x
ad
Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കുട്ടികളുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കും: രമേശ് ചെന്നിത്തല

വെബ്ഡെസ്ക്
Published: October 20, 2026 02:52 AM IST | Updated: October 20, 2026 02:52 AM IST

ആ​​ഭ്യ​​ന്ത​​ര​​മ​​ന്ത്രി ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല (ഫയൽ ചിത്രം)

ഹ​​രി​​പ്പാ​​ട്: കു​​ഞ്ഞ് മ​​രി​​ക്കാ​​നി​​ട​​യാ​​യ കു​​ടും​​ബ​​ത്തി​​ലെ കു​​ട്ടി​​ക​​ളു​​ടെ സം​​ര​​ക്ഷ​​ണം സ​​ർ​​ക്കാ​​ർ പൂ​​ർ​​ണ​​മാ​​യും ഏ​​റ്റെ​​ടു​​ക്കു​​മെ​​ന്ന് ആ​​ഭ്യ​​ന്ത​​ര​​മ​​ന്ത്രി ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല അ​​റി​​യി​​ച്ചു.

രാ​​ജേ​​ഷി​​ന്‍റെ​​യും താ​​ര​​യു​​ടെ​​യും കു​​ടും​​ബപ​​ശ്ചാ​​ത്ത​​ലം മ​​ന​​സി​​ലാ​​ക്കി മു​​ൻ​​പും ഇ​​വ​​രു​​ടെ സം​​ര​​ക്ഷ​​ണ​​ത്തി​​നാ​​യി ഇ​​ട​​പെ​​ട്ടി​​രു​​ന്ന​​താ​​യി മ​​ന്ത്രി വ്യ​​ക്ത​​മാ​​ക്കി. ​മാ​​താ​​പി​​താ​​ക്ക​​ളും അ​​ഞ്ചു കു​​ട്ടി​​ക​​ളും വീ​​ടോ ഭ​​ക്ഷ​​ണ​​മോ പ്രാ​​ഥ​​മി​​ക സൗ​​ക​​ര്യ​​ങ്ങ​​ളോ ഇ​​ല്ലാ​​തെ ക​​ഴി​​യു​​ന്നു എ​​ന്ന വി​​വ​​രം ത​​ദേ​​ശ ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ൾ എം​​എ​​ൽ​​എ ഓ​​ഫിസി​​ൽ അ​​റി​​യി​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്ന് ക​​ഴി​​ഞ്ഞ ഓ​​ഗ​​സ്റ്റ് ആ​​ദ്യം ഇ​​വ​​രെ ഹ​​രി​​പ്പാ​​ട് ഗാ​​ന്ധി​​ഭ​​വ​​ന്‍റെ സ്നേ​​ഹ​​വീ​​ട്ടി​​ലേ​​ക്ക് മാ​​റ്റി​​യി​​രു​​ന്നു.

എ​​ന്നാ​​ൽ വാ​​ട​​ക​​വീ​​ട് ശ​​രി​​യാ​​യെ​​ന്ന് പ​​റ​​ഞ്ഞ് ര​​ക്ഷി​​താ​​ക്ക​​ൾ കു​​ട്ടി​​ക​​ളെ​​യും കൂ​​ട്ടി അ​​വി​​ടെ​​നി​​ന്ന് മ​​ട​​ങ്ങു​​ക​​യാ​​യി​​രു​​ന്നു. മു​​ൻ അ​​നു​​ഭ​​വ​​ങ്ങ​​ളു​​ടെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ കു​​ട്ടി​​ക​​ളു​​ടെ സം​​ര​​ക്ഷ​​ണ​​ത്തി​​ൽ ഇ​​ത്ത​​വ​​ണ യാ​​തൊ​​രു വി​​ട്ടു​​വീ​​ഴ്ച​​യും വ​​രു​​ത്ത​​രു​​തെ​​ന്ന് ത​​ഹ​​സി​​ൽ​​ദാ​​ർ​​ക്ക് ഉ​​ൾ​​പ്പ​​ടെ ക​​ർ​​ശ​​ന നി​​ർ​​ദേ​​ശം ന​​ൽ​​കി​​യി​​ട്ടു​​ണ്ടെ​​ന്നും ആ​​ഭ്യ​​ന്ത​​ര​​മ​​ന്ത്രി വ്യ​​ക്ത​​മാ​​ക്കി.

മ​​ന്ത്രി​​യു​​ടെ നി​​ർ​​ദേ​​ശ​​പ്ര​​കാ​​രം കു​​ട്ടി​​യു​​ടെ മൃ​​ത​​ദേ​​ഹം സം​​സ്ക​​രി​​ച്ച ഭ​​വ​​നം സു​​കൃ​​തം ചാ​​രി​​റ്റ​​ബി​​ൾ ട്ര​​സ്റ്റ് പ്ര​​തി​​നി​​ധി​​ക​​ൾ സ​​ന്ദ​​ർ​​ശി​​ച്ചു. തു​​ട​​ർ​​ന്ന് കു​​ട്ടി​​ക​​ളു​​ടെ സു​​ഗ​​മ​​മാ​​യ ജീ​​വി​​ത​​സാ​​ഹ​​ച​​ര്യം ഉ​​റ​​പ്പാ​​ക്കു​​ന്ന​​തി​​നാ​​യി ആ​​വ​​ശ്യ​​മാ​​യ ഭ​​വ​​ന​​നി​​ർ​​മാ​​ണം ഉ​​ൾ​​പ്പ​​ടെ​​യു​​ള്ള നി​​യ​​മ​​പ​​ര​​മാ​​യ സ​​ഹാ​​യ​​ങ്ങ​​ൾ ല​​ഭ്യ​​മാ​​ക്കാ​​ൻ ബ​​ന്ധ​​പ്പെ​​ട്ട വ​​കു​​പ്പു​​ക​​ൾ​​ക്ക് നി​​ർ​​ദേ​​ശം ന​​ൽ​​കു​​മെ​​ന്ന് സം​​ഘം അ​​റി​​യി​​ച്ചു.

സു​​കൃ​​തം ചെ​​യ​​ർ​​മാ​​ൻ മു​​ഞ്ഞി​​നാ​​ട്ട് രാ​​മ​​ച​​ന്ദ്ര​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ എ​​ത്തി​​യ സം​​ഘ​​ത്തി​​ൽ സെ​​ക്ര​​ട്ട​​റി എം.​​ബി. സ​​ജി, സാം​​സ്കാ​​രി​​ക സ​​മ​​ന്വ​​യ വേ​​ദി ജ​​ന​​റ​​ൽ ക​​ൺ​​വീ​​ന​​ർ കെ.​​വി. ന​​മ്പൂ​​തി​​രി, ബി. ​​ബി​​ജു, സു​​കൃ​​തം എ​​ക്സി​​ക്യൂ​​ട്ടീ​​വ് അം​​ഗം ന​​സ​​റു​​ദ്ദീ​​ൻ, ചെ​​റു​​ത​​ന കോ-​​ഓ​​ർ​​ഡി​​നേ​​റ്റ​​ർ മോ​​ഹ​​ന​​ൻ എ​​ന്നി​​വ​​രു​​ണ്ടാ​​യി​​രു​​ന്നു.

Tags : RameshChennithala Government Protection Children Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up