x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹ​രി​ത​ക​ർ​മ സേ​ന​യ്ക്ക് പി​ന്തു​ണ​യു​മാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത്

വെബ് ഡെസ്ക്
Published: October 17, 2026 12:52 AM IST | Updated: October 17, 2026 12:52 AM IST

കു​ന്ന​ന്താ​നം അ​സാ​പ് സ്കി​ൽ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്തും ശു​ചി​ത്വ മി​ഷ​നും ക്ലീ​ൻ കേ​ര​ളാ ക​മ്പ​നി​യും ചേ​ർ​ന്ന് ഹ​രി​ത​ക​ർ​മ​സേ​ന​യ്ക്കാ​യി സം​ഘ​ടി​പ്പി​ച്ച പ​രി​ശീ​ല​ന പ​രി

കു​ന്ന​ന്താ​നം: ഹ​രി​ത ക​ർ​മ സേ​ന​യു​ടെ ശ​ക്തീ​ക​ര​ണം ല​ക്ഷ്യം വ​ച്ച് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​വി​ധ ക​ർ​മ പ​രി​പാ​ടി​ക​ളു​മാ​യി രം​ഗ​ത്ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കു​ന്ന​ന്താ​നം അ​സാ​പ് സ്കി​ൽ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്തും ശു​ചി​ത്വ മി​ഷ​നും ക്ലീ​ൻ കേ​ര​ളാ ക​മ്പ​നി​യും ചേ​ർ​ന്ന് ഹ​രി​ത​ക​ർ​മ​സേ​നാം​ഗ​ങ്ങ​ൾ​ക്ക് പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് വ​രി​ക്ക​ണ്ണാ​മ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​രി​ശീ​ല​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദീ​നാ​മ്മ റോ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല​യി​ലെ അ​ജൈ​വ പാ​ഴ് വ​സ്തു ശേ​ഖ​ര​ണം കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​നും കു​ന്ന​ന്താ​നം കി​ൻ​ഫ്രാ പാ​ർ​ക്കി​ലെ ഇ​ന്റ​ഗ്രേ​റ്റ​ഡ് പ്ലാ​സ്റ്റി​ക് പാ​ഴ് വ​സ്തു സം​സ്ക​ര​ണ ഫാ​ക്ട​റി​യി​ലേ​ക്ക് ത​രം തി​രി​ച്ച പു​ന: ച​ക്ര​മ​ണ യോ​ഗ്യ​മാ​യ പ്ലാ​സ്റ്റി​ക്കി​ന്‍റെ അ​ള​വ് വ​ർ​ധി​പ്പി​ക്കാ​നും തീ​രു​മാ​നി​ച്ചു.

53 പ​ഞ്ചാ​യ​ത്തു​ക​ളി​ലും നാ​ല് മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലും നേ​രി​ട്ടെ​ത്തി ഹ​രി​ത​ക​ർ​മ സേ​ന​യു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും സം​യു​ക്ത​യോ​ഗം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും പ്ലാ​സ്റ്റി​ക് മാ​ലി​ന്യ മു​ക്ത ജി​ല്ല​യാ​യി മാ​റ്റു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളു​മെ​ന്നും വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് വ​രി​ക്ക​ണ്ണാ​മ​ല പ​റ​ഞ്ഞു.
ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഡോ ​ബി​ജു റ്റി. ​ജോ​ർ​ജ്, ശു​ചി​ത്വ മി​ഷ​ൻ ജി​ല്ലാ കോ-​ഓ​ർ‌​ഡി​നേ​റ്റ​ർ കെ.​എം.​വി​നീ​ത്, ക്ലീ​ൻ കേ​ര​ളാ ക​മ്പ​നി നോ​ഡ​ൽ ഓ​ഫി​സ​ർ പ്യാ​രി​ലാ​ൽ ജി​ല്ലാ മാ​നേ​ജ​ർ എം. ​ബി. ദി​ലീ​പ് കു​മാ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സൂ​പ്ര​ണ്ട് രേ​ണു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സു​ഹാ​ന, ശി​വ​ജി​ത്ത്, രാ​ഹു​ൽ, അ​ജ​യ്, ദി​വ്യ എ​ന്നി​വ​ർ വി​വി​ധ സെ​ക്ഷ​നു​ക​ൾ ന​യി​ച്ചു.​ജി​ല്ല​യി​ലെ 57 ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും ഹ​രി​ത ക​ർ​മ സേ​ന​യു​ടെ മൂ​ന്ന് വീ​തം പ്ര​തി​നി​ധി​ക​ൾ പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Tags : NattuVishesham.DistricteNews

Recent News

Corehub Up