​​ര​​​സ്യ​​​പി​​​ന്തു​​​ണ​​​യു​​​മാ​​​യി ആ​​​ഫ്രി​​​ക്ക​​​ൻ രാ​​​ജ്യ​​​മാ​​​യ ഉ​​​ഗാ​​​ണ്ട​​​യു​​​ടെ സൈ​​​നി​​​ക​​​മേ​​​ധാ​​​വി.

ഇ​​​സ്ര​​​യേ​​​ലി​​​നെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്താ​​​നോ ന​​​ശി​​​പ്പി​​​ക്കാ​​​നോ ഉ​​​ള്ള ഏ​​​തൊ​​​രു നീ​​​ക്ക​​​വും ഉ​​​ഗാ​​​ണ്ട​​​യെ യു​​​ദ്ധ​​​ത്തി​​​ലേ​​​ക്ക് വ​​​ലി​​​ച്ചി​​​ഴ​​​യ്ക്കു​​​മെ​​​ന്നും അ​​​ത്ത​​​ര​​​മൊ​​​രു സാ​​​ഹ​​​ച​​​ര്യ​​​മു​​​ണ്ടാ​​​യാ​​​ൽ ഉ​​​ഗാ​​​ണ്ട​​​ൻ സൈ​​​ന്യം ഇ​​​സ്ര​​​യേ​​​ലി​​​നൊ​​​പ്പം ചേ​​​ർ​​​ന്നു പോ​​​രാ​​​ടു​​​മെ​​​ന്നും ഉ​​​ഗാ​​​ണ്ട​​​ൻ സൈ​​​നി​​​ക മേ​​​ധാ​​​വി ജ​​​ന​​​റ​​​ൽ മു​​​ഹൂ​​​സി ക​​​യ്നേ​​​രു​​​ഗാ​​​ബ ഫേ​​​സ്ബു​​​ക്ക് കു​​​റി​​​പ്പി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി.

Latest News

Corehub Up