x
ad
Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ണ്ണൂ​രി​ലെ ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ ദു​രൂ​ഹം; കി​ഫ്ബി​യു​ടെ ഇ​ട​പാ​ടു​ക​ളി​ല്‍ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് സാ​ബു എം. ​ജേ​ക്ക​ബ്

വെബ് ഡെസ്ക്
Published: October 20, 2026 02:53 AM IST | Updated: October 20, 2026 02:53 AM IST

സാ​ബു എം. ​ജേ​ക്ക​ബ്

കൊ​ച്ചി: കേ​ര​ള​ത്തി​ന്‍റെ സാ​മ്പ​ത്തി​ക അ​ടി​ത്ത​റ ത​ക​ര്‍​ത്ത് സം​സ്ഥാ​ന​ത്തെ വ​ന്‍ ക​ട​ക്കെ​ണി​യി​ലാ​ക്കി​യ വെ​ള്ളാ​ന​യാ​ണ് കി​ഫ്ബി​യെ​ന്ന് ട്വ​ന്‍റി 20 സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ സാ​ബു എം. ​ജേ​ക്ക​ബ്. സു​ധാ​പി​ള്ള അ​ധ്യ​ക്ഷ​യാ​യ വി​ദ​ഗ്ധ സ​മി​തി നി​യ​മ​സ​ഭ​യി​ല്‍ സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ട് കി​ഫ്ബി​യു​ടെ ഉ​ദ്ദേ​ശ്യ​ശു​ദ്ധി​യി​ല്ലാ​യ്മ​യും അ​തി​ല്‍ ന​ട​ന്ന ഗു​രു​ത​ര സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടു​ക​ളും തു​റ​ന്നു​കാ​ട്ടി​യി​രി​ക്കു​ക​യാ​ണെ​ന്ന് സാ​ബു എം. ​ജേ​ക്ക​ബ് പ​റ​ഞ്ഞു.

കി​ഫ്ബി ഉ​ണ്ടാ​ക്കി​വെ​ച്ചി​ട്ടു​ള്ള​ത് 32,198 കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ ബാ​ധ്യ​ത​യാ​ണെ​ന്നും തു​ട​ര്‍​ന്നു​ള്ള പ​ദ്ധ​തി​ക​ളും വാ​യ്പാ തി​രി​ച്ച​ട​വു​ക​ളും കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ല്‍ ഇ​ത് 70,415 കോ​ടി രൂ​പ​യു​ടെ പ​ടു​കു​ഴി​യി​ലേ​ക്കാ​ണ് സം​സ്ഥാ​ന​ത്തെ ത​ള്ളി​യി​ടു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

വ​രു​മാ​ന​ദാ​യ​ക പ​ദ്ധ​തി​ക​ള്‍​ക്കാ​യി വി​ഭാ​വ​നം ചെ​യ്ത കി​ഫ്ബി​യി​ല്‍ അ​ത്ത​രം പ​ദ്ധ​തി​ക​ള്‍​ക്ക് ആ​കെ ന​ല്‍​കി​യ​ത് 20.98 ശ​ത​മാ​നം തു​ക മാ​ത്ര​മാ​ണ്. അ​തി​ല്‍ മൂ​ന്നെ​ണ്ണ​ത്തി​ല്‍ നി​ന്ന് മാ​ത്ര​മാ​ണ് തി​രി​ച്ച​ട​വു​ണ്ടാ​യ​ത്. വ​ന്‍​പ​ലി​ശ​യ്ക്ക് ക​ട​മെ​ടു​ത്ത പ​ണം മാ​സ​ങ്ങ​ളോ​ളം ഉ​പ​യോ​ഗി​ക്കാ​തെ​യി​ട്ട് വ​രു​ത്തി​വെ​ച്ച ന​ഷ്ട​ത്തി​ന് പു​റ​മെ, കി​ഫ്ബി​യു​ടെ അ​ശാ​സ്ത്രീ​യ ധ​ന​സ​മാ​ഹ​ര​ണ മാ​തൃ​ക കാ​ര​ണം സം​സ്ഥാ​ന​ത്തി​ന് 61,678 കോ​ടി​യു​ടെ ന​ഷ്ട​മു​ണ്ടാ​യി. മാ​ത്ര​മ​ല്ല, കി​ഫ്ബി മൂ​ലം കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ സം​സ്ഥാ​ന​ത്തി​ന്‍റെ ക​ട​മെ​ടു​പ്പ് പ​രി​ധി​യി​ല്‍ നി​ന്ന് 25,932 കോ​ടി​യോ​ളം രൂ​പ വെ​ട്ടി​ക്കു​റ​യ്ക്കു​ക​യും ചെ​യ്തെ​ന്നും സാ​ബു എം. ​ജേ​ക്ക​ബ് ആ​രോ​പി​ച്ചു.

വി​ഴി​ഞ്ഞം പോ​ലു​ള്ള അ​ത്യ​ന്താ​പേ​ക്ഷി​ത പ​ദ്ധ​തി​ക​ളെ അ​വ​ഗ​ണി​ച്ച് ക​ണ്ണൂ​രി​ല്‍ മാ​ത്രം കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ ദു​രൂ​ഹ​വും ബി​നാ​മി അ​ഴി​മ​തി​യു​മാ​ണെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. മ​ന്ത്രി​സ​ഭാ അം​ഗീ​കാ​ര​മോ ഡി​പി​ആ​റോ പോ​ലു​മി​ല്ലാ​തെ ക​ണ്ണൂ​രി​ല്‍ 4,896 ഏ​ക്ക​ര്‍ ഭൂ​മി വാ​ങ്ങാ​ന്‍ തീ​രു​മാ​നി​ച്ച​തും, ഭൂ​മി​യേ​റ്റെ​ടു​ക്ക​ലി​നാ​യി മാ​റ്റി​വെ​ച്ച​തി​ല്‍ 74 ശ​ത​മാ​ന​ത്തി​ല​ധി​കം തു​ക ക​ണ്ണൂ​രി​ലേ​ക്ക് മാ​ത്ര​മാ​യി ഒ​ഴു​ക്കി​യ​തും പ​രി​ശോ​ധി​ക്ക​പ്പെ​ട​ണം. സെ​ന്‍റി​ന് വെ​റും 20,000 രൂ​പ വി​ല​യു​ള്ള ഭൂ​മി ഇ​ട​നി​ല​ക്കാ​രും പ്ര​മു​ഖ​രും ചേ​ര്‍​ന്ന് 1.25 ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കി ഏ​റ്റെ​ടു​ക്കു​ക​യാ​ണു​ണ്ടാ​യ​ത്. കി​ന്‍​ഫ്ര വ​ഴി ക​ണ്ണൂ​രി​ല്‍ 2,489 കോ​ടി രൂ​പ​യ്ക്ക് വാ​ങ്ങി​യ 1,000 ഏ​ക്ക​ര്‍ ഭൂ​മി വി​റ്റാ​ല്‍ വാ​ങ്ങി​യ​തി​ന്‍റെ അ​ഞ്ചി​ലൊ​ന്നു​പോ​ലും തി​രി​കെ കി​ട്ടി​ല്ലെ​ന്ന് വ്യ​ക്ത​മാ​യി​ട്ടും ക​ഴി​ഞ്ഞ അ​ഞ്ച് വ​ര്‍​ഷ​മാ​യി ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി കി​ട​ക്കു​ക​യാ​ണ്. തി​രു​വ​ന​ന്ത​പു​ര​ത്തി​ന്‍റെ​യും എ​റ​ണാ​കു​ള​ത്തി​ന്‍റെ​യും ന​ഗ​ര​പ്രാ​ന്ത​ങ്ങ​ളി​ല്‍ ഈ ​തു​ക​യ്ക്ക് ഭൂ​മി വാ​ങ്ങി​യി​രു​ന്നെ​ങ്കി​ല്‍ വ​ലി​യ വ്യ​വ​സാ​യ​ങ്ങ​ളെ ഇ​വി​ടേ​ക്ക് ആ​ക​ര്‍​ഷി​ക്കാ​ന്‍ സാ​ധി​ക്കു​മാ​യി​രു​ന്നു​വെ​ന്ന് സാ​ബു എം. ​ജേ​ക്ക​ബ് പ​റ​ഞ്ഞു.

കി​ഫ്ബി​ക്ക് അ​നു​വ​ദി​ച്ച 40 ത​സ്തി​ക​ക​ള്‍​ക്ക് പ​ക​രം സ​ര്‍​ക്കാ​രി​ന് വേ​ണ്ട​പ്പെ​ട്ട​വ​രെ പി​ന്‍​വാ​തി​ലി​ലൂ​ടെ തി​രു​കി​ക്ക​യ​റ്റി 409 പേ​ര്‍​ക്കാ​ണ് ഉ​യ​ര്‍​ന്ന ശ​മ്പ​ള​ത്തി​ല്‍ നി​യ​മ​നം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. പി​എ​സ്സി​യെ നോ​ക്കു​കു​ത്തി​യാ​ക്കി ന​ട​ത്തി​യ നി​യ​മ​ന​ങ്ങ​ള്‍ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണ്. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് തൊ​ട്ടു​മു​മ്പ് 203 കോ​ടി​യി​ല​ധി​കം രൂ​പ​യാ​ണ് പ​ത്തി​ര​ട്ടി തു​ക പ​ദ്ധ​തി​ച്ചെ​ല​വി​ല്‍ കാ​ണി​ച്ച് പ​ര​സ്യ​ത്തി​നാ​യി ധൂ​ര്‍​ത്ത​ടി​ച്ച​തെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

വി​ദ​ഗ്ധ സ​മി​തി ശി​പാ​ര്‍​ശ ചെ​യ്ത​തു​പോ​ലെ 2016 മു​ത​ല്‍ 2026 വ​രെ​യു​ള്ള കി​ഫ്ബി​യു​ടെ ഇ​ട​പാ​ടു​ക​ളെ​ക്കു​റി​ച്ച് സി​എ​ജി​യു​ടെ അ​ടി​യ​ന്ത​ര പെ​ര്‍​ഫോ​മ​ന്‍​സ് ഓ​ഡി​റ്റ് ന​ട​ത്ത​ണ​മെ​ന്നും വി​പ​ണി​യി​ല്‍ നി​ന്ന് നേ​രി​ട്ട് ക​ട​മെ​ടു​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും സാ​ബു എം. ​ജേ​ക്ക​ബ് ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Twenty20 SabuMJacob KIIFB Deepika DeepikaNewspaper NewsUpdate Headlines

Recent News

Corehub Up