x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​നി​താ ട്വ​ന്‍റി-20: ഇ​ന്ത്യ x ഇം​ഗ്ല​ണ്ട് ര​ണ്ടാം മ​ത്സ​രം ഇന്ന് ബ്രിസ്റ്റോളിൽ


Published: May 30, 2026 01:56 AM IST | Updated: May 30, 2026 01:56 AM IST

ബ്രി​സ്റ്റോ​ള്‍: ഐ​സി​സി വ​നി​താ ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് ലോ​ക​ക​പ്പി​ന് ഇം​ഗ്ല​ണ്ടി​ന് എ​തി​രാ​യ പ​ര​മ്പ​ര ജ​യ​ത്തോ​ടെ ഒ​രു​ങ്ങാ​ന്‍ ഇ​ന്ത്യ​ന്‍ വ​നി​താ ടീം. ​ഇ​ന്ത്യ x ഇം​ഗ്ല​ണ്ട് മൂ​ന്നു മ​ത്സ​ര ട്വ​ന്‍റി-20 പ​ര​മ്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​രം ഇ​ന്നു ന​ട​ക്കും.

ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ 38 റ​ണ്‍​സി​ന് വി​ജ​യി​ച്ച ഇ​ന്ത്യ ഇ​ന്ന് ജ​യി​ച്ച് പ​ര​മ്പ​ര ഉ​റ​പ്പി​ക്കാ​നാ​ണി​റ​ങ്ങു​ന്ന​ത്.​ രാ​ത്രി 7.00നാ​ണ് മ​ത്സ​രം. ജൂ​ണ്‍ 14ന് ​ട്വ​ന്‍റി-20 ലോ​ക​ക​പ്പി​ല്‍ പാ​ക്കി​സ​ഥാ​നെ​തി​രേ ആ​ദ്യ മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്ന ഇ​ന്ത്യ​ക്ക് ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ ടൂ​ര്‍​ണ​മെ​ന്‍റ് ആ​രം​ഭി​ക്കാ​ന്‍ ഇ​ന്ന​ത്തെ ജ​യം അ​നി​വാ​ര്യ​മാ​ണ്.


ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ 20 ഓ​വ​റി​ല്‍ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 188 റ​ണ്‍​സ് നേ​ടി. ഇം​ഗ്ലീ​ഷ് നി​ര​യെ 20 ഓ​വ​റി​ല്‍ 150/8ല്‍ ​പി​ടി​ച്ചു​നി​ര്‍​ത്തി 38 റ​ണ്‍​സ് ജ​യം സ്വ​ന്ത​മാ​ക്കി.

അ​ര്‍​ധ​സെ​ഞ്ചു​റി നേ​ടി​യ ജ​മീ​മ റോ​ഡ്രി​ഗ​സാ​ണ് (40 പ​ന്തി​ല്‍ 69) ക​ളി​യി​ലെ താ​രം. ഇ​ന്ത്യ​ന്‍ ഓ​പ്പ​ണ​ര്‍ സ്മൃ​തി മ​ന്ദാ​ന (0), ഷ​ഫാ​ലി വ​ര്‍​മ (2) എ​ന്നി​വ​ര്‍ വേ​ഗം മ​ട​ങ്ങി. യാ​സ്തി​ക ഭാ​ട്ട്യ (40 പ​ന്തി​ല്‍ 54 റ​ണ്‍​സ്) ജ​മീ​മ​യ്ക്ക് പി​ന്തു​ണ ന​ല്‍​കി.

ആ​മി ജോ​ണ്‍​സ് (48 പ​ന്തി​ല്‍ 67) മാ​ത്ര​മാ​ണ് ഇം​ഗ്ലീ​ഷ് നി​ര​യി​ല്‍ പൊ​രു​തി​യ​ത്. ഇ​ന്ത്യ​ക്കാ​യി ന​ന്ദാ​നി ശ​ര്‍​മ മൂ​ന്നും ക്രാ​ന്തി ഗൗ​ഡ് ര​ണ്ടും വി​ക്ക​റ്റ് വീ​ഴ്ത്തി.

Tags : Women's Twenty20 Cricket India x England second match Bristol

Recent News

Corehub Up