എംസി റോഡിൽ ബാപ്പുജി സ്കൂളിന് സമീപം നിയന്ത്രണംവിട്ട കാർ കടയുടെ മുൻഭാഗം ഇടിച്ചു തകർത്ത നിലയിൽ.
കൂത്താട്ടുകുളം: എംസി റോഡിൽ ബാപ്പുജി സ്കൂളിന് സമീപം നിയന്ത്രണം വിട്ട കാർ വ്യാപാര സ്ഥാപനത്തിലേക്ക് ഇടിച്ചു കയറി അപകടം. കോട്ടയത്തു നിന്നും കൂത്താട്ടുകുളം ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് ഉച്ചകഴിഞ്ഞ് 2.45 ഓടെ അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
ഇടിയുടെ ആഘാതത്തിൽ വ്യാപാര സ്ഥാപനത്തിന്റെ മുൻഭാഗം തകർന്നു. കാറിന്റെ മുൻവശത്തിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അപകടസമയത്ത് കടയിലോ മുൻവശത്തോ ആളുകൾ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. വാഹനത്തിലുണ്ടായിരുന്നവർ പരിക്കുകളേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് വാഹനത്തിലുണ്ടായിരുന്നവരെ രക്ഷപെടുത്തിയത്.
Tags : NattuVishesham.DistricteNews