x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ഹാ​ദു​ര​ന്ത​ത്തി​ന്‍റെ ഓ​ർ​മ​ക​ളി​ൽ സ്മൃ​തി​ജ്യോ​തി തെ​ളി​ച്ചു

വെബ് ഡെസ്ക്
Published: October 17, 2026 01:29 AM IST | Updated: October 17, 2026 01:29 AM IST

മ​ഹാ​പ്ര​ള​യ​ത്തി​ന്‍റെ അ​ഞ്ചാം വാ​ർ​ഷി​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കൂ​ട്ടി​ക്ക​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ൻ​സി അ​ഗ​സ്റ്റി​ൻ സ്മൃ​തി​ജ്യോ​തി തെ​ളി​ക്കു​ന്നു.

മു​ണ്ട​ക്ക​യം: 2021 ഒ​ക്ടോ​ബ​ർ 16നു​ണ്ടാ​യ മ​ഹാ​ദു​ര​ന്ത​ത്തി​ന് അ​ഞ്ചാ​ണ്ട് തി​ക​യു​മ്പോ​ൾ കൂ​ട്ടി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്മൃ​തി​ജ്യോ​തി തെ​ളി​ച്ച് അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു.

പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ന​ട​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ൻ​സി അ​ഗ​സ്റ്റി​ൻ സ്മൃ​തി​ജ്യോ​തി തെ​ളി​ച്ച് മ​ര​ണ​പ്പെ​ട്ട​വ​രെ അ​നു​സ്മ​രി​ച്ചു. ഫാ. ​സേ​വ്യ​ർ മാ​മൂ​ട്ടി​ൽ അ​നു​ഗ്ര​ഹ സ​ന്ദേ​ശം ന​ൽ​കി. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ, ജീ​വ​ന​ക്കാ​ർ, വി​വി​ധ സാ​മൂ​ഹി​ക രാ​ഷ്ട്രീ​യ സാം​സ്കാ​രി​ക നേ​താ​ക്ക​ൻ​മാ​ർ, പൊ​തു​ജ​ന​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

കൂ​ട്ടി​ക്ക​ൽ, കൊ​ക്ക​യാ​ർ, മു​ണ്ട​ക്ക​യം പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 21 ജീ​വ​നു​ക​ളാ​ണ് അ​ന്ന​ത്തെ പ്ര​ള​യ ദു​ര​ന്ത​ത്തി​ൽ പൊ​ലി​ഞ്ഞ​ത്. കൂ​ട്ടി​ക്ക​ൽ, കാ​വാ​ലി, പ്ലാ​പ്പ​ള്ളി, കൊ​ക്ക​യാ​ർ, പൂ​വ​ഞ്ചി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് വ​ലി​യ ഉ​രു​ൾ​പൊ​ട്ട​ൽ ഉ​ണ്ടാ​യ​ത്.

കാ​വാ​ലി​യി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ ആ​റു​പേ​രും പ്ലാ​പ്പ​ള്ളി​യി​ൽ നാ​ലു​പേ​രും പൂ​വ​ഞ്ചി​യി​ൽ ഏ​ഴു​പേ​രും മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി. ഇ​രു​നൂ​റി​ല​ധി​കം വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും ഭാ​ഗി​ക​മാ​യും ത​ക​ർ​ന്നു. മ​ഹാ ദു​ര​ന്ത​ത്തി​ന്‍റെ അ​ഞ്ചാ​ണ്ട് പി​ന്നി​ടു​മ്പോ​ൾ ക​ണ്ണീ​ർ ഓ​ർ​മ​യി​ലാ​ണ് നാ​ട്.

Tags : NattuVishesham.DistricteNews

Recent News

Corehub Up