നഗരസഭാ ചെയര്മാന് ജോമി ജോസഫിന്റെ നേതൃത്വത്തിലുള്ള മുനിസിപ്പല് അധികൃതരും സ്പോര്ട്സ് കേരള ഫൗണ്ടേഷന് അസിസ്റ്റന്റ് എന്ജിനീയര് അഭിജിത്, അസിസ്റ്റന്
ചങ്ങനാശേരി: മുനിസിപ്പല് സ്റ്റേഡിയം നവീകരണം സംബന്ധിച്ച് നഗരസഭാധികൃതരും സ്പോര്ട്സ് കേരള ഫൗണ്ടേഷന് ഉദ്യോഗസ്ഥരും സംയുക്ത പരിശോധന നടത്തി. നവീകരണം പൂര്ത്തിയായ മുനിസിപ്പല് സ്റ്റേഡിയം ഏറ്റെടുക്കണമെന്ന് ചൂണ്ടിക്കാട്ടി നഗരസഭാ സെക്രട്ടറിക്ക് നിര്മാണ നിര്വഹണം നടത്തിയ സ്പോര്ട്ട്സ് കേരള ഫൗണ്ടേഷന് അധികൃതര് രണ്ടുമാസം മുമ്പ് ഇ-മെയില് സന്ദേശം അയച്ചിരുന്നു.
എന്നാൽ, നിര്മാണം പൂര്ത്തിയാക്കാത്ത നിലയിലുള്ള മുനിസിപ്പല് സ്റ്റേഡിയം ഏറ്റെടുക്കാനാകില്ലെന്ന് നഗരസഭ നിലപാട് സ്വീകരിച്ചതിനെ തുടര്ന്ന് നഗരസഭാ ചെയര്മാന്റെ നേതൃത്വത്തിലുള്ള സ്റ്റിയറിംഗ് കമ്മിറ്റിയും ഉദ്യോഗസ്ഥരും പരിശോധന നടത്തി നിര്മാണം പൂര്ത്തീകരിച്ചിട്ടില്ലെന്ന് വിലയിരുത്തി സ്പോര്ട്സ് കേരള ഫൗണ്ടേഷന് കത്ത് നല്കിയിരുന്നു.
ഇതേത്തുടര്ന്ന് സ്പോര്ട്സ് കേരള ഫൗണ്ടേഷന്റെ സൂപ്രണ്ടിംഗ് എന്ജിനീയര് സ്റ്റേഡിയം സന്ദര്ശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നഗരസഭാധികൃതരും സ്പോര്ട്സ് കേരള ഫൗണ്ടേഷന് ഉദ്യോഗസ്ഥരും സംയുക്ത പരിശോധന നടത്തിയത്.
നഗരസഭാ ചെയര്മാന് ജോമി ജോസഫ്, വൈസ് ചെയര്പേഴ്സണ് നെജിയ നൗഷാദ്, സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്മാന് എന്.ബി. കൃഷ്ണകുമാര്, കൗണ്സിലര്മാരായ സന്തോഷ് ആന്റണി, പി.എ. നസീർ, സെക്രട്ടറി സൗമ്യ ഗോപാലകൃഷ്ണൻ, എഇ സുധാ ഹരി എന്നിവരും സ്പോര്ട്സ് കേരള ഫൗണ്ടേഷന് അസിസ്റ്റന്റ് എന്ജിനിയര് അഭിജിത്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്ജിനിയര് ഹൃദേഷ് അരുണ് എന്നിവരുടെ നേതൃത്വത്തിലുള്ളവരും സംഘത്തിലുണ്ടായിരുന്നു.
3.33 കോടിയുടെ നിര്മാണപ്രവൃത്തികള് നടപ്പാക്കി
ചങ്ങനാശേരി നഗരസഭയുടെ വികസനത്തിനായി സംസ്ഥാന ബജറ്റില് അഞ്ചുകോടി രൂപ വകയിരുത്തി. 2022 ജൂണ് 14ന് കായികവകുപ്പില്നിന്നും ഭരണാനുമതി ലഭിച്ചു. നിര്മാണ ചുമതല കായിക വകുപ്പിന്റെ കീഴിലുള്ള സ്പോര്ട്സ് കേരള ഫൗണ്ടേഷന് കൈമാറി.
നാച്യുറല് ടര്ഫ് നിര്മാണം, സമ്പ് പമ്പ്റൂം, സ്പിംഗ്ളർ, ബോര്വെല്, ഗാലറി ടെന്സൈല് റൂഫിംഗ്, ജിം ആൻഡ് ഫിറ്റ്നസ് സെന്റർ, ഫ്ളെഡ് ലൈറ്റ്, ഫെന്സിംഗ്, ചുറ്റുമതില് നവീകരണം, ക്രിക്കറ്റ് പിച്ച്, വോളിബോള് കോര്ട്ട്, പബ്ലിക്് അനൗണ്സ്മെന്റ് സംവിധാനം, ഇലക്ട്രിക്കല് വര്ക്സ് എന്നിവയുടെ ടെന്ഡര് 2022 ഒക്ടോബര് 29ന് ക്ഷണിച്ചു. കോണ്വേര്ജ് സ്പോര്ട്സ് ഇന്ഫ്രാ എറണാകുളം എന്ന കമ്പനിക്ക് 2023 ജുവരി 18ന് ടെന്ഡര് നല്കി. ആകെ 3.33 കോടി രൂപയുടെ നിര്മാണം നടപ്പാക്കി. കൂടാതെ 18 ശതമാനം ജിഎസ്ടി, പിഎംസി ചാര്ജസും ഉള്പ്പെടും.
പൂര്ത്തിയാക്കിയ പ്രവൃത്തികള്
നിലവിലുള്ള ഗാലറിയുടെ നീളമുള്ള ഭാഗത്ത് ടെന്സൈല് റൂഫിംഗ് -77.32 ലക്ഷം രൂപ, നിലവിലുള്ള ഗാലറിയുടെ പാച്ച് പ്ലാസ്റ്ററിംഗ്, കോണ്ക്രീറ്റിംഗ്, ചുറ്റുമുള്ള പെയ്ന്റിംഗ്-9.40ലക്ഷം, ഗേറ്റുകളില് അറ്റകുറ്റപ്പണികള് നടത്തി, 45,000 ലിറ്റര് ശേഷിയുള്ള വാട്ടര് സബ് ടാങ്ക്, പമ്പ് റൂം ഇലക്ട്രിക്കല് റൂം- 9.10ലക്ഷം, സ്റ്റേഡിയത്തിനു ചുറ്റും 280 മീറ്റര് നീളത്തില് ആര്സിസി ഡ്രെയിനേജും 69 മീറ്റര് കോര്ബും -22.5ലക്ഷം, ലെവലിംഗും ഡ്രെയിനേജും സുഗമമാക്കാന് മധ്യഭാഗത്ത് ഇരുവശങ്ങളില്നിന്നും 15സെന്റീമീറ്റര് ഉയര്ത്തല് നടത്തി, വോളിബോള് കോര്ട്ട് ലെവലിംഗ് -ഒമ്പതുലക്ഷം, 110 എംഎം ഫെര്ഫൊറേറ്റഡ് ഡ്രെയിന് പൈപ്പുകള് സ്ഥാപിച്ച ജിയോ ടെക്സ്റ്റൈല് ഷീറ്റ് പൊതിഞ്ഞ് അഗ്രഗേറ്റ് നിറച്ചു തുടങ്ങിയ നിര്മാണം-80ലക്ഷം, ബര്മുഡ ഗ്രാസ് നട്ടുപിടിപ്പിച്ച് രണ്ടുമാസത്തെ പരപാലനം, ടര്ഫിനും ക്രിക്കറ്റ് പിച്ചിനും ചുറ്റും 5.50 ഉയരത്തില് ഫെന്സിംഗ്- 25.20ലക്ഷം, ജിം കെട്ടിടത്തിന്റെ ഉള്വശത്ത് വിനൈല് ഫ്ളോറിംഗ്, ഫാള്സ് സീലിംഗ്, സോളിംഗ് ബ്ലോക്ക് വര്ക്കുകള് -26.91ലക്ഷം, ബോര്വെല് നിര്മാണം -3.10ലക്ഷം, ക്രിക്കറ്റ് പ്രാക്ടീസ് ആന്ഡ് മഡ് വോളിബോള് കോര്ട്ട് -8.20 ലക്ഷം, ഫ്ളെഡ്ലൈറ്റിംഗ്: 16 മീറ്റര് ഉയരമുള്ള ആറ് ഹൈമാസ്റ്റ് വിളക്കുകള് ഉള്പ്പെടെ സംവിധാനങ്ങള് -38.33ലക്ഷം, ജിം കെട്ടിടത്തിലെ ഇലക്ട്രിക്കല് പ്രവൃത്തികൾ - 12.50ലക്ഷം, ഗ്രൗണ്ട് സ്പ്രിംഗ്ളര്, മോട്ടോര് - 10.00 ലക്ഷം, പബ്ലിക് അഡ്രസ് സിസ്റ്റം - 0.60ലക്ഷം, അധിക സിവില് വര്ക്കുകള് - 10.00ലക്ഷം
മുന്കരാറില് ഉള്പ്പെട്ടിട്ടില്ലാത്ത പ്രവൃത്തികള്
സിസി ടിവി ഇന്സ്റ്റലേഷന് - 9.92, നടപ്പാത, വഴി വിളക്ക് സ്ഥാപനം - 20.43, ജിം, ഫിറ്റ്നസ് സാമുഗ്രികള് - 32.96ലക്ഷം
Tags : NattuVishesham.DistricteNews