വാകക്കാട് സെന്റ് അൽഫോൻസാ ഹൈസ്കൂളിൽ ഡിജിറ്റൽ സ്ക്വയർ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് മെംബർ ആൻമരിയ നിർവഹിക്കുന്നു.
വാകക്കാട്: സെന്റ് അൽഫോൻസാ ഹൈസ്കൂളിൽ ഡിജിറ്റൽ സ്ക്വയർ പദ്ധതിയുടെ ഉദ്ഘാടനം ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മെംബർ ആൻമരിയ അമൽ നിർവഹിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഡിജിറ്റൽ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് സ്കൂളിൽ ഡിജിറ്റൽ സ്ക്വയർ സജ്ജീകരിച്ചത്.
ഹൈസ്പീഡ് ഇന്റർനെറ്റ് കണക്റ്റിവിറ്റി, ഇന്ററാക്ടീവ് സ്മാർട്ട് ഡിസ്പ്ലേ പാനൽ, ആയിരക്കണക്കിന് പുസ്തകങ്ങളടങ്ങിയ ഡിജിറ്റൽ ലൈബ്രറി, വിദ്യാർഥികൾക്ക് സ്വന്തമായി പ്രോഗ്രാമിംഗ്, റോബോട്ടിക്സ് തുടങ്ങിയ മേഖലകളിൽ പരീക്ഷണങ്ങൾ ചെയ്യാനുള്ള കമ്പ്യൂട്ടർ സംവിധാനങ്ങൾ എന്നിവയാണ് ഡിജിറ്റൽ സ്ക്വയറിന്റെ പ്രധാന ആകർഷണം. നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ പഠനം കൂടുതൽ ആകർഷകവും അനുഭവവേദ്യവുമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഹെഡ്മിസ്ട്രസ് സിസ്റ്റർ റ്റെസ്, ഡിജിറ്റൽ സ്ക്വയർ മെന്റർ ഷിനു തോമസ്, എസ്ഐടിസി മനു കെ. ജോസ് എന്നിവർ പ്രസംഗിച്ചു.
Tags : NattuVishesham.DistricteNews