കംപാല: ഉഗാണ്ടൻ തലസ്ഥാനമായ കംപാലയിൽ നഴ്സറി സ്കൂളിൽ അക്രമി നാലു കുട്ടികളെ വെട്ടിക്കൊന്നു. അക്രമിയെ അറസ്റ്റ് ചെയ്തു.
ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. ഒരു കുട്ടിയുടെ പിതാവ് എന്ന വ്യാജേനയായിരുന്നു അക്രമി നഴ്സറി സ്കൂളിലെത്തിയത്. അകത്തു പ്രവേശിച്ച അക്രമി ഗേറ്റ് പൂട്ടി.
തുടർന്ന് കുട്ടികളെ ഓരോരുത്തരെയായി മൂർച്ചയേറിയ ആയുധംകൊണ്ട് ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് വക്താവ് അറിയിച്ചു.
30 ലക്ഷം ആളുകൾ വസിക്കുന്ന കംപാലയിൽ ഇത്തരത്തിലുള്ള ആക്രമണങ്ങൾ വിരളമാണെന്ന് പോലീസ് അറിയിച്ചു.
Tags : nursery school Uganda hacked