Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Twenty20

കെ​സി​എ - എ​ൻ​എ​സ്കെ ട്വ​ന്‍റി 20 കി​രീ​ടം എ​റ​ണാ​കു​ള​ത്തി​ന്; തി​രു​വ​ന​ന്ത​പു​ര​ത്തെ തോ​ൽ​പ്പി​ച്ച​ത് അ​ഞ്ച് വി​ക്ക​റ്റി​ന്

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച എ​ൻ​എ​സ്കെ ട്രോ​ഫി ട്വ​ന്‍റി 20 ടൂ​ർ​ണ​മെ​ന്‍റി​ൽ എ​റ​ണാ​കു​ളം ജി​ല്ല ചാ​മ്പ്യ​ന്മാ​ർ. ഫൈ​ന​ലി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തെ അ​ഞ്ച് വി​ക്ക​റ്റി​നാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത തി​രു​വ​ന​ന്ത​പു​രം 20 ഓ​വ​റി​ൽ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 144 റ​ൺ​സെ​ടു​ത്തു. മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ എ​റ​ണാ​കു​ളം നാ​ല് പ​ന്തു​ക​ൾ ബാ​ക്കി നി​ൽ​ക്കെ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ല​ക്ഷ്യ​ത്തി​ലെ​ത്തി.

33 റ​ൺ​സെ​ടു​ക്കു​ന്ന​തി​നി​ടെ തി​രു​വ​ന​ന്ത​പു​ര​ത്തി​ന് അ​ഞ്ച് വി​ക്ക​റ്റു​ക​ൾ ന​ഷ്ട​മാ​യി. തു​ട​ർ​ന്ന് ആ​റാം വി​ക്ക​റ്റി​ൽ ഷോ​ൺ റോ​ജ​റും ബി​ജു നാ​രാ​യ​ണ​നും ചേ​ർ​ന്നു​ള്ള 48 റ​ൺ​സി​ന്‍റെ കൂ​ട്ടു​കെ​ട്ടാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തെ ക​ര​ക​യ​റ്റി​യ​ത്. ബി​ജു നാ​രാ​യ​ണ​ൻ 23 റ​ൺ​സെ​ടു​ത്ത് പു​റ​ത്താ​യി. തു​ട​ർ​ന്നെ​ത്തി​യ കൃ​ഷ്ണ​ദേ​വ​നും ഷോ​ൺ റോ​ജ​റും ചേ​ർ​ന്നു​ള്ള 61 റ​ൺ​സി​ന്‍റെ കൂ​ട്ടു​കെ​ട്ടാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തി​ന്‍റെ സ്കോ​ർ 144ൽ ​എ​ത്തി​ച്ച​ത്.

16 പ​ന്തു​ക​ളി​ൽ ര​ണ്ട് ഫോ​റും മൂ​ന്ന് സി​ക്സു​മ​ട​ക്കം കൃ​ഷ്ണ​ദേ​വ​ൻ 33 റ​ൺ​സെ​ടു​ത്തു. 41 പ​ന്തു​ക​ളി​ൽ മൂ​ന്ന് ഫോ​റും ര​ണ്ട് സി​ക്സു​മ​ട​ക്കം 55 റ​ൺ​സു​മാ​യി ഷോ​ൺ റോ​ജ​ർ പു​റ​ത്താ​കാ​തെ​നി​ന്നു. എ​റ​ണാ​കു​ള​ത്തി​ന് വേ​ണ്ടി വി. ​അ​ജി​ത് നാ​ല് വി​ക്ക​റ്റും ആ​സി​ഫ് സ​ലാം ര​ണ്ട് വി​ക്ക​റ്റും വീ​ഴ്ത്തി.

മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ എ​റ​ണാ​കു​ള​ത്തി​ന് തു​ട​ക്ക​ത്തി​ൽ കെ.​ആ​ർ. രോ​ഹി​തി​ന്‍റെ​യും സ​ഞ്ജ​യ് രാ​ജി​ന്‍റെ​യും വി​ക്ക​റ്റു​ക​ൾ ന​ഷ്ട​മാ​യി. എ​ന്നാ​ൽ മൂ​ന്നാം വി​ക്ക​റ്റി​ൽ ഒ​ത്തു ചേ​ർ​ന്ന വി​പു​ൽ ശ​ക്തി​യും ഗോ​വി​ന്ദ് ദേ​വ് പൈ​യും ചേ​ർ​ന്ന് എ​റ​ണാ​കു​ള​ത്തി​ന്‍റെ വി​ജ​യ​ത്തി​ന് അ​ടി​ത്ത​റ​യി​ട്ടു. ഇ​രു​വ​രും ചേ​ർ​ന്ന് 92 റ​ൺ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

49 പ​ന്തു​ക​ളി​ൽ ആ​റ് ഫോ​റും ര​ണ്ട് സി​ക്സു​മ​ട​ക്കം 59 റ​ൺ​സെ​ടു​ത്ത് വി​പു​ൽ ശ​ക്തി പു​റ​ത്താ​യി. എ​ന്നാ​ൽ മ​റു​വ​ശ​ത്ത് ഉ​റ​ച്ചു​നി​ന്ന ഗോ​വി​ന്ദ് ദേ​വ് പൈ ​ടീ​മി​നെ 19.2 ഓ​വ​റി​ൽ വി​ജ​യ​ത്തി​ലെ​ത്തി​ച്ചു. 44 പ​ന്തു​ക​ളി​ൽ ഒ​രു ഫോ​റും അ​ഞ്ച് സി​ക്സു​മ​ട​ക്കം 56 റ​ൺ​സു​മാ​യി ഗോ​വി​ന്ദ് പു​റ​ത്താ​കാ​തെ നി​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്തി​ന് വേ​ണ്ടി വി​ജ​യ് എ​സ്. വി​ശ്വ​നാ​ഥ് ര​ണ്ട് വി​ക്ക​റ്റ് വീ​ഴ്ത്തി. വി​പു​ൽ ശ​ക്തി​യാ​ണ് ടൂ​ർ​ണ​മെ​ന്‍റി​ലെ താ​രം. മി​ക​ച്ച ബാ​റ്റ​ർ മു​ഹ​മ്മ​ദ് അ​സ​റു​ദ്ദീ​നെ​യും മി​ക​ച്ച ബൗ​ള​റാ​യി അ​ഭി​ജി​ത്ത് പ്ര​വീ​ണി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. വി. ​അ​ജി​ത്താ​ണ് ഫൈ​ന​ലി​ലെ മി​ക​ച്ച താ​രം.

Sports

ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ല്‍ ച​രി​ത്ര​നേ​ട്ടം സ്വ​ന്ത​മാ​ക്കി വി​രാ​ട് കോ​ഹ്‌​ലി

ഒ​രേ​യൊ​രു കിം​ഗ്; കോ​ഹ്‌​ലി. മി​ഡ്-​വി​ക്ക​റ്റി​ലൂ​ടെ​യു​ള്ള പു​ള്‍ ഷോ​ട്ടി​ലൂ​ടെ എ​തി​ര്‍ ബൗ​ള​ര്‍​മാ​രു​ടെ അ​ന്ത​ക​നാ​യ വി​രാ​ട് കോ​ഹ്‌​ലി. ഡ്രൈ​വ്, ഫ്‌​ളി​ക്ക്/​ലെ​ഗ് ഗ്ലാ​ന്‍​സ് തു​ട​ങ്ങി​യ മി​ഡ്-​വി​ക്ക​റ്റ് ഷോ​ട്ടു​ക​ളി​ലൂ​ടെ ഐ​പി​എ​ല്‍ ച​രി​ത്ര​ത്തി​ലേ​ക്ക് റ​ണ്ണൊ​ഴു​ക്കി റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്‌​സ് ബം​ഗ​ളൂ​രു​വി​ന്‍റെ ഈ ​ഐ​ക്ക​ണ്‍.

മ​ഴ ത​ട​സം നി​ന്ന കോ​ല്‍​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്‌​സി​ന് എ​തി​രാ​യ ഐ​പി​എ​ല്‍ ചേ​സിം​ഗി​ലൂ​ടെ, ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് ക​രി​യ​റി​ല്‍ 10 സെ​ഞ്ചു​റി നേ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ന്‍ താ​രം എ​ന്ന​ത​ട​ക്ക​മു​ള്ള ഒ​രു​പി​ടി റി​ക്കാ​ര്‍​ഡു​ക​ളാ​ണ് സൂ​പ്പ​ര്‍ സ്റ്റാ​ര്‍ വി​രാ​ട് കോ​ഹ്‌​ലി സ്വ​ന്ത​മാ​ക്കി​യ​ത്.

റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്‌​സ് ബം​ഗ​ളൂ​രു​വി​നാ​യി 60 പ​ന്തി​ല്‍ 11 ഫോ​റും മൂ​ന്നു സി​ക്‌​സും അ​ട​ക്കം 105 റ​ണ്‍​സു​മാ​യി കോ​ഹ്‌​ലി പു​റ​ത്താ​കാ​തെ നി​ന്നു. അ​തോ​ടെ 193 റ​ണ്‍​സ് എ​ന്ന ല​ക്ഷ്യം 20-ാം ഓ​വ​റി​ന്‍റെ ആ​ദ്യ പ​ന്തി​ല്‍ ആ​ര്‍​സി​ബി സ്വ​ന്ത​മാ​ക്കി. ചേ​സിം​ഗ് കിം​ഗി​ന്‍റെ തോ​ളി​ലേ​റി ജ​യ​ത്തി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ ന​ഷ്ട​പ്പെ​ട്ട​ത് നാ​ലു വി​ക്ക​റ്റ് മാ​ത്രം. സ്‌​കോ​ര്‍: കോ​ല്‍​ക്ക​ത്ത 20 ഓ​വ​റി​ല്‍ 192/4. ബം​ഗ​ളൂ​രു 19.1 ഓ​വ​റി​ല്‍ 194/4.

ഐ​പി​എ​ല്‍ ച​രി​ത്ര​ത്തി​ല്‍ ചേ​സിം​ഗി​ല്‍ കോ​ഹ്‌​ലി​യു​ടെ മൂ​ന്നാം സെ​ഞ്ചു​റി​യാ​ണ് റാ​യ്പു​രി​ലെ ഷ​ഹീ​ര്‍ വീ​ര്‍ നാ​രാ​യ​ണ്‍ സിം​ഗ് സ്റ്റേ​ഡി​യ​ത്തി​ല്‍ പി​റ​ന്ന​ത്. ഐ​പി​എ​ല്‍ ചേ​സിം​ഗി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ സെ​ഞ്ചു​റി​യി​ല്‍ ഇം​ഗ്ലീ​ഷ് താ​രം ജോ​ബ് ബ​ട്‌‌​ല​റി​ന്‍റെ (3) ഒ​പ്പ​വും കോ​ഹ്‌​ലി എ​ത്തി. ഐ​പി​എ​ല്ലി​ല്‍ കോ​ഹ്‌​ലി​യു​ടെ ഒ​മ്പ​താം സെ​ഞ്ചു​റി​യാ​ണ്. ഐ​പി​എ​ല്ലി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ സെ​ഞ്ചു​റി എ​ന്ന റി​ക്കാ​ര്‍​ഡും കോ​ഹ്‌​ലി​ക്കു സ്വ​ന്തം. ട്വ​ന്‍റി-20 ക​രി​യ​റി​ല്‍ 10-ാമ​ത്തേ​തും. ട്വ​ന്‍റി-20 ക​രി​യ​റി​ല്‍ 10 സെ​ഞ്ചു​റി നേ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ക്കാ​ര​നാ​ണ് വി​രാ​ട് കോ​ഹ്‌​ലി എ​ന്ന​തും ച​രി​ത്രം.

◄പു​ള്‍ ഷോ​ട്ട് പ​വ​ര്‍

105 നോ​ട്ടൗ​ട്ട് എ​ന്ന ഇ​ന്നിം​ഗ്‌​സി​ല്‍ കോ​ഹ്‌​ലി ഏ​റ്റ​വും കൂ​ടു​ത​ല്‍ റ​ണ്‍​സ് നേ​ടി​യ​ത് പു​ള്‍ ഷോ​ട്ടി​ലൂ​ടെ. അ​ടി​ച്ച 11 ഫോ​റി​ല്‍ നാ​ല് ഫോ​റും പു​ള്‍ ഷോ​ട്ട് വ​ഴി, ഒ​രു സി​ക്‌​സും കൂ​ടി ചേ​ര്‍​ത്ത് ആ​കെ 32 റ​ണ്‍​സ് പു​ള്‍ ഷോ​ട്ടി​ലൂ​ടെ കോ​ഹ്‌​ലി നേ​ടി. മി​ഡ്-​വി​ക്ക​റ്റ് ഏ​രി​യ ആ​യി​രു​ന്നു കോ​ഹ്‌​ലി​യു​ടെ ഇ​ഷ്ട ഇ​ടം. ഇ​ന്നിം​ഗ്‌​സി​ലെ 46 റ​ണ്‍​സ് മി​ഡ്-​വി​ക്ക​റ്റി​ലൂ​ടെ കോ​ഹ്‌​ലി സ്വ​ന്ത​മാ​ക്കി. ട്വ​ന്‍റി-20 ക​രി​യ​റി​ല്‍ ഒ​രു ഇ​ന്നിം​ഗ്‌​സി​ല്‍ മി​ഡ്-​വി​ക്ക​റ്റി​ലൂ​ടെ ഇ​ത്ര​യും റ​ണ്‍​സ് കോ​ഹ്‌​ലി ഇ​തു​വ​രെ സ്വ​ന്ത​മാ​ക്കി​യി​ട്ടി​ല്ലെ​ന്ന​തും ച​രി​ത്രം.

തു​ട​രെ ര​ണ്ട് ഇ​ന്നിം​ഗ്‌​സി​ല്‍ പൂ​ജ്യ​ത്തി​നു പു​റ​ത്താ​യ​ശേ​ഷ​മാ​യി​രു​ന്നു കോ​ഹ്‌​ലി​യു​ടെ സെ​ഞ്ചു​റി. ഐ​പി​എ​ല്‍ ച​രി​ത്ര​ത്തി​ല്‍ തു​ട​രെ ര​ണ്ടു ത​വ​ണ ഡ​ക്ക് ആ​യ​ശേ​ഷം സെ​ഞ്ചു​റി നേ​ടു​ന്ന ആ​ദ്യ​താ​ര​മാ​ണ് കോ​ഹ്‌​ലി.

◄അ​തി​വേ​ഗം 14,000

ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് ച​രി​ത്ര​ത്തി​ല്‍ അ​തി​വേ​ഗം 14,000 റ​ണ്‍​സ് എ​ന്ന റി​ക്കാ​ര്‍​ഡ് സെ​ഞ്ചു​റി ഇ​ന്നിം​ഗ്‌​സി​നി​ടെ വി​രാ​ട് കോ​ഹ്‌​ലി സ്വ​ന്ത​മാ​ക്കി. 409-ാം ഇ​ന്നിം​ഗ്‌​സി​ലാ​ണ് കോ​ഹ്‌​ലി 14,000 ട്വ​ന്‍റി-20 റ​ണ്‍​സ് പി​ന്നി​ട്ട​ത്. 423 ഇ​ന്നിം​ഗ്‌​സി​ല്‍​നി​ന്ന് 14,000 സ്വ​ന്ത​മാ​ക്കി​യ വെ​സ്റ്റ് ഇ​ന്‍​ഡീ​സ് സൂ​പ്പ​ര്‍ താ​രം ക്രി​സ് ഗെ​യ്‌‌​ലി​ന്‍റെ റി​ക്കാ​ര്‍​ഡ് ഇ​തോ​ടെ പി​ന്ത​ള്ള​പ്പെ​ട്ടു.

ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ല്‍ 14,000 റ​ണ്‍​സ് എ​ന്ന നാ​ഴി​ക​ക്ക​ല്ല് പി​ന്നി​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ന്‍ താ​ര​മാ​ണ് കോ​ഹ്‌​ലി. ലോ​ക ക്രി​ക്ക​റ്റി​ല്‍ ഈ ​നേ​ട്ടം സ്വ​ന്ത​മാ​ക്കു​ന്ന അ​ഞ്ചാ​മ​നും. ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ റ​ണ്‍​സ് വെ​സ്റ്റ് ഇ​ന്‍​ഡീ​സി​ന്‍റെ ക്രി​സ് ഗെ​യ്‌‌​ലി​ന്‍റെ പേ​രി​ലാ​ണ്. 463 മ​ത്സ​ര​ങ്ങ​ളി​ലാ​യി 455 ഇ​ന്നിം​ഗ്‌​സി​ല്‍​നി​ന്ന് 14,562 റ​ണ്‍​സാ​ണ് ഗെ​യ്‌‌​ലി​ന്‍റെ സ​മ്പാ​ദ്യം. ഗെ​യ്‌‌​ലി​ന്‍റെ ഈ ​റി​ക്കാ​ര്‍​ഡി​ലേ​ക്ക് 535 റ​ണ്‍​സി​ന്‍റെ അ​ക​ലം മാ​ത്ര​മാ​ണ് കോ​ഹ്‌​ലി​ക്കു​ള്ള​ത്.

◄കോ​ഹ്‌​ലി @ ഐ​പി​എ​ല്‍

ഐ​പി​എ​ല്‍ ച​രി​ത്ര​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ മ​ത്സ​രം ക​ളി​ച്ച​തി​ന്‍റെ റി​ക്കാ​ര്‍​ഡും കോ​ഹ്‌​ലി (279) സ്വ​ന്ത​മാ​ക്കി. 278 മ​ത്സ​ര​ങ്ങ​ള്‍ ക​ളി​ച്ച എം.​എ​സ്. ധോ​ണി, രോ​ഹി​ത് ശ​ര്‍​മ എ​ന്നി​വ​രെ​യാ​ണ് കോ​ഹ്‌​ലി പി​ന്ത​ള്ളി​യ​ത്. കോ​ല്‍​ക്ക​ത്ത​യ്ക്ക് എ​തി​രാ​യ സെ​ഞ്ചു​റി​യി​ലൂ​ടെ പ്ലെ​യ​ര്‍ ഓ​ഫ് ദ ​മാ​ച്ച് പു​ര​സ്‌​കാ​ര​വും കോ​ഹ്‌​ലി​ക്കു സ്വ​ന്തം.

ഇ​തോ​ടെ ഐ​പി​എ​ല്‍ ച​രി​ത്ര​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ പ്ലെ​യ​ര്‍ ഓ​ഫ് ദ ​മാ​ച്ച് പു​ര​സ്‌​കാ​രം സ്വ​ന്ത​മാ​ക്കു​ന്ന ഇ​ന്ത്യ​ന്‍ താ​രം എ​ന്ന രോ​ഹി​ത് ശ​ര്‍​മ​യു​ടെ (21) റി​ക്കാ​ര്‍​ഡി​ന്‍റെ ഒ​പ്പ​വും കിം​ഗ് കോ​ഹ്‌​ലി എ​ത്തി. എ​ബി ഡി​വി​ല്യേ​ഴ്‌​സ് (25), ക്രി​സ് ഗെ​യ്‌ല്‍ (22) എ​ന്നി​വ​രാ​ണ് ഇ​ക്കാ​ര്യ​ത്തി​ല്‍ കോ​ഹ്‌​ലി​ക്കു മു​ന്നി​ലു​ള്ള​ത്.

Kerala

ട്വന്‍റി 20 സ്വതന്ത്ര ആശയമുള്ള പാര്‍ട്ടി: അഖില്‍ മാരാര്‍

കൊച്ചി: ട്വന്‍റി 20 സ്വതന്ത്ര ആശയമുള്ള രാഷ്ട്രീയ പാര്‍ട്ടിയാണെന്നും ബിജെപിയില്‍ ലയിച്ചതല്ലെന്നും തൃക്കാക്കര മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയായ അഖില്‍ മാരാര്‍. സ്വന്തം ആശയത്തില്‍ നിന്ന് കൊണ്ട് വികസനം നടപ്പിലാക്കാന്‍ ബിജെപിയുടെ ഭാഗമായതാണെന്ന് അഖില്‍ മാരാര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം അഖില്‍ മാരാരുടെ ഫേസ്ബുക്ക് പേജിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. പിന്നാലെ അക്കൗണ്ട് തിരിച്ചു കിട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് കുറിപ്പുമായി അഖില്‍ രംഗത്തെത്തിയത്.

മോദി വിരോധം എന്ന ആശയമാണ് ഇന്ത്യയില്‍ ഇന്ത്യ മുന്നണി ഉണ്ടാവാന്‍ കാരണം. താന്‍ ട്വന്‍റി 20യില്‍ ചേര്‍ന്നത് മതേതര ബോധമുള്ള, വികസന കാഴ്ചപാടുള്ള, കിഴക്കമ്പലത്ത് മികച്ച ഭരണം സമ്മാനിച്ച, 15000ത്തോളം പേര്‍ക്ക് തൊഴില്‍ നല്‍കുന്ന ക്രൈസ്തവനായ സാബു ജേക്കബ് നയിക്കുന്ന ട്വന്‍റി 20യിലാണ്. ആ ബോധം ഇല്ലാത്തവര്‍ വിവരക്കേട് വിളിച്ചു കൂവുമ്പോള്‍ തലച്ചോര്‍ നശിച്ച ജനതയോട് യഥാര്‍ഥ്യങ്ങള്‍ പറഞ്ഞു കൊടുക്കുക ഉത്തരവാദിത്തമായതു കൊണ്ടാണ് എഴുതുന്നത് എന്നാണ് അഖില്‍ മാരാര്‍ കുറിച്ചിരിക്കുന്നത്.

അഖില്‍ മാരാരുടെ കുറിപ്പ്:

ഞാന്‍ ട്വന്‍റി 20യില്‍ ചേര്‍ന്നപ്പോള്‍ മുതല്‍ മത വര്‍ഗീയവാദികളും കമ്മികളും എനിക്കെതിരെ ഇറങ്ങി തിരിച്ചതാണ്... ഇതില്‍ എത്രയോ വര്‍ഷങ്ങള്‍ ആയി ഞാന്‍ കേള്‍ക്കുന്ന ഒരു വിളിയാണ് സംഘി എന്നത്... സത്യം പറയുന്നവനെ ഇല്ലാതാക്കാന്‍ നിലനില്‍പ്പിനു വേണ്ടി രാഷ്ട്രീയ പാര്‍ട്ടികള്‍ സൃഷ്ടിച്ച ഒന്നാണ് ഈ ഐറ്റം.. ഒരാളെ സംഘി ആക്കി ചിത്രീകരിക്കുമ്പോള്‍ കേരളത്തില്‍ 85% പേരും എതിര്‍ക്കും എന്ന പ്രായോഗിക ബുദ്ധി മാത്രമാണ് ഇതിന് പിന്നില്‍...

പക്ഷെ എന്നെ അത്ഭുതപെടുത്തുന്നത് പുതു തലമുറയുടെയും പഴയ തലമുറയില്‍ പെട്ട ഭൂരിഭാഗം മനുഷ്യര്‍ക്കും എന്താണ് ഒരു രാഷ്ട്രീയ പാര്‍ട്ടി എന്താണ് മുന്നണി രാഷ്ട്രീയം എന്നതിനെ കുറിച്ച് യാതൊരു ധാരണയും ഇല്ല.. ട്വന്‍റി 20 സ്വതന്ത്ര ആശയം ഉള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിയാണ്.. ആ പാര്‍ട്ടി ബിജെപിയില്‍ ലയിച്ചതല്ല. മറിച്ചു സ്വന്തം ആശയത്തില്‍ നിന്ന് കൊണ്ട് വികസനം നടപ്പിലാക്കാന്‍ മുന്നണിയില്‍ ഭാഗമാകും..

ഇനി എന്താണ് മുന്നണി

ഒറ്റയ്ക്ക് നിന്നാല്‍ അധികാരം ലഭിക്കില്ല എന്ന സാഹചര്യത്തില്‍ പല ആശയങ്ങള്‍ ഉള്ളവര്‍ ഒരു പൊതു ആശയത്തില്‍ എത്തിയ ശേഷം ഒരുമിച്ചു നിക്കും.. എൻഡിഎ കേരളത്തില്‍ മുന്നോട്ട് വച്ചത് ജനക്ഷേമവും, വികസനവുമാണ്.. മോദി വിരോധം എന്ന ഒറ്റ ആശയം ആണല്ലോ അല്ലെങ്കില്‍ നില നില്‍പ്പ് എന്ന ഒറ്റ ചിന്ത ആണല്ലോ ഇന്ത്യയില്‍ INDI മുന്നണി (A) ഉണ്ടാവാന്‍ കാരണം..

അല്ലാതെ ശിവസേനയും, സിപിഎം ഉം എല്ലാവരും ഒന്നിച്ചത് കോണ്‍ഗ്രസ് ആശയം നടപ്പിലാക്കാന്‍ അല്ലല്ലോ. വികസനം, ക്ഷേമ പദ്ധതികള്‍,സാമ്പത്തിക നയം എന്നീ കാര്യങ്ങളില്‍ ഒന്നിക്കുക.. മുന്നണി ആയി തുടരുമ്പോഴും ഓരോ പാര്‍ട്ടിക്കും അവരുടെ ആശയവും അഭിപ്രായവും ഉണ്ടായിരിക്കും..

സിപിഎമ്മിന്‍റെ നയങ്ങളെ എത്രയോ തവണ സിപിഐ വിമര്‍ശിച്ചിട്ടുണ്ട്.. കോണ്‍ഗ്രസിന്‍റെ നേതാക്കള്‍ ചെയ്യുന്നത് ന്യായീകരിക്കാന്‍ ലീഗ് നേതാക്കള്‍ വരുമോ..? ലീഗ് നേതാക്കളെ മുന്‍ കാലങ്ങളില്‍ സുധീരന്‍ ഉള്‍പ്പെടെ എത്രയോ കോണ്‍ഗ്രസ് നേതാക്കള്‍ ശക്തമായി വിമര്‍ശിച്ചിട്ടുണ്ട് ഇന്നത് പറ്റാതെ പോകുന്നത് വിമര്‍ശിച്ചിട്ട് നില നില്‍ക്കാനുള്ള ശേഷി ഇല്ലാത്തത് കൊണ്ടാണ്..

ഭരണപരമായ നയങ്ങളില്‍ ചര്‍ച്ച നടത്തി പൊതു അഭിപ്രായത്തില്‍ എത്തും. അഖില്‍ മാരാര്‍ ചേര്‍ന്നത് മതേതര ബോധം ഉള്ള വികസന കാഴ്ചപാട് ഉള്ള കിഴക്കമ്പലം പഞ്ചായത്തില്‍ ജനങ്ങള്‍ക്ക് വേണ്ടി മികച്ച ഭരണം സമ്മാനിച്ച, കേരളത്തിന്‍റെ അഭിമാനമായ,15000 ത്തോളം പേര്‍ക്ക് തൊഴില്‍ നല്‍കുന്ന ക്രൈസ്തവനായ സാബു ജേക്കബ് നയിക്കുന്ന ട്വന്‍റി 20യിലാണ്... ആ ബോധം ഇല്ലാത്തവന്മാര്‍ അവരുടെ വിവരക്കേട് വിളിച്ചു കൂവുമ്പോള്‍ തലച്ചോര്‍ നശിച്ച ജനതയോട് യഥാര്‍ഥ്യങ്ങള്‍ പറഞ്ഞു കൊടുക്കുക ഉത്തരവാദിത്തം ആയത് കൊണ്ട് എഴുതുന്നു എന്ന് മാത്രം..

ഇനി ട്വന്‍റി 20യെ കിഴക്കമ്പലത്ത് തോല്‍പ്പിക്കാന്‍ കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസും ഒന്നിച്ചു സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിച്ചത് നാട് നന്നാക്കാന്‍ അല്ലലോ... ഇടതനും വലതനും കട്ട് മുടിച്ചു കടം കയറി ഇല്ലാതാക്കിയ ഒരു പഞ്ചായത്തിനെ കോടികള്‍ ബാങ്ക് ബാലന്‍സ് ഉള്ള പഞ്ചായത്ത് ആക്കി മാറ്റിയത് സാബു ജേക്കബിന് നാടിനോടുള്ള പ്രതിബന്ധത കൊണ്ടാണ്. കാഴ്ച്ചപ്പാട് ഉള്ളത് കൊണ്ടും അഴിമതി ഇല്ലാതാക്കിയതും കൊണ്ടാണ്.. അപ്പോള്‍ ട്വന്‍റി 20യെ ഇല്ലാതാക്കാന്‍ ഒന്നിച്ച രാഷ്ട്രീയ നപുംസകങ്ങള്‍ ജനത്തെ ചതിച്ചവര്‍ ആണ്..

പ്രിയപ്പെട്ടവരെ നാട് വികസിക്കണം നല്ലത് ഇന്നാട്ടില്‍ നടക്കണം എന്നാഗ്രഹിക്കുന്നവര്‍ ആണോ നിങ്ങള്‍.. ഈ കപട രാഷ്ട്രീയ കോമരങ്ങളുടെ ചെയ്തികള്‍ മനസ് മടുത്തവര്‍ ആണോ നിങ്ങള്‍..? ജാതി മത ഭേദമന്യേ നമുക്ക് ഒരുമിച്ചു നിക്കാം.. ട്വന്‍റി 20യുടെ കാഴ്ചപ്പാടുകള്‍ നിലനിര്‍ത്തി രാജ്യത്തിന്‍റെ വികസത്തിനായി മോദിജി മുന്നോട്ട് വയ്ക്കുന്ന വികസന ഭാരതത്തിനായി വികസനം എന്ന ലക്ഷ്യത്തെ നേടി എടുക്കാന്‍ നമുക്ക് ഒരുമിക്കാം..

District News

പൂ​തൃ​ക്ക പ​ഞ്ചാ​യ​ത്ത് ഭ​ര​ണം ട്വ​ന്‍റി 20ക്ക് ​ന​ഷ്ട​മാ​യേ​ക്കും

കോ​ല​ഞ്ചേ​രി: പൂ​തൃ​ക്ക പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പൂ​ജ ജോ​മോ​ന്‍ രാ​ജി​വ​ച്ച​തോ​ടെ ഇ​വി​ടെ ഭ​ര​ണ​മാ​റ്റ സാ​ധ്യ​ത തെ​ളി​ഞ്ഞു. ഭ​ര​ണ​ക്ഷി​യാ​യ ട്വ​ന്‍റി 20യു​ടെ അം​ഗ​ബ​ലം ആ​റാ​യി കു​റ​ഞ്ഞു. യു​ഡി​എ​ഫി​ന് ഇ​വി​ടെ ഏ​ഴ് അം​ഗ​ങ്ങ​ളു​ണ്ട്. പൂ​ജ രാ​ജി​വ​ച്ച ഒ​ഴി​വി​ലേ​ക്ക് ന​ട​ക്കു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തെ ആ​ശ്ര​യി​ച്ചി​രി​ക്കും ഭ​ര​ണം ആ​ര്‍​ക്കാ​കു​മെ​ന്ന് തീ​രു​മാ​നി​ക്ക​പ്പെ​ടു​ക.

ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഏ​ഴ് സീ​റ്റ് യു​ഡി​എ​ഫും ഏ​ഴ് സീ​റ്റ് ട്വ​ന്‍റി 20യും ​ര​ണ്ട് സീ​റ്റ് എ​ല്‍​ഡി​എ​ഫും നേ​ടി​യി​രു​ന്നു. യു​ഡി​എ​ഫു​മാ​യി തു​ല്യ​ത വ​ന്ന​തി​നാ​ൽ ന​റു​ക്കെ​ടു​പ്പി​ലാ​ണ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ട്വ​ന്‍റി 20ക്ക് ​ല​ഭി​ച്ച​ത്.

ട്വ​ന്‍റി 20 സ്ഥാ​നാ​ര്‍​ഥി​യാ​യി കോ​ല​ഞ്ചേ​രി വെ​സ്റ്റ് വാ​ര്‍​ഡി​ല്‍ നി​ന്നും വി​ജ​യി​ച്ച പൂ​ജ ജോ​മോ​ന്‍ ഇ​ന്ന​ലെ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തോ​ടൊ​പ്പം വാ​ര്‍​ഡ് മെ​മ്പ​ര്‍ സ്ഥാ​ന​വും രാ​ജി​വ​ച്ച​തി​നാ​ൽ ഇ​വി​ടെ ആ​റു മാ​സ​ത്തി​ന​കം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വ​രും.
പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ണ്‍ ജോ​സ​ഫി​നാ​ണ് പ്ര​സി​ഡ​ന്‍റി​ന്‍റെ താ​ൽ​ക്കാ​ലി​ക ചു​മ​ത​ല.

Kerala

ഫ്ല​ക്സ് ബോ​ർ​ഡു​ക​ളും പോ​സ്റ്റ​റും ന​ശി​പ്പി​ക്കു​ന്നു; സം​ഘ​ർ​ഷ​ത്തി​നു​ള്ള ശ്ര​മ​മെ​ന്ന് അ​ഖി​ൽ മാ​രാ​ർ

കൊ​ച്ചി: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നു​ള്ള ഫ്ല​ക്സ് ബോ​ർ​ഡു​ക​ളും പോ​സ്റ്റ​റും ന​ശി​പ്പി​ക്കാ​ൻ ശ്ര​മം ന​ട​ക്കു​ന്ന​താ​യി തൃ​ക്കാ​ക്ക​ര​യി​ലെ ട്വ​ന്‍റി 20 സ്ഥാ​നാ​ർ​ഥി അ​ഖി​ൽ മാ​രാ​ർ. എ​റ​ണാ​കു​ളം തൃ​ക്കാ​ക്ക​രി​ൽ വ​ഴ​ക്കാ​ല ഓ​ത്തു​പ​ള്ലി​ക്ക് സ​മീ​പ​മാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ന്നും അ​ഖി​ൽ മാ​രാ​ർ പ​റ​ഞ്ഞു.

മ​ല​പ്പു​റ​ത്ത് നി​ന്ന് വ​ന്ന് താ​മ​സി​ക്കു​ന്ന​വ​രാ​ണ് സം​ഭ​വ​ത്തി​ന് പി​ന്നി​ലെ​ന്നും അ​ഖി​ൽ മാ​രാ​ർ ആ​രോ​പി​ച്ചു. ഫേ​സ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ​യാ​യി​രു​ന്നു ആ​രോ​പ​ണം.

പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം ഇ​ങ്ങ​നെ;

തോ​ൽ​ക്കും എ​ന്നു​റ​പ്പാ​യ​പ്പോ​ൾ ശു​ദ്ധ തെ​മ്മാ​ടി​ത്ത​രം കൊ​ണ്ട് ഇ​റ​ങ്ങി​യേ​ക്കു​വാ​ണ് ചി​ല​ർ..ഒ​രാ​ഴ്ച ആ​യി പ​ല പ്ര​ദേ​ശ​ത്തെ പ്ര​വ​ർ​ത്ത​ക​രും പ​രാ​തി പ​റ​ഞ്ഞി​ട്ടും ഞാ​ൻ പ​റ​ഞ്ഞു പോ​ട്ടെ വി​ട്ട് ക​ള ന​മ്മ​ൾ ശ്ര​ദ്ധി​ക്ക​ണ്ട..

ഇ​ന്ന് വ​ഴ​ക്കാ​ല പ​ള്ളി​ക്ക് മു​ന്നി​ൽ വെ​ച്ച് വെ​ല്ലു വി​ളി​ച്ചു കൊ​ണ്ട് പ​ര​സ്യ​മാ​യി പോ​സ്റ്റ​ർ കീ​റി​യ​വ​ന് തൃ​ക്കാ​ക്ക​ര നാ​ടു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ല.. ചോ​ദ്യം ചെ​യ്ത ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നെ ഹെ​ൽ​മാ​റ്റി​ന് അ​ടി​ച്ചി​ട്ട് അ​വ​ൻ ഓ​ടി അ​ടു​ത്തു​ള്ള ക​ട​യി​ൽ ക​യ​റി..

പ്ര​ദേ​ശ​ത്തു​ള്ള മു​സ്ലിം സ​മൂ​ഹം സം​ര​ക്ഷി​ക്കും എ​ന്ന ചി​ന്ത​യി​ൽ ആ​വും ക​യ​റി​ത്..​ഇ​വ​നെ ആ​രെ​ങ്കി​ലും തി​രി​ച്ച​ടി​ച്ചാ​ൽ പ​ള്ളി​യു​ള്ള​വ​രോ സ​മീ​പ വാ​സി​ക​ളോ അ​ത് ചോ​ദ്യം ചെ​യ്തു സം​ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ചാ​ൽ വ​ലി​യൊ​രു ക​ലാ​പം ത​ന്നെ ന​ട​ന്നേ​നെ..

മു​സ്ലിം ഭൂ​രി​പ​ക്ഷ മേ​ഖ​ല​യി​ൽ വെ​ച്ച് NDA യു​ടെ പ്ര​ച​ര​ണം ത​ട​സ​പ്പെ​ടു​ത്തി പ്ര​ശ്ന​ങ്ങ​ൾ സ്റ്റി​ഷ്ടി​ച്ചു ക​ലാ​പം ഉ​ണ്ടാ​ക്കാ​ൻ ശ്ര​മി​ച്ച ആ ​മ​ല​പ്പു​റ​ത്ത്‌​കാ​ര​ൻ നാ​ടി​ന്റെ വി​ഷ​മാ​ണ്..​എ​ന്നാ​ൽ സ​മ ചി​ത്ത​ത​യോ​ടെ മ​റ്റു​ള്ള​വ​ർ പെ​രു​മാ​റി​യ​തും ഞാ​ൻ ഇ​ട​പെ​ട്ട​തും വ​ലി​യൊ​രു സം​ഘ​ർ​ഷ​ത്തി​ൽ നി​ന്നും കാ​ര്യ​ങ്ങ​ളെ മാ​റ്റി​യെ​ടു​ത്തു...

കോ​ൺ​ഗ്ര​സ്സ് പ്ര​വ​ർ​ത്ത​ക​ർ ആ​ണ് ഞ​ങ്ങ​ളു​ടെ പോ​സ്റ്റ​ർ ന​ശി​പ്പി​ക്കു​ന്ന​തെ​ന്ന് ഞാ​ൻ വി​ശ്വ​സി​ക്കു​ന്നി​ല്ല.. ഇ​തി​ന് പി​ന്നി​ലും ഇ​വ​നെ പോ​ലെ ഇ​വി​ടെ വ​ന്നു താ​മ​സി​ക്കു​ന്ന ദേ​ശ ദ്രോ​ഹി​ക​ൾ ആ​വാ​നാ​ണ് സാ​ധ്യ​ത..

Kerala

ട്വ​ന്‍റി 20 സ്ഥാ​നാ​ർ​ത്ഥി നി​ർ​ണ​യ​ത്തി​ന് പി​ന്നി​ലും 'തെ​ര​ഞ്ഞെ​ടു​പ്പ് ഡീ​ൽ'; ആ​രോപ​ണം ക‌​ടു​പ്പി​ച്ച് വി.​ഡി. സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: എ​ൻ‌​ഡി‌​എ സ​ഖ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ട്വ​ന്‍റി20-​യെ മു​ൻ​നി​ർ​ത്തി ബി‌​ജെ‌​പി ന​ട​ത്തു​ന്ന നീ​ക്ക​ങ്ങ​ൾ സി‌​പി‌​എ​മ്മി​നെ സ​ഹാ​യി​ക്കാ​നാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി, സ​തീ​ശ​ൻ. ട്വ​ന്‍റി20 മ​ത്സ​രി​ക്കു​ന്ന പ്ര​ധാ​ന മ​ണ്ഡ​ല​ങ്ങ​ളി​ൽ സി‌​പി‌​എം ബോ​ധ​പൂ​ർ​വം ദു​ർ​ബ​ല​രാ​യ സ്ഥാ​നാ​ർ​ത്ഥി​ക​ളെ നി​ർ​ത്തി​യ​ത് ഇ​തി​ന് തെ​ളി​വാ​ണെ​ന്നും സ​തീ​ശ​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

പാ​ല​ക്കാ​ട് ബി‌​ജെ‌​പി സ്ഥാ​നാ​ർ​ത്ഥി ശോ​ഭാ സു​രേ​ന്ദ്ര​നെ സ​ഹാ​യി​ക്കാ​ൻ എ​ൽ‌​ഡി‌​എ​ഫ് സ്വ​ത​ന്ത്ര​നാ​യി എ​ൻ.​എം.​ആ​ർ. റ​സാ​ഖി​നെ (ഹോ​ട്ട​ൽ വ്യ​വ​സാ​യി) നി​ർ​ത്തി​യ​ത് വോ​ട്ടു​ക​ൾ ഭി​ന്നി​പ്പി​ക്കാ​നാ​ണെ​ന്ന് സ​തീ​ശ​ൻ പ​റ​ഞ്ഞി​രു​ന്നു. "പ​ത്ത് മ​ണ്ഡ​ല​ങ്ങ​ളി​ലെ​ങ്കി​ലും സി‌​പി‌​എ​മ്മും ബി‌​ജെ‌​പി​യും ത​മ്മി​ൽ കൃ​ത്യ​മാ​യ ധാ​ര​ണ​യു​ണ്ട്. ബി‌​ജെ‌​പി വോ​ട്ടു​ക​ൾ സി‌​പി‌​എ​മ്മി​ന് ന​ൽ​കു​ന്ന​തി​ന് പ​ക​ര​മാ​യി, ചി​ല​യി​ട​ങ്ങ​ളി​ൽ ബി‌​ജെ‌​പി​യെ സ​ഹാ​യി​ക്കാ​ൻ ദു​ർ​ബ​ല​രാ​യ സ്ഥാ​നാ​ർ​ത്ഥി​ക​ളെ സി‌​പി‌​എം നി​ർ​ത്തി​യി​രി​ക്കു​ന്നു. ട്വ​ന്‍റി20​യ്ക്ക് യ​ഥേ​ഷ്ടം സീ​റ്റു​ക​ൾ ന​ൽ​കി​യ​ത് ഈ ​അ​വി​ശു​ദ്ധ കൂ​ട്ടു​കെ​ട്ടി​ന്‍റെ ഭാ​ഗ​മാ​യാ​ണെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ആ​രോ​പി​ച്ചു.

എ​ന്നാ​ൽ ഈ ​ആ​രോ​പ​ണ​ങ്ങ​ൾ രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​ണെ​ന്ന് സി‌​പി‌​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ പ്ര​തി​ക​രി​ച്ചു. യു​ഡി​എ​ഫി​ന്‍റെ തോ​ൽ​വി ഉ​റ​പ്പാ​യ​തു​കൊ​ണ്ടാ​ണ് ഇ​ത്ത​രം 'ഡീ​ൽ' ക​ഥ​ക​ൾ മെ​ന​യു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

 

 

Kerala

പെരുമ്പാവൂരില്‍ ട്വിസ്റ്റ്; ലക്ഷ്മിപ്രിയയ്ക്ക് പകരം എന്‍ഡിഎ സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് നേതാവ്

കൊച്ചി: പെരുമ്പാവൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്‍റ് ജിബി പാത്തിക്കല്‍. ട്വന്‍റി20 സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച നടി ലക്ഷ്മിപ്രിയയുടെ പേര് വോട്ടര്‍ പട്ടികയില്‍ ഇല്ലാത്തതിനാല്‍ സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചിരുന്നു. ഇതോടെയാണ് പുതിയൊരു സ്ഥാനാര്‍ഥിയെ ട്വന്‍റി20 കൊണ്ടുവരുന്നത്.

വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്ന് നോക്കാതെ ആയിരുന്നു സ്ഥാനാര്‍ഥി പ്രഖ്യാപനം. ഏറ്റുമാനൂരില്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച നടി വീണ നായരുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല. അതിനാല്‍ പുതിയ സ്ഥാനാര്‍ഥിയെ ട്വന്‍റി20ക്ക് കണ്ടെത്തേണ്ടി വരും.

തൃപ്പൂണിത്തുറയിലെ കരിങ്ങാച്ചിറയിലാണ് ലക്ഷ്മിപ്രിയ താമസിക്കുന്നത്. എന്നാല്‍ നടിക്ക് ഇവിടെ വോട്ടില്ല. തൃക്കാക്കരയില്‍ ഒരു ഫ്‌ളാറ്റ് ഉണ്ടെങ്കിലും അവിടെയും നടിക്ക് വോട്ടില്ല. പെരുമ്പാവൂരില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസ് തുറന്നിരുന്നു.

കഴിഞ്ഞ ദിവസം നടക്കേണ്ടിയിരുന്ന റോഡ് ഷോ ഉദ്ഘാടനം ചെയ്യാനായി കേന്ദ്രമന്ത്രി ഭൂപതിരാജു ശ്രീനിവാസ വര്‍മ സ്റ്റേജില്‍ എത്തിയപ്പോഴാണ് ലക്ഷ്മിപ്രിയയുടെ പേര് വോട്ടേഴ്‌സ് ലിസ്റ്റില്‍ ഇല്ല എന്ന കാര്യം സംഘാടകര്‍ അറിയുന്നത്. തുടര്‍ന്ന് റോഡ് ഷോ റദ്ദാക്കി. കേന്ദ്രമന്ത്രിയടക്കം പദയാത്ര നടത്തി പരിപാടി അവസാനിപ്പിക്കുകയും ചെയ്തു.

Movies

പെ​രു​മ്പാ​വൂ​രി​ലെ ട്വ​ന്‍റി 20 സ്ഥാ​നാ​ര്‍​ഥി ല​ക്ഷ്മി​പ്രി​യ​ക്ക് വോ​ട്ടി​ല്ല,  

പെ​രു​മ്പാ​വൂ​രി​ലെ ട്വ​ന്‍റി 20 സ്ഥാ​നാ​ര്‍​ഥി ന​ടി ല​ക്ഷ്മി​പ്രി​യ​യ്ക്ക് വോ​ട്ടി​ല്ല. തൃ​പ്പൂ​ണി​ത്തു​റ ക​രി​ങ്ങാ​ച്ചി​റ​യി​ലാ​ണ് നി​ല​വി​ല്‍ ല​ക്ഷ്മി​പ്രി​യ​യു​ടെ താ​മ​സം. ഇ​വി​ട​ത്തെ വോ​ട്ട​ര്‍​പ​ട്ടി​ക​യി​ല്‍ ല​ക്ഷ്മി പ്രി​യ​യു​ടെ പേ​രി​ല്ലെ​ന്ന സ്ഥി​രീ​ക​ര​ണ​മാ​ണ് പു​റ​ത്തു​വ​രു​ന്ന​ത്.

തൃ​ക്കാ​ക്ക​ര​യി​ല്‍ ഫ്‌​ളാ​റ്റു​ണ്ടാ​യി​രു​ന്ന പ്ര​ദേ​ശ​ത്തും പേ​ര് വി​വ​ര​ങ്ങ​ള്‍ ലി​സ്റ്റി​ലി​ല്ല എ​ന്നാ​ണ് വി​വ​രം. തു​ട​ര്‍​ന്ന് ഇ​ന്ന് ന​ട​ത്താ​നി​രു​ന്ന ല​ക്ഷ്മി​പ്രി​യ​യു​ടെ റോ​ഡ് ഷോ ​റ​ദ്ദാ​ക്കി.

ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളു​ള്ള​തി​നാ​ലാ​ണ് റോ​ഡ് ഷോ ​റ​ദ്ദാ​ക്കി​യ​തെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം. ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് സാ​ബു എം. ​ജേ​ക്ക​ബ് ല​ക്ഷ്മി​പ്രി​യ​യു​ടെ സ്ഥാ​നാ​ര്‍​ഥി​ത്വം പ്ര​ഖ്യാ​പി​ച്ച​ത്.

District News

തൃ​പ്പൂ​ണി​ത്തു​റ സീ​റ്റ് ട്വ​ന്‍റി 20ക്ക് ​; ഞെ​ട്ട​ലി​ൽ ബി​ജെ​പി അ​ണി​ക​ൾ

തൃ​പ്പൂ​ണി​ത്തു​റ: ബി​ജെ​പി​യു​ടെ എ ​ക്ലാ​സ് മ​ണ്ഡ​ല​മാ​യ തൃ​പ്പൂ​ണി​ത്തു​റ​യി​ൽ ബി​ജെ​പി മ​ത്സ​രി​ക്കാ​തെ ട്വ​ന്‍റി 20ക്ക് ​മ​ണ്ഡ​ലം ന​ൽ​കി​യ​തും സ്ഥാ​നാ​ർ​ഥി​യാ​യി സി​നി​മാ ന​ടി​യെ നി​ർ​ത്തു​ക​യും ചെ​യ്ത​തി​ലു​ള്ള അ​മ്പ​ര​പ്പി​ലാ​ണ് ഒ​രു വി​ഭാ​ഗം അ​ണി​ക​ൾ. ഇ​ത്ത​ര​മൊ​രു സീ​റ്റ് വ​ച്ചു​മാ​റ്റ​വും സ്ഥാ​നാ​ർ​ഥി​ത്വ​വും മ​ണ്ഡ​ല​ത്തി​ൽ ആ​രും ത​ന്നെ പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ല.

2011 ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് വ​രെ വോ​ട്ടു​നി​ല​യി​ൽ അ​ഞ്ച് അ​ക്കം ക​ട​ക്കാ​തി​രു​ന്ന ബി​ജെ​പി 2016ൽ ​തു​റ​വൂ​ർ വി​ശ്വം​ഭ​ര​നെ സ്ഥാ​നാ​ർ​ഥി​യാ​ക്കി മ​ത്സ​രി​പ്പി​ച്ച​പ്പോ​ഴാ​ണ് ഇ​ട​തു-​വ​ല​തു മു​ന്ന​ണി​ക​ളു​ടെ വോ​ട്ട് നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ന്ന​ത്. 29,843 വോ​ട്ടു​നേ​ടി മ​ണ്ഡ​ല​ത്തി​ൽ ശ​ക്ത​മാ​യ സാ​ന്നി​ധ്യ​മ​റി​യി​ച്ച ബി​ജെ​പി 2021ൽ ​തു​റു​പ്പ് ചീ​ട്ടാ​യി ഡോ. കെ.​എ​സ്. രാ​ധാ​കൃ​ഷ്ണ​നെ​യാ​ണ് ഇ​റ​ക്കി​യ​ത്.

ശ​ക്ത​മാ​യ മ​ത്സ​ര​ത്തി​ന്‍റെ പ്ര​തീ​തി​യു​യ​ർ​ത്തി​യ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​ക്ക് 23,756 വോ​ട്ട് നേ​ടാ​ൻ ക​ഴി​ഞ്ഞു. ഇ​ത്ത​വ​ണ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് ആ​ര​വ​മു​യ​രു​ന്ന​തി​നു മു​ന്പേ ത​ന്നെ ശ​ക്ത​മാ​യ മു​ന്നൊ​രു​ക്ക​ങ്ങ​ളു​മാ​യി ഒ​രു മു​ഴം മുന്പേ നീ​ങ്ങി​യ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ​ക്ക് ക​ന​ത്ത ആ​ഘാ​ത​മാ​യി മ​ണ്ഡ​ലം ട്വ​ന്‍റി 20ക്ക് ​മ​ത്സ​രി​ക്കാ​നാ​യി വി​ട്ടു​കൊ​ടു​ത്ത​ത്.

തൃ​പ്പൂ​ണി​ത്തു​റ ന​ഗ​ര​സ​ഭ ബി​ജെ​പി ഭ​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ശ​ക്ത​മാ​യ മ​ത്സ​രം കാ​ഴ്ചവ​യ്ക്കാ​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലാ​ണ് പൊ​ടു​ന്ന​നെ മാ​റി​മ​റി​ഞ്ഞ​ത്. അ​സം​തൃ​പ്ത​രാ​യ ബി​ജെ​പി അ​ണി​ക​ൾ ഇ​ഷ്ട​ക്കേ​ട് പു​റ​മെ കാ​ണി​ക്കു​ന്നി​ല്ലെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ൽ അ​ത് എ​ങ്ങ​നെ പ്ര​തി​ഫ​ലി​ക്കു​മെ​ന്ന് ക​ണ്ട​റി​യേ​ണ്ടി വ​രും. അ​തേ​സ​മ​യം താ​നൊ​രു സി​നി​മാ​ക്കാ​രി​യാ​യി സ്വ​യം ക​ണ്ടി​ട്ടി​ല്ലെ​ന്നും ത​ന്നെ അ​ങ്ങ​നെ കാ​ണ​രു​തെ​ന്നും തൃ​പ്പൂ​ണി​ത്തു​റ​യു​ടെ മ​ക​ളാ​യി ത​ന്നെ കാ​ണ​ണ​മെ​ന്നാ​ണ് അ​ഭ്യ​ർ​ഥ​ന​യെ​ന്നും സ്ഥാ​നാ​ർ​ഥി അ​ഞ്ജ​ലി നാ​യ​ർ പ​റ​ഞ്ഞു.

Kerala

എന്‍ഡിഎയുടെ മേജര്‍, യുഡിഎഫിന്‍റെ പിഷാരടി, ഒപ്പം സാബു ജേക്കബിന്‍റെ ബിഗ് ബോസും; കളം നിറയാന്‍ താരങ്ങൾ

കൊച്ചി: തെരഞ്ഞെടുപ്പ് ചൂട് ഉച്ചസ്ഥായിലാണ്. ചരിത്രത്തില്‍ ആദ്യമായി ഏറ്റവും കുറച്ച് ദിവസങ്ങള്‍ മാത്രം പ്രചാരണത്തിന് ലഭിക്കുന്ന തെരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. വിവാദങ്ങളും ഗ്രൂപ്പ് തര്‍ക്കങ്ങളും അടക്കം സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്.

ഇതിനിടെ കളം പിടിക്കാന്‍ ഒരുങ്ങുകയാണ് താര സ്ഥാനാര്‍ഥികള്‍. മലയാളത്തിലെ ബിഗ് എമ്മുകള്‍ പണ്ടേ രാഷട്രീയത്തോട് നോ പറഞ്ഞെങ്കിലും സുരേഷ് ഗോപി, ഗണേഷ് കുമാര്‍ അടക്കം നിരവധി മുന്‍നിര താരങ്ങള്‍ ഇന്നും പ്രധാന പദവികള്‍ വഹിച്ച് സംസ്ഥാന, കേന്ദ്ര രാഷ്ട്രീയത്തില്‍ സജീവമാണ്. ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിലും മാറ്റുരയ്ക്കാന്‍ നിരവധി താരങ്ങളാണ് എത്തുന്നത്.

ഗണേഷ് കുമാര്‍

നിലവിലെ ഗതാഗത മന്ത്രിയായ ഗണേഷ് കുമാര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി വീണ്ടും ജനവിധി തേടി ഇറങ്ങിയിരിക്കുകയാണ്. തികഞ്ഞ ആത്മവിശ്വാസത്തോടെ ആറാം അങ്കത്തിനാണ് ഗണേഷ് കുമാര്‍ എത്തുന്നത്. വിവാദങ്ങളൊക്കെയും വെറും കുടുംബ പ്രശ്‌നങ്ങള്‍ മാത്രമായി ഒതുക്കിയ ശേഷം കരുത്തുറ്റ പ്രചാരണമാണ് പത്തനാപുരത്ത് ഗണേഷ് കുമാര്‍ നടത്തുന്നത്.

താന്‍ നടത്തിയ വികസനങ്ങളുടെ കണക്ക് എണ്ണിപ്പറഞ്ഞു കൊണ്ട് തന്നെയാണ് ഗണേഷിന്‍റെ പ്രചാരണ പര്യടനങ്ങളും. കെ.ജി. ജോര്‍ജിന്‍റെ ഇരകള്‍ ആയിരുന്നു ഗണേഷ് കുമാറിന്‍റെ കരിയര്‍ വഴിത്തിരിവ്. ആദ്യ സിനിമയില്‍ തന്നെ നിരൂപക പ്രശംസ നേടി ശ്രദ്ധയാകാര്‍ഷിച്ച നടന്‍ വില്ലനായും ഹാസ്യ താരമായും 250ല്‍ അധികം ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്.

താരസംഘടനയായ അമ്മയുടെ വൈസ് പ്രസിഡന്‍റും ട്രഷററും ആയിരുന്നു. ടെലിവിഷന്‍ സംഘടനയായ ആത്മയുടെ പ്രസിഡന്‍റുമായിരുന്നു. 2001ല്‍ ആണ് കേരള കോണ്‍ഗ്രസ് - ബി ടിക്കറ്റില്‍ മത്സരിച്ച് മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനായി ഗണേഷ് കുമാര്‍ മാറിയത്. തുടര്‍ന്ന് തുടര്‍ച്ചയായി നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും (2006, 2011, 2016, 2021) ഗണേഷ് കുമാര്‍ പത്തനാപുരത്ത് നിന്നു വിജയിച്ചു കേറി. അതിനാല്‍ തന്നെ ആവേശത്തോടെയാണ് അടുത്ത അങ്കവും. ജ്യോതികുമാര്‍ ചാമക്കാല ആണ് പത്തനാപുരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.

മേജര്‍ രവി

പാര്‍ട്ടി പദവികള്‍ വേണ്ടെന്നും മത്സരിക്കാനില്ലെന്നും പറഞ്ഞൊഴിഞ്ഞു നടന്ന സംവിധായകന്‍ മേജര്‍ രവി ഇന്ന് ഒറ്റപ്പാലത്ത് പ്രചാരണച്ചൂടിലാണ്. കഴിഞ്ഞ വര്‍ഷം വരെ മത്സരിക്കാനില്ലെന്ന് ഉറപ്പിച്ചു പറഞ്ഞ മേജര്‍ രവി ഒറ്റപ്പാലത്ത് എന്‍ഡിഎ ടിക്കറ്റിലാണ് ജനവിധി തേടുന്നത്. സിനിമയില്‍ സൈനിക സംബന്ധമായ സഹായങ്ങള്‍ ചെയ്തു കൊടുത്തു കൊണ്ടായിരുന്നു മേജര്‍ രവിയുടെ ചലച്ചിത്ര പ്രവേശം.

1999ല്‍ മേഘം എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തി. 2006ല്‍ സംവിധാനം ചെയ്ത കീര്‍ത്തിചക്ര വന്‍ വിജയമായതോടെയാണ് മേജര്‍ രവി മലയാള സിനിമയിലെ ശക്തി കേന്ദ്രമാകുന്നത്. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുമ്പ് തന്നെ ഒറ്റപ്പാലത്തെ ബിജെപി കേന്ദ്രങ്ങളില്‍ മേജര്‍ രവി എത്തിയത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

ബിജെപിയുടെ സ്ഥാനാര്‍ഥി പട്ടികയില്‍ ആദ്യം തന്നെ മേജര്‍ രവി ഇടം പിടിച്ചു. അഡ്വ. കെ. പ്രേംകുമാര്‍ ആണ് ഒറ്റപ്പാലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. എല്‍ഡിഎഫ് വിട്ട പി.കെ. ശശി സ്വതന്ത്രനായി ഒറ്റപ്പാലത്ത് മത്സരിക്കാനും സാധ്യതയുണ്ട്.

രമേഷ് പിഷാരടി

പാലക്കാട് ജയിച്ചാല്‍ മമ്മൂക്കയെ കൊണ്ടുവരും എന്നാണ് രമേഷ് പിഷാരടിയുടെ ആദ്യ പ്രഖ്യാപനം. യുഡിഎഫ് ടിക്കറ്റില്‍ കന്നിയങ്കത്തിന് ഇറങ്ങുകയാണ് രമേഷ് പിഷാരടി. മിമിക്രി ലോകത്ത് നിന്നാണ് രമേഷ് പിഷാരടി മലയാള സിനിമയില്‍ എത്തിയത്. 2008ല്‍ പുറത്തിറങ്ങിയ പോസിറ്റീവ് ആണ് ആദ്യ സിനിമ.

പിഷാരടിയുടെ സിനിമകളേക്കാള്‍ പ്രേക്ഷകര്‍ക്ക് പ്രിയം നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിക്കൊപ്പമുള്ള കോമഡി ഷോകളാണ്. വ്യക്തി ജീവിതത്തില്‍ഒുപാട് സീരിയസ് ആയ പിഷാരടി, സുഹൃത്ത് ധര്‍മജന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ താര പ്രചാരകനായി. രാഹുല്‍ മാങ്കൂട്ടത്തിലിന് വേണ്ടി പാലക്കാടും പ്രചാരണത്തിന് എത്തി. ഒടുവില്‍ പാലക്കാട് മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയുമായി. ശോഭ സുരേന്ദ്രന്‍ ആണ് പാലക്കാട് ബിജെപി സ്ഥാനാര്‍ഥി.

ട്വന്‍റി20

താരനിബിഡമാണ് ട്വന്‍റി20യുടെ സ്ഥാനാര്‍ഥിപ്പട്ടിക. അഖില്‍ മാരാര്‍, അഞ്ജലി നായര്‍, ലക്ഷ്മിപ്രിയ, വീണ നായര്‍ എന്നിവരാണ് സ്ഥാനാര്‍ഥി പട്ടികയിലെ താരങ്ങള്‍. ഏവരുടെയും കന്നിയങ്കം. ഏറ്റവും കൂടുതല്‍ താരങ്ങള്‍ മത്സരിക്കുന്നതും ട്വന്‍റി20യുടെ ടിക്കറ്റില്‍ നിന്നു തന്നെ.

എന്‍ഡിഎയുടെ സഖ്യകക്ഷിയായി മാറിയ ശേഷമുള്ള ട്വന്‍റി20യുടെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പാണിത്. സംവിധായകനും മുന്‍ ബിഗ് ബോസ് വിജയിയുമായ അഖില്‍ മാരാരുടെ സ്ഥാനാര്‍ഥിത്വമാണ് ചെയര്‍മാന്‍ സാബു ജേക്കബ് ആദ്യം പ്രഖ്യാപിച്ചത്.

അഖില്‍ മാരാര്‍

തൃക്കാക്കര മണ്ഡലത്തിലാണ് അഖില്‍ മാരാര്‍ മത്സരത്തിന് ഒരുങ്ങുന്നത്. കോണ്‍ഗ്രസ് കോട്ടയായ തൃക്കാക്കര അഖില്‍ മാരാരിലൂടെ എന്‍ഡിഎ നേടും എന്നാണ് സാബു ജേക്കബിന്‍റെ പ്രതീക്ഷ. ഫെബ്രുവരിയിലാണ് അഖില്‍ മാരാര്‍ ട്വന്‍റി20യില്‍ എത്തിയത്. കൊട്ടാരക്കരയില്‍ മത്സരിക്കുമെന്ന് ആയിരുന്നു വിവരമെങ്കിലും തൃക്കാക്കരയില്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു.

2021ല്‍ പുറത്തിറങ്ങിയ ഒരു താത്വിക അവലോകനം എന്ന സിനിമയിലൂടെയാണ് സംവിധായകനായി അഖില്‍ അരങ്ങേറ്റം കുറിച്ചത്. സംസ്ഥാന, കേന്ദ്ര രാഷ്ട്രീയത്തെ നിരന്തരം വിമര്‍ശിച്ചു കൊണ്ടിരുന്ന അഖില്‍ ബിഗ് ബോസില്‍ എത്തിയതോടെയാണ് ജനപ്രിയനായത്. തൃക്കാക്കരയില്‍ അഡ്വ. പുഷ്പ ദാസ് ആണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ഉമ തോമസ് ആണ് യുഡിഎഫ് സ്ഥാനാര്‍ഥി.

അഞ്ജലി നായര്‍

ബിജെപിക്ക് സ്വാധീനുമുള്ള തൃപ്പൂണിത്തുറ മണ്ഡലത്തിലാണ് അഞ്ജലി നായര്‍ ജനവിധി തേടുന്നത്. താന്‍ രാഷ്ട്രീയക്കാരിയായി കാണണമെന്ന് അച്ഛന്‍ ആഗ്രഹിച്ചിരുന്നു. അച്ഛന്റെ ആഗ്രഹം പാലിക്കാനായാണ് മത്സരിക്കുന്നത് എന്നാണ് സ്ഥാനാര്‍ഥി പ്രഖ്യാപന വേളയില്‍ അഞ്ജലി പറഞ്ഞത്.

1994ല്‍ മാനത്തെ വെള്ളിത്തേര് എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ അഞ്ജലി 18 വര്‍ഷമായി സിനിമയില്‍ സജീവമാണ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം വരെ നേടിയ നടി ദൃശ്യം 2 സിനിമയിലൂടെയാണ് ഏറെ ശ്രദ്ധ നേടിയത്. തൃപ്പൂണിത്തുറയിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ ഗണപതി ഹോമം നടത്തിക്കൊണ്ട് പ്രചാരണവും ആരംഭിച്ചു കഴിഞ്ഞു. തൃപ്പൂണിത്തുറയില്‍ കെ.എൻ. ഉണ്ണികൃഷ്ണന്‍ ആണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി.

ലക്ഷ്മിപ്രിയ

പെരുമ്പാവൂരിലാണ് നടി ലക്ഷ്മിപ്രിയ ജനവിധി തേടുന്നത്. കഴിഞ്ഞ പത്തു വര്‍ഷമായി ബിജെപി വേദികളിലെ സ്ഥിരം സാന്നിധ്യമായ ലക്ഷ്മിപ്രിയ പെരുമ്പാവൂരിന്‍റെ എല്ലാ പ്രശ്‌നങ്ങളും തനിക്ക് അറിയാം എന്നാണ് പറയുന്നത്. പലതവണ നടി ബിജെപി സ്ഥാനാര്‍ഥിയാകുമെന്ന പ്രചാരണം ഉണ്ടായെങ്കിലും അത് നടന്നില്ല. ഒടുവില്‍ സഖ്യകക്ഷിയായ ട്വന്‍റി20യുടെ സ്ഥാനാര്‍ഥിയായി.

താരസംഘടനയായ "അമ്മ'യുടെ വൈസ് പ്രസിഡന്‍റ് ആണ് നിലവില്‍ ലക്ഷ്മിപ്രിയ. 2005ല്‍ മോഹന്‍ലാലിന്‍റെ നരന്‍ എന്ന സിനിമയിലൂടെയാണ് ലക്ഷ്മിപ്രിയ മലയാള സിനിമയില്‍ എത്തുന്നത്. ചെറുതും വലുതുമായ ഒരുപാട് വേഷങ്ങളുമായി നടി ബിഗ് സ്‌ക്രീനില്‍ നിറഞ്ഞു. ബിഗ് ബോസ് സീസണ്‍ 4ലൂടെയാണ് മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ സ്‌നേഹവും ലക്ഷ്മിപ്രിയ നേടുന്നത്. ഈ സ്‌നേഹം വോട്ട് ആകുമോ എന്നാണ് ചര്‍ച്ചകള്‍.

വീണ നായര്‍

നടി വീണ നായര്‍ ആണ് ട്വന്‍റി20യുടെ മറ്റൊരു താര സ്ഥാനാര്‍ഥി. ഏറ്റുമാനൂരിലാണ് വീണ മത്സരിക്കുന്നത്. വി.എന്‍. വാസവന്‍, സുരേഷ് കുറുപ്പ് തുടങ്ങിയവര്‍ വിജയിച്ചു കയറി വന്ന മണ്ഡലമാണ് ഏറ്റുമാനൂര്‍.

പഠനകാലത്ത് എസ്എഫ്‌ഐ പ്രവര്‍ത്തകയായിരുന്നു വീണ. 2014ല്‍ പുറത്തിറങ്ങിയ വെള്ളിമൂങ്ങ എന്ന ചിത്രത്തിലൂടെയാണ് വീണ സിനിമാരംഗത്ത് എത്തിയത്. സീരിയലുകളിലും ബിഗ് ബോസ് അടക്കമുള്ള റിയാലിറ്റി ഷോകളിലും വീണ സജീവമായിരുന്നു. ഒരു റാഡിക്കല്‍ ചിന്താഗതിയാണ് ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഏറ്റുമാനൂരില്‍ വി.എന്‍. വാസവന്‍ തന്നെയാണ് ഇത്തവണയും എല്‍ഡിഎഫ് സ്ഥാനാര്‍ഥി.

പ്രോമി കുര്യാക്കോസ്

റിയാലിറ്റി ഷോ താരവും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ പ്രോമി കുര്യാക്കോസും ട്വന്‍റി20 ടിക്കറ്റില്‍ നിന്നും ജനവിധി തേടുകയാണ്. അങ്കമാലിയില്‍ നിന്നാണ് പ്രോമിയുടെ മത്സരം. വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയാണ് പ്രോമി ശ്രദ്ധ നേടുന്നത്. നടി നിത പ്രോമിയാണ് ഭാര്യ.

അവതാരകയും സിനിമ-സീരിയല്‍ താരവുമാണ് നിത. അങ്കമാലിക്കാരനായ പ്രോമി മണ്ഡലത്തില്‍ പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. അങ്കമാലിയില്‍ അഡ്വ. സാജു പോള്‍ ആണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. റോജി എം ജോണ്‍ ആണ് യുഡിഎഫ് സ്ഥാനാര്‍ഥി.

തെരഞ്ഞെടുപ്പ് ആവേശത്തിലാണ് കേരളം. എല്ലാ പാര്‍ട്ടികളും മുഴുവന്‍ സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ ആവേശം മുറുകും. അഭിനേതാക്കളെ ഇഷ്ടപ്പെട്ട് വോട്ട് ചെയ്യുന്നുവരുണ്ട്. എന്നാല്‍ പാടേ തള്ളിക്കളുന്നവും കുറവില്ല. ആര് വാഴും ആര് വീഴും എന്നറിയാനുള്ള കാത്തിരിപ്പാണ് ഇനി ബാക്കി.

Kerala

തൃ​പ്പൂ​ണി​ത്തു​റ​യി​ല്‍ പൂ​ജ​യോ​ടെ അ​ഞ്ജ​ലി നാ​യ​രു​ടെ തു​ട​ക്കം

കൊച്ചി: തൃ​പ്പൂ​ണി​ത്തു​റ​യി​ലെ എ​ന്‍​ഡി​എ​യു​ടെ ട്വ​ന്‍റി 20 സ്ഥാ​നാ​ര്‍​ഥി സി​നി​മാ​താ​രം അ​ഞ്ജ​ലി നാ​യ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സി​ല്‍ ഗ​ണ​പ​തി​ഹോ​മം ന​ട​ത്തി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് തു​ട​ക്ക​മി​ട്ടു.

തൃ​പ്പൂ​ണി​ത്തു​റ കോ​ട്ട​യ്ക്ക​ക​ത്ത് ശ്രീ​പൂ​ര്‍​ണ​ത്ര​യീ​ശ ക്ഷേ​ത്ര​ത്തി​ന​ടു​ത്തു​ള്ള ഓ​ഫീ​സി​ലാ​ണ് ഇ​ന്ന് രാ​വി​ലെ ന​ടി പ്ര​ചാ​ര​ണ​ത്തി​ന് ആ​രം​ഭം കു​റി​ക്കാ​നെ​ത്തി​യ​ത്. മ​ണ്ഡ​ല​ത്തി​ലെ ബി​ജെ​പി നേ​താ​ക്ക​ളും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

അ​തേ​സ​മ​യം, ബി​ജെ​പി​യു​ടെ എ ​ക്ലാ​സ് മ​ണ്ഡ​ല​മാ​യ തൃ​പ്പൂ​ണി​ത്തു​റ ഘ​ട​ക​ക​ക്ഷി​ക്ക് വി​ട്ടു​കൊ​ടു​ക്കു​ക​യും സ്ഥാ​നാ​ര്‍​ഥി​യാ​യി സി​നി​മാ ന​ടി മ​ത്സ​രി​ക്കാ​നെ​ത്തി​യ​തി​ലും ബി​ജെ​പി അ​ണി​ക​ളി​ല്‍ അ​സം​തൃ​പ്തി പു​ക​യു​ക​യാ​ണ്. ഇ​ഷ്ട​ക്കേ​ട് പു​റ​മേ​യ്ക്ക് കാ​ണി​ക്കു​ന്നി​ല്ലെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ല്‍ അ​ത് എ​ങ്ങ​നെ പ്ര​തി​ഫ​ലി​ക്കു​മെ​ന്ന​ത് ക​ണ്ട​റി​യേ​ണ്ടി വ​രും.

തൃ​പ്പൂ​ണി​ത്തു​റ ന​ഗ​ര​സ​ഭ ബി​ജെ​പി ഭ​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ശ​ക്ത​മാ​യ മ​ത്സ​രം കാ​ഴ്ച്ച​വ​യ്ക്കാ​മെ​ന്ന ക​ണ​ക്ക് കൂ​ട്ട​ലി​ലാ​യി​രു​ന്ന പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ക​ന​ത്ത ആ​ഘാ​ത​മാ​യി മ​ണ്ഡ​ലം ഘ​ട​ക​ക​ക്ഷി​ക്ക് മ​ത്സ​രി​ക്കാ​നാ​യി വി​ട്ടു​കൊ​ടു​ത്ത​ത്.

അ​തേ​സ​മ​യം താ​നൊ​രു സി​നി​മാ​ക്കാ​രി​യാ​യി സ്വ​യം ക​ണ്ടി​ട്ടി​ല്ലെ​ന്നും ത​ന്നെ അ​ങ്ങ​നെ കാ​ണ​രു​തെ​ന്നും തൃ​പ്പൂ​ണി​ത്തു​റ​യു​ടെ മ​ക​ളാ​യി ത​ന്നെ കാ​ണ​ണ​മെ​ന്നാ​ണ് അ​ഭ്യ​ര്‍​ഥ​ന​യെ​ന്നും സ്ഥാ​നാ​ര്‍​ഥി പ​റ​ഞ്ഞു.

Movies

വീ​ണാ നാ​യ​രും അ​ഞ്ജ​ലി നാ​യ​രും ല​ക്ഷ്മി​പ്രി​യ​യും ട്വ​ന്‍റി 20യി​ൽ  

ന​ടി വീ​ണാ നാ​യ​ർ ട്വ​ന്‍റി 20 യി​ൽ ചേ​ർ​ന്നു. വീ​ണാ നാ​യ​ർ ഏ​റ്റു​മാ​നൂ​രി​ൽ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കും. പാ​ര്‍​ട്ടി പ്ര​സി​ഡ​ന്‍റ് സാ​ബു എം.​ജേ​ക്ക​ബ് ആ​ണ് പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.

തൃ​ക്കാ​ക്ക​ര​യി​ൽ സം​വി​ധാ​യ​ക​ൻ അ​ഖി​ൽ മാ​രാ​ർ സ്ഥാ​നാ​ർ​ഥി​യാ​കും. തി​രു​വ​മ്പാ​ടി​യി​ൽ സ​ണ്ണി തോ​മ​സും തൃ​ക്ക​രി​പ്പൂ​രി​ൽ ര​വി കു​ള​ങ്ങ​ര​യു​മാ​ണ് സ്ഥാ​നാ​ർ​ഥി​ക​ൾ. അ​ങ്ക​മാ​ലി​യി​ൽ റി​യാ​ലി​റ്റി ഷോ ​താ​ര​വും സോ​ഷ്യ​ൽ മീ​ഡി​യ ഇ​ൻ​ഫ്ളു​വ​ൻ​സ​റു​മാ​യ പ്രോ​മി കു​ര്യാ​ക്കോ​സ് സ്ഥാ​നാ​ർ​ഥി​യാ​കും.

അ​ടൂ​ര്‍ മു​നി​സി​പ്പാ​ലി​റ്റി മു​ന്‍ ചെ​യ​ര്‍​മാ​നും കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യി​രു​ന്ന ബാ​ബു ദി​വാ​ക​ര​ൻ കു​ന്ന​ത്തു​നാ​ട്ടി​ൽ മ​ത്സ​രി​ക്കു​മെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

തൃ​പ്പൂ​ണി​ത്തു​റ​യി​ൽ ന​ടി അ​ഞ്ജ​ലി നാ​യ​രും സ്ഥാ​നാ​ർ​ഥി​യാ​കും. തൃ​പ്പൂ​ണി​ത്തു​റ​യി​ലെ ജ​ന​ങ്ങ​ൾ​ക്കൊ​പ്പം താ​നു​ണ്ടാ​കു​മെ​ന്നും സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​ൽ ഏ​റെ സ​ന്തോ​ഷ​മെ​ന്നും അ​ഞ്ജ​ലി പ്ര​തി​ക​രി​ച്ചു. പെ​രു​മ്പാ​വൂ​രി​ൽ ന​ടി ല​ക്ഷ്മി​പ്രി​യ എ​ൻ​ഡി​എ സ്ഥാ​നാ​ര്‍​ത്ഥി​യാ​കും.

അ​തേ​സ​മ​യം, ട്വ​ന്‍റി 20 പാ​ര്‍​ട്ടി​യു​ടെ മു​ഴു​വ​ന്‍ സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​വും പൂ​ര്‍​ത്തി​യാ​യെ​ന്നും അ​ടു​ത്ത ദി​വ​സം പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​കു​മെ​ന്നും സാ​ബു എം. ​ജേ​ക്ക​ബ് പ​റ​ഞ്ഞു.

Kerala

തൃപ്പൂണിത്തുറയില്‍ ട്വന്റി 20 സ്ഥാനാര്‍ഥിയായി നടി അഞ്ജലി നായര്‍

കൊച്ചി: തൃപ്പൂണിത്തുറയില്‍ ട്വന്‍റി20 സ്ഥാനാര്‍ഥിയായി നടി അഞ്ജലി നായര്‍. പാർട്ടി അധ്യക്ഷൻ സാബു എം. ജേക്കബിനൊപ്പം നടത്തിയ വാർത്താസമ്മേളനത്തിലാണ് താരം സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്.

ട്വന്‍റി 20യുടെ താര സ്ഥാനാര്‍ഥികളിൽ മൂന്നാമത്തെയാളാണ് അഞ്ജലി നായര്‍. സംവിധായകനും റിയാലിറ്റി ഷോ താരവുമായ അഖില്‍ മാരാര്‍ ആണ് ട്വന്‍റി20 ആദ്യം പ്രഖ്യാപിച്ച താര സ്ഥാനാര്‍ഥി. തൃക്കാക്കരയിലാണ് അഖില്‍ മാരാര്‍ മത്സരിക്കുന്നത്. ഏറ്റുമാനൂരിൽ നടി വീണാ നായരും മത്സരിക്കുന്നുണ്ട്.

എന്‍ഡിഎയുടെ സഖ്യകക്ഷിയായി മാറിയ ശേഷമുള്ള ട്വന്‍റി20യുടെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പാണിത്. ഉമ്മന്‍ ചാണ്ടിയുടെ മകള്‍ മറിയ ഉമ്മന്‍റെ ഭര്‍ത്താവായ വര്‍ഗീസ് ജോര്‍ജ് ആണ് കൊടുങ്ങല്ലൂരിലെ ട്വന്‍റി20 സ്ഥാനാര്‍ഥി.

തിരുവമ്പാടിയില്‍ സണ്ണി തോമസും തൃക്കരിപ്പൂരില്‍ രവി കുളങ്ങരയുമാണ് സ്ഥാനാര്‍ഥികള്‍. അടൂര്‍ മുനിസിപ്പാലിറ്റി മുന്‍ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായിരുന്ന ബാബു ദിവാകരന്‍ കുന്നത്തുനാട്ടില്‍ മത്സരിക്കും.

Kerala

ന​ടി വീ​ണാ നാ​യ​ർ ട്വ​ന്‍റി 20യി​ൽ; ഏ​റ്റു​മാ​നൂ​രി​ൽ മ​ത്സ​രി​ക്കും

കൊ​ച്ചി: ന​ടി വീ​ണാ നാ​യ​ർ ട്വ​ന്‍റി 20 യി​ൽ ചേ​ർ​ന്നു. വീ​ണാ നാ​യ​ർ ഏ​റ്റു​മാ​നൂ​രി​ൽ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കും. പാ​ര്‍​ട്ടി പ്ര​സി​ഡ​ന്‍റ് സാ​ബു എം.​ജേ​ക്ക​ബ് ആ​ണ് പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.

തൃ​ക്കാ​ക്ക​ര​യി​ൽ സം​വി​ധാ​യ​ക​ൻ അ​ഖി​ൽ മാ​രാ​ർ സ്ഥാ​നാ​ർ​ഥി​യാ​കും. തി​രു​വ​മ്പാ​ടി​യി​ൽ സ​ണ്ണി തോ​മ​സും തൃ​ക്ക​രി​പ്പൂ​രി​ൽ ര​വി കു​ള​ങ്ങ​ര​യു​മാ​ണ് സ്ഥാ​നാ​ർ​ഥി​ക​ൾ. അ​ങ്ക​മാ​ലി​യി​ൽ റി​യാ​ലി​റ്റി ഷോ ​താ​ര​വും സോ​ഷ്യ​ൽ മീ​ഡി​യ ഇ​ൻ​ഫ്ളു​വ​ൻ​സ​റു​മാ​യ പ്രോ​മി കു​ര്യാ​ക്കോ​സ് സ്ഥാ​നാ​ർ​ഥി​യാ​കും.

അ​ടൂ​ര്‍ മു​നി​സി​പ്പാ​ലി​റ്റി മു​ന്‍ ചെ​യ​ര്‍​മാ​നും കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യി​രു​ന്ന ബാ​ബു ദി​വാ​ക​ര​ൻ കു​ന്ന​ത്തു​നാ​ട്ടി​ൽ മ​ത്സ​രി​ക്കു​മെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

തൃ​പ്പൂ​ണി​ത്തു​റ​യി​ൽ ന​ടി അ​ഞ്ജ​ലി നാ​യ​രും സ്ഥാ​നാ​ർ​ഥി​യാ​കും. തൃ​പ്പൂ​ണി​ത്തു​റ​യി​ലെ ജ​ന​ങ്ങ​ൾ​ക്കൊ​പ്പം താ​നു​ണ്ടാ​കു​മെ​ന്നും സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​ൽ ഏ​റെ സ​ന്തോ​ഷ​മെ​ന്നും അ​ഞ്ജ​ലി പ്ര​തി​ക​രി​ച്ചു. പെ​രു​മ്പാ​വൂ​രി​ൽ ന​ടി ല​ക്ഷ്മി​പ്രി​യ എ​ൻ​ഡി​എ സ്ഥാ​നാ​ര്‍​ത്ഥി​യാ​കും.

അ​തേ​സ​മ​യം, ട്വ​ന്‍റി 20 പാ​ര്‍​ട്ടി​യു​ടെ മു​ഴു​വ​ന്‍ സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​വും പൂ​ര്‍​ത്തി​യാ​യെ​ന്നും അ​ടു​ത്ത ദി​വ​സം പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​കു​മെ​ന്നും സാ​ബു എം. ​ജേ​ക്ക​ബ് പ​റ​ഞ്ഞു

Sports

ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പി​​ലെ ആ​​ദ്യ ഫൈ​​ന​​ലി​​സ്റ്റി​​നെ ഇ​​ന്ന​​റി​​യാം

കോ​​ല്‍​ക്ക​​ത്ത: വെ​​സ്റ്റ് ഇ​​ന്‍​ഡീ​​സി​​ന് എ​​തി​​രേ സ​​ഞ്ജു സാം​​സ​​ണ്‍ ത​​ക​​ര്‍​ത്ത​​ടി​​ച്ചി​​ട​​ത്ത്, ട്വ​​ന്‍റി-20 പു​​രു​​ഷ ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റ് ഫൈ​​ന​​ലി​​ല്‍ പ്ര​​വേ​​ശി​​ക്കു​​ന്ന ആ​​ദ്യ ടീം ​​ആ​​രെ​​ന്ന് ഇ​​ന്നു നി​​ശ്ച​​യി​​ക്ക​​പ്പെ​​ടും. കോ​​ല്‍​ക്ക​​ത്ത ഈ​​ഡ​​ന്‍ ഗാ​​ര്‍​ഡ​​ന്‍​സി​​ല്‍ രാ​​ത്രി ഏ​​ഴി​​ന് 2026 ലോ​​ക​​ക​​പ്പി​​ലെ ആ​​ദ്യ സെ​​മി ഫൈ​​ന​​ല്‍.

ക​​പ്പ് പോ​​രാ​​ട്ട​​ത്തി​​നു​​ള്ള ര​​ണ്ടി​​ല്‍ ഒ​​രു ടീ​​മി​​നെ ഇ​​ന്ന​​റി​​യാം. ന്യൂ​​സി​​ല​​ന്‍​ഡും നി​​ല​​വി​​ലെ ഫൈ​​ന​​ലി​​സ്റ്റു​​ക​​ളാ​​യ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യും ത​​മ്മി​​ലാ​​ണ് കി​​രീ​​ട​​പോ​​രാ​​ട്ട ടി​​ക്ക​​റ്റി​​നാ​​യു​​ള്ള ഇ​​ന്ന​​ത്തെ പോ​​രാ​​ട്ടം. നാ​​ളെ മും​​ബൈ​​യി​​ലെ വാ​​ങ്ക​​ഡെ​​യി​​ല്‍ ഇ​​ന്ത്യ x ഇം​​ഗ്ല​​ണ്ട് ര​​ണ്ടാം സെ​​മി അ​​ര​​ങ്ങേ​​റു​​ന്ന​​തോ​​ടെ ഫൈ​​ന​​ല്‍ ചി​​ത്രം പൂ​​ര്‍​ണ​​മാ​​കും.

ര​​ണ്ടാം ഫൈ​​ന​​ല്‍

ന്യൂ​​സി​​ല​​ന്‍​ഡ് x ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക പോ​​രാ​​ട്ട​​ത്തി​​ല്‍ ജ​​യി​​ക്കു​​ന്ന ടീം ​​ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് ച​​രി​​ത്ര​​ത്തി​​ലെ ര​​ണ്ടാം ഫൈ​​ന​​ല്‍ ബെ​​ര്‍​ത്താ​​ണ് ഉ​​റ​​പ്പി​​ക്കു​​ക. 2021 എ​​ഡി​​ഷ​​നി​​ല്‍ ന്യൂ​​സി​​ല​​ന്‍​ഡ് ഫൈ​​ന​​ലി​​ല്‍ പ്ര​​വേ​​ശി​​ച്ചി​​രു​​ന്നു. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക 2024 എ​​ഡി​​ഷ​​നി​​ലാ​​ണ് ആ​​ദ്യ​​മാ​​യി ഫൈ​​ന​​ല്‍ ക​​ളി​​ച്ച​​ത്.

അ​​പ​​രാ​​ജി​​തർ

ഈ ​​ലോ​​ക​​ക​​പ്പി​​ല്‍ തോ​​ല്‍​വി അ​​റി​​യാ​​ത്ത ഒ​​രേ​​യൊ​​രു ടീ​​മേ​​യു​​ള്ളൂ, പ്രോ​​ട്ടീ​​സ് എ​​ന്ന​​റി​​യ​​പ്പെ​​ടു​​ന്ന ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക. ക്യാ​​പ്റ്റ​​ന്‍ എ​​യ്ഡ​​ന്‍ മാ​​ര്‍​ക്രം, ക്വി​​ന്‍റ​​ണ്‍ ഡി ​​കോ​​ക്ക്, ഡെ​​വി​​ഡ് മി​​ല്ല​​ര്‍, റ​​യാ​​ന്‍ റി​​ക്ക​​ല്‍​ട​​ണ്‍, ഡെ​​വാ​​ള്‍​ഡ് ബ്രെ​​വി​​സ് തു​​ട​​ങ്ങി​​യ ബാ​​റ്റ​​ര്‍​മാ​​രും ലു​​ങ്കി എ​​ന്‍​ഗി​​ഡി, ക​​ഗി​​സൊ റ​​ബാ​​ഡ, കോ​​ര്‍​ബി​​ന്‍ ബോ​​ഷ്, കേ​​ശ​​വ് മ​​ഹാ​​രാ​​ജ് തു​​ട​​ങ്ങി​​യ ബൗ​​ള​​ര്‍​മാ​​രും മാ​​ര്‍​ക്കോ യാ​​ന്‍​സ​​ണ്‍ എ​​ന്ന പേ​​സ് ഓ​​ള്‍​റൗ​​ണ്ട​​റു​​മെ​​ല്ലാം ചേ​​രു​​ന്ന​​താ​​ണ് പ്രോ​​ട്ടീ​​സ് ക​​രു​​ത്ത്. സൂ​​പ്പ​​ര്‍ എ​​ട്ടി​​ല്‍ ഇ​​ന്ത്യ​​ക്കെ​​തി​​രേ 76 റ​​ണ്‍​സി​​ന്‍റെ മി​​ന്നും ജ​​യം സ്വ​​ന്ത​​മാ​​ക്കി​​യ​​വ​​രാ​​ണ് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ന്‍ ടീം.

​​ത​​പ്പി​​ത്ത​​ട​​ഞ്ഞ് കി​​വീ​​സ്

ഈ ​​ലോ​​ക​​ക​​പ്പി​​ല്‍ ആ​​ധി​​കാ​​രി​​ക ജ​​യ​​ങ്ങ​​ളോ​​ടെ സെ​​മി​​യി​​ല്‍ എ​​ത്തി​​യ​​വ​​ര​​ല്ല ന്യൂ​​സി​​ല​​ന്‍​ഡ്. പ്രാ​​ഥ​​മി​​ക ഗ്രൂ​​പ്പ് ഘ​​ട്ട​​ത്തി​​ലും സൂ​​പ്പ​​ര്‍ എ​​ട്ടി​​ലും ന്യൂ​​സി​​ല​​ന്‍​ഡ് ഓ​​രോ മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ (ഗ്രൂ​​പ്പ് ഘ​​ട്ട​​ത്തി​​ല്‍ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യോ​​ട് ഏ​​ഴ് വി​​ക്ക​​റ്റി​​നും സൂ​​പ്പ​​ര്‍ എ​​ട്ടി​​ല്‍ ഇം​​ഗ്ല​​ണ്ടി​​നോ​​ട് നാ​​ല് വി​​ക്ക​​റ്റി​​നും) പ​​രാ​​ജ​​യ​​പ്പെ​​ട്ടു. സൂ​​പ്പ​​ര്‍ എ​​ട്ടി​​ല്‍ ശ്രീ​​ല​​ങ്ക​​യ്‌​​ക്കെ​​തി​​രേ മാ​​ത്ര​​മാ​​യി​​രു​​ന്നു (61 റ​​ണ്‍​സി​​ന്) ജ​​യി​​ച്ച​​ത്.

പാ​​ക്കി​​സ്ഥാ​​ന് എ​​തി​​രാ​​യ സൂ​​പ്പ​​ര്‍ എ​​ട്ട് മ​​ത്സ​​രം പ്ര​​തി​​കൂ​​ല കാ​​ലാ​​വ​​സ്ഥ​​യെ തു​​ട​​ര്‍​ന്ന് ന​​ട​​ന്നി​​ല്ല. സെ​​മി​​യി​​ല്‍ എ​​ത്തി​​യ​​തി​​ല്‍ ന്യൂ​​സി​​ല​​ന്‍​ഡ് ശ്രീ​​ല​​ങ്ക​​യോ​​ട് ന​​ന്ദി പ​​റ​​യ​​ണം. കാ​​ര​​ണം, ശ്രീ​​ല​​ങ്ക​​യ്ക്ക് എ​​തി​​രേ അ​​ഞ്ച് റ​​ണ്‍​സ് ജ​​യം നേ​​ടി​​യ പാ​​ക്കി​​സ്ഥാ​​നെ നെ​​റ്റ് റ​​ണ്‍ റേ​​റ്റി​​ല്‍ പി​​ന്ത​​ള്ളി​​യാ​​യി​​രു​​ന്നു ന്യൂ​​സി​​ല​​ന്‍​ഡ് സെ​​മി​​യി​​ലെ​​ത്തി​​യ​​ത്. ശ്രീ​​ല​​ങ്ക​​യു​​ടെ കൂ​​റ്റ​​ന​​ടി പാ​​ക്കി​​സ്ഥാ​​ന്‍റെ നെ​​റ്റ് റ​​ണ്‍ റേ​​റ്റി​​നു ക്ഷ​​ത​​മേ​​ല്‍​പ്പി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

മാ​​റ്റ് ഹെ​​ന്‍‌റി​​, ലോ​​ക്കി ഫെ​​ര്‍​ഗൂ​​സ​​ണ്‍, ജേ​​ക്ക​​ബ് ഡ​​ഫി, ക്യാ​​പ്റ്റ​​ന്‍ മി​​ച്ച​​ല്‍ സാ​​ന്‍റ്‌​​ന​​ര്‍ എ​​ന്നി​​വ​​ര്‍ ബൗ​​ളിം​​ഗി​​ല്‍ ക​​രു​​ത്താ​​കും. ടിം ​​സി​​ഫേ​​ര്‍​ട്ട്, ഫി​​ന്‍ അ​​ല​​ന്‍, മാ​​ര്‍​ക്ക് ചാ​​പ്മാ​​ന്‍, ര​​ചി​​ന്‍ ര​​വീ​​ന്ദ്ര, ഗ്ലെ​​ന്‍ ഫി​​ലി​​പ്‌​​സ്, ഡാ​​രെ​​ല്‍ മി​​ച്ച​​ല്‍ എ​​ന്നി​​വ​​രാ​​ണ് ബാ​​റ്റിം​​ഗി​​ലെ ക​​രു​​ത്ത്. ര​​വീ​​ന്ദ്ര, ഫി​​ലി​​പ്‌​​സ് എ​​ന്നി​​വ​​ര്‍ ബൗ​​ളിം​​ഗി​​ലും സാ​​ന്‍റ്‌​​ന​​ര്‍ ബാ​​റ്റിം​​ഗി​​ലും ടീ​​മി​​നു ത​​ണ​​ലേ​​കു​​ന്നു.

5-0

ഐ​​സി​​സി ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് ച​​രി​​ത്ര​​ത്തി​​ല്‍ ഇ​​തു​​വ​​രെ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്ക് എ​​തി​​രേ ന്യൂ​​സി​​ല​​ന്‍​ഡ് ജ​​യം നേ​​ടി​​യി​​ട്ടി​​ല്ല. ലോ​​ക​​ക​​പ്പി​​ല്‍ ഇ​​രു​​ടീ​​മും അ​​ഞ്ച് ത​​വ​​ണ ഏ​​റ്റു​​മു​​ട്ടി, അ​​ഞ്ചി​​ലും ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക ജ​​യി​​ച്ചു. ട്വ​​ന്‍റി-20​​യി​​ല്‍ ഇ​​രു​​ടീ​​മും 19 ത​​വ​​ണ ഏ​​റ്റു​​മു​​ട്ടി. 12 ജ​​യം ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യും ഏ​​ഴ് ജ​​യം ന്യൂ​​സി​​ല​​ന്‍​ഡും നേ​​ടി.

Sports

ട്വ​​ന്‍റി20 ലോ​​ക​​ക​​പ്പ് ; ഇന്ത്യ x ദക്ഷിണാഫ്രിക്ക മത്സരം രാത്രി ഏഴിന്

അ​​ഹ​​മ്മ​​ദാ​​ബാ​​ദ്: ട്വ​​ന്‍റി20 ലോ​​ക​​ക​​പ്പ് പു​​രു​​ഷ ക്രി​​ക്ക​​റ്റ് സൂ​​പ്പ​​ർ എ​​ട്ടി​​ലെ ത​​ങ്ങ​​ളു​​ടെ ആ​​ദ്യ പോ​​രാ​​ട്ട​​ത്തി​​ൽ ഇ​​ന്ത്യ ഇ​​ന്ന് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യെ നേ​​രി​​ടും.

അ​​പ​​രാ​​ജി​​ത​​രാ​​യി എ​​ത്തു​​ന്ന ഇ​​രു ടീ​​മും പോ​​ര​​ടി​​ക്കു​​ന്പോ​​ൾ ത്രി​​ല്ല​​ർ പോ​​രാ​​ട്ട​​മാ​​ണ് ആ​​രാ​​ധ​​ക​​രു​​ടെ പ്ര​​തീ​​ക്ഷ. 2024ൽ ​​രോ​​ഹി​​ത് ശ​​ർ​​മ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള ഇ​​ന്ത്യ​​ൻ ടീം ​​ഫൈ​​ന​​ലി​​ൽ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യെ തോ​​ൽ​​പ്പി​​ച്ച് കി​​രീ​​ടം നേ​​ടി​​യ​​തി​​ന് തി​​രി​​ച്ച​​ടി ന​​ൽ​​കു​​ക​​യെ​​ന്ന​​തും പ്രോ​​ട്ടീ​​സി​​ന്‍റെ ല​​ക്ഷ്യ​​മാ​​ണ്.

അ​​തേ​​സ​​മ​​യം ടൂ​​ർ​​ണ​​മെ​​ന്‍റി​​ന് മു​​ന്പു​​ള്ള പ​​രി​​ശീ​​ല​​ന മ​​ത്സ​​ര​​ത്തി​​ൽ പ്രോ​​ട്ടീ​​സി​​നെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ ഇ​​ന്ത്യ ജ​​യം ആ​​വ​​ർ​​ത്തി​​ക്കാ​​നാ​​ണി​​റ​​ങ്ങു​​ന്ന​​ത്.

►അ​​പ​​രാ​​ജി​​ത​​ർ ആ​​രാ​​കും?◄

സൂ​​ര്യ​​കു​​മാ​​ർ യാ​​ദ​​വി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള ഇ​​ന്ത്യ യു​​എ​​സ്എ, ന​​മീ​​ബി​​യ, പാ​​ക്കി​​സ്ഥാ​​ൻ, നെ​​ത​​ർ​​ല​​ൻ​​ഡ്സ് എ​​ന്നി​​വ​​രെ ത​​ക​​ർ​​ത്താ​​ണ് സൂ​​പ്പ​​ർ 8ൽ ​​ക​​ട​​ന്ന​​ത്. അ​​ഫ്ഗാ​​നി​​സ്ഥാ​​നെ​​തി​​രാ​​യ ’ഡ​​ബി​​ൾ സൂ​​പ്പ​​ർ ഓ​​വ​​ർ’ വി​​ജ​​യം ഉ​​ൾ​​പ്പെ​​ടെ കാ​​ന​​ഡ, ന്യൂ​​സി​​ല​​ൻ​​ഡ്, യു​​എ​​ഇ എ​​ന്നീ ടീ​​മു​​ക​​ളെ തോ​​ൽ​​പ്പി​​ച്ച് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യും അ​​പ​​രാ​​ജി​​ത​​രാ​​യാ​​ണ് സൂ​​പ്പ​​ർ 8ൽ ​​എ​​ത്തി​​യ​​ത്. ഇ​​ന്ന​​ത്തെ മ​​ത്സ​​രം ഒ​​രു ടീ​​മി​​നെ അ​​പ​​രാ​​ജി​​ത പ​​ട്ടി​​ക​​യി​​ൽ​​നി​​ന്ന് പു​​റ​​ത്താ​​ക്കും.

►നേ​​ർ​​ക്കു​​നേ​​ർ◄

ട്വ​​ന്‍റി20 ക്രി​​ക്ക​​റ്റി​​ൽ നേ​​ർ​​ക്കു​​നേ​​ർ പോ​​രാ​​ട്ട​​ങ്ങ​​ളി​​ൽ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്കു​​മേ​​ൽ ഇ​​ന്ത്യ​​ക്ക് ആ​​ധി​​പ​​ത്യ​​മു​​ണ്ട്. ആ​​കെ 35 നേ​​ർ​​ക്കു​​നേ​​ർ പോ​​രാ​​ട്ടം. ഇ​​ന്ത്യ​​ക്ക് 21 ജ​​യം. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്ക് 13. ഒ​​രു മ​​ത്സ​​രം ഫ​​ല​​മി​​ല്ലാ​​തെ ഉ​​പേ​​ക്ഷി​​ച്ചു. ക​​ഴി​​ഞ്ഞ വ​​ർ​​ഷം ന​​ട​​ന്ന അ​​ഞ്ച് മ​​ത്സ​​ര ട്വ​​ന്‍റി20 പ​​ര​​ന്പ​​ര​​യി​​ൽ ഇ​​ന്ത്യ 3-1ന്‍റെ ആ​​ധി​​കാ​​രി​​ക ജ​​യം നേ​​ടി​​യി​​രു​​ന്നു. അ​​വ​​സാ​​ന 10 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ഏ​​ഴി​​ലും ഇ​​ന്ത്യ​​ക്കാ​​യി​​രു​​ന്നു ജ​​യം.

►നി​​ർ​​ണാ​​യ​​കം◄

പ​​വ​​ർ​​പ്ലേ ഓ​​വ​​റു​​ക​​ളി​​ൽ കു​​തി​​ക്കു​​ന്ന ഇ​​ന്ത്യ​​യു​​ടെ ഇ​​ഷാ​​ൻ കി​​ഷ​​ൻ, നാ​​ലു മ​​ത്സ​​ര​​ത്തി​​ൽ​​നി​​ന്ന് ര​​ണ്ട് അ​​ർ​​ധ​​സെ​​ഞ്ചു​​റി അ​​ട​​ക്കം 176 റ​​ണ്‍​സ് അ​​ടി​​ച്ചു​​കൂ​​ട്ടി​​യ ഇ​​ഷാ​​ൻ 202.30 സ്ട്രൈ​​ക്ക് റേ​​റ്റി​​ലാ​​ണ് ബാ​​റ്റ് വീ​​ശു​​ന്ന​​ത്.

ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ ഇ​​തു​​വ​​രെ ഒ​​ന്പ​​ത് വി​​ക്ക​​റ്റു​​ക​​ൾ വീ​​ഴ്ത്തി​​യ വ​​രു​​ണ്‍ ച​​ക്ര​​വ​​ർ​​ത്തി മ​​ധ്യ ഓ​​വ​​റു​​ക​​ളി​​ൽ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യെ കു​​ഴ​​യ്ക്കും. വ​​രു​​ണ്‍ എ​​റി​​ഞ്ഞ 72 പ​​ന്തി​​ൽ 62 റ​​ണ്‍​സ് മാ​​ത്ര​​മാ​​ണ് എ​​തി​​രാ​​ളി​​ക​​ൾ സ്കോ​​ർ ചെ​​യ്ത​​ത്.

ഗു​​ജ​​റാ​​ത്ത് ടൈ​​റ്റ​​ൻ​​സ് നാ​​യ​​ക​​നാ​​യി​​രു​​ന്ന ഹാ​​ർ​​ദ്ദി​​ക്കി​​ന്‍റെ ഹോം ​​ഗ്രൗ​​ണ്ടാ​​ണ് ന​​രേ​​ന്ദ്ര മോ​​ദി സ്റ്റേ​​ഡി​​യം. ബാ​​റ്റു​​കൊ​​ണ്ടും ബോ​​ളു​​കൊ​​ണ്ടും ഹാ​​ർ​​ദ്ദി​​ക് പു​​റ​​ത്തെ​​ടു​​ക്കു​​ന്ന പ്ര​​ക​​ട​​നം നി​​ർ​​ണാ​​യ​​ക​​മാ​​കും.

അ​​തേ​​സ​​മ​​യം, 187 പ്ര​​ഹ​​ര​​ശേ​​ഷി​​യി​​ൽ 178 റ​​ണ്‍​സു​​മാ​​യി റ​​ണ്‍​വേ​​ട്ട​​യി​​ൽ നാ​​ലാം സ്ഥാ​​ന​​ത്തു​​ള്ള ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ നാ​​യ​​ക​​ൻ എ​​യ്ഡ​​ൻ മാ​​ർ​​ക്ര​​ത്തി​​ന്‍റെ പ്ര​​ക​​ട​​നം പ്രോ​​ട്ടീ​​സി​​ന്് ക​​രു​​ത്താ​​ണ്. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യു​​ടെ ര​​ണ്ടാ​​മ​​ത്തെ ടോ​​പ് സ്കോ​​റ​​റാ​​യ റ​​യാ​​ൻ റി​​ക്കി​​ൾ​​ട​​ണ്‍​ന്‍റെ ബാ​​റ്റിം​​ഗും നി​​ർ​​ണാ​​യ​​ക​​മാ​​കും. നാ​​ലു മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 190.79 സ്ട്രൈ​​ക്ക് റേ​​റ്റി​​ൽ 145 റ​​ണ്‍​സ​​ടി​​ച്ച റി​​ക്കി​​ൾ​​ട​​ണ്‍ ഫോ​​മി​​ലാ​​യാ​​ൽ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക മി​​ക​​ച്ച സ്കോ​​റി​​ലേ​​ക്ക് നീ​​ങ്ങും.

ബൗ​​ളിം​​ഗി​​ൽ മൂ​​ന്ന് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് എ​​ട്ട് വി​​ക്ക​​റ്റു​​മാ​​യി ലു​​ങ്കി എ​​ൻ​​ഗി​​ഡി മി​​ക​​ച്ച ഫോ​​മി​​ലാ​​ണ്. കാ​​ഗി​​സോ റ​​ബാ​​ഡ നി​​റം മ​​ങ്ങി​​യ​​പ്പോ​​ഴും എ​​ങ്കി​​ഡി​​യു​​ടെ ത​​ക​​ർ​​പ്പ​​ൻ ഫോ​​മി​​ലാ​​ണ് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യു​​ടെ പ്ര​​തീ​​ക്ഷ.

Kerala

എന്‍റെ നി​ല​പാ​ടു​ക​ള്‍ പൂ​ര്‍​ണ​മാ​യും ബി​ജെ​പി​ക്ക് ഒ​പ്പ​മ​ല്ല: അ​ഖി​ല്‍ മാ​രാ​ര്‍

കൊ​ച്ചി: ത​ന്‍റെ നി​ല​പാ​ടു​ക​ള്‍ പൂ​ര്‍​ണ​മാ​യും ബി​ജെ​പി​ക്ക് ഒ​പ്പം അ​ല്ലെ​ന്ന് അ​ഖി​ല്‍ മാ​രാ​ര്‍. അ​തു​കൊ​ണ്ടാ​ണ് നേ​രി​ട്ട് ബി​ജെ​പി​യി​ല്‍ ചേ​രാ​ത്ത​ത്. താ​ന്‍ 70 ശ​ത​മാ​നം ബി​ജെ​പി​ക്കാ​ര​നാ​ണ്. ചി​ല വി​ഷ​യ​ങ്ങ​ളി​ല്‍ യോ​ജി​ക്കാ​ന്‍ ക​ഴി​യു​ന്നി​ല്ല. അ​തു​കൊ​ണ്ട് ആ​ണ് ട്വ​ന്‍റി-​ട്വ​ന്‍റി തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്നും അ​ഖി​ല്‍ മാ​രാ​ര്‍ പ​റ​ഞ്ഞു.

കോ​ണ്‍​ഗ്ര​സു​കാ​ര്‍ പ​ല വേ​ദി​ക​ളി​ലും ത​ന്നെ സം​ഘി എ​ന്ന് പ​റ​ഞ്ഞു ക​ളി​യാ​ക്കി​. സീ​റ്റ് ന​ല്‍​കും എ​ന്ന സൂ​ച​ന കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ ന​ല്‍​കി​യി​രു​ന്നു. അ​തി​നു​ള്ള തെ​ളി​വു​ണ്ടെ​ന്നും അ​ഖി​ല്‍ മാ​രാ​ര്‍ കൊ​ച്ചി​യി​ല്‍ പ​റ​ഞ്ഞു.

Kerala

ട്വ​ന്‍റി 20 ‌ക്രാ​ന്ത ദ​ർ​ശി​യാ​യ നേ​താ​ക്ക​ളെ സ്വീ​ക​രി​ക്കു​ന്ന പാ​ർ​ട്ടി: അ​ഖി​ൽ മാ​രാ​ർ

കൊ​ച്ചി: സോ​ഷ്യ​ൽ മീ​ഡി​യ സെ​ലി​ബ്രി​റ്റി അ​ഖി​ൽ മാ​രാ​ർ എ​ൻ​ഡി​എ​യു​ടെ ഘ​ട​ക​ക്ഷി​യാ​യ ട്വ​ന്‍റി 20യി​ൽ. ട്വ​ന്‍റി 20 ചീ​ഫ് കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സാ​ബു എം. ​ജേ​ക്ക​ബി​നൊ​പ്പം ന​ട​ത്തി​യ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് അ​ഖി​ൽ മാ​രാ​ർ പ്ര​ഖ്യാ​പ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

താ​ൻ സ്വ​ത​ന്ത്ര ചി​ന്താ​ഗ​തി​ക്കാ​ര​നാ​ണെ​ന്നും ഭ​ര​ണം മാ​റ​ണം എ​ന്ന​താ​ണ് ത​ന്‍റെ നി​ല​പാ​ടെ​ന്നും അ​ഖി​ൽ പ​റ​ഞ്ഞു. അ​തി​നാ​ലാ​ണ് പ​ല​പ്പോ​ഴും യു​ഡി​എ​ഫ് അ​നു​കൂ​ല നി​ല​പാ​ട് എ​ടു​ത്ത​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

താ​ൻ കോ​ൺ​ഗ്ര​സി​ന് അ​ക​ത്ത് വേ​ണോ പു​റ​ത്ത് വേ​ണോ എ​ന്ന് ചി​ന്തി​ക്കേ​ണ്ടി​യി​രു​ന്ന​ത് അ​വ​രാ​ണ്. എ​ന്നാ​ൽ, അ​തു​ണ്ടാ​യി​ല്ല. സ​തീ​ശ​നെ നി​ശി​ത​മാ​യി വി​മ​ർ​ശി​ച്ചി​ട്ടു​ണ്ട്. പ​ക്ഷേ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​മാ​യി അ​ടു​ത്ത ബ​ന്ധ​മാ​ണു​ള്ള​തെ​ന്നും അ​ഖി​ൽ മാ​രാ​ർ അ​റി​യി​ച്ചു.

ഒ​രു സ്ഥാ​നാ​ർ​ഥി ച​ർ​ച്ച​യും യു​ഡി​എ​ഫു​മാ​യി ന​ട​ത്തി​യി​ട്ടി​ല്ല. ക്രാ​ന്ത ദ​ർ​ശി​യാ​യ നേ​താ​ക്ക​ൾ മു​ന്നോ​ട്ടു വ​ര​ണം. അ​ത്ത​രം നി​ല​പാ​ട് സ്വീ​ക​രി​ക്കു​ന്ന പാ​ർ​ട്ടി​യാ​ണ് ട്വ​ന്‍റി 20. കി​ഴ​ക്ക​മ്പ​ലം വി​ക​സ​ന​ത്തി​ന് മാ​തൃ​ക​യാ​ണ്. ചേ​രാ​ൻ ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യ പാ​ർ​ട്ടി​യാ​ണെ​ന്നും അ​ഖി​ൽ മാ​രാ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

ട്വ​ന്‍റി 20യി​ലേ​ക്ക് ഒ​രു​പാ​ട് പ്ര​ഗ​ത്ഭ​രാ​യി​ട്ടു​ള്ള​വ​ര്‍ ക​ട​ന്നു​വ​രു​ക​യാ​ണെ​ന്നും അ​ഖി​ൽ മാ​രാ​ര്‍ പാ​ര്‍​ട്ടി​യു​ടെ ഭാ​ഗ​മാ​യെ​ന്നും സാ​ബു എം. ​ജേ​ക്ക​ബ് പ​റ​ഞ്ഞു. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ഖി​ൽ മ​ത്സ​രി​ക്കു​മെ​ന്നും മ​ണ്ഡ​ലം എ​ൻ​ഡി​എ നേ​തൃ​ത്വം തീ​രു​മാ​നി​ക്കു​മെ​ന്നും സാ​ബു എം. ​ജേ​ക്ക​ബ് വ്യ​ക്ത​മാ​ക്കി.

Sports

ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ്; ഐ​​സി​​സി​​യു​​ടെ ന​​ഷ്ടം 4,500 കോ​​ടി..!

ദു​​ബാ​​യ്: ഒ​​രു ക്രി​​ക്ക​​റ്റ് ലോ​​ക​​ക​​പ്പി​​ന്‍റെ ആ​​കെ സാ​​മ്പ​​ത്തി​​ക ക​​ണ​​ക്കില്‍ 65 ശ​​ത​​മാ​​ന​​വും ഇ​​ന്ത്യ x പാ​​ക്കി​​സ്ഥാ​​ന്‍ മ​​ത്സ​​ര​​ത്തെ ആ​​ശ്ര​​യി​​ച്ചാ​​ണെ​​ന്നു പ​​റ​​ഞ്ഞാ​​ല്‍ ഞെ​​ട്ടേ​​ണ്ട. 2026 ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പി​​ല്‍ ഇ​​ന്ത്യ x പാ​​ക്കി​​സ്ഥാ​​ന്‍ മ​​ത്സ​​രം ഇ​​ല്ലാ​​താ​​യ​​തോ​​ടെ ഐ​​സി​​സി​​യു​​ടെ മാ​​ത്രം ന​​ഷ്ടം 2,290 മു​​ത​​ല്‍ 4,500 കോ​​ടി രൂ​​പ​​യാ​​ണ്.

ടി​​വി, ഡി​​ജി​​റ്റ​​ല്‍ അ​​വ​​കാ​​ശ​​വും സ്‌​​പോ​​ണ്‍​സ​​ര്‍​ഷി​​പ്പും മാ​​ത്ര​​മു​​ള്ള ക​​ണ​​ക്കാ​​ണി​​ത്. ലോ​​ക​​ക​​പ്പി​​ന്‍റെ ഡി​​ജി​​റ്റ​​ല്‍ പാ​​ര്‍​ട്ണ​​ര്‍​മാ​​രാ​​യ ജി​​യൊ​​ഹോ​​ട്ട്സ്റ്റാ​​റി​​ന്‍റെ ന​​ഷ്ടം 200 മു​​ത​​ല്‍ 250 കോ​​ടി രൂ​​പ​​യാ​​ണെ​​ന്നും സാ​​മ്പ​​ത്തി​​ക വി​​ദ​​ഗ്ധ​​ര്‍ ചൂ​​ണ്ടി​​ക്കാണി​​ക്കു​​ന്നു. ഇ​​ന്ത്യ x പാ​​ക് മ​​ത്സ​​ര​​ത്തി​​ലെ പ​​ര​​സ്യ​​വ​​രു​​മാ​​ന​​മു​​ള്‍​പ്പെ​​ടെ​​യു​​ള്ള ക​​ണ​​ക്കാ​​ണി​​ത്.

പാ​​ക് ക്രി​​ക്ക​​റ്റ് ബോ​​ര്‍​ഡി​​നും ന​​ഷ്ട​​മു​​ണ്ട്. ഐ​​സി​​സി​​യു​​മാ​​യു​​ള്ള വാ​​ര്‍​ഷി​​ക വ​​രു​​മാ​​ന ഷെ​​യ​​റി​​ല്‍ 316 കോ​​ടി രൂ​​പ​​യു​​ടെ ന​​ഷ്ടം പി​​സി​​ബി​​ക്ക് ഉ​​ണ്ടാ​​കു​​മെ​​ന്നാ​​ണ് വി​​ല​​യി​​രു​​ത്ത​​പ്പെ​​ടു​​ന്ന​​ത്. മാ​​ത്ര​​മ​​ല്ല, ഐ​​സി​​സി പി​​സി​​ബി​​ക്ക് എ​​തി​​രേ നി​​യ​​മ​​പ​​ര​​മാ​​യു​​ള്ള പ്ര​​ത്യാ​​ക്ര​​മ​​ണം ക​​രു​​തി​​വ​​ച്ചി​​ട്ടു​​ണ്ട്. പ​​ര​​സ്യ​​ദാ​​താ​​ക്ക​​ളു​​ടെ സാ​​മ്പ​​ത്തി​​ക ന​​ഷ്ടം നി​​ക​​ത്തു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി 300 കോ​​ടി രൂ​​പ​​യു​​ടെ സാ​​മ്പ​​ത്തി​​ക ബാ​​ധ്യ​​താ കേ​​സ് ഐ​​സി​​സി ഫ​​യ​​ല്‍ ചെ​​യ്യും. ചു​​രു​​ക്ക​​ത്തി​​ല്‍ പാ​​ക് കി​​ക്ക​​റ്റ് ബോ​​ര്‍​ഡി​​ന് 616 കോ​​ടി രൂ​​പ​​യു​​ടെ ബാ​​ധ്യ​​ത​​യാ​​ണ് ഉ​​ണ്ടാ​​യി​​രി​​ക്കു​​ന്ന​​ത്.

ശ്രീ​​ല​​ങ്ക​​യി​​ലെ കൊ​​ളം​​ബോ​​യി​​ല്‍ ഈ ​​മാ​​സം 15നാ​​യി​​രു​​ന്നു ഇ​​ന്ത്യ x പാ​​ക്കി​​സ്ഥാ​​ന്‍ മ​​ത്സ​​രം ന​​ട​​ക്കേ​​ണ്ടി​​യി​​രു​​ന്ന​​ത്. ടി​​ക്ക​​റ്റ് ഇ​​ന​​ത്തി​​ലും ഹോ​​സ്പി​​റ്റാ​​ലി​​റ്റി വി​​ഭാ​​ഗ​​ത്തി​​ലു​​മാ​​യി കൊ​​ളം​​ബോ സ്റ്റേ​​ഡി​​യ​​ത്തി​​ന് 18.3 മു​​ത​​ല്‍ 27.5 കോ​​ടി രൂ​​പ​​വ​​രെ ന​​ഷ്ട​​മു​​ണ്ട്. ഇ​​ന്ത്യ​​ന്‍, പാ​​ക്കി​​സ്ഥാ​​ന്‍ താ​​ര​​ങ്ങ​​ളു​​ടെ ഫീ​​സി​​ന​​ത്തി​​ലും ന​​ഷ്ടം. ഇ​​ന്ത്യ​​ന്‍ താ​​ര​​ങ്ങ​​ള്‍​ക്ക് ബി​​സി​​സി​​ഐ ഒ​​രു മാ​​ച്ചി​​നു ന​​ല്‍​കു​​ന്ന​​ത് 7.5 ല​​ക്ഷം രൂ​​പ വീ​​ത​​മാ​​ണ്. പാ​​ക് താ​​ര​​ങ്ങ​​ള്‍​ക്ക് പി​​സി​​ബി ന​​ല്‍​കു​​ന്ന​​ത് 1.38 ല​​ക്ഷം വീ​​ത​​വും.

ഇ​​തി​​നെ​​ല്ലാം പു​​റ​​മെ, കൊ​​ളം​​ബോ​​യി​​ലെ പ്രാ​​ദേ​​ശി​​ക ടൂ​​റി​​സ​​ത്തി​​നു​​ള്ള (വ്യോ​​മ​​യാ​​നം, ഹോ​​ട്ട​​ല്‍, യാ​​ത്ര, മ​​റ്റ് സൗ​​ക​​ര്യ​​ങ്ങ​​ള്‍) ന​​ഷ്ടം 95 കോ​​ടി​​യി​​ല്‍ അ​​ധി​​ക​​മാ​​ണ്.

Sports

ട്വന്‍റി-20 ലോകകപ്പ്: ഇന്ത്യക്കെതിരെ കളിക്കില്ലെന്ന് പാക്കിസ്ഥാൻ

ഇസ്ലാമാബാദ്: ഐസിസി ട്വന്‍റി-20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ കളിക്കില്ലെന്ന് പാക്കിസ്ഥാൻ. ഫെബ്രുവരി 15ന് കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിലാണ് ഇന്ത്യ-പാക്കിസ്ഥാൻ മത്സരം നടക്കേണ്ടിയിരുന്നത്. പാക്കിസ്ഥാന്‍ സര്‍ക്കാര്‍ ആണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

അതേസമയം ലോകകപ്പിലെ മറ്റ് മത്സരങ്ങളില്‍ കളിക്കുമെന്നാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചിരിക്കുന്നത്. ശ്രീലങ്കയിലാണ് പാക്കിസ്ഥാന്‍റെ എല്ലാ മത്സരങ്ങളും നിശ്ചയിച്ചിരിക്കുന്നത്.

ബംഗ്ലാദേശിനെ ഒഴിവാക്കിയതിലാണ് പാക് പ്രതിഷേധം. തങ്ങളുടെ മത്സരങ്ങള്‍ ശ്രീലങ്കയിലേക്ക് മാറ്റണമെന്ന ബംഗ്ലാദേശിന്‍റെ ആവശ്യം ഐസിസി തള്ളിയിരുന്നു. തുടര്‍ന്ന് ബംഗ്ലാദേശ് പിന്‍മാറുകയും പകരമായി സ്‌കോട്‌ലന്‍ഡിനെ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു.

Sports

ഡ​ബ്ല്യു​പി​എ​ല്‍ പ്ലേ ​ഓ​ഫ് ഇ​ന്ന​റി​യാം

വ​ഡോ​ദ​ര: വ​നി​താ പ്രീ​മി​യ​ര്‍ ലീ​ഗ് ട്വ​ന്‍റി-20 (ഡ​ബ്ല്യു​പി​എ​ല്‍) ക്രി​ക്ക​റ്റി​ന്‍റെ 2026 സീ​സ​ണ്‍ പ്ലേ ​ഓ​ഫ് ചി​ത്രം ഇ​ന്നു വ്യ​ക്ത​മാ​കും. ലീ​ഗ് റൗ​ണ്ടി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ നി​ല​വി​ലെ ഫൈ​ന​ലി​സ്റ്റു​ക​ളാ​യ ഡ​ല്‍ഹി ക്യാ​പ്പി​റ്റ​ല്‍സ് യു​പി വാ​രി​യേ​ഴ്‌​സു​മാ​യി ഏ​റ്റു​മു​ട്ടും. രാ​ത്രി 7.30ന് ​വ​ഡോ​ദ​ര​യി​ലാ​ണ് മ​ത്സ​രം.

എ​ട്ടു മ​ത്സ​ര​ങ്ങ​ളു​ള്ള ലീ​ഗ് റൗ​ണ്ടി​ല്‍ ഏ​ഴ് പോ​രാ​ട്ട​ങ്ങ​ളി​ല്‍നി​ന്ന് ഡ​ല്‍ഹി​ക്ക് ആ​റും യു​പി​ക്ക് നാ​ലും പോ​യി​ന്‍റാ​ണ്. യു​പി വാ​രി​യേ​ഴ്‌​സ് പ്ലേ ​ഓ​ഫ് എ​ലി​മി​നേ​റ്റ​റ​റി​ല്‍ പ്ര​വേ​ശി​ക്കി​ല്ലെ​ന്ന് ഇ​തി​നോ​ട​കം വ്യ​ക്ത​മാ​യി. എ​ന്നാ​ല്‍, ഇ​ന്നു വ​ന്‍ മാ​ര്‍ജി​നി​ല്‍ ജ​യി​ക്കാ​ന്‍ സാ​ധി​ച്ചാ​ല്‍ ഡ​ല്‍ഹി ക്യാ​പ്പി​റ്റ​ല്‍സി​ന് എ​ലി​മി​നേ​റ്റ​ര്‍ റൗ​ണ്ടി​ലേ​ക്കു മു​ന്നേ​റാം.

ഏ​ഴ് മ​ത്സ​ര​ങ്ങ​ളി​ല്‍നി​ന്ന് ആ​റ് പോ​യി​ന്‍റു​മാ​യി നാ​ലാം സ്ഥാ​ന​ത്താ​ണ് ഡ​ല്‍ഹി. എ​ട്ട് മ​ത്സ​ര​ങ്ങ​ളി​ല്‍നി​ന്ന് ആ​റ് പോ​യി​ന്‍റു​ള്ള മും​ബൈ ഇ​ന്ത്യ​ന്‍സാ​ണ് മൂ​ന്നാ​മ​ത്. മും​ബൈ നെ​റ്റ് റ​ണ്‍റേ​റ്റി​ല്‍ (+0.059) ഡ​ല്‍ഹി​യേ​ക്കാ​ള്‍ (-0.164) നി​ല​വി​ല്‍ മു​ന്നി​ലാ​ണ്. എ​ട്ട് മ​ത്സ​ര​ങ്ങ​ളി​ല്‍നി​ന്ന് 12 പോ​യി​ന്‍റു​മാ​യി ഒ​ന്നാം സ്ഥാ​ന​ത്ത് ഫി​നി​ഷ് ചെ​യ്ത റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്‌​സ് ബം​ഗ​ളൂ​രു നേ​രി​ട്ട് ഫൈ​ന​ലി​ല്‍ പ്ര​വേ​ശി​ച്ചു.

10 പോ​യി​ന്‍റ് നേ​ടി​യ ഗു​ജ​റാ​ത്ത് ജ​യ​ന്‍റ്‌​സ് ര​ണ്ടാം സ്ഥാ​നം ഉ​റ​പ്പി​ച്ച് എ​ലി​മി​നേ​റ്റ​റി​ല്‍ ഇ​ടം​പി​ടി​ച്ചി​ട്ടു​ണ്ട്. മൂ​ന്നാം സ്ഥാ​ന​ത്ത് ഫി​നി​ഷ് ചെ​യ്യു​ന്ന ടീ​മാ​ണ് ചൊ​വ്വാ​ഴ്ച ന​ട​ക്കു​ന്ന എ​ലി​മി​നേ​റ്റ​റി​ല്‍ ഗു​ജ​റാ​ത്തി​ന്‍റെ എ​തി​രാ​ളി.

Kerala

തുടര്‍ഭരണം ലഭിക്കില്ലെന്ന് ഉറപ്പായ ബജറ്റ്: സാബു എം. ജേക്കബ്

കി​​ഴ​​ക്ക​​മ്പ​​ലം: വ​​രാ​​നി​​രി​​ക്കു​​ന്ന നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ സി​​പി​​എ​​മ്മി​​നു തു​​ട​​ര്‍ഭ​​ര​​ണം ല​​ഭി​​ക്കി​​ല്ലെ​​ന്നു ബ​​ജ​​റ്റ് പ്ര​​ഖ്യാ​​പ​​ന​​ങ്ങ​​ള്‍ വി​​ല​​യി​​രു​​ത്തു​​മ്പോ​​ള്‍ മ​​ന​​സി​​ലാ​​ക്കാ​​മെ​​ന്നു ട്വ​​ന്‍റി 20 പാ​​ര്‍ട്ടി പ്ര​​സി​​ഡ​​ന്‍റ് സാ​​ബു എം. ​​ജേ​​ക്ക​​ബ് അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു.

ക​​ഴി​​ഞ്ഞ 10 വ​​ര്‍ഷം തു​​ട​​ര്‍ച്ച​​യാ​​യി ഭ​​രി​​ച്ചി​​ട്ടും ജ​​ന​​ക്ഷേ​​മ പ​​ദ്ധ​​തി​​ക​​ള്‍ ഒ​​ന്നും ന​​ട​​പ്പാ​​ക്കാ​​ന്‍ സ​​ര്‍ക്കാ​​രി​​നാ​​യി​​ട്ടി​​ല്ല. ആ​​സ​​ന്ന​​മാ​​യ നി​​യ​​മ​​സ​​ഭ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന് മു​​ന്നെ സ​​ര്‍ക്കാ​​ര്‍ ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍, ആ​​ശാ വ​​ര്‍ക്ക​​ര്‍മാ​​ര്‍, അ​​ങ്ക​​ണ​​വാ​​ടി ജീ​​വ​​ന​​ക്കാ​​ര്‍, തൊ​​ഴി​​ലു​​റ​​പ്പ് തൊ​​ഴി​​ലാ​​ളി​​ക​​ള്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ക്ക് ആ​​നൂ​​കൂ​​ല്യ​​ങ്ങ​​ള്‍ പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടു​​ണ്ട്.

ര​​ണ്ടു മാ​​സ​​ത്തി​​ന​​പ്പു​​റം തെ​​ര​​ഞ്ഞെ​​ടു​​പ്പ് വ​​രാ​​നി​​രി​​ക്കേ ഈ ​​ബ​​ജ​​റ്റി​​ല്‍ പ്ര​​ഖ്യാ​​പി​​ച്ച യാ​​തൊ​​ന്നും ന​​ട​​പ്പാ​​ക്കേ​​ണ്ടി​​വ​​രി​​ല്ലെ​​ന്നും അ​​ടു​​ത്ത സ​​ര്‍ക്കാ​​ര്‍ വീ​​ണ്ടും ബ​​ജ​​റ്റ് അ​​വ​​ത​​രി​​പ്പി​​ക്ക​​ണ​​മെ​​ന്നും ഇ​​വി​​ടത്തെ ഓ​​രോ സാ​​ധാ​​ര​​ണ​​ക്കാ​​ര​​നും അ​​റി​​യാം.

സാ​​ധാ​​ര​​ണ​​ക്കാ​​ര​​ന്‍റെ ജീ​​വി​​ത നി​​ല​​വാ​​രം ഉ​​യ​​ര്‍ത്തു​​ന്ന​​തി​​ന് ഉ​​ത​​കു​​ന്ന ഒ​​രു പ​​ദ്ധ​​തി​​പോ​​ലും കൊ​​ണ്ടു​​വ​​രാ​​ന്‍ സാ​​ധി​​ക്കാ​​ത്ത ഈ ​​സ​​ര്‍ക്കാ​​ര്‍ ആ​​റ​​ര ല​​ക്ഷം കോ​​ടി​​യു​​ടെ ക​​ട​​ബാ​​ധ്യ​​ത​​യാ​​ണു വ​​രു​​ത്തിവ​​ച്ചി​​രി​​ക്കു​​ന്ന​​ത്. ഇ​​പ്പോ​​ള്‍ പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടു​​ള്ള പ​​ദ്ധ​​തി​​ക​​ള്‍ അ​​ടു​​ത്ത സ​​ര്‍ക്കാ​​ര്‍ ന​​ട​​പ്പാ​​ക്കു​​ന്നി​​ല്ലെ​​ങ്കി​​ല്‍ ക​​ഴി​​ഞ്ഞ പ​​ത്ത് വ​​ര്‍ഷ​​മാ​​യി കേ​​ര​​ള​​ത്തി​​ല്‍നി​​ന്ന് അ​​പ്ര​​ത്യ​​ക്ഷ​​മാ​​യ സ​​മ​​ര കോ​​ലാ​​ഹ​​ല​​ങ്ങ​​ള്‍ സി​​പി​​എം വീ​​ണ്ടും പു​​റ​​ത്തെ​​ടു​​ക്കും.

അ​​ടു​​ത്ത തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ എ​​ന്‍ഡി​​എ സ​​ര്‍ക്കാ​​ര്‍ അ​​ധി​​കാ​​ര​​ത്തി​​ല്‍ വ​​രു​​മെ​​ന്നും ജ​​നം അ​​ത് ആ​​ഗ്ര​​ഹി​​ക്കു​​ന്നു​​വെ​​ന്നും സാ​​ബു ജേ​​ക്ക​​ബ് പ​​റ​​ഞ്ഞു.

 

Sports

വ​​നി​​താ പ്രീ​​മി​​യ​​ർ ലീ​​ഗില്‍ ക​​ന്നി സെ​​ഞ്ചു​​റി

വ​​ഡോ​​ദ​​ര: വ​​നി​​താ പ്രീ​​മി​​യ​​ർ ലീ​​ഗ് (ഡ​​ബ്ല്യു​​പി​​എ​​ൽ) ക്രി​​ക്ക​​റ്റ് ടൂ​​ർ​​ണ​​മെ​​ന്‍റ​​ിൽ ക​​ന്നി സെ​​ഞ്ചു​​റി പി​​റ​​ന്നു. ഇം​​ഗ്ലീഷ് താ​​രം നാ​​റ്റ് സ്കി​​വ​​ർ​​ബ്ര​​ന്‍റ് ആ​​ണ് ഡ​​ബ്ല്യു​​പി​​എ​​ല്ലി​​ലെ ആ​​ദ്യ സെ​​ഞ്ചു​​റി എ​​ന്ന റി​​ക്കാ​​ർ​​ഡി​​ന് ഉ​​ട​​മ​​യാ​​യ​​ത്.

റോ​​യ​​ൽ ചാ​​ല​​ഞ്ചേ​​ഴ്സ് ബം​​ഗ​​ളൂ​​രു​​വി​​നെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ൽ 57 പ​​ന്തി​​ൽ 100 റ​​ണ്‍​സെ​​ടു​​ത്ത മും​​ബൈ ഇ​​ന്ത്യ​​ൻ​​സ് താ​​രം സ്കി​​വ​​ർ​​ബ്ര​​ന്‍റ് പു​​റ​​ത്താ​​കാ​​തെ നി​​ന്നു.16 ഫോ​​റു​​ക​​ളും ഒ​​രു സി​​ക്സു​​മ​​ട​​ങ്ങു​​ന്ന​​താ​​യി​​രു​​ന്നു സ്കി​​വ​​ർ​​ബ്ര​​ന്‍റ് ഇ​​ന്നിം​​ഗ്സ്.

പ​​ത്തു​​ത​​വ​​ണ​​യാ​​ണ് ഡ​​ബ്ല്യു​​പി​​എ​​ല്ലി​​ൽ ബാ​​റ്റ​​ർ​​മാ​​ർ തൊ​​ണ്ണൂ​​റോ അ​​തി​​നു മു​​ക​​ളി​​ലോ റ​​ണ്‍​സ് സ്കോ​​ർ ചെ​​യ്ത​​ത്. സീ​​സ​​ണി​​ന്‍റെ തു​​ട​​ക്ക​​ത്തി​​ൽ സ്മൃ​​തി മ​​ന്ഥാ​​ന​​യും സോ​​ഫീ ഡി​​വൈ​​നും സെ​​ഞ്ചു​​റി​​ക്ക​​രി​​കി​​ൽ എ​​ത്തി​​യി​​രു​​ന്നെ​​ങ്കി​​ലും തൊ​​ണ്ണൂ​​റു​​ക​​ളി​​ൽ വീ​​ണു. ഇ​​തോ​​ടെ സെ​​ഞ്ചു​​റി തി​​ക​​യ്ക്കു​​ന്ന ആ​​ദ്യ താ​​ര​​മെ​​ന്ന ബ​​ഹു​​മ​​തി നാ​​റ്റ് സ്കി​​വ​​ർ​​ബ്ര​​ന്‍റി​​ന് സ്വ​​ന്ത​​മാ​​യി.

Sports

ബം​​ഗ്ലാ​​ദേ​​ശ് മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​ർ​​ക്കാ​​യി പു​​നഃ​​ക്ര​​മീ​​ക​​ര​​ണം

ദു​​ബാ​​യി: ട്വ​​ന്‍റി20 ലോ​​ക​​ക​​പ്പ് റി​​പ്പോ​​ർ​​ട്ട് ചെ​​യ്യാ​​ൻ ആ​​ഗ്ര​​ഹി​​ക്കു​​ന്ന ബം​​ഗ്ലാ​​ദേ​​ശി​​ൽ നി​​ന്നു​​ള്ള മാ​​ധ്യ​​മ പ്ര​​വ​​ർ​​ത്ത​​ക​​ർ​​ക്കാ​​യി അ​​ക്ര​​ഡി​​റ്റേ​​ഷ​​ൻ പ്ര​​ക്രി​​യ പു​​നഃ​​ക്ര​​മീ​​ക​​രി​​ക്കാ​​ൻ അ​​ന്താ​​രാ​​ഷ്ട്ര ക്രി​​ക്ക​​റ്റ് കൗ​​ണ്‍​സി​​ൽ (ഐ​​സി​​സി).

ഇ​​ന്ത്യ ആ​​തി​​ഥേ​​യ​​ത്വം വ​​ഹി​​ക്കു​​ന്ന ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽനി​​ന്ന് ബം​​ഗ്ലാ​​ദേ​​ശി​​നെ ഒ​​ഴി​​വാ​​ക്കി​​യി​​രു​​ന്നു.ഏ​​ക​​ദേ​​ശം 90 മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​രാ​​ണ് അ​​ക്ര​​ഡി​​റ്റേ​​ഷ​​നാ​​യി അ​​പേ​​ക്ഷി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

Sports

ഇ​​ന്ത്യ x ന്യൂ​​സി​​ല​​ന്‍​ഡ് മൂ​​ന്നാം ട്വ​​ന്‍റി-20 ഇ​​ന്ന്

ഗോ​​ഹ​​ട്ടി​​: ഐ​​സി​​സി പു​​രു​​ഷ ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റ് കി​​രീ​​ടം നി​​ല​​നി​​ര്‍​ത്തു​​ക എ​​ന്ന ല​​ക്ഷ്യ​​വു​​മാ​​യി അ​​വ​​സാ​​നവ​​ട്ട ഒ​​രു​​ക്കം ന​​ട​​ത്തു​​ന്ന ടീം ​​ഇ​​ന്ത്യ​​യു​​ടെ ക്യാ​​പ്റ്റ​​ന്‍ സൂ​​ര്യ​​കു​​മാ​​ര്‍ യാ​​ദ​​വ് സ​​ഹ​​താ​​രം ഇ​​ഷാ​​ന്‍ കി​​ഷ​​നെ മു​​ക്ത​​ക​​ണ്ഡം പ്ര​​ശം​​സി​​ച്ചു.

റാ​​യ്പു​​രി​​ല്‍ ന​​ട​​ന്ന ര​​ണ്ടാം ട്വ​​ന്‍റി-20​​യി​​ല്‍ മൂ​​ന്നാം ന​​മ്പ​​റാ​​യി ക്രീ​​സി​​ലെ​​ത്തി​​യ ഇ​​ഷാ​​ന്‍ 32 പ​​ന്തി​​ല്‍ നാ​​ല് സി​​ക്‌​​സും 11 ഫോ​​റും അ​​ട​​ക്കം 76 റ​​ണ്‍​സ് നേ​​ടി​​യി​​രു​​ന്നു. 237.50 സ്‌​​ട്രൈ​​ക്ക് റേ​​റ്റി​​ലാ​​യി​​രു​​ന്നു ഇ​​ഷാ​​ന്‍റെ ബാ​​റ്റിം​​ഗ്. പ്ലെ​​യ​​ര്‍ ഓ​​ഫ് ദ ​​മാ​​ച്ച് ആ​​യ​​തും ഇ​​ഷാ​​ന്‍​ത​​ന്നെ.

ഇ​​ഷാ​​ന്‍റെ പ​​വ​​ര്‍​പ്ലേ

209 റ​​ണ്‍​സ് എ​​ന്ന കൂ​​റ്റ​​ന്‍ ല​​ക്ഷ്യം പി​​ന്തു​​ട​​രാ​​ന്‍ ക്രീ​​സി​​ലെ​​ത്തി​​യ ഇ​​ന്ത്യ​​ക്ക് ആ​​റ് റ​​ണ്‍​സ് എ​​ടു​​ക്കു​​ന്ന​​തി​​നി​​ടെ ര​​ണ്ട് ഓ​​പ്പ​​ണ​​ര്‍​മാ​​രെ​​യും ന​​ഷ്ട​​പ്പെ​​ട്ടു. തു​​ട​​ര്‍​ന്നാ​​യി​​രു​​ന്നു ഇ​​ഷാ​​ന്‍റെ വെ​​ടി​​ക്കെ​​ട്ട്. ടീം ​​ഇ​​ന്ത്യ, ബാ​​റ്റ​​ര്‍​മാ​​രി​​ല്‍​നി​​ന്ന് പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​ത് ഇ​​ത്ത​​രം പ്ര​​ക​​ട​​ന​​ങ്ങ​​ളാ​​ണെ​​ന്ന് മ​​ത്സ​​ര​​ശേ​​ഷം മാ​​ധ്യ​​മ​​ങ്ങ​​ള്‍​ക്കു മു​​ന്നി​​ലെ​​ത്തി​​യ സൂ​​ര്യ​​കു​​മാ​​ര്‍ യാ​​ദ​​വ് വ്യ​​ക്ത​​മാ​​ക്കി.

31-5; പ​​ര​​മ്പ​​ര നേ​​ടാ​​ന്‍

2024 ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പി​​നു​​ശേ​​ഷം ഈ ​​ഫോ​​ര്‍​മാ​​റ്റി​​ല്‍ ഇ​​ന്ത്യ​​യു​​ടെ ജ​​യ-​​പ​​രാ​​ജ​​യ ക​​ണ​​ക്ക് 31-5 എ​​ന്ന​​താ​​ണ്. ലോ​​ക​​ത്തി​​ല്‍ മ​​റ്റൊ​​രു ടീ​​മി​​നും എ​​ത്തി​​പ്പി​​ടി​​ക്കാ​​നാ​​ക്കാ ജ​​യ-​​പ​​രാ​​ജ​​യ ക​​ണ​​ക്ക്. സ്വ​​ന്തം മ​​ണ്ണി​​ല്‍ ട്വ​​ന്‍റി-20 കി​​രീ​​ടം മോ​​ഹി​​ക്കു​​ന്ന ഇ​​ന്ത്യ​​ക്ക്, ലോ​​ക​​ക​​പ്പി​​നു മു​​മ്പാ​​യു​​ള്ള അ​​വസ​​ാന മ​​ത്സ​​ര​​ങ്ങ​​ളാ​​ണ് ന്യൂ​​സി​​ല​​ന്‍​ഡി​​ന് എ​​തി​​രാ​​യ പ​​ര​​മ്പ​​ര​​യി​​ലേ​​ത്. അ​​ഞ്ച് മ​​ത്സ​​ര പ​​ര​​മ്പ​​ര​​യി​​ലെ മൂ​​ന്നാം മ​​ത്സ​​രം ഇ​​ന്നു ഗോ​​ഹ​​ട്ടി​​യി​​ല്‍ ന​​ട​​ക്കും.

Kerala

എന്‍ഡിഎ പ്രവേശനത്തിന് പിന്നാലെ പ്രവര്‍ത്തകരുടെ കൂട്ടരാജി; വിശദീകരണവുമായി സാബു ജേക്കബ്

കൊച്ചി: ട്വന്‍റി 20യുടെ എന്‍ഡിഎ പ്രവേശത്തില്‍ പ്രതിഷേധിച്ച് നേതാക്കളും പ്രവര്‍ത്തകരും രാജി വച്ചതിന് പിന്നാലെ വിശദീകരണവുമായി സാബു എം. ജേക്കബ്. എല്‍ഡിഎഫും യുഡിഎഫും അടക്കമുള്ള പാര്‍ട്ടികള്‍ ട്വന്‍റി 20യെ ഈ ഭൂമുഖത്ത് നിന്നും ഇല്ലാതാക്കണമെന്ന അജണ്ടയുണ്ടാക്കി എന്നാണ് സാബു ജേക്കബ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.

കൊല്ലം മുതല്‍ പാലക്കാട് വരെ ഏതാണ്ട് 882 വാര്‍ഡുകളിലാണ് സ്ഥാനാര്‍ഥികളെ നിര്‍ത്തി മത്സരിച്ചത്. ഇവിടെയൊന്നും കാര്യമായിട്ടുള്ള വിജയം കൊണ്ടുവരാന്‍ സാധിച്ചിട്ടില്ലെങ്കിലും കേരളത്തിലുള്ള മൂന്ന് ദേശീയ മുന്നണികളോട് ഏറ്റുമുട്ടി, പ്രത്യേകിച്ച് എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ, ഒറ്റയ്ക്ക് നിന്ന് 12.2 ശതമാനം വോട്ട് നേടിയ കേരളത്തിലെ ആദ്യത്തെയും ഒരേയൊരു പാര്‍ട്ടിയാണ് ട്വന്‍റി 20. പക്ഷെ വളരെ ദുര്‍ഭാഗ്യകരമായ ചില സംഭവങ്ങള്‍ ഈ തെരഞ്ഞെടുപ്പില്‍ രൂപംകൊണ്ടു എന്നാണ് സാബു ജേക്കബ് പറയുന്നത്.

കേരളം കണ്ടതില്‍ വച്ചേറ്റവും വൃത്തികെട്ട ഒരു രാഷ്ട്രീയ മുന്നണി രൂപംകൊണ്ടു എന്നതാണ്. ട്വന്‍റി 20യെ ഈ ഭൂമുഖത്ത് നിന്നും ഇല്ലാതാക്കണമെന്ന് എല്‍ഡിഎഫും യുഡിഎഫും തുടങ്ങി 25 രാഷ്ട്രീയ പാര്‍ട്ടികളുടെ ഒരു ജനകീയ മുന്നണി രൂപംകൊണ്ടു ഒരേ സ്ഥാനാര്‍ഥികളെ നിര്‍ത്തി, ഒരേ ചിഹ്നത്തില്‍ തന്നെ മത്സരിച്ച്, ഒരേ വാഹനത്തില്‍ ഇവരുടെയെല്ലാം കൊടികള്‍ നാട്ടിക്കൊണ്ട് പ്രചാരണം നടത്തുന്ന വളരെ ദൗര്‍ഭാഗ്യകരമായ ഒരു കാഴ്ചയാണ് നമ്മള്‍ കണ്ടത്.

പരസ്പരം കടിച്ചു കീറുന്ന രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ വര്‍ഗീയ ശക്തികളെയെല്ലാം കൂട്ടുപിടിച്ചു കൊണ്ട് ട്വന്‍റി 20യെ എന്നന്നേക്കുമായി ഇല്ലാതാക്കാനുള്ള അജണ്ട ഉണ്ടാക്കി. പക്ഷെ ഞങ്ങള്‍ മത്സരിച്ച പഞ്ചായത്തുകളില്‍, പ്രത്യേകിച്ച് ട്വന്‍റി 20 മുമ്പും ഭരണം നടത്തിക്കൊണ്ടിരുന്ന പഞ്ചായത്തുകളില്‍ ജയിച്ചു. രണ്ടു പഞ്ചായത്തുകളില്‍ ഭരണം നഷ്ടപ്പെട്ടെങ്കിലും വലിയ ഭൂരിപക്ഷം നേടിയ പ്രതിപക്ഷമായി മാറി. കിഴക്കമ്പലം പഞായത്തില്‍ 21 വാര്‍ഡുകളില്‍, 14 വാര്‍ഡുകളിലും 50 ശതമാനത്തില്‍ കൂടുതല്‍ വോട്ടുകള്‍ നേടി വിജയം വരിക്കാന്‍ സാധിച്ചുവെന്നും സാബു ജേക്കബ് പറഞ്ഞു.

അതേസമയം, ട്വന്‍റി 20യെ വിശ്വസിച്ച പ്രവര്‍ത്തകരെ വഞ്ചിക്കുന്ന തീരുമാനമാണ് സാബു എം ജേക്കബിന്റേത് എന്നാണ് രാജി വച്ച നേതാക്കളുടെ ആരോപണം. വടവുകോട് ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് റസീന പരീത്, ഐക്കരനാട് ഗ്രാമപഞ്ചായത്ത് മുന്‍ അംഗം ജീല്‍ മാവേലില്‍, മഴുവന്നൂര്‍ പഞ്ചായത്ത മുന്‍ കണ്‍വീനര്‍ രഞ്ജു പുളിഞ്ചോടന്‍ എന്നിവരാണ് പാര്‍ട്ടിയില്‍ നിന്നും രാജി വച്ചത്.

Kerala

ട്വ​ന്‍റി 20യി​ൽ പൊ​ട്ടി​ത്തെ​റി ; ഒ​രു വി​ഭാ​ഗം കോ​ൺ​ഗ്ര​സി​ലേ​ക്ക്

കൊ​ച്ചി: ട്വ​ന്‍റി 20 എ​ൻ​ഡി​എ​യി​ൽ ചേ​ർ​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഒ​രു വി​ഭാ​ഗം പാ​ർ​ട്ടി​വി​ടു​ന്നു. വ​ട​വു​കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് റ​സീ​ന പ​രീ​ത്, ഐ​ക്ക​ര​നാ​ട് പ​ഞ്ചാ​യ​ത്ത് മു​ൻ അം​ഗം ജീ​ൽ മാ​വേ​ലി​ൽ, മ​ഴു​വ​ന്നൂ​ർ പ​ഞ്ചാ​യ​ത്ത് മു​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ര​ഞ്ജു പു​ളി​ഞ്ചോ​ട​ൻ എ​ന്നി​വ​രാ​ണ് കോ​ൺ​ഗ്ര​സി​ലേ​ക്ക് എ​ത്തു​ന്ന​ത്.

കോ​ൺ​ഗ്ര​സ് പ്ര​വേ​ശ​ന​ത്തി​നു മു​ന്നോ​ടി​യാ​യി മൂ​ന്നു​പേ​രും സം​യു​ക്ത​മാ​യി ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സാ​ബു എം. ​ജേ​ക്ക​ബി​നെ രൂ​ക്ഷ​മാ​യി വ​മ​ർ​ശി​ച്ചു. യാ​തൊ​രു കൂ​ടി​യാ​ലോ​ച​ന​യും ഇ​ല്ലാ​തെ​യാ​ണ് ട്വ​ന്‍റി 20 യെ ​എ​ൻ​ഡി​യു​ടെ ഭാ​ഗ​മാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ബി​ജെ​പി​യി​ലേ​ക്കു​ള്ള റി​ക്രൂ​ട്ടിം​ഗ് ഏ​ജ​ന്‍​സി​യാ​യി പാ​ർ​ട്ടി മാ​റി.

പാ​വ​പ്പെ​ട്ട​വ​ർ​ക്ക് സ​ബ്‌​സി​ഡി ന​ൽ​കാ​നെ​ന്ന പേ​രി​ൽ കൊ​ണ്ടു​വ​ന്ന കാ​ർ​ഡി​നു വേ​ണ്ടി​യു​ള്ള ഫോ​റ​ത്തി​ൽ ജാ​തി, മ​ത കോ​ള​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി. വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പേ​ർ പാ​ർ​ട്ടി വി​ട്ടു വ​രു​മെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു.

 

 

Kerala

ട്വന്‍റി20 എൻഡിഎയിൽ; തെരഞ്ഞെടുപ്പിന് മുമ്പ് നിർണായക രാഷ്ട്രീയനീക്കം

തിരുവനന്തപുരം: സാബു എം.ജേക്കബിന്‍റെ നേതൃത്വത്തിലുള്ള ട്വന്‍റി20 പാർട്ടി എൻഡിഎയിൽ. സാബു എം.ജേക്കബും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും തമ്മില്‍ കൊച്ചിയില്‍ വച്ച് നടന്ന കൂടിക്കാഴ്ചയിലാണ് നിര്‍ണായക തീരുമാനം ഉണ്ടായത്. പിന്നാലെ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം രാജീവ് ചന്ദ്രശേഖര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

"ട്വന്‍റി 20 ഇന്ന് എന്‍ഡിഎയുടെ ഭാഗമായി. നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പരിപാടിയില്‍ ട്വന്‍റി20യും സാബു ജേക്കബും ഔദ്യോഗികമായി എന്‍ഡിഎയുടെ ഭാഗമാകും. എന്‍ഡിഎ മുന്നോട്ട് വയക്കുന്ന കാഴ്ചപ്പാട്, വികസിത കേരളം, വിശ്വാസ സംരക്ഷണം, സുരക്ഷിത കേരളം എന്നിവയാണ്. ഇത് ഞങ്ങള്‍ മുന്നോട്ടുവച്ച് നാടിന്‍റെ സംസ്‌കാരത്തില്‍ മാറ്റം കൊണ്ടുവരികയാണ് ലക്ഷ്യമെന്ന് ആദ്യമേ പറഞ്ഞതാണ്.'- രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

വിവാദങ്ങളുടെ രാഷ്ട്രീയ സംസ്‌കാരം നാടിനെ ബാധിക്കുന്നുണ്ട്. വികസിത കേരളം മുന്നോട്ട് വയ്ക്കുന്ന പാര്‍ട്ടിയാണ് എന്‍ഡിഎ എന്ന് ജനങ്ങള്‍ക്ക് മനസിലായി. ട്വന്‍റി20 എന്ന പാര്‍ട്ടി ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനെത്തിയ പാര്‍ട്ടിയാണ്. അദ്ദേഹം തെലുങ്കാനയില്‍ 20,000 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. കേരളത്തില്‍ ഒറ്റക്കെട്ടായി ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.

അതേസമയം, ജീവിതത്തിലെ നിർണായക തീരുമാനമെന്നും ഒരുപാട് ആലോചിച്ച് എടുത്ത തീരുമാനമെന്നും സാബു ജേക്കബ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ട്വന്‍റി20 യെ ഉൻമൂലനം ചെയ്യാൻ ഇടതും വലതും ഒന്നിച്ചു. ഇല്ലാതെയാക്കണം എന്ന് തീരുമാനിച്ചവർക്കുള്ള മറുപടിയാണെന്നും സാബു ജേക്കബ് കൂട്ടിച്ചേർത്തു.

Sports

ന്യൂ​സി​ലാ​ൻ​ഡ് x ഇ​ന്ത്യ ​ടിക്കറ്റ്


തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കാ​​​ര്യ​​​വ​​​ട്ടം അ​​​ന്താ​​​രാ​​​ഷ്‌ട്ര ക്രി​​​ക്ക​​​റ്റ് ആ​​​വേ​​​ശ​​​ത്തി​​​ലേ​​​ക്ക്. 31 ന് ​​​ന​​​ട​​​ക്കു​​​ന്ന ഇ​​​ന്ത്യ x ​​​ന്യൂ​​​സി​​​ലാ​​​ൻ​​​ഡ് ട്വ​​​ന്‍റി-20 മ​​​ത്സ​​​ര​​​ത്തി​​​ന്‍റെ ടി​​​ക്ക​​​റ്റ് വി​​​ൽ​​​പ​​​ന​​​യ്ക്ക് ഔ​​​ദ്യോ​​​ഗി​​​ക തു​​​ട​​​ക്ക​​​മാ​​​യി.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഹ​​​യാ​​​ത്ത് റീ​​​ജ​​​ൻ​​​സി​​​യി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ ച​​​ല​​​ച്ചി​​​ത്ര താ​​​രം പൃ​​​ഥ്വി​​​രാ​​​ജ് സു​​​കു​​​മാ​​​ര​​​ൻ ആ​​​ദ്യ ടി​​​ക്ക​​​റ്റ് എം.​​​ബി.​​​ സ​​​നി​​​ൽ കു​​​മാ​​​റി​​​ന് കൈ​​​മാ​​​റി ടി​​​ക്ക​​​റ്റ് വി​​​ൽ​​​പ​​​ന ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

Ticketgenie മൊ​​​ബൈ​​​ൽ ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ വ​​​ഴി ടി​​​ക്ക​​​റ്റു​​​ക​​​ൾ ഓ​​​ണ്‍​ലൈ​​​നാ​​​യി ബു​​​ക്ക് ചെ​​​യ്യാം.

Sports

ഇ​​ന്ത്യ x ന്യൂ​​സി​​ല​​ന്‍​ഡ് ട്വ​​ന്‍റി-20 പ​​ര​​മ്പ​​ര ഇ​​ന്നു മു​​ത​​ല്‍

നാ​​ഗ്പു​​ര്‍: ഐ​​സി​​സി പു​​രു​​ഷ ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റി​​നു മു​​ന്നോ​​ടി​​യാ​​യി ടീം ​​ഇ​​ന്ത്യ​​യു​​ടെ അ​​വ​​സാ​​ന പ​​ര​​മ്പ​​ര​​യ്ക്ക് ഇ​​ന്നു തു​​ട​​ക്കം. ന്യൂ​​സി​​ല​​ന്‍​ഡി​​ന് എ​​തി​​രാ​​യ അ​​ഞ്ച് മ​​ത്സ​​ര ട്വ​​ന്‍റി-20 പ​​ര​​മ്പ​​ര​​യി​​ലെ ആ​​ദ്യ മ​​ത്സ​​രം ഇ​​ന്ന് നാ​​ഗ്പു​​രി​​ല്‍ രാ​​ത്രി ഏ​​ഴി​​ന്.

ട്വ​​ന്‍റി-20 ലോ​​ക കി​​രീ​​ടം നി​​ല​​നി​​ര്‍​ത്താ​​നൊ​​രു​​ങ്ങു​​ന്ന ടീം ​​ഇ​​ന്ത്യ​​ക്ക്, ലോ​​ക​​ക​​പ്പി​​നു മു​​മ്പു ശേ​​ഷി​​ക്കു​​ന്ന അ​​വ​​സാ​​ന അ​​ഞ്ച് മ​​ത്സ​​ര​​ങ്ങ​​ള്‍​ക്കാ​​ണ് ഇ​​ന്നു തു​​ട​​ക്കം കു​​റി​​ക്കു​​ന്ന​​ത്. ലോ​​ക​​ക​​പ്പി​​ല്‍ ക​​ളി​​ക്കാ​​നു​​ള്ള പ്ലേ​​യിം​​ഗ് ഇ​​ല​​വ​​നെ നി​​ശ്ച​​യി​​ക്കു​​ന്ന പ​​ര​​മ്പ​​ര​​കൂ​​ടി​​യാ​​ണി​​തെ​​ന്ന​​തും മ​​റ്റൊ​​രു വ​​സ്തു​​ത​​യാ​​ണ്.

ച​​രി​​ത്ര​​ത്തി​​ല്‍ ആ​​ദ്യ​​മാ​​യി ഇ​​ന്ത്യ​​യി​​ല്‍ ഏ​​ക​​ദി​​ന പ​​ര​​മ്പ​​ര നേ​​ടി​​യ​​തി​​ന്‍റെ ആ​​വേ​​ശ​​ത്തി​​ലാ​​ണ് ന്യൂ​​സി​​ല​​ന്‍​ഡ്. ഏ​​ക​​ദി​​ന പ​​ര​​മ്പ​​ര​​യ്ക്കി​​ടെ പ​​രി​​ക്കേ​​റ്റ മൈ​​ക്കി​​ള്‍ ബ്രെ​​യ്‌​​സ്‌​വെ​​ല്‍, ആ​​ദം മി​​ല്‍​നെ എ​​ന്നി​​വ​​രെ ടീ​​മി​​ല്‍ നി​​ല​​നി​​ര്‍​ത്തി​​യി​​ട്ടു​​ണ്ട്. പേ​​സ​​ര്‍ ക്രി​​സ്റ്റ്യ​​ന്‍ ക്ലാ​​ര്‍​ക്കിനെ ആ​​ദ്യ മൂ​​ന്നു മ​​ത്സ​​ര​​ങ്ങ​​ള്‍​ക്കു​​ള്ള ടീ​​മി​​ല്‍ ഉ​​ള്‍​പ്പെ​​ടു​​ത്തി​​യ​​തും ശ്ര​​ദ്ധേ​​യം.

ഓ​​പ്പ​​ണ​​ര്‍ സ​​ഞ്ജു

മ​​ല​​യാ​​ളി വി​​ക്ക​​റ്റ് കീ​​പ്പ​​ര്‍ ബാ​​റ്റ​​റാ​​യ സ​​ഞ്ജു സാം​​സ​​ന് ലോ​​ക​​ക​​പ്പ് ഓ​​പ്പ​​ണ​​ര്‍ സ്ഥാ​​നം ഉ​​റ​​പ്പി​​ക്കാ​​നു​​ള്ള അ​​വ​​സ​​ര​​മാ​​ണ് ഈ ​​പ​​ര​​മ്പ​​ര. ശു​​ഭ്മാ​​ന്‍ ഗി​​ല്‍ തി​​രി​​ച്ചെ​​ത്തി​​യ​​പ്പോ​​ള്‍ ന​​ഷ്ട​​പ്പെ​​ട്ട ഓ​​പ്പ​​ണിം​​ഗ് സ്ഥാ​​നം, ഗി​​ല്ലി​​ന്‍റെ പു​​റ​​ത്താ​​ക​​ലി​​ലൂ​​ടെ സ​​ഞ്ജു​​വി​​നു തി​​രി​​ച്ചു ല​​ഭി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്. ട്വ​​ന്‍റി-20 ഓ​​പ്പ​​ണ​​ര്‍ എ​​ന്ന നി​​ല​​യി​​ല്‍ ഏ​​റ്റ​​വും മി​​ക​​ച്ച ര​​ണ്ടാ​​മ​​ത്തെ സ്‌​​ട്രൈ​​ക്ക് റേ​​റ്റു​​ള്ള ഇ​​ന്ത്യ​​ന്‍​താ​​ര​​മാ​​ണ് സ​​ഞ്ജു (500ല്‍ ​​അ​​ധി​​കം റ​​ണ്‍​സു​​ള്ള​​തി​​ല്‍). ഓ​​പ്പ​​ണ​​ര്‍ എ​​ന്ന നി​​ല​​യി​​ലെ 18 ഇ​​ന്നിം​​ഗ്‌​​സി​​ല്‍​നി​​ന്ന് 178.02 ആ​​ണ് സ​​ഞ്ജു​​വി​​ന്‍റെ സ്‌​​ട്രൈ​​ക്ക് റേ​​റ്റ്. അ​​ഭി​​ഷേ​​ക് ശ​​ര്‍​മ​​യ്ക്കു മാ​​ത്ര​​മാ​​ണ് (190.40) സ​​ഞ്ജു​​വി​​നേ​​ക്കാ​​ള്‍ ഉ​​യ​​ര്‍​ന്ന സ്‌​​ട്രൈ​​ക്ക് റേ​​റ്റു​​ള്ള​​ത്.

ഓ​​പ്പ​​ണ​​ര്‍ എ​​ന്ന നി​​ല​​യി​​ല്‍ മൂ​​ന്ന് സെ​​ഞ്ചു​​റി​​യു​​മു​​ള്ള സ​​ഞ്ജു​​വി​​ന്‍റെ ബാ​​റ്റിം​​ഗി​​നെ​​ക്കു​​റി​​ച്ച് എ​​തി​​ര​​ഭി​​പ്രാ​​യ​​മി​​ല്ല. എ​​ന്നാ​​ല്‍, ക​​ഴി​​ഞ്ഞ കു​​റ​​ച്ചു​​നാ​​ളാ​​യി വി​​വി​​ധ ഇ​​ട​​ങ്ങ​​ളി​​ല്‍ പ​​രീ​​ക്ഷി​​ക്ക​​പ്പെ​​ട്ട​​തി​​നു​​ശേ​​ഷ​​മാ​​ണ് സ​​ഞ്ജു ഓ​​പ്പ​​ണ​​റാ​​യി തി​​രി​​ച്ചെ​​ത്തു​​ന്ന​​ത്.

പ്ലേ​യിം​ഗ് ഇ​ല​വ​ൻ

ലോ​​ക​​ക​​പ്പി​​നു​​ള്ള ഫ​​സ്റ്റ് പ്ലേ​​യിം​​ഗ് ഇ​​ല​​വ​​നി​​ലെ ഏ​​ഴ് പേ​​ര്‍ ത​​ങ്ങ​​ളു​​ടെ സ്ഥാ​​നം ഉ​​റ​​പ്പി​​ച്ചു​​ക​​ഴി​​ഞ്ഞ​​താ​​ണ്. പ​​രി​​ക്കേ​​റ്റു പു​​റ​​ത്തു​​ള്ള തി​​ല​​ക് വ​​ര്‍​മ​​യാ​​ണ് എ​​ട്ടാ​​മ​​നാ​​യി ഉ​​ണ്ടാ​​കാ​​ന്‍ സാ​​ധ്യ​​ത. ഫാ​​സ്റ്റ് ബൗ​​ള​​ര്‍ വേ​​ണോ സ്പി​​ന്ന​​ര്‍ വേ​​ണോ എ​​ന്ന​​താ​​ണ് കു​​ല്‍​ദീ​​പ് യാ​​ദ​​വി​​നെ പ്ലേ​​യിം​​ഗ് ഇ​​ല​​വ​​നു​​ള്ളി​​ലും പു​​റ​​ത്തു​​മാ​​ക്കാ​​നു​​ള്ള ചോ​​ദ്യം. അ​​ഭി​​ഷേ​​ക് ശ​​ര്‍​മ, സ​​ഞ്ജു, സൂ​​ര്യ​​കു​​മാ​​ര്‍, ഹാ​​ര്‍​ദി​​ക് പാ​​ണ്ഡ്യ, അ​​ക്‌​​സ​​ര്‍ പ​​ട്ടേ​​ല്‍, ജ​​സ്പ്രീ​​ത് ബും​​റ, വ​​രു​​ണ്‍ ച​​ക്ര​​വ​​ര്‍​ത്തി എ​​ന്നി​​വ​​രു​​ടെ സ്ഥാ​​ന​​ങ്ങ​​ള്‍​ക്കാ​​ണ് ഇ​​ള​​ക്കം സം​​ഭ​​വി​​ക്കി​​ല്ലാ​​ത്ത​​ത്.

തി​​ല​​വ് വ​​ര്‍​മ​​യ്ക്കു പ​​ക​​ര​​മാ​​യി ന്യൂ​​സി​​ല​​ന്‍​ഡി​​ന് എ​​തി​​രാ​​യ ആ​​ദ്യ മൂ​​ന്നു മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ ശ്രേ​​യ​​സ് അ​​യ്യ​​രെയാ​​ണ് ടീ​​മി​​ല്‍ ഉ​​ള്‍​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. എ​​ന്നാ​​ല്‍, ലോ​​ക​​ക​​പ്പ് ടീ​​മി​​ല്‍ ഉ​​ള്‍​പ്പെ​​ടാ​​ത്ത ശ്രേ​​യ​​സ് അ​​യ്യ​​രെ​​യാ​​ണോ, ടീ​​മി​​ലു​​ള്ള ഇ​​ഷാ​​ന്‍ കി​​ഷ​​നെ​​യാ​​ണോ ക​​ളി​​പ്പി​​ക്കു​​ക എ​​ന്ന​​തും സു​​പ്ര​​ധാ​​ന ചോ​​ദ്യം. 2023 ഡി​​സം​​ബ​​റി​​നു​​ശേ​​ഷം ശ്രേ​​യ​​സ് അ​​യ്യ​​ര്‍ ഇ​​ന്ത്യ​​ന്‍ ജ​​ഴ്‌​​സി​​യി​​ല്‍ ട്വ​​ന്‍റി-20 ക​​ളി​​ച്ചി​​ട്ടി​​ല്ല. ഇ​​ഷാ​​ന്‍ കി​​ഷ​​നാ​​ണെ​​ങ്കി​​ല്‍ 2023 ന​​വം​​ബ​​റി​​നു​​ശേ​​ഷ​​വും.
ഡെ​​ത്ത് ഓ​​വ​​റി​​ല്‍ അ​​ടി​​ച്ചു​​ത​​ക​​ര്‍​ക്കാ​​ന്‍ ശി​​വം ദു​​ബെ, റി​​ങ്കു സിം​​ഗ് എ​​ന്നി​​വ​​രി​​ല്‍ ആ​​രാ​​ണ്, അ​​ര്‍​ഷ​​ദീ​​പ് സിം​​ഗ് വേ​​ണോ കു​​ല്‍​ദീ​​പ് യാ​​ദ​​വ് മ​​തി​​യോ തു​​ട​​ങ്ങി​​യ ചോ​​ദ്യ​​ങ്ങ​​ള്‍​ക്കും ഉ​​ത്ത​​രം ല​​ഭി​​ക്കാ​​നു​​ണ്ട്.

സൂ​​ര്യ @ 100

ക്യാ​​പ്റ്റ​​ന്‍ സൂ​​ര്യ​​കു​​മാ​​ര്‍ യാ​​ദ​​വി​​ന്‍റെ നൂറാം രാ​​ജ്യാ​​ന്ത​​ര ട്വ​​ന്‍റി-20 മ​​ത്സ​​ര​​മാ​​ണ് ഇ​​ന്നു ന​​ട​​ക്കു​​ക. ക​​ഴി​​ഞ്ഞ 22 ഇ​​ന്നിം​​ഗ്‌​​സി​​നി​​ടെ ഒ​​രു ത​​വ​​ണ​​പോ​​ലും അ​​ര്‍​ധ​​സെ​​ഞ്ചു​​റി നേ​​ടാ​​ന്‍ മു​​ന്‍ ലോ​​ക ഒ​​ന്നാം ന​​മ്പ​​ര്‍ ബാ​​റ്റ​​റാ​​യ സൂ​​ര്യ​​കു​​മാ​​റി​​നു സാ​​ധി​​ച്ചി​​ട്ടി​​ല്ലെ​​ന്ന​​താ​​ണ് ടീം ​​ഇ​​ന്ത്യ​​യെ വി​​ഷ​​മ​​ത്തി​​ലാ​​ക്കു​​ന്ന​​ത്. ക​​ഴി​​ഞ്ഞ 22 ഇ​​ന്നിം​​ഗ്‌​​സി​​ലാ​​യി സൂ​​ര്യ​​യു​​ടെ ശ​​രാ​​ശ​​രി 12.84 മാ​​ത്രം. ഇ​​ന്ത്യ​​യെ സ്വ​​ന്തം നാ​​ട്ടി​​ല്‍ ന​​ട​​ക്കു​​ന്ന ലോ​​ക​​ക​​പ്പി​​ല്‍ ന​​യി​​ക്കേ​​ണ്ട ക്യാ​​പ്റ്റ​​നെ​​ന്ന നി​​ല​​യി​​ല്‍ സൂ​​ര്യ​​യി​​ല്‍​നി​​ന്ന് ഇ​​രു​​ത്തം​​വ​​ന്ന ഇ​​ന്നിം​​ഗ്‌​​സു​​ക​​ള്‍ ആ​​രാ​​ധ​​ക​​ര്‍ പ്ര​​തീ​​ക്ഷി​​ക്കു​​ന്നു. ന്യൂ​​സി​​ല​​ന്‍​ഡി​​ന് എ​​തി​​രാ​​യ പ​​ര​​മ്പ​​ര​​യി​​ല്‍ അ​​ത്ത​​രം ഇ​​ന്നിം​​ഗ്‌​​സു​​ക​​ള്‍ കാ​​ഴ്ച​​വ​​യ്ക്കാ​​ന്‍ സാ​​ധി​​ച്ചാ​​ല്‍ ടീം ​​ഇ​​ന്ത്യ​​ക്കും സൂ​​ര്യ​​കു​​മാ​​റി​​നും ലോ​​ക​​ക​​പ്പി​​നാ​​യി ആ​​ത്മ​​വി​​ശ്വാ​​സ​​ത്തോ​​ടെ ഇ​​റ​​ങ്ങാ​​ന്‍ സാ​​ധി​​ക്കും.

Sports

വൈ​​ഷ്ണ​​വി ശ​​ര്‍​മ മും​​ബൈ ഇ​​ന്ത്യ​​ന്‍​സ് ടീ​​മി​​ല്‍

വ​​ഡോ​​ദ​​ര: വ​​നി​​താ പ്രീ​​മി​​യ​​ര്‍ ലീ​​ഗ് ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ല്‍ പ​​രി​​ക്കേ​​റ്റ ജി. ​​ക​​മാ​​ലി​​നി​​ക്കു പ​​ക​​രം വൈ​​ഷ്ണ​​വി ശ​​ര്‍​മ മും​​ബൈ ഇ​​ന്ത്യ​​ന്‍​സ് ടീ​​മി​​ല്‍.

ശ്രീ​​ല​​ങ്ക​​യ്ക്ക് എ​​തി​​രാ​​യ പ​​ര​​മ്പ​​ര​​യി​​ലൂ​​ടെ​​യാ​​ണ് 20കാ​​രി​​യാ​​യ വൈ​​ഷ്ണ​​വി രാ​​ജ്യാ​​ന്ത​​ര അ​​ര​​ങ്ങേ​​റ്റം ന​​ട​​ത്തി​​യ​​ത്.

ല​​ങ്ക​​യ്ക്ക് എ​​തി​​രേ അ​​ഞ്ച് മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്ന് അ​​ഞ്ച് വി​​ക്ക​​റ്റ് ഈ ​​ഇ​​ടം​​കൈ സ്പി​​ന്ന​​ര്‍ സ്വ​​ന്ത​​മാ​​ക്കി​​യി​​രു​​ന്നു.

Sports

അ​​ഞ്ചു താ​​ര​​ങ്ങ​​ൾ​​ക്ക് വി​​ശ്ര​​മം, ഓ​​സീ​​സ് ട്വ​​ന്‍റി20 ടീം


​​മെ​​ൽ​​ബ​​ണ്‍: ലോ​​ക​​ക​​പ്പി​​ന് മു​​ന്നോ​​ടി​​യാ​​യി പാ​​ക്കി​​സ്ഥാ​​നി​​ൽ ന​​ട​​ക്കു​​ന്ന മൂ​​ന്ന് മ​​ത്സ​​ര​​ങ്ങ​​ള​​ട​​ങ്ങി​​യ ട്വ​​ന്‍റി20 പ​​ര​​ന്പ​​ര​​യി​​ൽ​​ അ​​ഞ്ച് പ്ര​​ധാ​​ന താ​​ര​​ങ്ങ​​ൾ​​ക്ക് വി​​ശ്ര​​മം അ​​നു​​വ​​ദി​​ച്ച് ക്രി​​ക്ക​​റ്റ് ഓ​​സ്ട്രേ​​ലി​​യ.

പാ​​റ്റ് ക​​മ്മി​​ൻ​​സ്, ഗ്ലെ​​ൻ മാക്‌സ്‌വെല്‍, ജോ​​ഷ് ഹെയ്‌സല്‍വു​​ഡ്, ടിം ​​ഡേ​​വി​​ഡ്, ന​​ഥാ​​ൻ എ​​ല്ലി​​സ് എ​​ന്നി​​വ​​ർ പ​​ര​​ന്പ​​ര​​യി​​ൽ ക​​ളി​​ക്കി​​ല്ല.

ഇ​​വ​​രു​​ടെ അ​​ഭാ​​വ​​ത്തി​​ൽ സീ​​ൻ അ​​ബോ​​ട്ട്, മഹ്‌ലി ബേ​​ർ​​ഡ്മാ​​ൻ, ബെ​​ൻ ഡ്വാ​​ർ​​ഷൂ​​യി​​സ്, ജാ​​ക്ക് എ​​ഡ്വേ​​ർ​​ഡ്സ്, മി​​ച്ച് ഓ​​വ​​ൻ, ജോ​​ഷ് ഫി​​ലി​​പ്പ്, മാ​​റ്റ് റെ​​ൻ​​ഷാ​​വ് എ​​ന്നി​​വ​​ർ 17 അം​​ഗ ടീ​​മി​​ൽ ഇ​​ടം​​പി​​ടി​​ച്ചു.

ലാ​​ഹോ​​റി​​ൽ 29 മു​​ത​​ൽ ഫെ​​ബ്രു​​വ​​രി ഒ​​ന്നു​​വ​​രെ​​യാ​​ണ് മ​​ത്സ​​ര​​ങ്ങ​​ൾ ന​​ട​​ക്കു​​ക.

Sports

വ​നി​താ പ്രീ​മി​യ​ർ ലീ​ഗ്; ഡ​ൽ​ഹിക്ക് ജ​യം

മും​ബൈ: വ​നി​താ പ്രീ​മി​യ​ർ ലീ​ഗ് ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ൽ യു​പി വാ​രി​യേ​ഴ്സി​നെ ഏ​ഴ് വി​ക്ക​റ്റി​നു ഡ​ൽ​ഹി ക്യാ​പ്പി​റ്റ​ൽ​സ് തോ​ൽ​പ്പി​ച്ചു.

ആ​ദ്യം ബാ​റ്റ് ചെ​യ്ത യു​പി, ക്യാ​പ്റ്റ​ൻ മെ​ഗ് ലാ​ന്നിം​ഗ് (38 പ​ന്തി​ൽ 54), ഹ​ർ​ലീ​ൻ ഡി​യോ​ൾ (36 പ​ന്തി​ൽ 47) എ​ന്നി​വ​രി​ലൂ​ടെ 20 ഓ​വ​റി​ൽ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 154 റ​ൺ​സ് നേ​ടി.

മ​റു​പ​ടി​ക്കി​റ​ങ്ങി​യ ഡ​ൽ​ഹി, ലി​സെ​ൽ ലീ​യു​ടെ (44 പ​ന്തി​ൽ 67) ക​രു​ത്തി​ൽ മൂ​ന്നു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 158 റ​ൺ​സ് എ​ടു​ത്ത് 2026 സീ​സ​ണി​ലെ ആ​ദ്യ ജ​യ​ം നേടി. അ​വ​സാ​ന പ​ന്തി​ലാ​യി​രു​ന്നു ജ​യം.

Sports

2026 സീസൺ വനിതാ പ്രീമിയർ ലീഗ് ട്വന്‍റി-20 നാളെ മുതൽ

മും​​​​ബൈ: വ​​​​നി​​​​താ പ്രീ​​​​മി​​​​യ​​​​ർ ലീ​​​​ഗ് (ഡ​​​​ബ്ല്യു​​​​പി​​​​എ​​​​ൽ) 2026 ട്വ​​​​ന്‍റി-20 ക്രി​​​​ക്ക​​​​റ്റ് ഒ​​​​രു ദി​​​​നം അ​​​​ക​​​​ലെ... നാ​​​​ളെ ആ​​​​ദ്യ മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ മും​​​​ബൈ ഇ​​​​ന്ത്യ​​​​ൻ​​​​സ് റോ​​​​യ​​​​ൽ ച​​​​ല​​​​ഞ്ചേ​​​​ഴ്സ് ബം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​നെ നേ​​​​രി​​​​ടു​​​​ന്പോ​​​​ൾ ര​​​​ണ്ടാം മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ മാ​​​​റ്റു​​​​ര​​​​യ്ക്കു​​​​ന്ന​​​​ത് യു​​​​പി വാ​​​​രി​​​​യേ​​​​ഴ്സും ഗു​​​​ജ​​​​റാ​​​​ത്ത് ജ​​​​യ​​​​ന്‍റ്സു​​​​മാ​​​​ണ്. മൂ​​​​ന്നാം മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ ക​​​​ഴി​​​​ഞ്ഞ സീ​​​​സ​​​​ണി​​​​ൽ ര​​​​ണ്ടാം സ്ഥാ​​​​ന​​​​ക്ക​​​​രാ​​​​യ ഡ​​​​ൽ​​​​ഹി ക്യാ​​​​പി​​​​റ്റ​​​​ൽ​​​​സ് മും​​​​ബൈ​​​​യെ നേ​​​​രി​​​​ടു​​​​ന്ന​​​​തോ​​​​ടെ ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റി​​​​ലെ എ​​​​ല്ലാ ടീ​​​​മു​​​​ക​​​​ളു​​​​ടെ​​​​യും ആ​​​​ദ്യ റൗ​​ണ്ട് പൂ​​ർ​​ത്തി​​യാ​​കും.

യു​​​​പി വാ​​​​രി​​​​യേ​​​​ഴ്സ്

ബാ​​​​റ്റ​​​​ർ​​​​മാ​​​​രു​​​​ടെ​​​​യും ക​​​​രു​​​​ത്തു​​​​റ്റ ഓ​​​​ൾ​​​​റൗ​​​​ണ്ട​​​​ർ​​​​മാ​​​​രു​​​​ടെ​​​​യും സം​​​​ഘ​​​​മാ​​​​ണ് മെ​​​​ഗ് ലാ​​​​ന്നിം​​​​ഗ് ന​​​​യി​​​​ക്കു​​​​ന്ന യു​​​​പി വാ​​​​രി​​​​യേ​​​​ഴ്സ്. കി​​​​ര​​​​ണ്‍ നാ​​​​വ്ഗീ​​​​ർ, ഫോ​​​​ബെ ലി​​​​ച്ച്ഫീ​​​​ൽ​​​​ഡ്, ശ്വേ​​​​ത സെ​​​​ഹ്റാ​​​​വ​​​​ത്, സി​​​​മ്രാ​​​​ൻ ഷെ​​​​യ്ഖ് എ​​​​ന്നി​​​​വ​​​​രാ​​​​ണ് ആ​​​​ദ്യ കി​​​​രീ​​​​ടം ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന ലാ​​​​ന്നിം​​​​ഗി​​​​നൊ​​​​പ്പം ബാ​​​​റ്റിം​​​​ഗ് നി​​​​ര​​​​യി​​​​ലു​​​​ള്ള​​​​ത്. ട്വ​​​​ന്‍റി-20 വി​​​​ക്ക​​​​റ്റ് വേ​​​​ട്ട​​​​ക്കാ​​​​രി​​​​ൽ ഒ​​​​ന്നാ​​​​മ​​​​തു​​​​ള്ള ബാ​​​​റ്റു​​​​കൊ​​​​ണ്ട് മ​​​​ത്സ​​​​ര​​​​ഗ​​​​തി നി​​​​ർ​​​​ണ​​​​യി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യു​​​​ന്ന ദീ​​​​പ്തി ശ​​​​ർ​​​​മ ഓ​​​​ൾ​​​​റൗ​​​​ണ്ട​​​​ർ​​​​മാ​​​​രു​​​​ടെ നി​​​​ര​​​​യി​​​​ൽ ടീ​​​​മി​​​​ന് മു​​​​ത​​​​ൽ​​​​ക്കൂ​​​​ട്ടാ​​​​ണ്. ഇ​​​​ന്ത്യ​​​​ൻ ഓ​​​​പ്പ​​​​ണ​​​​ർ പ്ര​​​​തി​​​​ക റാ​​​​വ​​​​ൽ, ഹ​​​​ർ​​​​ലീ​​​​ൻ ഡി​​​​യോ​​​​ൾ, ക്രാ​​​​ന്തി ഗൗ​​​​ഡ്, മ​​​​ല​​​​യാ​​​​ളി താ​​​​രം ആ​​​​ശ ശോ​​​​ഭ​​​​ന, ശി​​​​ഖ പാ​​​​ണ്ഡെ, ചോ​​​​ലെ ട്ര​​​​യോ​​​​ണ്‍, ഡീ​​​​ൻ​​​​ഡ്ര ഡോ​​​​ട്ടി​​​​ൻ, ഷി​​​​പ്ര ഗി​​​​രി, സോ​​​​ഫി എ​​​​ക്ല​​​​സ്റ്റോ​​​​ണ്‍, സു​​​​മ​​​​ൻ മീ​​​​ന, ട്രി​​​​ഷ ഗൊ​​​​ൻ​​​​ഗ​​​​ഡി എ​​​​ന്നി​​​​വ​​​​ർ അ​​​​ണി​​​​നി​​​​ര​​​​ക്കു​​​​ന്ന ഓ​​​​ൾ​​​​റൗ​​​​ണ്ട് നി​​​​ര.

ഗു​​​​ജ​​​​റാ​​​​ത്ത് ജ​​​​യ​​​​ന്‍റ്സ്

ആ​​​​ഷ്‌​​ലി ഗാ​​​​ർ​​​​ഡ്ന​​​​ർ ന​​​​യി​​​​ക്കു​​​​ന്ന ഗു​​​​ജ​​​​റാ​​​​ത്ത് മി​​​​ക​​​​ച്ച ബൗ​​​​ളിം​​​​ഗ്, ബാ​​​​റ്റിം​​​​ഗ്, ഓ​​​​ൾ​​​​റൗ​​​​ണ്ട​​​​ർ​​​​മാ​​​​ര​​​​ട​​​​ങ്ങു​​​​ന്ന നി​​​​ര​​​​യാ​​​​ണ്. ക​​​​ന്നി കി​​​​രീ​​​​ടം ല​​​​ക്ഷ്യം. അ​​​​നു​​​​ഷ്ക ശ​​​​ർ​​​​മ, ഭാ​​​​ർ​​​​തി ഫു​​​​ൾ​​​​മാ​​​​ലി, ഡാ​​​​ന്നി വ്യാ​​​​ട്ട് എ​​​​ന്നി​​​​വ​​​​ർ ബാ​​​​റ്റ​​​​ർ​​​​മാ​​​​രാ​​​​യു​​​​ണ്ട്. ഗാ​​​​ർ​​​​ഡ്ന​​​​ർ ന​​​​യി​​​​ക്കു​​​​ന്ന ഓ​​​​ൾ​​​​റൗ​​​​ണ്ട​​​​ർ​​​​മാ​​​​രു​​​​ടെ പ​​​​ട്ടി​​​​ക​​​​യി​​​​ൽ ആ​​​​യു​​​​ഷി സോ​​​​ണി, ജോ​​​​ർ​​​​ജി​​​​യ വെ​​​​യ​​​​ർ​​​​ഹാം, ക​​​​നി​​​​ക അ​​​​ഹൂ​​​​ജ, കിം​​​​ഗ് ഗാ​​​​ർ​​​​ത്ത്, ത​​​​നു​​​​ജ കാ​​​​ൻ​​​​വേ​​​​ർ എ​​​​ന്നി​​​​വ​​​​രു​​​​ൾ​​​​പ്പെ​​​​ടു​​​​ന്നു. ബെ​​​​ത്ത് മൂ​​​​ണി, ശി​​​​വാ​​​​നി സിം​​​​ഗ്, യ​​​​ഷ്തി​​​​ക ഭാ​​​​ട്യ എ​​​​ന്നി​​​​വ​​​​ർ വി​​​​ക്ക​​​​റ്റി​​​​നു പി​​​​ന്നി​​​​ൽ. ഇ​​​​ന്ത്യ​​​​ൻ ദേ​​​​ശീ​​​​യ ടീം ​​​​ബൗ​​​​ളിം​​​​ഗ് കു​​​​ന്ത​​​​മു​​​​ന രേ​​​​ണു​​​​ക സിം​​​​ഗ്, ഹാ​​​​പ്പി കു​​​​മാ​​​​രി, ക​​​​ശ്വീ ഗൗ​​​​തം, ടൈ​​​​റ്റ​​​​സ് സാ​​​​ദു എ​​​​ന്നി​​​​വ​​​​ർ ബൗ​​​​ളിം​​​​ഗ് ഡി​​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റി​​​​ന് മു​​​​ത​​​​ൽ​​​​ക്കൂ​​​​ട്ടാ​​​​കും.

ഡ​​​​ൽ​​​​ഹി ക്യാ​​​​പി​​​​റ്റ​​​​ൽ​​​​സ്

ഏ​​​​ക​​​​ദി​​​​ന ലോ​​​​ക​​​​ക​​​​പ്പ് ഇ​​​​ന്ത്യ​​​​യു​​​​ടെ സെ​​​​മി​​​​ഫൈ​​​​ന​​​​ൽ ഹീ​​​​റോ ജെ​​​​മീ​​​​മ റോ​​​​ഡ്രീ​​​​ഗ​​​​സ് ന​​​​യി​​​​ക്കു​​​​ന്ന ഡ​​​​ൽ​​​​ഹി തി​​​​ക​​​​ഞ്ഞ ആ​​​​ത്മ​​​​വി​​​​ശ്വാ​​​​സ​​​​ത്തി​​​​ലാ​​​​ണ്. ക​​​​ഴി​​​​ഞ്ഞ സീ​​​​സ​​​​ണി​​​​ൽ മും​​​​ബൈ​​​​ക്ക് മു​​​​ന്നി​​​​ൽ ഫൈ​​​​ന​​​​ലി​​​​ൽ തോ​​​​ൽ​​​​വി വ​​​​ഴ​​​​ങ്ങി ന​​​​ഷ്ട​​​​മാ​​​​ക്കി​​​​യ ട്രോ​​​​ഫി സ്വ​​​​ന്ത​​​​മാ​​​​ക്കി ക​​​​ന്നി കി​​​​രീ​​​​ടം നേ​​​​ടു​​​​ക​​​​യാ​​​​ണ് ല​​​​ക്ഷ്യം. ക​​​​രു​​​​ത്തു​​​​റ്റ ബാ​​​​റ്റിം​​​​ഗ് നി​​​​ര​​​​യാ​​​​ണ് ഡ​​​​ൽ​​​​ഹി​​​​യു​​​​ടേ​​​​ത്. ഓ​​​​പ്പ​​​​ണ​​​​റും വെ​​​​ടി​​​​ക്കെ​​​​ട്ട് ബാ​​​​റ്റ​​​​റു​​​​മാ​​​​യ ഷെ​​ഫാ​​​​ലി വ​​​​ർ​​​​മ, ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക​​​​യെ ഏ​​​​ക​​​​ദി​​​​ന ലോ​​​​ക​​​​ക​​​​പ്പ് ഫൈ​​​​ന​​​​ലി​​​​ലെ​​​​ത്തി​​​​ക്കാ​​​​ൻ ഒ​​​​റ്റ​​​​യാ​​​​ൾ പോ​​​​രാ​​​​ട്ടം ന​​​​ട​​​​ത്തി​​​​യ ലോ​​​​റ വോ​​​​ൾ​​​​വ​​​​ർ​​​​ട്ട്, ദീ​​​​യാ യാ​​​​ദ​​​​വ് എ​​​​ന്നി​​​​വ​​​​ർ ജെ​​​​മീ​​​​മ​​​​യ്ക്കൊ​​​​പ്പം ബാ​​​​റ്റു​​​​കൊ​​​​ണ്ട് പൂ​​​​ര​​​​വി​​​​സ്മ​​​​യ​​​​മൊ​​​​രു​​​​ക്കും. ഇ​​​​ന്ത്യ​​​​ൻ താ​​​​ര​​​​ങ്ങ​​​​ളാ​​​​യ സ്നേ​​​​ഹ് റാ​​​​ണ, മ​​​​ല​​​​യാ​​​​ളി താ​​​​രം മി​​​​ന്നു മ​​​​ണി തുടങ്ങിയവരും എ​​​​തി​​​​രാ​​​​ളി​​​​ക​​​​ൾ​​​​ക്ക് വെ​​​​ല്ലു​​​​വി​​​​ളി​​​​യാ​​​​കും.

Kerala

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കാ​ലി​ട​റി ട്വ​ന്‍റി 20; കു​ന്ന​ത്തു​നാ​ടും മ​ഴു​വ​ന്നൂ​രും കൈ​വി​ട്ടു

കൊ​ച്ചി: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കാ​ലി​ട​റി ട്വ​ന്‍റി 20. ഭ​ര​ണ​ത്തി​ലി​രു​ന്ന നാ​ല് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ര​ണ്ടെ​ണ്ണം ന​ഷ്ട​മാ​യി. ഇ​തു​കൂ​ടാ​തെ ഒ​രു ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തും ട്വ​ന്‍റി 20ക്ക് ​ന​ഷ്ട​മാ​യി. കി​ഴ​ക്ക​മ്പ​ലം പ​ഞ്ചാ​യ​ത്തി​ൽ അ​വ​സാ​ന ഘ​ട്ടം വ​രെ ക​ടു​ത്ത മ​ത്സ​ര​മാ​ണ് നേ​രി​ട്ട​ത്.

കു​ന്ന​ത്തു​നാ​ടും മ​ഴു​വ​ന്നൂ​രും ട്വ​ന്‍റി 20യെ ​കൈ​വി​ട്ട​പ്പോ​ൾ ഐ​ക്ക​ര​നാ​ട് പ​ഞ്ചാ​യ​ത്തി​ൽ മു​ഴു​വ​ൻ വാ​ർ​ഡു​ക​ളി​ലും ജ​യി​ച്ച​തും തി​രു​വാ​ണി​യൂ​രി​ൽ ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യാ​യ​തും നേ​ട്ട​മാ​യി പ​റ​യാം. ക​ഴി​ഞ്ഞ ത​വ​ണ ജ​യി​ച്ച വ​ട​വു​കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​നും ഇ​ത്ത​വ​ണ കൈ​വി​ട്ടു.

കി​ഴ​ക്ക​മ്പ​ലം പ​ഞ്ചാ​യ​ത്തി​ൽ ക​ഴി​ഞ്ഞ ത​വ​ണ ഒ​രു വാ​ർ​ഡ് മാ​ത്രം ന​ഷ്ട​മാ​യി​ട​ത്ത്, ഇ​ത്ത​വ​ണ ജ​യി​ച്ച​ത് 21ൽ 15 ​ഇ​ട​ത്ത് മാ​ത്ര​മാ​ണ്. തി​രി​ച്ച​ടി​ക​ൾ​ക്കി​ട​യി​ലും 16 വാ​ർ​ഡു​ള്ള പൂ​തൃ​ക്ക പ​ഞ്ചാ​യ​ത്തി​ൽ 7 സീ​റ്റു​ക​ൾ നേ​ടി യു​ഡി​എ​ഫി​ന് ഒ​പ്പം എ​ത്തി.

തി​രു​വാ​ണി​യൂ​രി​ലെ ഇ​ട​തു കോ​ട്ട പൊ​ളി​ച്ച​തും ട്വ​ന്‍റി 20ക്ക് ​നേ​ട്ട​മാ​ണ്. അ​തേ​സ​മ​യം മ​റ്റു പാ​ർ​ട്ടി​ക​ൾ ട്വ​ന്‍റി 20യെ ​തോ​ൽ​പ്പി​ക്കാ​ൻ ഐ​ക്യ​മു​ന്ന​ണി​യു​മാ​യി പ്ര​വ​ർ​ത്തി​ച്ച​ത് തി​രി​ച്ച​ടി​യാ​യെ​ന്നാ​ണ് നേ​തൃ​ത്വ​ത്തി​ന്‍റെ വി​ശ​ദീ​ക​ര​ണം.

Kerala

കിഴക്കമ്പലത്ത് മാധ്യമ പ്രവർത്തകർക്കുനേരെ കൈയേറ്റം

കൊ​ച്ചി: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പോ​ളിം​ഗ് പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ കി​ഴ​ക്ക​മ്പ​ല​ത്ത് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്കു​നേ​രെ കൈ​യേ​റ്റം. ചാ​ന​ൽ റി​പ്പോ​ർ​ട്ട​ർ​മാ​ർ​ക്കു​നേ​രെ​യാ​യി​രു​ന്നു കൈ​യേ​റ്റം ഉ​ണ്ടാ​യ​ത്.

ഒ​രു സം​ഘം ആ​ളു​ക​ൾ ചേ​ർ​ന്ന് സ്വ​കാ​ര്യ ചാ​ന​ലി​ന്‍റെ കാ​മ​റ​മാ​നെ​യും റി​പ്പോ​ർ​ട്ട​റെ​യും ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. കാ​മ​റ​യും ത​ക​ർ​ത്തു. പൗ​ര​ൻ എ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു ആ​ക്ര​മ​ണം. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ പാ​സു​മാ​യി എ​ത്തി​യ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്കു​നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

പോ​ലീ​സ് നോ​ക്കി നി​ൽ​ക്കെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം. സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ ത്രി​കോ​ണ മ​ത്സ​രം ന​ട​ക്കു​ന്ന ഒ​രു പ​ഞ്ചാ​യ​ത്താ​ണ് കി​ഴ​ക്ക​മ്പ​ലം. ട്വ​ന്‍റി 20യും ​എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും ത​മ്മി​ലാ​ണ് പ്ര​ധാ​ന പോ​രാ​ട്ടം.

ട്വ​ന്‍റി20 പാ​ർ​ട്ടി പ്ര​സി​ഡ​ന്‍റ് സാ​ബു ജേ​ക്ക​ബ് മാ​ധ്യ​മ​ങ്ങ​ളെ ക​ണ്ട​തി​നു​പി​ന്നാ​ലെ​യാ​ണ് സം​ഘ​ർ​ഷം ഉ​ട​ലെ​ടു​ത്ത​ത്.

District News

ട്വ​ന്‍റി 20യോ​ട് ഏ​റ്റു​മു​ട്ടു​ന്ന​ത് ഇ​ട​തു, വ​ല​ത് മു​ന്ന​ണി​ക​ളു​ടെ കു​റു​വ സം​ഘം: സാ​ബു ജേ​ക്ക​ബ്

കി​ഴ​ക്ക​മ്പ​ലം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ട്വ​ന്‍റി 20 പാ​ര്‍​ട്ടി​യോ​ട് മ​ത്സ​രി​ക്കു​ന്ന​ത് ഇ​ട​തു, വ​ല​ത് മു​ന്ന​ണി​ക​ളു​ടെ 25 പാ​ര്‍​ട്ടി​ക​ള്‍ അ​ട​ങ്ങു​ന്ന കു​റു​വ സം​ഘ​മെ​ന്ന് ട്വ​ന്‍റി 20 ചെ​യ​ർ​മാ​ൻ സാ​ബു ജേ​ക്ക​ബ്. 10 വ​ര്‍​ഷം മാ​ത്രം പ്രാ​യ​മു​ള്ള ട്വ​ന്‍റി​യെ പ്ര​തി​രോ​ധി​ക്കാ​നാ​ണ് ദേ​ശീ​യ പാ​ര്‍​ട്ടി​ക​ളാ​യ കോ​ണ്‍​ഗ്ര​സി​ന്‍റെ​യും സി​പി​എ​മ്മി​ന്‍റെ​യും നേ​താ​ക്ക​ള്‍ അ​വ​രു​ടെ മു​ഴു​വ​ന്‍ സ​മ​യ​വും ഉ​പ​യോ​ഗി​ക്കു​ന്ന​ത്. കോ​ണ്‍​ഗ്ര​സ് നേ​താ​വ് ബെ​ന്നി ബ​ഹ​നാ​നെ വെ​ല്ലു​വി​ളി​ച്ചാ​ല്‍ സി​പി​എം എം​എ​ല്‍​എ ശ്രീ​നി​ജ​നാ​ണ് മ​റു​പ​ടി പ​റ​യു​ന്ന​തെ​ന്നും സാ​ബു പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ തു​റ​ന്ന​ടി​ച്ചു.

ഇ​ക്കു​റി കൊ​ച്ചി കോ​ര്‍​പ​റേ​ഷ​നി​ലും മ​ര​ട്, തൃ​പ്പൂ​ണി​ത്തു​റ, തൃ​ക്കാ​ക്ക​ര മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലും കൊ​ല്ലം ജി​ല്ല​യി​ലെ പ​ത്ത​നാ​പു​രം പ​ഞ്ചാ​യ​ത്ത് മു​ത​ല്‍ പാ​ല​ക്കാ​ട് മു​ത​ല​മ​ട പ​ഞ്ചാ​യ​ത്തി​ല്‍​വ​രെ പാ​ര്‍​ട്ടി മ​ത്സ​രി​ക്കു​ന്നു​ണ്ട്. ആ​കെ 880 സ്ഥാ​നാ​ര്‍​ഥി​ക​ളാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്.

സി​പി​എ​മ്മി​ന്‍റെ​യും പ്ര​തി​പ​ക്ഷ നേ​താ​വ് ഉ​ള്‍​പ്പെ​ടെ കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​താ​ക്ക​ളും ഭീ​ഷ​ഷ​ണി​പ്പെ​ടു​ത്തി​യും പ്ര​ലോ​ഭി​പ്പി​ച്ചും പാ​ര്‍​ട്ടി​യു​ടെ നി​ര​വ​ധി സ്ഥാ​നാ​ര്‍​ഥി​ക​ളെ പി​ന്തി​തി​രി​പ്പി​ച്ചി​ട്ടു​ണ്ട്. ട്വ​ന്‍റി 20 പാ​ര്‍​ട്ടി​യു​ടെ വ​ള​ര്‍​ച്ച​യെ ഈ ​പാ​ര്‍​ട്ടി​ക​ള്‍ എ​ത്ര​ത്തോ​ളം ഭ​യ​ക്കു​ന്നു​വെ​ന്ന​തി​ന്‍റെ പ്ര​ത്യ​ക്ഷ തെ​ളി​വാ​ണി​തെ​ന്നും സാ​ബു ജേ​ക്ക​ബ് പ​റ​ഞ്ഞു.

Sports

അ​​ണ്ട​​ർ 23 വ​​നി​​താ ട്വ​​ന്‍റി20; കേ​​ര​​ള​​ത്തി​​നു തോ​​ൽ​​വി

വി​​ജ​​യ​​വാ​​ഡ: അ​​ണ്ട​​ർ 23 വ​​നി​​താ ട്വ​​ന്‍റി 20 ക്രി​​ക്ക​​റ്റി​​ൽ കേ​​ര​​ള​​ത്തി​​ന് തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടാം തോ​​ൽ​​വി. പ​​ഞ്ചാ​​ബി​​നോ​​ടാ​​ണ് കേ​​ര​​ളം നാ​​ല് വി​​ക്ക​​റ്റ് തോ​​ൽ​​വി വ​​ഴ​​ങ്ങി​​യ​​ത്.

ടോ​​സ് ന​​ഷ്ട​​പ്പെ​​ട്ട് ആ​​ദ്യം ബാ​​റ്റ് ചെ​​യ്ത കേ​​ര​​ളം 20 ഓ​​വ​​റി​​ൽ ഏ​​ഴ് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 100 റ​​ണ്‍​സി​​ലൊ​​തു​​ങ്ങി. പ​​ഞ്ചാ​​ബ് 19.2 ഓ​​വ​​റി​​ൽ ആ​​റ് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ ല​​ക്ഷ്യ​​ത്തി​​ലെ​​ത്തി.

ഓ​​പ്പ​​ണ​​ർ​​മാ​​രാ​​യ വൈ​​ഷ്ണ എം​​പി ഒ​​ന്പ​​തും ശ്ര​​ദ്ധ സു​​മേ​​ഷ് പ​​തി​​നൊ​​ന്നും റ​​ണ്‍​സ് നേ​​ടി മ​​ട​​ങ്ങി. മൂ​​ന്നാം വി​​ക്ക​​റ്റി​​ൽ ഒ​​ന്നി​​ച്ച അ​​ന​​ന്യ​​യും നജ്‌ലയും ചേ​​ർ​​ന്നു​​ള്ള കൂ​​ട്ടു​​കെ​​ട്ട്് കേ​​ര​​ള​​ത്തെ മു​​ന്നോ​​ട്ട് ന​​യി​​ച്ചു. ഇ​​രു​​വ​​രും ചേ​​ർ​​ന്ന് 53 റ​​ണ്‍​സ് കൂ​​ട്ടി​​ച്ചേ​​ർ​​ത്തു. നജ്‌ല 28 റ​​ണ്‍​സെ​​ടു​​ത്ത് പു​​റ​​ത്താ​​യ​​പ്പോ​​ൾ അ​​ന​​ന്യ 24 റ​​ണ്‍​സെ​​ടു​​ത്ത് റി​​ട്ട​​യേ​​ഡ് ഹ​​ർ​​ട്ടാ​​യി മ​​ട​​ങ്ങി. തു​​ട​​ർ​​ന്നെ​​ത്തി​​യ​​വ​​ർ നി​​രാ​​ശ​​പ്പെ​​ടു​​ത്തി. പ​​ഞ്ചാ​​ബി​​നു വേ​​ണ്ടി മ​​ന്ന​​ത് കാ​​ശ്യ​​പ് നാ​​ല് വി​​ക്ക​​റ്റ് വീ​​ഴ്ത്തി.

പ​​ഞ്ചാ​​ബി​​നാ​​യി ഓ​​പ്പ​​ണ​​ർ​​മാ​​ർ മി​​ക​​ച്ച തു​​ട​​ക്കം ന​​ൽ​​കി. അ​​വ്നീ​​ത് കൗ​​ർ (39) ഹ​​ർ​​സി​​മ്ര​​ൻ​​ജി​​ത് (27) റ​​ണ്‍​സ് നേ​​ടി. എ​​ന്നാ​​ൽ മ​​ധ്യ ഓ​​വ​​റു​​ക​​ളി​​ൽ തു​​ട​​രെ വി​​ക്ക​​റ്റു​​ക​​ൾ വീ​​ഴ്ത്തി കേ​​ര​​ളം പി​​ടി​​മു​​റുക്കി​​യ​​തോ​​ടെ മ​​ത്സ​​രം അ​​വ​​സാ​​ന ഓ​​വ​​റി​​ലേ​​ക്ക് നീ​​ണ്ടു. അ​​വ​​സാ​​ന ഓ​​വ​​റി​​ലെ ര​​ണ്ടാം പ​​ന്തി​​ൽ പ​​ഞ്ചാ​​ബ് ല​​ക്ഷ്യ​​ത്തി​​ലെ​​ത്തി. കേ​​ര​​ള​​ത്തി​​നുവേ​​ണ്ടി ക്യാ​​പ്റ്റ​​ൻ നജ്‌ല മൂ​​ന്ന് വി​​ക്ക​​റ്റ് വീ​​ഴ്ത്തി.

Sports

ഇ​​ന്ത്യ x ഓ​​സ്‌​​ട്രേ​​ലി​​യ ര​​ണ്ടാം ട്വ​​ന്‍റി-20 ഇ​​ന്ന്

മെ​​ല്‍​ബ​​ണ്‍: ഐ​​സി​​സി ട്വ​​ന്‍റി-20 ലോ​​ക റാ​​ങ്കിം​​ഗി​​ല്‍ ഒ​​ന്നും ര​​ണ്ടും സ്ഥാ​​ന​​ക്കാ​​രാ​​യ ഇ​​ന്ത്യ​​യും ഓ​​സ്‌​​ട്രേ​​ലി​​യ​​യും ത​​മ്മി​​ലു​​ള്ള ര​​ണ്ടാം ഏ​​റ്റു​​മു​​ട്ട​​ല്‍ ഇ​​ന്ന്. ഓ​​സ്‌​​ട്രേ​​ലി​​യ​​യ്‌​​ക്കെ​​തി​​രാ​​യ അ​​ഞ്ചു മ​​ത്സ​​ര ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റ് പ​​ര​​മ്പ​​ര​​യി​​ലെ ര​​ണ്ടാം മ​​ത്സ​​രം ഇ​​ന്ന് മെ​​ല്‍​ബ​​ണി​​ല്‍. ഇ​​ന്ത്യ​​ന്‍ സ​​മ​​യം ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 1.45നാ​​ണ് മ​​ത്സ​​രം.

കാ​​ന്‍​ബ​​റ​​യി​​ലെ ആ​​ദ്യ മ​​ത്സ​​രം മ​​ഴ​​യി​​ല്‍ മു​​ട​​ങ്ങി​​യി​​രു​​ന്നു. മാ​​നം തെ​​ളി​​ഞ്ഞാ​​ല്‍ 90,000 ക​​വി​​യു​​ന്ന കാ​​ണി​​ക​​ള്‍​ക്കു മു​​ന്നി​​ല്‍ മെ​​ല്‍​ബ​​ണി​​ല്‍ മി​​ന്നി​​ക്കാ​​നു​​ള്ള ത​​യാ​​റെ​​ടു​​പ്പി​​ലാ​​ണ് സൂ​​ര്യ​​കു​​മാ​​ര്‍ യാ​​ദ​​വ് ന​​യി​​ക്കു​​ന്ന ടീം ​​ഇ​​ന്ത്യ.

സൂ​​ര്യ-​​ഗി​​ല്‍ ഫോം

​​കാ​​ന്‍​ബ​​റ​​യി​​ലെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ല്‍ ഫ​​ല​​മു​​ണ്ടാ​​യി​​ല്ലെ​​ങ്കി​​ലും സൂ​​ര്യ​​കു​​മാ​​ര്‍ യാ​​ദ​​വും ശു​​ഭ്മാ​​ന്‍ ഗി​​ല്ലും മി​​ക​​ച്ച ഫോ​​മി​​ല്‍ ബാ​​റ്റ് ചെ​​യ്തു എ​​ന്ന​​ത് ടീം ​​ഇ​​ന്ത്യ​​ക്ക് ആ​​ത്മ​​വി​​ശ്വാ​​സം ന​​ല്‍​കു​​ന്നു. ഏ​​ഷ്യ ക​​പ്പി​​ല്‍ ഇ​​ന്ത്യ ചാ​​മ്പ്യ​​ന്മാ​​രാ​​യെ​​ങ്കി​​ലും സൂ​​ര്യ​​കു​​മാ​​ര്‍ യാ​​ദ​​വി​​ന്‍റെ പ്ര​​ക​​ട​​നം മോശമാ​​യി​​രു​​ന്നു.

കാ​​ന്‍​ബ​​റ​​യി​​ല്‍ ഗി​​ല്‍ 20 പ​​ന്തി​​ല്‍ നാ​​ല് ഫോ​​റും ഒ​​രു സി​​ക്‌​​സും അ​​ട​​ക്കം 37 റ​​ണ്‍​സു​​മാ​​യും സൂ​​ര്യ​​കു​​മാ​​ര്‍ 24 പ​​ന്തി​​ല്‍ മൂ​​ന്നു ഫോ​​റും ര​​ണ്ടു സി​​ക്‌​​സും അ​​ട​​ക്കം 39 റ​​ണ്‍​സു​​മാ​​യും പു​​റ​​ത്താ​​കാ​​തെ നി​​ന്ന​​പ്പോ​​ഴാ​​യി​​രു​​ന്നു മ​​ഴ​​യി​​ല്‍ മ​​ത്സ​​രം മു​​ട​​ങ്ങി​​യ​​ത്.

ന​​ഥാ​​ന്‍ എ​​ല്ലി​​സ്, ടിം ​​ഡേ​​വി​​ഡ് എ​​ന്നി​​വ​​ര്‍ ആ​​ദ്യ​​മാ​​യാ​​ണ് എം​​സി​​ജി​​യി​​ല്‍ (മെ​​ല്‍​ബ​​ണ്‍ ക്രി​​ക്ക​​റ്റ് ഗ്രൗ​​ണ്ട്) രാ​​ജ്യാ​​ന്ത​​ര ക്രി​​ക്ക​​റ്റ് ക​​ളി​​ക്കാ​​നി​​റ​​ങ്ങു​​ന്ന​​ത്. ട്വ​​ന്‍റി-20​​യി​​ലെ ലോ​​ക ഒ​​ന്നാം ന​​മ്പ​​ര്‍ സ്പി​​ന്ന​​റാ​​യ വ​​രു​​ണ്‍ ച​​ക്ര​​വ​​ര്‍​ത്തി​​യെ ഓ​​സീ​​സ് ബാ​​റ്റ​​ര്‍​മാ​​ര്‍ എ​​ങ്ങ​​നെ നേ​​രി​​ടു​​മെ​​ന്ന​​താ​​ണ് സു​​പ്ര​​ധാ​​ന ചോ​​ദ്യം. ഓ​​സ്‌​​ട്രേ​​ലി​​യ​​യ്‌​​ക്കെ​​തി​​രേ വ​​രു​​ണ്‍ ച​​ക്ര​​വ​​ര്‍​ത്തി​​ക്ക് ഇ​​തു​​വ​​രെ ട്വ​​ന്‍റി-20 ഫോ​​ര്‍​മാ​​റ്റി​​ല്‍ പ​​ന്ത് എ​​റി​​യേ​​ണ്ടി​​വ​​ന്നി​​ട്ടി​​ല്ലെ​​ന്ന​​തും ശ്ര​​ദ്ധേ​​യം.

സ​​ഞ്ജു​​വി​​ന് 1000 അ​​രി​​കെ

സ​​ഞ്ജു സാം​​സ​​ണി​​ന് രാ​​ജ്യാ​​ന്ത​​ര ട്വ​​ന്‍റി-20​​യി​​ല്‍ 1000 റ​​ണ്‍​സി​​ലേ​​ക്കു​​ള്ള​​ത് വെ​​റും ഏ​​ഴ് റ​​ണ്‍​സ് അ​​ക​​ലം മാ​​ത്രം. തി​​ല​​ക് വ​​ര്‍​മ​​യ്ക്കാ​​ക​​ട്ടെ 38 റ​​ണ്‍​സി​​ന്‍റെ​​യും.

ഓ​​സീ​​സ് ക്യാ​​പ്റ്റ​​ന്‍ മി​​ച്ച​​ല്‍ മാ​​ര്‍​ഷി​​ന് നാ​​ലു റ​​ണ്‍​സ് എ​​ടു​​ത്താ​​ല്‍ 2000 തി​​ക​​യ്ക്കാം. ഇ​​ന്ത്യ​​ന്‍ സൂ​​പ്പ​​ര്‍ പേ​​സ​​ര്‍ ജ​​സ്പ്രീ​​ത് ബും​​റ​​യ്ക്ക് നാ​​ല് വി​​ക്ക​​റ്റ് നേ​​ടി​​യാ​​ല്‍ ട്വ​​ന്‍റി-20​​യി​​ല്‍ 100 വി​​ക്ക​​റ്റ് നേ​​ട്ട​​ത്തി​​ലെ​​ത്താം. 2008നു​​ശേ​​ഷം ഇ​​ന്ത്യ, ഓ​​സ്‌​​ട്രേ​​ലി​​യ​​ന്‍ മ​​ണ്ണി​​ല്‍ ട്വ​​ന്‍റി-20 പ​​ര​​മ്പ​​ര തോ​​റ്റി​​ട്ടി​​ല്ല.

Sports

ഇ​ന്ത്യ x ഓ​സ്‌​ട്രേ​ലി​യ ഒ​ന്നാം ട്വ​ന്‍റി-20 ഇ​ന്ന്

കാ​ന്‍​ബെ​റ: ഐ​സി​സി ട്വ​ന്‍റി-20 ലോ​ക റാ​ങ്കിം​ഗി​ല്‍ ഒ​ന്നും ര​ണ്ടും സ്ഥാ​ന​ക്കാ​രാ​യ ഇ​ന്ത്യ​യും ഓ​സ്‌​ട്രേ​ലി​യ​യു​ടെ ത​മ്മി​ലു​ള്ള ടോ​പ് ഫൈ​റ്റി​ന് ഇ​ന്നാ​രം​ഭം. ഇ​ന്ത്യ x ഓ​സ്‌​ട്രേ​ലി​യ അ​ഞ്ച് മ​ത്സ​ര ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​രം ഇ​ന്നു കാ​ന്‍​ബ​റ​യി​ല്‍. ഇ​ന്ത്യ​ന്‍ സ​മ​യം ഉ​ച്ച​ക​ഴി​ഞ്ഞ് 1.45 മു​ത​ലാ​ണ് മ​ത്സ​രം.

2026 ലോ​ക​ക​പ്പ് ഒ​രു​ക്കം

അ​ടു​ത്ത വ​ര്‍​ഷം ഇ​ന്ത്യ​യും ശ്രീ​ല​ങ്ക​യും സം​യു​ക്ത​മാ​യി ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന ട്വ​ന്‍റി-20 ലോ​ക​ക​പ്പി​ലേ​ക്കു​ള്ള മു​ന്നൊ​രു​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് ഈ ​പ​ര​മ്പ​ര. നി​ല​വി​ലെ ലോ​ക ചാ​മ്പ്യ​ന്മാ​രാ​യ ഇ​ന്ത്യ, ഏ​ഷ്യ ക​പ്പ് എ​തി​രി​ല്ലാ​തെ സ്വ​ന്ത​മാ​ക്കി​യാ​ണ് ഓ​സ്‌​ട്രേ​ലി​യ​യി​ല്‍ എ​ത്തി​യി​രി​ക്കു​ന്ന​ത്. 2024 ലോ​ക​ക​പ്പ് നേ​ടി​യ​ശേ​ഷം ഇ​തു​വ​രെ​യാ​യി വെ​റും മൂ​ന്നു മ​ത്സ​ര​ങ്ങ​ളി​ല്‍ മാ​ത്ര​മാ​ണ് ഇ​ന്ത്യ പ​രാ​ജ​യ​പ്പെ​ട്ട​ത്.

ബും​റ റി​ട്ടേ​ണ്‍​സ്

ഓ​സ്‌​ട്രേ​ലി​യ​യ്‌​ക്കെ​തി​രാ​യ മൂ​ന്നു മ​ത്സ​ര ഏ​ക​ദി​ന പ​ര​മ്പ​ര 2-1നു ​പ​രാ​ജ​യ​പ്പെ​ട്ട​ശേ​ഷ​മാ​ണ് ഇ​ന്ത്യ ട്വ​ന്‍റി-20 പോ​രാ​ട്ട​ത്തി​ന് ഇ​റ​ങ്ങു​ന്ന​ത്. സൂ​ര്യ​കു​മാ​ര്‍ യാ​ദ​വ് ന​യി​ക്കു​ന്ന ഇ​ന്ത്യ​ന്‍ ടീ​മി​ല്‍ പേ​സ​ര്‍ ജ​സ്പ്രീ​ത് ബും​റ, മ​ല​യാ​ളി വി​ക്ക​റ്റ് കീ​പ്പ​ര്‍ സ​ഞ്ജു സാം​സ​ണ്‍ തു​ട​ങ്ങി​യ​വ​രു​ണ്ട്. ഏ​ക​ദി​ന പ​ര​മ്പ​ര​യി​ല്‍​നി​ന്നു ബും​റ​യ്ക്ക് വി​ശ്ര​മം അ​നു​വ​ദി​ച്ചി​രു​ന്നു.

ഓ​സ്‌​ട്രേ​ലി​യ​ന്‍ സം​ഘ​ത്തി​ലേ​ക്ക് ജോ​ഷ് ഇം​ഗ്ലി​സ് മ​ട​ങ്ങി​യെ​ത്തി എ​ന്ന​താ​ണ് ശ്ര​ദ്ധേ​യം. അ​തേ​സ​മ​യം, സ്പി​ന്ന​ര്‍ ആ​ദം സാം​പ കു​ടും​ബ​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ല്‍ ടീ​മി​ലി​ല്ല.

Sports

ത്രി​​ല്ല​​റി​​ൽ വീ​​ണു

ബ​​ർ​​മി​​ങ്ങാം: ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രാ​​യ ട്വ​​ന്‍റി20 പ​​ര​​ന്പ​​ര​​യി​​ലെ അ​​വ​​സാ​​ന മ​​ത്സ​​ര​​ത്തി​​ൽ ഇ​​ന്ത്യ​​ൻ വ​​നി​​ത​​ക​​ൾ​​ക്ക് തോ​​ൽ​​വി. അ​​വ​​സാ​​ന പ​​ന്തു വ​​രെ നീ​​ണ്ട ത്രി​​ല്ല​​ർ പോ​​രാ​​ട്ട​​ത്തി​​ൽ അ​​ഞ്ച് വി​​ക്ക​​റ്റി​​നാ​​ണ് ഇം​​ഗ്ല​​ണ്ട് ജ​​യി​​ച്ച​​ത്. ഓ​​പ്പ​​ണ​​ർ ഷ​​ഫാ​​ലി വ​​ർ​​മ​​യു​​ടെ വെ​​ടി​​ക്കെ​​ട്ട് അ​​ർ​​ധ​​സെ​​ഞ്ചു​​റി​​യു​​ടെ ക​​രു​​ത്തി​​ൽ ആ​​ദ്യം ബാ​​റ്റ് ചെ​​യ്ത ഇ​​ന്ത്യ 20 ഓ​​വ​​റി​​ൽ ഏ​​ഴ് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 167 റ​​ണ്‍​സ​​ടി​​ച്ച​​പ്പോ​​ൾ ഇം​​ഗ്ല​​ണ്ട് അ​​വ​​സാ​​ന പ​​ന്തി​​ൽ അ​​ഞ്ച് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ ല​​ക്ഷ്യ​​ത്തി​​ലെ​​ത്തി. ഇ​​ന്ത്യ​​ക്കാ​​യി ഷ​​ഫാ​​ലി വ​​ർ​​മ 41 പ​​ന്തി​​ൽ 75 റ​​ണ്‍​സെ​​ടു​​ത്ത​​പ്പോ​​ൽ മ​​റ്റാ​​ർ​​ക്കും കാ​​ര്യ​​മാ​​യ പി​​ന്തു​​ണ ന​​ൽ​​കാ​​നാ​​യി​​ല്ല. തോ​​റ്റെ​​ങ്കി​​ലും അ​​ഞ്ച് മ​​ത്സ​​ര പ​​ര​​ന്പ​​ര ഇ​​ന്ത്യ 3-2ന് ​​സ്വ​​ന്ത​​മാ​​ക്കി. സ്കോ​​ർ: ഇ​​ന്ത്യ: 20 ഓ​​വ​​റി​​ൽ 167/7. ഇം​​ഗ്ല​​ണ്ട്: 20 ഓ​​വ​​റി​​ൽ 168/5.


ഒ​​ന്നാം വി​​ക്ക​​റ്റി​​ൽ 64 പ​​ന്തി​​ൽ 101 റ​​ണ്‍​സ്് നേ​​ടി​​യ ഡാ​​നി വ്യാ​​റ്റ്- സോ​​ഫി​​യ ഡം​​ഗ​​ലെ കൂ​​ട്ടു​​കെ​​ട്ട് ഇം​​ഗ്ല​​ണ്ടി​​ന് അ​​നാ​​യാ​​സ ജ​​യ​​മൊ​​രു​​ക്കു​​മെ​​ന്ന് പ്ര​​തീ​​ക്ഷി​​ച്ചി​​ട​​ത്തു​​നി​​ന്നാ​​ണ് മ​​ത്സ​​രം അ​​വ​​സാ​​ന പ​​ന്തി​​ൽ വി​​ധി നി​​ർ​​ണ​​യി​​ക്കും വി​​ധം ത്രി​​ല്ല​​ർ പോ​​രാ​​ട്ട​​മാ​​യി മാ​​റി​​യ​​ത്. സെ​​ഞ്ചു​​റി കൂ​​ട്ടു​​കെ​​ട്ടി​​നു പി​​ന്നാ​​ലെ ഇ​​ന്ത്യ​​ൻ വ​​നി​​ത​​ക​​ൾ തു​​ട​​ർ​​ച്ച​​യാ​​യി വി​​ക്ക​​റ്റു​​ക​​ൾ വീ​​ഴ്ത്തി ഇം​​ഗ്ല​​ണ്ടി​​നെ സ​​മ്മ​​ർ​​ദ​​ത്തി​​ലാ​​ക്കി. തോ​​ൽ​​വി​​യു​​ടെ വ​​ക്കി​​ൽ​​നി​​ന്ന് അ​​വ​​സാ​​ന പ​​ന്തി​​ൽ സിം​​ഗി​​ൾ എ​​ടു​​ത്ത് സോ​​ഫി എ​​ക്ലേ​​സ്റ്റോ​​ണ്‍ ഇം​​ഗ്ല​​ണ്ടി​​ന് ജ​​യം സ​​മ്മാ​​നി​​ച്ചു.


അ​​രു​​ന്ധ​​തി റെ​​ഡ്ഢി എ​​റി​​ഞ്ഞ അ​​വ​​സാ​​ന ഓ​​വ​​റി​​ൽ ആ​​റ് റ​​ണ്‍​സാ​​യി​​രു​​ന്നു ഇം​​ഗ്ല​​ണ്ടി​​ന് ജ​​യി​​ക്കാ​​ൻ വേ​​ണ്ടി​​യി​​രു​​ന്ന​​ത്. ആ​​ദ്യ പ​​ന്തി​​ൽ ടാ​​മി ബൗ​​മ​​ണ്ട് ബൗ​​ൾ​​ഡ്. ര​​ണ്ടാം പ​​ന്തി​​ൽ സ്കോ​​ൾ​​ഫീ​​ൽ​​ഡ് ഒ​​രു റ​​ണ്ണെ​​ടു​​ത്തു. മൂ​​ന്നാം പ​​ന്തി​​ൽ രാ​​ധാ യാ​​ദ​​വി​​ന്‍റെ ഉ​​ജ്വ​​ല ക്യാ​​ച്ചി​​ൽ ആ​​മി ജോ​​ണ്‍​സ് പു​​റ​​ത്ത്. എ​​ന്നാ​​ൽ അ​​വ​​സാ​​ന പ​​ന്തി​​ൽ സോ​​ഫി എ​​ക്ലേ​​സ്റ്റോ​​ണ്‍ സിം​​ഗി​​ൾ എ​​ടു​​ത്ത് ഇം​​ഗ്ല​​ണ്ടി​​നെ വി​​ജ​​യി​​പ്പി​​ച്ചു.

Latest News

Corehub Up