x
ad
Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്ലാ​സി ഫൈറ്റ്... ബാ​ഴ്‌​സ​ലോ​ണ x പി​എ​സ്ജി @ 12.30 am


Published: October 20, 2026 04:40 AM IST | Updated: October 20, 2026 04:40 AM IST

ബാഴ്സ യുടെ ലാമിൻ യമാൽ, പിഎസ്ജി യുടെ ഡെംബെലെ

പാ​രീ​സ്: യു​വേ​ഫ ചാ​മ്പ്യ​ന്‍​സ് ലീ​ഗ് ഫു​ട്‌​ബോ​ളി​ലെ ക്ലാ​സി ഫൈ​റ്റ് ഈ ​രാ​ത്രി. നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ പാ​രീ​സ് സെ​ന്‍റ് ജെ​ര്‍​മെ​യ്ന്‍ (പി​എ​സ്ജി) മു​ന്‍ ചാ​മ്പ്യ​ന്മാ​രാ​യ എ​ഫ്‌​സി ബാ​ഴ്‌​സ​ലോ​ണ​യു​മാ​യി കൊ​മ്പു​കോ​ര്‍​ക്കും.

ഇ​ന്ത്യ​ന്‍ സ​മ​യം അ​ര്‍​ധ​രാ​ത്രി 12.30നു ​പി​എ​സ്ജി​യു​ടെ ത​ട്ട​ക​മാ​യ പാ​ര്‍​ക്ക് ഡെ​സ് പ്രി​ന്‍​സെ​സി​ലാ​ണ് കി​ക്കോ​ഫ്. 2026-27 സ്പാ​നി​ഷ് ലാ ​ലി​ഗ​യി​ല്‍ ഇ​തു​വ​രെ ക​ളി​ച്ച ഒ​മ്പ​തു മ​ത്സ​ര​ങ്ങ​ളി​ലും തോ​ല്‍​വി അ​റി​യാ​ത്ത​വ​രാ​ണ് ഹ​ന്‍​സി ഫ്‌​ളി​ക്കി​ന്‍റെ ശി​ക്ഷ​ണ​ത്തി​ല്‍ ഇ​റ​ങ്ങു​ന്ന എ​ഫ്‌​സി ബാ​ഴ്‌​സ​ലോ​ണ. ഫ്ര​ഞ്ച് താ​രം ഉ​സ്മാ​ന്‍ ഡെം​ബെ​ലെ​യാ​ണ് പി​എ​സ്ജി​യു​ടെ കു​ന്ത​മു​ന. എ​ഫ്‌​സി ബാ​ഴ്‌​സ​ലോ​ണ​യു​ടേ​ത് കൗ​മാ​ര സൂ​പ്പ​ര്‍ സ്റ്റാ​ര്‍ ലാ​മി​ന്‍ യ​മാ​ലും.

പി​എ​സ്ജി പ​വ​ര്‍

ഈ ​സീ​സ​ണ്‍ ചാ​മ്പ്യ​ന്‍​സ് ലീ​ഗി​ല്‍ പി​എ​സ്ജി യൂ​റോ​പ്പി​ലെ വ​മ്പ​ന്‍ ക്ല​ബ്ബി​നെ ര​ണ്ട് ആ​ഴ്ച​യ്ക്കു​ള്ളി​ല്‍ ഇ​തു ര​ണ്ടാം ത​വ​ണ​യാ​ണു നേ​രി​ടു​ന്ന​തെ​ന്ന​തും ശ്ര​ദ്ധേ​യം. 15നു ​ന​ട​ന്ന എ​വേ പോ​രാ​ട്ട​ത്തി​ല്‍ പി​എ​സ്ജി ഇം​ഗ്ലീ​ഷ് സൂ​പ്പ​ര്‍ ക്ല​ബ്ബാ​യ മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി എ​ഫ്‌​സി​യെ 4-2നു ​വീ​ഴ്ത്തി​യി​രു​ന്നു. മാ​ഞ്ച​സ്റ്റ​റി​ല്‍ നേ​ടി​യ ആ ​ജ​യം പി​എ​സ്ജി​യു​ടെ പോ​രാ​ട്ട​മി​ക​വി​ന്‍റെ ഉ​ദാ​ഹ​ര​ണ​മാ​ണ്. ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ തോ​ല്‍​വി അ​റി​യാ​തെ മു​ന്നേ​റു​ന്ന ടീ​മാ​ണ് മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി.

അ​തു​കൊ​ണ്ടു​ത​ന്നെ ബാ​ഴ്‌​സ​ലോ​ണ ക​രു​ത​ലോ​ടെ​യാ​യി​രി​ക്കും പി​എ​സ്ജി​ക്കെ​തി​രേ ഇ​റ​ങ്ങു​ക. മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി​യു​ടെ എ​ത്തി​ഹാ​ദ് സ്റ്റേ​ഡി​യ​ത്തി​ല്‍ ആ​ദ്യ 35 മി​നി​റ്റി​നു​ള്ളി​ല്‍​ത്ത​ന്നെ പി​എ​സ്ജി 3-0ന്‍റെ ​ലീ​ഡ് നേ​ടി​യി​രു​ന്നു എ​ന്ന​തും ശ്ര​ദ്ധേ​യം. യു​വേ​ഫ ചാ​മ്പ്യ​ന്‍​സ് ലീ​ഗി​ല്‍ തു​ട​ര്‍​ച്ച​യാ​യി 12 മ​ത്സ​ര​ങ്ങ​ളി​ല്‍ തോ​ല്‍​വി അ​റി​യാ​ത്ത​വ​രാ​ണ് പി​എ​സ്ജി. ഫ്ര​ഞ്ച് ക്ല​ബ്ബി​ന്‍റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ര​ണ്ടാ​മ​ത്തെ പ്ര​ക​ട​നം.

ഫ്‌​ളി​ക്ക് ക്ലി​ക്ക്

ഹ​ന്‍​സി ഫ്‌​ളി​ക്കി​ന്‍റെ ശി​ക്ഷ​ണ​ത്തി​ല്‍ ഈ ​സീ​സ​ണി​ല്‍ മി​ന്നും ഫോ​മി​ലാ​ണ് എ​ഫ്‌​സി ബാ​ഴ്‌​സ​ലോ​ണ. സീ​സ​ണി​ല്‍ വി​വി​ധ പോ​രാ​ട്ട​ങ്ങ​ളി​ലാ​യി ഇ​തു​വ​രെ ക​ളി​ച്ച 11 മ​ത്സ​ര​ങ്ങ​ളും ബാ​ഴ്‌​സ​ലോ​ണ ജ​യി​ച്ചെ​ന്ന​തും ശ്ര​ദ്ധേ​യം. ഈ ​മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്നാ​യി ആ​കെ 48 ഗോ​ള്‍ സ്വ​ന്ത​മാ​ക്കു​ക​യും ചെ​യ്തു. അ​താ​യ​ത് ഒ​രു മ​ത്സ​ര​ത്തി​ല്‍ ശ​രാ​ശ​രി 4.4 ഗോ​ള്‍ വീ​തം. യൂ​റോ​പ്പി​ലെ അ​ഞ്ചു മു​ന്‍​നി​ര ലീ​ഗു​ക​ളി​ല്‍ ഈ ​സീ​സ​ണി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ഗോ​ള്‍ ശ​രാ​ശ​രി​യു​ള്ള ടീ​മാ​ണ് എ​ഫ്‌​സി ബാ​ഴ്‌​സ​ലോ​ണ എ​ന്ന​തും ശ്ര​ദ്ധേ​യം. 38.4 ആ​ണ് ബാ​ഴ്‌​സ​ലോ​ണ​യു​ടെ xG (എ​ക്‌​സ്‌​പെ​റ്റ​ഡ് ഗോ​ള്‍) റേ​റ്റ്. ക​ളി​ച്ച 11 മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്നാ​യി 237 ഷോ​ട്ടാ​ണ് കാ​റ്റ​ല​ന്‍​സ് തൊ​ടു​ത്ത​ത്.

നേ​ര്‍​ക്കു​നേ​ര്‍

പി​എ​സ്ജി​യും ബാ​ഴ്‌​സ​ലോ​ണ​യും നേ​ര്‍​ക്കു​നേ​ര്‍ ഇ​റ​ങ്ങു​ന്ന 17-ാമ​തു പോ​രാ​ട്ട​മാ​ണ് ഈ ​രാ​ത്രി അ​ര​ങ്ങേ​റു​ന്ന​ത്. ഇ​തു​വ​രെ ഇ​രു​ടീ​മും ആ​റു ജ​യം വീ​തം സ്വ​ന്ത​മാ​ക്കി. നാ​ലു മ​ത്സ​രം സ​മ​നി​ല​യി​ല്‍ പി​രി​ഞ്ഞു.

Tags : ClassyClash Barcelona PSG Football Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Sports

Recent News

Corehub Up