x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെ​രു​മ്പാ​വൂ​രി​ലെ ട്വ​ന്‍റി 20 സ്ഥാ​നാ​ര്‍​ഥി ല​ക്ഷ്മി​പ്രി​യ​ക്ക് വോ​ട്ടി​ല്ല,  


Published: March 19, 2026 02:00 PM IST | Updated: March 19, 2026 02:00 PM IST

പെ​രു​മ്പാ​വൂ​രി​ലെ ട്വ​ന്‍റി 20 സ്ഥാ​നാ​ര്‍​ഥി ന​ടി ല​ക്ഷ്മി​പ്രി​യ​യ്ക്ക് വോ​ട്ടി​ല്ല. തൃ​പ്പൂ​ണി​ത്തു​റ ക​രി​ങ്ങാ​ച്ചി​റ​യി​ലാ​ണ് നി​ല​വി​ല്‍ ല​ക്ഷ്മി​പ്രി​യ​യു​ടെ താ​മ​സം. ഇ​വി​ട​ത്തെ വോ​ട്ട​ര്‍​പ​ട്ടി​ക​യി​ല്‍ ല​ക്ഷ്മി പ്രി​യ​യു​ടെ പേ​രി​ല്ലെ​ന്ന സ്ഥി​രീ​ക​ര​ണ​മാ​ണ് പു​റ​ത്തു​വ​രു​ന്ന​ത്.

തൃ​ക്കാ​ക്ക​ര​യി​ല്‍ ഫ്‌​ളാ​റ്റു​ണ്ടാ​യി​രു​ന്ന പ്ര​ദേ​ശ​ത്തും പേ​ര് വി​വ​ര​ങ്ങ​ള്‍ ലി​സ്റ്റി​ലി​ല്ല എ​ന്നാ​ണ് വി​വ​രം. തു​ട​ര്‍​ന്ന് ഇ​ന്ന് ന​ട​ത്താ​നി​രു​ന്ന ല​ക്ഷ്മി​പ്രി​യ​യു​ടെ റോ​ഡ് ഷോ ​റ​ദ്ദാ​ക്കി.

ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളു​ള്ള​തി​നാ​ലാ​ണ് റോ​ഡ് ഷോ ​റ​ദ്ദാ​ക്കി​യ​തെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം. ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് സാ​ബു എം. ​ജേ​ക്ക​ബ് ല​ക്ഷ്മി​പ്രി​യ​യു​ടെ സ്ഥാ​നാ​ര്‍​ഥി​ത്വം പ്ര​ഖ്യാ​പി​ച്ച​ത്.

Tags : lakshmipriya Twenty20 candidate

Recent News

Corehub Up