നാടൻ ഭക്ഷ്യമേളയുടെ ഉദ്ഘാടനം സ്കൂൾ മാനേജർ ഫാ. അനിൽ കരിപ്പിങ്ങാപുറം കുട്ടിക്ക് വട്ടയപ്പം നൽകി നിർവഹിക്കുന്നു.
പുന്നത്തുറ: സെന്റ് ജോസഫ് എൽപി സ്കൂളിൽ നാടിന്റെ തനിമയും പരമ്പരാഗത ഭക്ഷണ സംസ്കാരത്തിന്റെ മാധുര്യവും വിളിച്ചോതി നാടൻ ഭക്ഷ്യവിഭവങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു.
കുട്ടികൾ വീടുകളിൽ മാതാപിതാക്കളുടെ സഹായത്തോടെ തയാറാക്കി കൊണ്ടുവന്ന വിവിധതരം നാടൻ വിഭവങ്ങൾ പ്രദർശനത്തിനൊരുക്കി.ഭക്ഷണത്തിന്റെ രുചി വൈവിധ്യങ്ങൾക്കൊപ്പം കേരളത്തിന്റെ സമ്പന്നമായ ഭക്ഷണ പാരമ്പര്യം പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. സ്കൂൾ മാനേജർ ഫാ. അനിൽ കരിപ്പിങ്ങാപ്പുറം ഭക്ഷ്യമേളയുടെ ഉദ്ഘാടനം നിർവഹിച്ചു. സെന്റ് ജോസഫ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ജിൻസി സേവ്യർ, പ്രഥമാധ്യാപിക കുഞ്ഞുമോൾ ആന്റണി ചക്യത്ത്, ലിറ്റോ തോമസ്, കെവിൻ ടോം എന്നിവർ പ്രസംഗിച്ചു.
Tags : NattuVishesham.DistricteNews