കോലഞ്ചേരി: പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് പൂജ ജോമോന് രാജിവച്ചതോടെ ഇവിടെ ഭരണമാറ്റ സാധ്യത തെളിഞ്ഞു. ഭരണക്ഷിയായ ട്വന്റി 20യുടെ അംഗബലം ആറായി കുറഞ്ഞു. യുഡിഎഫിന് ഇവിടെ ഏഴ് അംഗങ്ങളുണ്ട്. പൂജ രാജിവച്ച ഒഴിവിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലത്തെ ആശ്രയിച്ചിരിക്കും ഭരണം ആര്‍ക്കാകുമെന്ന് തീരുമാനിക്കപ്പെടുക.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഏഴ് സീറ്റ് യുഡിഎഫും ഏഴ് സീറ്റ് ട്വന്റി 20യും രണ്ട് സീറ്റ് എല്‍ഡിഎഫും നേടിയിരുന്നു. യുഡിഎഫുമായി തുല്യത വന്നതിനാൽ നറുക്കെടുപ്പിലാണ് പ്രസിഡന്റ് സ്ഥാനം ട്വന്റി 20ക്ക് ലഭിച്ചത്.
ട്വന്റി 20 സ്ഥാനാര്‍ഥിയായി കോലഞ്ചേരി വെസ്റ്റ് വാര്‍ഡില്‍ നിന്നും വിജയിച്ച പൂജ ജോമോന് ഇന്നലെ പ്രസിഡന്റ് സ്ഥാനത്തോടൊപ്പം വാര്‍ഡ് മെമ്പര്‍ സ്ഥാനവും രാജിവച്ചതിനാൽ ഇവിടെ ആറു മാസത്തിനകം ഉപതെരഞ്ഞെടുപ്പ് വരും.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോണ്‍ ജോസഫിനാണ് പ്രസിഡന്റിന്റെ താൽക്കാലിക ചുമതല.
Tags : nattu vishesham administration Poothrika Panchayat Twenty20