x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​​ട്ട​​യ​​ത്ത് ആ​​ധാ​​ര്‍ സേ​​വാകേ​​ന്ദ്രം തു​​റ​​ന്നു

വെബ് ഡെസ്ക്
Published: October 17, 2026 01:56 AM IST | Updated: October 17, 2026 01:56 AM IST

യുണീ​​ക് ഐ​​ഡ​ന്‍റി​ഫി​​ക്കേ​​ഷ​​ന്‍ അ​ഥോ​​റി​​റ്റി ഓ​​ഫ് ഇ​​ന്ത്യ (​യു​​ഐ​​ഡി​​എ​​ഐ)​ യു​​ടെ ആ​​ധാ​​ര്‍ സേ​​വാ കേ​​ന്ദ്രം കോ​​ട്ട​​യം തി​​രു​​ന​​ക്ക​​ര​​യി​​ല്‍ ജി​​ല്ലാ ക​​ള​​ക്ട​​ര്‍ ചേ​​ത​​ന്‍​കു

കോ​​ട്ട​​യം: ജി​​ല്ല​​യി​​ലെ ആ​​ധാ​​ര്‍ സേ​​വ​​ന​​ങ്ങ​​ള്‍ കൂ​​ടു​​ത​​ല്‍ കാ​​ര്യ​​ക്ഷ​​മ​​മാ​​ക്കു​​ന്ന​​തി​ന്‍റെ ഭാ​​ഗ​​മാ​​യി യുണീ​​ക് ഐ​​ഡ​​ന്‍റി​ഫി​​ക്കേ​​ഷ​​ന്‍ അ​​ഥോ​​റി​​റ്റി ഓ​​ഫ് ഇ​​ന്ത്യ (യു​​ഐ​​ഡി​​എ​​ഐ) കോ​​ട്ട​​യ​​ത്ത് ആ​​ധു​​നി​​ക ആ​​ധാ​​ര്‍ സേ​​വാ കേ​​ന്ദ്രം തു​​റ​​ന്നു. തി​​രു​​ന​​ക്ക​​ര ശ്രീ​​നി​​വാ​​സ അ​​യ്യ​​ര്‍ റോ​​ഡി​​ലെ പു​​തി​​യ കേ​​ന്ദ്രം ജി​​ല്ലാ ക​​ള​​ക്ട​​ര്‍ ചേ​​ത​​ന്‍​കു​​മാ​​ര്‍ മീ​​ണ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ആ​​ധാ​​ര്‍ എ​​ൻറോ​​ള്‍​മെ​​ന്‍റ്, ഡെ​​മോ​​ഗ്രാ​​ഫി​​ക്-​​ബ​​യോ​​മെ​​ട്രി​​ക് അ​​പ്‌​​ഡേ​​റ്റു​​ക​​ള്‍, പ​​രാ​​തി പ​​രി​​ഹാ​​രം തു​​ട​​ങ്ങി ആ​​ധാ​​റു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട വി​​വി​​ധ സേ​​വ​​ന​​ങ്ങ​​ള്‍ ഇ​​വി​​ടെ ല​​ഭ്യ​​മാ​​ക്കും.

സം​​സ്ഥാ​​ന​​ത്തെ അ​​ഞ്ചാ​​മ​​ത്തെ ആ​​ധാ​​ര്‍ സേ​​വാ കേ​​ന്ദ്ര​​മാ​​ണി​​ത്. ഒ​​ന്‍​പ​​തു കേ​​ന്ദ്ര​​ങ്ങ​​ള്‍​കൂ​​ടി ഉ​​ട​​ന്‍ പ്ര​​വ​​ര്‍​ത്ത​​ന​​മാ​​രം​​ഭി​​ക്കു​​മെ​​ന്ന് ഉ​​ദ്ഘാ​​ട​​ന​​ച്ച​​ട​​ങ്ങി​​ല്‍ പ​​ങ്കെ​​ടു​​ത്ത യു​​ഐ​​ഡി​​എ​​ഐ ഡ​​യ​​റ​​ക്ട​​ര്‍ വി​​നോ​​ദ് ജേ​​ക്ക​​ബ് ജോ​​ണ്‍ പ​​റ​​ഞ്ഞു. സെ​​ക്‌​ഷ​​ന്‍ ഓ​​ഫീ​​സ​​ര്‍ സോ​​ഫ്ജി എ​​സ്. ഭ​​ദ്ര​​ന്‍, ഐ​​ടി മി​​ഷ​​ന്‍ ജി​​ല്ലാ പ്രോ​​ജ​​ക്ട് മാ​​നേ​​ജ​​ര്‍ സം​​ഗീ​​ത് സോ​​മ​​ന്‍, കെ.​​എ. ന​​വീ​​ന എ​​ന്നി​​വ​​രും സ​​ന്നി​​ഹി​​ത​​രാ​​യി. മു​​ന്‍​കൂ​​ട്ടി ഓ​​ണ്‍​ലൈ​​നി​​ല്‍ ബു​​ക്ക് ചെ​​യ്ത ശേ​​ഷം ആ​​ധാ​​ര്‍ സേ​​വ​​ന​​ത്തി​​നാ​​യി ഈ ​​കേ​​ന്ദ്ര​​ത്തി​​ല്‍ എ​​ത്തു​​ന്ന​​തി​​നും സൗ​​ക​​ര്യ​​മു​​ണ്ട്. ബു​​ക്കിം​​ഗ് ലി​​ങ്ക് bookappoint ment. uidai. gov.in/

Tags : NattuVishesham.DistricteNews

Recent News

Corehub Up