x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ട​ത്ത് ഇ​നി ഓ​ർ​മ നേ​രേ​ക​ട​വ് - മാ​ക്കേ​ക്ക​ട​വ് ച​ങ്ങാ​ട സ​ർ​വീ​സ് ഇ​ന്ന് തീ​രം വി​ടും

വെബ് ഡെസ്ക്
Published: October 17, 2026 02:12 AM IST | Updated: October 17, 2026 02:12 AM IST

ഇ​ന്ന് വൈ​കു​ന്നേ​രം എ​ട്ടോ​ടെ നേ​രേ​ക​ട​വ് - മാ​ക്കേ​ക്ക​ട​വ് ഫെ​റി​യി​ൽ സ​ർ​വീ​സ് അ​വ​സാ​നി​പ്പി​ക്കു​ന്ന ച​ങ്ങാ​ടം.

വൈ​ക്കം: കോ​ട്ട​യം ആ​ല​പ്പു​ഴ ജി​ല്ല​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന നേ​രേ​ക​ട​വ് മാ​ക്കേ​ക്ക​ട​വ് പാ​ലം നാ​ളെ മു​ഖ്യ​മ​ന്ത്രി നാ​ടി​ന് സ​മ​ർ​പ്പി​ക്കു​ന്ന​തോ​ടെ വ​ള്ള​ത്തി​ലും ച​ങ്ങാ​ട​ത്തി​ലും കാ​യ​ൽ ക​ട​ന്നൊ​രു ഗ​ത​കാ​ലം ഇ​രു​ക​ര​ക​ളി​ലു​മു​ള്ള​വ​ർ​ക്കൊ​രു ഓ​ർ​മ​ചി​ത്ര​മാ​കും. ര​ണ്ട് പ​തി​റ്റാ​ണ്ടാ​യി നേ​രേ​ക​ട​വ് - മാ​ക്കേ​ക്ക​ട​വ് ഫെ​റി​യി​ൽ ജ​ന​ങ്ങ​ളെ മ​റു​ക​ര ക​ട​ത്തി​യി​രു​ന്ന ച​ങ്ങാ​ട​സ​ർ​വീ​സ് ഇ​ന്നു വൈ​കു​ന്നേ​രം എ​ട്ടോ​ടെ തീ​രം വി​ടും.

ആ​റു​പ​തി​റ്റാ​ണ്ടോ​ളം ക​ട​ത്തു​വ​ഞ്ചി​യി​ലാ​ണ് ജ​നം ഇ​വി​ടെ മ​റു​ക​ര ക​ട​ന്നി​രു​ന്ന​ത്. 800 മീ​റ്റ​റോ​ളം വ​രു​ന്ന മ​റു​ക​ര​യി​ലേ​ക്ക് വ​ലി​യ ക​ട​ത്തു​വ​ള്ള​ത്തി​ലാ​ണ് ജ​ന​ങ്ങ​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന​ത്. ഒ​രു സ​ർ​ക്കാ​ർ ക​ട​ത്തും ഏ​താ​നും സ്വ​കാ​ര്യ ക​ട​ത്തു​കാ​രും ചേ​ർ​ന്നാ​ണ് യാ​ത്ര​ക്കാ​രെ കൊ​ണ്ടു​പോ​യി​രു​ന്ന​ത്.
വ​ള്ള​ത്തി​ന്‍റെ അ​മ​ര​ത്തി​ൽ വ​ള്ള​ക്കാ​ര​ൻ തു​ഴ​യു​മ്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന് ഒ​രു കൈ ​സ​ഹാ​യ​മാ​യി വ​ള്ള​ത്തി​ന്‍റെ മു​ൻ​ഭാ​ഗ​ത്ത് ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള ത​ണ്ട് യാ​ത്ര​ക്കാ​ർ ആ​രെ​ങ്കി​ലും വ​ലി​ക്കും. ക​ന​ത്ത വെ​യി​ലു​ള്ള​പ്പോ​ൾ വെ​യി​ലേ​റ്റ് വാ​ടി വി​ദ്യാ​ർ​ഥി​ക​ൾ അ​ട​ക്ക​മു​ള്ള യാ​ത്ര​ക്കാ​ർ മ​റു​ക​ര എ​ത്തും. കാ​റ്റും കോ​ളും നി​റ​ഞ്ഞ മ​ഴ​ക്കാ​ല​ത്തെ യാ​ത്ര ഏ​റെ ഭീ​തി പ​ര​ത്തു​ന്ന​താ​യി​രു​ന്നു. ശ​ക്ത​മാ​യ കാ​റ്റി​ൽ ഉ​ല​യു​ന്ന വ​ള്ള​ത്തി​ലേ​ക്ക് തി​ര​ത​ല്ല​ലി​ൽ വെ​ള്ളം അ​ടി​ച്ചു ക​യ​റും. ശ്വാ​സം അ​ട​ക്കി​പ്പി​ടി​ച്ച് ഒ​രു വ​ശ​ത്തേ​ക്ക് ഭാ​രം വ​രു​ത്താ​തെ വ​ള്ള​ക്കാ​ര​ന്‍റെ അ​നു​ഭ​വ സ​മ്പ​ത്തി​ന്‍റെ ബ​ല​ത്തി​ൽ അ​ന​ങ്ങാ​തെ ഇ​രു​ന്ന് മ​റു​ക​ര ക​ട​ന്ന എ​ത്ര​യോ ദി​ന​ങ്ങ​ൾ.

ക​ട​ത്തു​വ​ള്ള​ത്തി​ൽ ഇ​രു​ച​ക്ര വാ​ഹ​ന​വും സൈ​ക്കി​ളും ക​യ​റ്റി കൊ​ണ്ടു​പോ​യി​രു​ന്നു.

ഒ​രു​കാ​ല​ത്ത് 16 വ​ള്ള​ങ്ങ​ളാ​ണ് ഇ​വി​ടെ ക​ട​ത്തി​റ​ക്കി​യി​രു​ന്ന​ത്. ക​ട​ത്തു​കാ​രാ​യ മാ​ത്ത​ച്ച​ൻ​ചേ​ട്ട​നും കു​മാ​ര​ൻ​ചേ​ട്ട​നും മാ​ങ്കി​യ​ച്ഛ​നും രാ​ഘ​വേ​ട്ട​ൻ, അ​പ്പ​ച്ച​ൻ ചേ​ട്ട​ൻ, ച​ക്ര​ൻ , മ​ണി​യ​ൻ, സി​ദ്ധാ​ർ​ഥ​ൻ, പു​ഷ്‌​ക​ര​ൻ, സ​ഹ​ദേ​വ​ൻ, കാ​ർ​ത്തി​കേ​യ​ൻ , സ​ലി തു​ട​ങ്ങി എ​ത്ര​യോ ക​ട​ത്തു​കാ​ർ. തു​ച്ഛ​മാ​യ കൂ​ലി​ക്ക് ക​ട​ത്തി​റ​ക്കി​യി​രു​ന്ന ഇ​വ​രി​ൽ ഇ​രു​ക​ര​ക​ളി​ലു​മാ​യി ഏ​താ​നും​പേ​ർ മാ​ത്ര​മാ​ണ് ഇ​ന്ന് ജീ​വി​ച്ചി​രി​ക്കു​ന്ന​ത്.

ക​ട​ത്തു​കാ​രി​ൽ പ​ല​രും പ്രാ​യ​മാ​യി അ​വ​ശ​രാ​കു​ക​യും പു​തി​യ​താ​യി ക​ട​ത്ത് ക​ട​ത്താ​ൻ ആ​ളെ​ത്തു​ന്ന​തി​ൽ കു​റ​വു​ണ്ടാ​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് ച​ങ്ങാ​ട​വും ജ​ങ്കാ​റു​മൊ​ക്കെ ക​ട​വു​ക​ളി​ൽ എ​ത്തി​യ​ത്.

ക​ഴി​ഞ്ഞ 20വ​ർ​ഷ​മാ​യി നേ​രേ​ക​ട​വ് മാ​ക്കേ​ക്ക​ട​വ് ഫെ​റി​യി​ൽ ച​ങ്ങാ​ട സ​ർ​വീ​സ് ന​ട​ന്നു വ​രു​ന്നു​ണ്ട്. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ മാ​ത്ര​മാ​ണ് ച​ണ്ടാ​ടം വ​ഴി ക​ട​ന്നു​പോ​കു​ന്ന​ത്.

ച​ങ്ങാ​ട സ​ർ​വീ​സ് ഇ​ന്ന് വൈ​കു​ന്നേ​രം അ​വ​സാ​നി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി നേ​രേ ക​ട​വ് ജെ​ട്ടി​ക്ക് സ​മീ​പം ന​ട​ത്തി​യി​രു​ന്ന ബ​ജി ക​ട​യ്ക്കും ഇ​ന്ന​ലെ പൂ​ട്ടു വീ​ണു.

ച​ങ്ങാ​ട​മി​റ​ങ്ങു​ന്ന വ​രാ​ണ് മു​ള​ക്ബ​ജി വാ​ങ്ങി​യി​രു​ന്ന​ത്. ന​ന്നാ​യി ന​ട​ന്നു​വ​ന് ക​ട ച​ങ്ങാ​ടം നി​ർ​ത്തു​ന്ന​തു മൂ​ല​മാ​ണ് നി​ർ​ത്തു​ന്ന​തെ​ന്നും ഇ​നി പാ​ലം തു​റ​ന്നു ക​ഴി​യു​മ്പോ​ൾ ഒ​രി​ടം ക​ണ്ടു​പി​ടി​ച്ച് ക​ട തു​റ​ക്കാ​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് താ​നെ​ന്നും ബ​ജി ക​ട​ക്കാ​ര​നും നേ​രേ​ക​ട​വ് സ്വ​ദേ​ശി​യു​മാ​യ സാ​നി പ​റ​ഞ്ഞു.

Tags : NattuVishesham.DistricteNews

Recent News

Corehub Up