x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എം​സി റോ​ഡി​ൽ ‌ച​തി​ക്കു​ഴി​ക​ൾ

വെബ് ഡെസ്ക്
Published: October 17, 2026 12:54 AM IST | Updated: October 17, 2026 12:54 AM IST

കു​റ​വി​ല​ങ്ങാ​ട്: എം​സി റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ളെ​യും യാ​ത്ര​ക്കാ​രെ​യും കാ​ത്തി​രി​ക്കു​ന്ന​ത് ന​ടു​വൊ​ടി​ക്കു​ന്ന യാ​ത്ര. കു​ഴി​ക​ൾ നി​റ​ഞ്ഞ റോ​ഡി​ൽ മ​ഴ​യും എ​ത്തി​യ​തോ​ടെ ച​തി​ക്കു​ഴി​ക​ളാ​ണ് പ​ല​യി​ട​ങ്ങ​ളി​ലും. കു​റ​വി​ല​ങ്ങാ​ടി​നും കൂ​ത്താ​ട്ടു​കു​ള​ത്തി​നു​മി​ട​യി​ൽ പ​ല​യി​ട​ങ്ങ​ളി​ലും കു​ഴി​ക​ളി​ൽ വീ​ണ് വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​തും ത​ക​രാ​റി​ലാ​കു​ന്ന​തും സാ​ധാ​ര​ണ​മാ​യി​ട്ടു​ണ്ട്. കു​റ​വി​ല​ങ്ങാ​ട്, കൂ​ത്താ​ട്ടു​കു​ളം ജം​ഗ്ഷ​നു​ക​ളി​ൽ ടാ​റിം​ഗ് ന​ട​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും ഇ​തി​നി​ട​യി​ലെ യാ​ത്ര ഏ​റെ ദു​രി​ത​മാ​ണ്.

കു​ര്യ​നാ​ടി​നും പു​തു​വേ​ലി​ക്കു​മി​ട​യി​ൽ കു​റ​ഞ്ഞ​ത് നൂ​റി​ലേ​റെ കു​ഴി​ക​ളാ​ണ് വാ​ഹ​ന​ങ്ങ​ളെ കാ​ത്തി​രി​ക്കു​ന്ന​ത്. അ​രി​വാ​ൾ​വ​ള​വി​ൽ വ​ലി​യ ഗ​ർ​ത്തം ക​ണ​ക്കെ​യാ​ണ് റോ​ഡി​ന്‍റെ സ്ഥി​തി. ഓ​ട്ട​ത്തി​നി​ട​യി​ൽ വ​ലി​യ കു​ഴി​ക​ളി​ൽ വീ​ഴു​ന്ന​ത് വാ​ഹ​ന​ങ്ങ​ൾ ത​ക​രാ​നും അ​പ​ക​ട​ത്തി​ൽ​പെ​ടാ​നു​മു​ള്ള സാ​ധ്യ​ത ഏ​റെ​യാ​ണ് .

പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മാ​സ​ങ്ങ​ൾ​ക്കു മു​മ്പ് റോ​ഡി​ൽ കു​ഴി അ​ട​ച്ചെ​ങ്കി​ലും കു​ഴി​ക​ൾ എ​ല്ലാം വാ​യ് തു​റ​ന്നു​നി​ൽ​ക്കു​ന്ന സ്ഥി​തി​യാ​ണ് ഇ​പ്പോ​ഴു​ള്ള​ത്. റോ​ഡ് കു​ഴി​ക​ളാ​ൽ നി​റ​ഞ്ഞ​തോ​ടെ ഗ​താ​ഗ​ത​ക്കു​രു​ക്കും സാ​ധാ​ര​ണ​മാ​യി​ട്ടു​ണ്ട്. കോ​ടി​ക​ൾ ചെ​ല​വ​ഴി​ച്ച് എം​സി റോ​ഡ് വി​ക​സ​നം ന​ട​ത്തി​യെ​ങ്കി​ലും വ​ള​വു​ക​ൾ നി​വ​ർ​ത്തു​ന്ന​ത​ട​ക്ക​മു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ബാ​ക്കി നി​ൽ​ക്കു​ന്ന​ത് എം​സി റോ​ഡി​ലെ യാ​ത്ര​യ്ക്ക് ഏ​റെ ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്നു​ണ്ട്.

Tags : NattuVishesham.DistricteNews

Recent News

Corehub Up