x
ad
Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​മി​ത ബൈ​ജു മി​ക​ച്ച പ്ര​തി​ഭ; പ്ര​ശം​സ​യു​മാ​യി എ​സ്.​ജെ. സൂ​ര്യ

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: October 16, 2026 01:55 PM IST | Updated: October 16, 2026 01:55 PM IST

എ​സ്.​ജെ. സൂ​ര്യ

ബെ​ത്‌​ല​ഹേം കു​ടും​ബ യൂ​ണി​റ്റി​ലൂ​ടെ​യും ത​മി​ഴ് ചി​ത്ര​ങ്ങ​ളി​ലൂ​ടെ​യും പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​ങ്ക​രി​യാ​യി മാ​റി​യ ന​ടി മ​മി​ത ബൈ​ജു​വി​നെ പ്ര​ശം​സി​ച്ച് പ്ര​മു​ഖ ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ എ​സ്.​ജെ. സൂ​ര്യ. ത​മി​ഴ് സി​നി​മാ​ലോ​കം ത​ന്നെ 'ന​ടി​പ്പ് അ​റ​ക്ക​ൻ' എ​ന്നാ​ണ് വി​ശേ​ഷി​പ്പി​ക്കാ​റു​ള്ള​ത്. എ​ന്നാ​ൽ ന​ടി​പ്പ് അ​റ​ക്കി​യാ​യി നി​ങ്ങ​ൾ ആ​രു​ടെ പേ​ര് പ​റ​യും എ​ന്ന അ​വ​താ​ര​ക​ന്‍റെ ചോ​ദ്യ​ത്തി​ന് യാ​തൊ​രു സം​ശ​യ​വു​മി​ല്ലാ​തെ മ​മി​ത​യു​ടെ പേ​രാ​ണ് എ​സ്.​ജെ. സൂ​ര്യ തി​ര​ഞ്ഞെ​ടു​ത്ത​ത്.

എ​സ്.​ജെ. സൂ​ര്യ​യു​ടെ വാ​ക്കു​ക​ൾ: "ഈ ​അ​ടു​ത്താ​യി ന​മ്മു​ടെ മ​മി​ത ബൈ​ജു ഭ​യ​ങ്ക​ര​മാ​യ അ​ഭി​ന​യ​മാ​ണ് കാ​ഴ്ച​വ​യ്ക്കു​ന്ന​ത്. നോ​ർ​ത്ത് ഇ​ന്ത്യ​ൻ സി​നി​മ​യി​ലാ​ണെ​ങ്കി​ൽ ആ​ലി​യ ഭ​ട്ടി​ന്‍റെ പേ​ര് പ​റ​യാം,"എ​ന്നാ​യി​രു​ന്നു ന​ട​ന്‍റെ മ​റു​പ​ടി. മു​ൻ​നി​ര നാ​യി​ക​മാ​രു​ടെ നി​ര​യി​ലേ​ക്ക് അ​തി​വേ​ഗം ഉ​യ​രു​ന്ന മ​മി​ത​യു​ടെ അ​ഭി​ന​യ​മി​ക​വി​നു​ള്ള വ​ലി​യ അം​ഗീ​കാ​ര​മാ​യാ​ണ് സി​നി​മാ​പ്രേ​മി​ക​ൾ ഇ​തി​നെ കാ​ണു​ന്ന​ത്.

മ​ല​യാ​ള​ത്തി​ന് പു​റ​മെ ത​മി​ഴ് സി​നി​മാ​ലോ​ക​ത്തും സ​ജീ​വ സാ​ന്നി​ധ്യ​മാ​ണ് മ​മി​ത ബൈ​ജു ഇ​പ്പോ​ൾ. ജ​ന​നാ​യ​ക​നി​ലും വി​ശ്വ​നാ​ഥ് ആ​ൻ​ഡ് സ​ൺ​സി​ലും മ​മി​ത എ​ത്തി​യി​രു​ന്നു. തു​ട​ർ​ച്ച​യാ​യ വ​മ്പ​ൻ പ്രൊ​ജ​ക്റ്റു​ക​ളി​ലൂ​ടെ ത​മി​ഴി​ലും ത​ന്‍റെ സാ​ന്നി​ധ്യം ഉ​റ​പ്പി​ക്കു​ക​യാ​ണ് താ​രം.

അ​തേ​സ​മ​യം, നെ​ൽ​സ​ൺ ദി​ലീ​പ് കു​മാ​ർ സം​വി​ധാ​നം ചെ​യ്ത് ബോ​ക്സ് ഓ​ഫീ​സി​ൽ റി​ക്കോ​ർ​ഡു​ക​ൾ ത​ക​ർ​ത്തു മു​ന്നേ​റു​ന്ന 'ജ​യി​ല​ർ 2' ആ​ണ് എ​സ്.​ജെ. സൂ​ര്യ​യു​ടേ​താ​യി തി​യ​റ്റ​റു​ക​ളി​ലെ​ത്തി​യി​രി​ക്കു​ന്ന ഏ​റ്റ​വും പു​തി​യ ചി​ത്രം. 'ബോ​ധി' എ​ന്ന ശ്ര​ദ്ധേ​യ​മാ​യ ക​ഥാ​പാ​ത്ര​മാ​യാ​ണ് എ​സ്.​ജെ. സൂ​ര്യ ഈ ​ചി​ത്ര​ത്തി​ൽ വേ​ഷ​മി​ട്ടി​രി​ക്കു​ന്ന​ത്.

Tags : MamithaBaiju SJSuryah Talent

Recent News

Corehub Up