x
ad
Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റിക്കോ​ർ​ഡു​ക​ൾ ത​ക​ർ​ത്തെ​റി​ഞ്ഞ് 'ജ​യി​ല​ർ 2'; ആ​ദ്യ​ദി​നം നേ​ടി​യ​ത് ഞെ​ട്ടി​ക്കു​ന്ന ക​ള​ക്ഷ​ൻ

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: October 16, 2026 10:35 AM IST | Updated: October 16, 2026 10:35 AM IST

ചിത്രത്തിന്‍റെ ട്രെ​യി​ലിൽ നിന്നും

സൂ​പ്പ​ർ​സ്റ്റാ​ർ ര​ജ​നി​കാ​ന്തി​നെ നാ​യ​ക​നാ​ക്കി നെ​ൽ​സ​ൺ ദി​ലീ​പ്കു​മാ​ർ സം​വി​ധാ​നം ചെ​യ്ത റെ​ക്കോ​ർ​ഡ് ചി​ത്രം ജ​യി​ല​ർ 2 തി​യ​റ്റ​റു​ക​ളി​ൽ ച​രി​ത്ര വി​ജ​യം കു​റി​ക്കു​ന്നു. ഒ​ക്ടോ​ബ​ർ 15-ന് ​തി​യ​റ്റ​റു​ക​ളി​ൽ എ​ത്തി​യ ചി​ത്ര​ത്തി​ന് കേ​ര​ള​ത്തി​ലു​ൾ​പ്പെ​ടെ വ​ൻ​വ​ര​വേ​ൽ​പ്പാ​ണ് ല​ഭി​ക്കു​ന്ന​ത്. ചി​ത്രം ആ​ദ്യ ദി​നം ആ​ഗോ​ള ബോ​ക്സ് ഓ​ഫീ​സി​ൽ നി​ന്ന് 125.25 കോ​ടി രൂ​പ​യാ​ണ് വാ​രി​ക്കൂ​ട്ടി​യ​ത്.

കേ​ര​ള​ത്തി​ൽ 800 സ്ക്രീ​നു​ക​ളി​ൽ ഓ​ൾ ടൈം ​റെ​ക്കോ​ർ​ഡ് റി​ലീ​സാ​യി എ​ത്തി​യ ചി​ത്രം ആ​ദ്യ ദി​വ​സം മാ​ത്രം 4000 ഷോ​ക​ളാ​ണ് കേ​ര​ള​ത്തി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ച​ത്. സ​ൺ പി​ക്ചേ​ഴ്സി​ന്‍റെ ബാ​ന​റി​ൽ ക​ലാ​നി​ധി മാ​ര​ൻ നി​ർ​മി​ക്കു​ന്ന ചി​ത്രം കേ​ര​ള​ത്തി​ൽ എ​ത്തി​ച്ചി​രി​ക്കു​ന്ന​ത് ശ്രീ ​ഗോ​കു​ലം ഗോ​പാ​ല​ന്‍റെ ശ്രീ ​ഗോ​കു​ലം മൂ​വീ​സ് ആ​ണ്.

ചി​ത്ര​ത്തി​ന് കേ​ര​ള​ത്തി​ൽ ല​ഭി​ക്കു​ന്ന സ്വീ​ക​ര​ണ​ത്തി​ന് പി​ന്നി​ൽ മോ​ഹ​ൻ​ലാ​ലി​ന്‍റെ സാ​ന്നി​ധ്യ​വും പ്ര​ധാ​ന കാ​ര​ണ​മാ​യി​ട്ടു​ണ്ട്. ആ​ദ്യ ഭാ​ഗ​ത്തി​ൽ അ​തി​ഥി വേ​ഷ​ത്തി​ലെ​ത്തി തി​യ​റ്റ​റു​ക​ളി​ൽ ആ​വേ​ശം തീ​ർ​ത്ത മോ​ഹ​ൻ​ലാ​ൽ ര​ണ്ടാം ഭാ​ഗ​ത്തി​ലും ശ​ക്ത​മാ​യ വേ​ഷ​ത്തി​ലെ​ത്തു​ന്ന​ത് മ​ല​യാ​ളി പ്രേ​ക്ഷ​ക​രു​ടെ പ്ര​തീ​ക്ഷ​ക​ൾ ഇ​ര​ട്ടി​യാ​ക്കി​യി​രു​ന്നു. ര​ജ​നി​കാ​ന്തി​നൊ​പ്പം മോ​ഹ​ൻ​ലാ​ലും ബി​ഗ് സ്ക്രീ​നി​ൽ ഒ​ന്നി​ക്കു​ന്ന​ത് കാ​ണാ​ൻ വ​ലി​യ തി​ര​ക്കാ​ണ് തി​യ​റ്റ​റു​ക​ളി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

ബ്ലോ​ക്ക്ബ​സ്റ്റ​ർ വി​ജ​യ​മാ​യ ജ​യി​ല​റി​ന്‍റെ തു​ട​ർ​ച്ച​യാ​യി എ​ത്തു​ന്ന ചി​ത്ര​ത്തി​ൽ മു​ത്തു​വേ​ൽ പാ​ണ്ഡ്യ​നാ​യി ര​ജ​നി​കാ​ന്ത് വീ​ണ്ടും ത​ക​ർ​പ്പ​ൻ പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച​വ​യ്ക്കു​ന്ന​ത്. ചി​ത്ര​ത്തി​ൽ ശി​വ രാ​ജ്കു​മാ​റും പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു​ണ്ട്. സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്, എ​സ്.​ജെ. സൂ​ര്യ, വി​ദ്യ ബാ​ല​ൻ, മി​ഥു​ൻ ച​ക്ര​വ​ർ​ത്തി, യോ​ഗി ബാ​ബു, ഹ​ക്കീം ഷാ​ജ​ഹാ​ൻ തു​ട​ങ്ങി വ​ൻ താ​ര​നി​ര​യാ​ണ് ചി​ത്ര​ത്തി​ലു​ള്ള​ത്.

സം​ഗീ​തം: അ​നി​രു​ദ്ധ് ര​വി​ച​ന്ദ​ർ, ഛായാ​ഗ്ര​ഹ​ണം: വി​ജ​യ് കാ​ർ​ത്തി​ക് ക​ണ്ണ​ൻ, എ​ഡി​റ്റിം​ഗ്: ആ​ർ. നി​ർ​മ്മ​ൽ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ

Tags : Record Jailer 2 Rajinikanth Mohanlal

Recent News

Corehub Up