നെല്ലിയാനിയിലെ മിനി സിവില് സ്റ്റേഷന് അനക്സ് കെട്ടിടം മന്ത്രി കെ.പി. അനില്കുമാര് നാടിന് സമര്പ്പിക്കുന്നു. മന്ത്രി മോന്സ് ജോസഫ്, ജോസ് കെ മാണി എംപി, മാണി സി
പാലാ: എട്ടുവര്ഷത്തെ കാത്തിരിപ്പിനു ശേഷം നെല്ലിയാനി സിവില് സ്റ്റേഷന് അനക്സ് കെട്ടിടം നാടിന് സമര്പ്പിച്ചു. മന്ത്രി എ.പി. അനില്കുമാര് ഉദ്ഘാടനം നിര്വഹിച്ചു. പണി തീരാത്ത പദ്ധതികള് പൂര്ത്തീകരിക്കാന് സര്ക്കാരിന്റെ പൂര്ണ പിന്തുണ ഉണ്ടായിരിക്കുമെന്ന് മന്ത്രി പറഞ്ഞു. മാണി സി. കാപ്പന് എംഎല്എ അധ്യക്ഷത വഹിച്ചു. മന്ത്രി മോന്സ് ജോസഫ്, ജോസ് കെ. മാണി എംപി, എം.ജെ. സെബാസ്റ്റ്യന് എംഎല്എ, ജോഷി ഫിലിപ്പ്, ജില്ലാ കളക്ടര് ചേതന് കുമാര് മീണ, ജനപ്രതിനിധികള് തുടങ്ങിയവര് പ്രസംഗിച്ചു.
വ്യവസായ കേന്ദ്രവും പാലാ സബ് റീജണല് ട്രാന്സ്പോര്ട്ട് ഓഫീസ് വിഭാഗവും താലൂക്ക് വ്യവസായ കേന്ദ്ര ഓഫീസുമാണ് ആദ്യഘട്ടത്തില് പ്രവര്ത്തിച്ചു തുടങ്ങുക. എക്സൈസ് വിഭാഗത്തിന് സ്ഥലം നിര്ദ്ദേശിച്ചിരുന്നുവെങ്കിലും കൂടുതല് സ്ഥലം ആവശ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയിരിക്കുന്നതിനാല് ആ വിഭാഗം ഉടന് ഇവിടേയ്ക്ക് വരില്ല. റവന്യൂ വിഭാഗത്തില് ഇലക്ഷന് വിഭാഗത്തിനും ഇവിടെ സ്ഥലം നിശ്ചയിച്ച് നല്കിയിട്ടുണ്ട്.
Tags : NattuVishesham.DistricteNews