Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rajinikanth

40 വർഷത്തിനു ശേ​ഷം ര​ജ​നി​കാ​ന്തി​നൊ​പ്പം ഹൃ​തി​ക് റോ​ഷ​ൻ; 'ജ​യി​ല​ർ 2'-ൽ ​തി​ള​ങ്ങി ഹൃ​തി​ക് റോ​ഷ​ന്റെ 'റോ​ഡി'

വ​ൻ വി​ജ​യ​മാ​യി തി​യ​റ്റ​റു​ക​ളി​ൽ കു​തി​പ്പ് തു​ട​രു​ന്ന സൂ​പ്പ​ർ​സ്റ്റാ​ർ ര​ജ​നി​കാ​ന്ത് ചി​ത്രം 'ജ​യി​ല​ർ 2' വീ​ണ്ടും സി​നി​മാ​ലോ​ക​ത്തി​ന്‍റെ ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​കു​ന്നു. ചി​ത്ര​ത്തി​ലേ​ക്ക് ബോ​ളി​വു​ഡ് താ​രം ഹൃ​തി​ക് റോ​ഷ​ന്‍റെ അ​തി​ഥി​വേ​ഷം കൂ​ടി എ​ത്തി​യ​തോ​ടെ ആ​രാ​ധ​ക​രു​ടെ ആ​വേ​ശം വാ​നോ​ള​മു​യ​ർ​ന്നു. താ​ര​ത്തി​ന്‍റെ സ്റ്റൈ​ലി​ഷ് വ​ര​വും ആ​ത്മ​വി​ശ്വാ​സ​വും സ്ക്രീ​ൻ പ്ര​സ​ൻ​സും തി​യ​റ്റ​റു​ക​ളി​ൽ വ​ലി​യ കൈ​യ​ടി​യാ​ണ് നേ​ടു​ന്ന​ത്.

ചി​ത്ര​ത്തി​ൽ 'റോ​ഡി' എ​ന്ന ക​ഥാ​പാ​ത്ര​മാ​യാ​ണ് ഹൃ​തി​ക് റോ​ഷ​ൻ എ​ത്തു​ന്ന​ത്. ഏ​ക​ദേ​ശം നാ​ല് പ​തി​റ്റാ​ണ്ടി​നു ശേ​ഷ​മാ​ണ് ര​ജ​നി​കാ​ന്തും ഹൃ​തി​ക് റോ​ഷ​നും ഒ​രു സി​നി​മ​യി​ൽ ഒ​ന്നി​ക്കു​ന്ന​ത് എ​ന്ന​ത് മ​റ്റൊ​രു പ്ര​ത്യേ​ക​ത​യാ​ണ്. 1986-ൽ ​പു​റ​ത്തി​റ​ങ്ങി​യ 'ഭ​ഗ​വാ​ൻ ദാ​ദ' എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ഇ​രു​വ​രും ഇ​തി​നു​മു​മ്പ് ഒ​രു​മി​ച്ച് അ​ഭി​ന​യി​ച്ച​ത്. അ​ന്ന് ബാ​ല​താ​ര​മാ​യി​രു​ന്ന ഹൃ​തി​ക്, ര​ജ​നി​കാ​ന്തി​ന്‍റെ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ ദ​ത്തു​പു​ത്ര​നാ​യ 'ഗോ​വി​ന്ദ്' എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്. വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം വീ​ണ്ടും ഇ​രു​വ​രും വെ​ള്ളി​ത്തി​ര​യി​ൽ ഒ​ന്നി​ക്കു​മ്പോ​ൾ അ​ത് ആ​രാ​ധ​ക​ർ​ക്ക് നൊ​സ്റ്റാ​ൾ​ജി​യ കൂ​ടി​യാ​യി മാ​റു​ക​യാ​ണ്.

ര​ജ​നി​കാ​ന്തി​ന്‍റെ മാ​സ് പ്ര​ക​ട​ന​ത്തി​നും അ​നി​രു​ദ്ധ് ര​വി​ച​ന്ദ​റി​ന്‍റെ ത​ക​ർ​പ്പ​ൻ പ​ശ്ചാ​ത്ത​ല സം​ഗീ​ത​ത്തി​നു​മൊ​പ്പം ഹൃ​തി​ക്കി​ന്‍റെ സ്വാ​ഗും കൂ​ടി ചേ​രു​ന്ന​തോ​ടെ തി​യ​റ്റ​റു​ക​ൾ ഇ​ള​കി​മ​റി​യു​ക​യാ​ണ്. ആ​ക്ഷ​ൻ രം​ഗ​ങ്ങ​ളി​ൽ തി​ള​ങ്ങു​ന്ന ഹൃ​തി​ക്കി​നെ ഈ​യ​ടു​ത്ത​കാ​ല​ത്തൊ​ന്നും ബോ​ളി​വു​ഡ് ഇ​ത്ര​യും സ്റ്റൈ​ലി​ഷാ​യി ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ല​ന്ന് ആ​രാ​ധ​ക​ർ പ​റ​യു​ന്നു. അ​തി​ഥി വേ​ഷ​ത്തി​ലെ​ത്തി ചു​രു​ങ്ങി​യ സ​മ​യം കൊ​ണ്ട് തി​യ​റ്റ​റു​ക​ൾ ഇ​ള​ക്കി​മ​റി​ക്കാ​ൻ താ​ര​ത്തി​ന് സാ​ധി​ക്കു​ന്നു​ണ്ട്.

2023-ൽ ​പു​റ​ത്തി​റ​ങ്ങി​യ ആ​ദ്യ​ഭാ​ഗ​മാ​യ ജ​യി​ല​റിൽ അ​തി​ഥി​താ​ര​ങ്ങ​ളു​ടെ സാ​ന്നി​ധ്യം കൊ​ണ്ട് ഏ​റെ ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. മോ​ഹ​ൻ​ലാ​ൽ, ശി​വ​രാ​ജ്‌​കു​മാ​ർ, ജാ​ക്കി ഷ്റോ​ഫ് എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യം ചി​ത്ര​ത്തി​ന്‍റെ സ്വീ​കാ​ര്യ​ത വി​വി​ധ ഭാ​ഷാ വി​പ​ണി​ക​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്കാ​ൻ സ​ഹാ​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ ര​ണ്ടാം ഭാ​ഗ​ത്തി​ൽ സം​വി​ധാ​യ​ക​ൻ നെ​ൽ​സ​ൺ താ​ര​നി​ര കൂ​ടു​ത​ൽ വി​പു​ലീ​ക​രി​ച്ചി​രി​ക്കു​ക​യാ​ണ്. മോ​ഹ​ൻ​ലാ​ൽ, ശി​വ​രാ​ജ്‌​കു​മാ​ർ, ജാ​ക്കി ഷ്റോ​ഫ് എ​ന്നി​വ​ർ​ക്കൊ​പ്പം വി​ദ്യാ ബാ​ല​ൻ, മി​ഥു​ൻ ച​ക്ര​വ​ർ​ത്തി, എ​സ്.​ജെ. സൂ​ര്യ തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ലു​ണ്ട്. ഇ​തി​നൊ​പ്പം ഹൃ​തി​ക് റോ​ഷ​ന്‍റെ അ​തി​ഥി​വേ​ഷം കൂ​ടി എ​ത്തു​ന്ന​തോ​ടെ ജ​യി​ല​ർ 2വി​ലെ ആ​രാ​ധ​ക​പ്ര​തീ​ക്ഷ​ക​ളും ആ​വേ​ശ​വും വാ​നോ​ള​മു​യ​ർ​ന്നി​രി​ക്കു​ക​യാ​ണ്.

Movies

'ഡൊറോത്തി'യെ പ്രശംസിച്ച് രജനികാന്ത്; ചിത്രങ്ങൾ പങ്കുവച്ച് കാർത്തിക് സുബ്ബരാജ്

ത​മി​ഴ​ക​ത്തെ പ്ര​ശ​സ്ത സം​വി​ധാ​യ​ക​ൻ കാ​ർ​ത്തി​ക് സു​ബ്ബ​രാ​ജി​ന്‍റെ പു​തി​യ ചി​ത്രം 'ഡൊറോത്തി'യെ പ്ര​ശം​സി​ച്ച് സൂ​പ്പ​ർ​സ്റ്റാ​ർ ര​ജ​നി​കാ​ന്ത്. ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ കാ​ർ​ത്തി​ക് സു​ബ്ബ​രാ​ജ്, പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച സ​ന​ന്ത്, ഋ​ഷി​കാ​ന്ത് എ​ന്നി​വ​രെ നേ​രിട്ടു വി​ളി​ച്ചു​വ​രു​ത്തി​യാ​ണ് ര​ജ​നി​കാ​ന്ത് ത​ന്‍റെ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ അ​റി​യി​ച്ച​ത്.

'ഫ​ന്‍റാ​സ്‌റ്റിക്, ബ്യൂ​ട്ടി​ഫു​ൾ, മൈ​ൻ​ഡ് ബ്ളോ​യിംഗ്' എ​ന്നാ​ണ് ചി​ത്രത്തെ രജനികാന്ത് വിശേഷിപ്പിച്ചത്. വി​ഷാ​ദ​വും സാ​മൂ​ഹി​ക വ്യ​വ​സ്ഥ​ക​ളും ച​ർ​ച്ച ചെ​യ്യു​ന്ന 'ഡൊറോത്തി' തമിഴകത്തു വലിയ ചർച്ചയായിരുന്നു. ചിത്രത്തിന്‍റെ റിലീസിനുശേഷം സമൂഹമാധ്യമങ്ങളിൽ വ്യാപക നെഗറ്റീവ് കമന്‍റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. അതേസമയ, രജനികാന്ത്, ധ​നു​ഷ്, സൂ​ര്യ തുട‌​ങ്ങി​യ പ്ര​മു​ഖ താ​ര​ങ്ങൾ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയത് ബോക്സ്ഓഫീസിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചു.

Movies

നാ​നാ പ​ടേ​ക്ക​റിനെ അ​നു​സ്മ​രി​ച്ച് സി​നി​മാ​ലോ​കം; വി​ട​വാ​ങ്ങി​യ​ത് അ​തു​ല്യ പ്ര​തി​ഭ​യെ​ന്ന് താ​ര​ങ്ങ​ൾ

ബോ​ളി​വു​ഡി​ലെ അ​തു​ല്യ പ്ര​തി​ഭ​യും പ​ത്മ​ശ്രീ ജേ​താ​വു​മാ​യ നാ​നാ പ​ടേ​ക്ക​ർ അ​ന്ത​രി​ച്ചു. ഗോ​വ​യി​ലെ വ​സ​തി​യി​ൽ വ​ച്ച് ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു അ​ന്ത്യം.

പ​ക​രം വ​യ്ക്കാ​നി​ല്ലാ​ത്ത അ​സാ​ധാ​ര​ണ പ്ര​തി​ഭ​യെ​യാ​ണ് ന​ഷ്ട​മാ​യി​രി​ക്കു​ന്ന​ത് എ​ന്നാ​ണ് പ​ല​രും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ കു​റി​ച്ചി​രി​ക്കു​ന്ന​ത്. അ​ക്ഷ​യ് കു​മാ​ർ, റി​തേ​ഷ് ദേ​ശ്മു​ഖ്, ഖു​ശ്ബു, ജൂ​നി​യ​ർ എ​ൻ.​ടി.​ആ​ർ, സു​രേ​ഷ് ഗോ​പി തു​ട​ങ്ങി നി​ര​വ​ധി പ്ര​മു​ഖ​ർ നാ​നാ പ​ടേ​ക്ക​റു​ടെ വി​യോ​ഗ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

"ഞാ​നൊ​രു ന​ട​നാ​ണ്, താ​ര​മ​ല്ല. താ​ര​ങ്ങ​ൾ ഒ​രു നി​മി​ഷം മാ​ത്രം തി​ള​ങ്ങു​ന്ന​വ​രാ​ണ്, എ​ന്നാ​ൽ ന​ട​ന്മാ​ർ എ​ന്നെ​ന്നും നി​ല​നി​ൽ​ക്കു​ന്നു" എ​ന്ന നാ​നാ പ​ടേ​ക്ക​റു​ടെ വാ​ക്കു​ക​ൾ അ​നു​സ്മ​രി​ച്ചാ​ണ് സു​രേ​ഷ് ഗോ​പി ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച​ത്. വെ​ള്ളി​ത്തി​ര​യി​ലെ അ​സാ​ധാ​ര​ണ പ്ര​ക​ട​ന​ങ്ങ​ൾ​ക്ക​പ്പു​റം 'നാം ​ഫൗ​ണ്ടേ​ഷ​ൻ' വ​ഴി മ​ഹാ​രാ​ഷ്ട്ര​യി​ലെ വ​ര​ൾ​ച്ച ബാ​ധി​ത​രാ​യ ക​ർ​ഷ​ക​രെ സ​ഹാ​യി​ച്ച അ​ദ്ദേ​ഹ​ത്തി​ന്‍റെ സാ​മൂ​ഹി​ക സേ​വ​ന​ങ്ങ​ളും ഏ​റെ പ്ര​ശം​സി​ക്ക​പ്പെ​ട്ട​വ​യാ​ണ്.

'എ​ന്‍റെ പ്രി​യ​പ്പെ​ട്ട സു​ഹൃ​ത്ത് നാ​നാ​ജി ന​മ്മെ വി​ട്ടു​പി​രി​ഞ്ഞു എ​ന്ന് വി​ശ്വ​സി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല. അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളെ​യും പ്രി​യ​പ്പെ​ട്ട​വ​രെ​യും എ​ന്‍റെ അ​ഗാ​ധ​മാ​യ അ​നു​ശോ​ച​നം അ​റി​യി​ക്കു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ത്മാ​വി​ന് നി​ത്യ​ശാ​ന്തി ല​ഭി​ക്ക​ട്ടെ' എ​ന്നാ​ണ് ര​ജ​നി​കാ​ന്ത് കു​റി​ച്ച​ത്.

ഓ​രോ ക​ഥാ​പാ​ത്ര​ത്തി​ലും വേ​റി​ട്ട തീ​വ്ര​ത​യും സ​ത്യ​സ​ന്ധ​ത​യും കൊ​ണ്ടു​വ​ന്ന അ​പൂ​ർ​വ ന​ട​നാ​യി​രു​ന്നു നാ​നാ പ​ടേ​ക്ക​ർ എ​ന്നും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞ​ത് വ​ലി​യൊ​രു ഭാ​ഗ്യ​മാ​ണെ​ന്നും ന​ട​ൻ അ​ക്ഷ​യ് കു​മാ​ർ കു​റി​ച്ചു.

നാ​നാ പ​ടേ​ക്ക​റെ 'താ​ര​ത​മ്യം ചെ​യ്യാ​നാ​കാ​ത്ത ന​ട​ൻ' എ​ന്നാ​ണ് റി​തേ​ഷ് വി​ശേ​ഷി​പ്പി​ച്ച​ത്. സി​നി​മ​യ്ക്ക് പു​റ​ത്തും മ​നു​ഷ്യ​ർ​ക്കാ​യി പ്ര​വ​ർ​ത്തി​ച്ച വ്യ​ക്തി​യാ​യി​രു​ന്നു അ​ദ്ദേ​ഹ​മെ​ന്നും നാ​നാ പ​ടേ​ക്ക​റോ​ടൊ​പ്പം ഒ​രു മ​റാ​ത്തി ചി​ത്ര​ത്തി​ൽ പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന ത​ന്‍റെ ആ​ഗ്ര​ഹം പൂ​ർ​ത്തി​യാ​കാ​തെ പോ​യ​തി​ൽ ദുഃ​ഖ​മു​ണ്ടെ​ന്നും റി​തേ​ഷ് കൂ​ട്ടി​ച്ചേ​ർ​ത്തു.

താ​ര​പ​ദ​വി​യി​ൽ നി​ന്ന് അ​ക​ന്ന് ലാ​ളി​ത്യ​വും സ്വാ​ഭാ​വി​ക​ത​യും കാ​ത്തു​സൂ​ക്ഷി​ച്ച ക​ലാ​കാ​ര​നാ​യി​രു​ന്നു നാ​നാ പ​ടേ​ക്ക​റെ​ന്ന് ര​വി കി​ഷ​ൻ അ​നു​സ്മ​രി​ച്ചു. 'ഇ​ത്ര​യും ദുഃ​ഖ​ക​ര​മാ​യ വാ​ർ​ത്ത; നാ​നാ പ​ടേ​ക്ക​ർ ഇ​ത്ര​യും ആ​രോ​ഗ്യ​വാ​നാ​യി തോ​ന്നി​യി​രു​ന്നു' എ​ന്നാ​യി​രു​ന്നു ക​ങ്ക​ണ​യു​ടെ പ്ര​തി​ക​ര​ണം.

'ഇ​ത് അ​വി​ശ്വ​സ​നീ​യ​വും ഞെ​ട്ടി​പ്പി​ക്കു​ന്ന​തു​മാ​ണ്. എ​നി​ക്ക് ഒ​ന്നും പ​റ​യാ​നാ​വാ​ത്ത അ​വ​സ്ഥ​യാ​ണ്; തീ​ർ​ത്തും ത​ക​ർ​ന്നു പോ​യി​രി​ക്കു​ന്നു. അ​സാ​മാ​ന്യ​നാ​യ ഒ​രു ന​ട​ൻ. സ്വ​ന്ത​മാ​യ കാ​ഴ്ച​പ്പാ​ടു​ക​ളും വി​ശ്വാ​സ​ങ്ങ​ളു​മു​ള്ള വ്യ​ക്തി. ല​ളി​ത​മാ​യ മ​ന​സി​നു​ട​മ. അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞ​ത് വ​ലി​യൊ​രു ഭാ​ഗ്യ​വും ബ​ഹു​മ​തി​യാ​യി ക​രു​തു​ന്നു. നാ​നാ ഭാ​ഹു, അ​ങ്ങ​യെ ഞ​ങ്ങ​ൾ വ​ല്ലാ​തെ മി​സ് ചെ​യ്യും' എ​ന്ന് ന​ടി ഖു​ശ്ബു കു​റി​ച്ചു.

ഇ​ന്ത്യ​ൻ സി​നി​മ​യി​ലെ മി​ക​ച്ച അ​ഭി​നേ​താ​ക്ക​ളി​ൽ ഒ​രാ​ളാ​യ നാ​നാ പ​ടേ​ക്ക​റു​ടെ വി​യോ​ഗ​ത്തി​ൽ അ​ഗാ​ധ​മാ​യ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തു​ന്നു​വെ​ന്നും അ​ദ്ദേ​ഹം അ​വ​ത​രി​പ്പി​ച്ച ഓ​രോ ക​ഥാ​പാ​ത്ര​ത്തി​ലും വ്യ​ക്ത​മാ​യ ആ​ത്മാ​ർ​ഥ​ത​യും തീ​വ്ര​ത​യും ഉ​ണ്ടാ​യി​രു​ന്ന​താ​യും ജൂ​നി​യ​ർ എ​ൻ.​ടി.​ആ​ർ ഓ​ർ​ത്തു. സ്ക്രീ​നി​ൽ ജീ​വി​തം നേ​രി​ട്ട് തെ​ളി​യു​ന്ന​തു പോ​ലെ​യു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​ക​ട​ന​ങ്ങ​ൾ ത​ല​മു​റ​ക​ളോ​ളം ഓ​ർ​മ്മി​ക്ക​പ്പെ​ടു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

1978-ൽ ​പു​റ​ത്തി​റ​ങ്ങി​യ ഗ​മ​ൻ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് സി​നി​മ​യി​ലെ​ത്തി​യ​ത്. പ​രി​ന്ദ, അ​ബ് ത​ക് ഛപ്പ​ൻ, ഹൗ​സ്ഫു​ൾ 5 തു​ട​ങ്ങി നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ലെ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​ക​ട​ന​ങ്ങ​ൾ ഇ​ന്ത്യ​ൻ സി​നി​മാ ച​രി​ത്ര​ത്തി​ൽ മാ​യാ​ത്ത മു​ദ്ര പ​തി​പ്പി​ച്ചി​ട്ടു​ണ്ട്. മൂ​ന്ന് ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്കാ​ര​ങ്ങ​ളും 2013-ൽ ​പ​ത്മ​ശ്രീ​യും നേ​ടി​യി​ട്ടു​ണ്ട്. മ​റാ​ത്തി ചി​ത്രം ന​ട്സ​മ്രാ​ട്ടി​ലെ അ​ഭി​ന​യ​ത്തി​ന് 2016ൽ ​മി​ക​ച്ച ന​ട​നു​ള്ള ഫി​ലിം​ഫെ​യ​ർ പു​ര​സ്കാ​ര​വും സ്വ​ന്ത​മാ​ക്കി.

Movies

മു​ത്തു​വേ​ൽ പാ​ണ്ഡ്യ​ന്‍റെ തി​രി​ച്ചു​വ​ര​വ്! 'ജ​യി​ല​ർ 2' ഒ​ക്ടോ​ബ​ർ 15-ന് ​റി​ലീ​സ്; ര​ണ്ടാ​മ​ത്തെ ഗാ​നം നാ​ളെ​യെ​ത്തും

ര​ജ​നി​കാ​ന്ത് നാ​യ​ക​നാ​കു​ന്ന ബി​ഗ് ബ​ജ​റ്റ് ചി​ത്ര​മാ​യ 'ജ​യി​ല​ർ 2' റി​ലീ​സി​ന് ത​യ്യാ​റെ​ടു​ക്കു​ന്നു. നെ​ൽ​സ​ൺ ദി​ലീ​പ്കു​മാ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ഈ ​ചി​ത്രം മു​ൻ​പ് പ്ര​ഖ്യാ​പി​ച്ച​തു​പോ​ലെ ഒ​ക്ടോ​ബ​ർ 15-ന് ​ലോ​ക​മെ​മ്പാ​ടു​മു​ള്ള തി​യേ​റ്റ​റു​ക​ളി​ൽ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും.

അ​നി​രു​ദ്ധ് ര​വി​ച​ന്ദ​ർ സം​ഗീ​ത​മൊ​രു​ക്കു​ന്ന ചി​ത്ര​ത്തി​ലെ ര​ണ്ടാ​മ​ത്തെ ഗാ​നം നാ​ളെ പു​റ​ത്തു​വി​ടു​മെ​ന്ന് നി​ർ​മ്മാ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ആ​ദ്യ ഭാ​ഗ​ത്തി​ന്‍റെ വ​ൻ വി​ജ​യ​ത്തി​ന് ശേ​ഷം മു​ത്തു​വേ​ൽ പാ​ണ്ഡ്യ​ൻ എ​ന്ന മാ​സ് ക​ഥാ​പാ​ത്ര​മാ​യി ര​ജ​നി​കാ​ന്ത് വീ​ണ്ടും സ്ക്രീ​നി​ലെ​ത്തു​മ്പോ​ൾ പ്രേ​ക്ഷ​ക​രും വ​ലി​യ പ്ര​തീ​ക്ഷ​യി​ലാ​ണ്.

മോ​ഹ​ൻ​ലാ​ൽ, ശി​വ​രാ​ജ് കു​മാ​ർ, വി​ജ​യ് സേ​തു​പ​തി, ഹൃ​തി​ക് റോ​ഷ​ൻ, വി​നാ​യ​ക​ൻ തു​ട​ങ്ങി വ​ൻ താ​ര​നി​ര​യാ​ണ് ര​ണ്ടാം ഭാ​ഗ​ത്തി​ൽ അ​ണി​നി​ര​ക്കു​ന്ന​ത്. അ​ടു​ത്തി​ടെ പു​റ​ത്തി​റ​ങ്ങി​യ 'അ​ല്ല ബോ​ല​ലോ' എ​ന്ന ഗാ​നം ഷം​ന കാ​സി​മി​ന്‍റെ മി​ന്നു​ന്ന നൃ​ത്ത​ച്ചു​വ​ടു​ക​ൾ കൊ​ണ്ട് ഇ​തി​നോ​ട​കം ത​ന്നെ ട്രെ​ൻ​ഡി​ങ് ലി​സ്റ്റി​ൽ ഇ​ടം​പി​ടി​ച്ചു​ക​ഴി​ഞ്ഞു.

ഒ​ന്നാം ഭാ​ഗ​ത്തി​ലേ​തു​പോ​ലെ ആ​ക്ഷ​ൻ രം​ഗ​ങ്ങ​ൾ​ക്ക് മു​ൻ​തൂ​ക്കം ന​ൽ​കു​ന്ന ചി​ത്രം ത​മി​ഴ് സി​നി​മാ ച​രി​ത്ര​ത്തി​ലെ മി​ക​ച്ച ഓ​പ്പ​ണിം​ഗ് ക​ള​ക്ഷ​ൻ നേ​ടു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

Movies

വി​ല്ല​നാ​യി സു​രാ​ജ് വെ​ഞ്ഞാ​റാ​മൂ​ട്; ജ​യി​ല​ർ 2-വി​ലെ ആ​ദ്യ ക്യാ​ര​ക്ട​ർ ടീ​സ​ർ പു​റ​ത്ത്  

ര​ജ​നി​കാ​ന്തി​നെ നാ​യ​ക​നാ​ക്കി നെ​ൽ​സ​ൺ ദി​ലീ​പ് കു​മാ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ‘ജ​യി​ല​ർ 2’ സി​നി​മ​യു​ടെ ആ​ദ്യ ക്യാ​ര​ക്ട​ർ ടീ​സ​ർ റി​ലീ​സ് ചെ​യ്തു. സു​രാ​ജ് വെ​ഞ്ഞാ​റ​മ്മൂ​ടി​ന്‍റെ ക്യാ​ര​ക്ട​ർ ലു​ക്ക് ആ​ണ് പു​റ​ത്തു​വ​ന്ന​ത്. ചി​ത്ര​ത്തി​ല്‍ വി​ല്ല​ൻ ക​ഥാ​പാ​ത്ര​മാ​യാ​ണ് താ​രം എ​ത്തു​ന്ന​ത്.

അ​നി​രു​ദ്ധി​ന്‍റെ ഗം​ഭീ​ര തീം ​മ്യൂ​സി​ക്കി​ൽ കാ​റി​ൽ നി​ന്നും ചു​രു​ട്ട് വ​ലി​ച്ചു​കൊ​ണ്ട് ഇ​റ​ങ്ങി വ​രു​ന്ന സു​രാ​ജി​ന്‍റെ ടീ​സ​ർ ഇ​തി​നോ​ട​കം 30 ല​ക്ഷം ആ​ളു​ക​ളാ​ണ് ക​ണ്ട​ത്.

സു​രാ​ജി​നെ കൂ​ടാ​തെ ഹ​ക്കിം ഷാ​ജ​ഹാ​ൻ, കോ​ട്ട​യം ന​സീ​ർ, മി​ർ​ണ, സു​ജി​ത് ശ​ങ്ക​ർ, സു​നി​ൽ സു​ഗ​ദ, ഷം​ന കാ​സിം, രാ​ജേ​ഷ് മാ​ധ​വ​ൻ, അ​ന്ന രേ​ഷ്മ രാ​ജ​ൻ എ​ന്നീ മ​ല​യാ​ളി താ​ര​ങ്ങ​ളും ചി​ത്ര​ത്തി​ലു​ണ്ട്.

 

Movies

രജനികാന്തിന്‍റെ പിന്തുണ വലിയ ആത്മവിശ്വാസമെന്ന് മാളവിക മോഹനൻ

യുവതാരങ്ങളോടുള്ള സൂപ്പർ സ്റ്റാർ ര​ജ​നി​കാ​ന്തിന്‍റെ സ്നേഹത്തെയും കരുതലിനെയും വാ​നോ​ളം പു​ക​ഴ്ത്തി ന​ടി മാ​ള​വി​ക മോ​ഹ​ന​ൻ. ത​മി​ഴ് സി​നി​മ‍​യി​ലെ ന​വാ​ഗ​ത​രെ​ പിന്തു​ണ​യ്ക്കാനും തു​റ​ന്ന് അ​ഭി​ന​ന്ദി​ക്കാനും മുതിർന്ന താരം മടി കാണിക്കാറില്ലെന്നു മാ​ള​വി​ക പറഞ്ഞു.

കാ​ർ​ത്തി​ക് സു​ബ്ബ​രാ​ജ് സം​വി​ധാ​നം ചെ​യ്ത 'പേ​ട്ട' എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണു മാ​ള​വി​ക ത​മി​ഴ് സി​നി​മ​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. ര​ജ​നി​കാ​ന്തി​നൊ​പ്പം അ​ഭി​ന​യി​ച്ച ​അ​നു​ഭ​വ​ത്തെ​ക്കു​റി​ച്ചു സം​സാ​രി​ക്ക​വെ​യാ​ണു യുവനടി സൂ​പ്പ​ർ​സ്റ്റാ​റി​നെ​ക്കു​റി​ച്ചു​ള്ള ഓ​ർമ​ക​ൾ പ​ങ്കുവ​ച്ച​ത്. പു​തി​യ സി​നി​മ​ക​ൾ കാ​ണാ​നും അ​തിൽ പ്രവർത്തിച്ചവരെ ഫോ​ണി​ൽ വി​ളി​ച്ചും അ​ല്ലാ​തെ​യും അ​ഭി​ന​ന്ദി​ക്കാ​നും ര​ജ​നികാ​ന്ത് എ​ന്നും മു​ൻ​പ​ന്തി​യി​ലു​ണ്ടാ​കാ​റു​ണ്ട്. വ​ലി​യ താ​ര​ങ്ങ​ൾ സാ​ധാ​ര​ണ​യാ​യി ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ൽ കാ​ണി​ക്കു​ന്ന മ​ടി​യി​ൽനി​ന്നും വ്യ​ത്യ​സ്ത​മാ​യി, യാ​തൊ​രു ഈ​ഗോ​യു​മി​ല്ലാ​തെ പു​തി​യ ആ​ളു​ക​ളെ കെ​ട്ടി​പ്പി​ടി​ക്കാ​നും പ്ര​ശം​സി​ക്കാ​നും അ​ദ്ദേ​ഹം ത​യാ​റാ​കു​ന്നു.

ഒ​പ്പ​മു​ള്ള​വ​രെ​യും പു​തി​യ ത​ല​മു​റ​യെ​യും ചേ​ർ​ത്തു​പി​ടി​ക്കു​ന്ന ര​ജ​നികാ​ന്തി​ന്‍റെ ​സ​മീ​പ​നം മ​റ്റ് അ​ഭി​നേ​താ​ക്ക​ൾ​ക്കു മാ​തൃ​ക​യാ​ണെ​ന്നും മാ​ള​വി​ക കൂ​ട്ടി​ച്ചേ​ർ​ത്തു. വ​രും ത​ല​മു​റ​യി​ലെ സി​നി​മാ പ്ര​വ​ർ​ത്ത​ക​ർ​ക്ക് അ​ദ്ദേ​ഹ​ത്തിന്‍റെ ​പി​ന്തു​ണ വ​ലി​യ ആ​ത്മ​വി​ശ്വാ​സ​മാ​ണു ന​ൽ​കു​ന്ന​തെന്നും മാളവിക കൂട്ടിച്ചേർത്തു.

Movies

'കു​ർ​ച്ചി മ​ട​ത്ത​പെ​ട്ടി' ന​ൽ​കി​യ ഭാ​ഗ്യം; 'ജ​യി​ലർ 2'വി​ലെ ഗാ​ന​രം​ഗ​ത്തെ​ക്കു​റി​ച്ച് ഷം​ന കാ​സിം

തലൈവർ ചിത്രം 'ജ​യി​ലർ 2'വി​ലെ 'അ​ലാ ബോ​ലെ​ലോ' ഗാ​ന​രം​ഗ​ത്തി​ൽ ചു​വ​ടുവച്ചതിന്‍റെ ആ​വേ​ശ​ത്തി​ലാ​ണ് ന​ടി ഷം​ന കാ​സിം. മ​ഹേ​ഷ് ബാ​ബു ചി​ത്രം 'ഗു​ണ്ടൂ​ർ കാ​ര​മി'​ലെ ഹി​റ്റ് ഗാ​ന​മാ​യ 'കു​ർ​ച്ചി മ​ട​ത്ത​പെ​ട്ടി'​യി​ലെ നൃ​ത്ത​മാ​ണ് ത​നി​ക്ക് സൂപ്പർ സ്റ്റാർ രജനികാന്തിന്‍റെ ചിത്രത്തിലേക്കുള്ള വ​ഴിതു​റ​ന്ന​തെ​ന്ന് ഷം​ന പ​റ​ഞ്ഞു.

ജ​യി​ലർ 2-വി​ലേ​ക്ക് ക്ഷ​ണം വ​ന്ന​പ്പോ​ൾ ആ​രോ പ​റ്റി​ക്കാ​ൻ വി​ളി​ച്ച​താ​ണെ​ന്ന് ക​രു​തി താ​ൻ ആ​ദ്യം വി​ശ്വ​സി​ച്ചി​ല്ലെ​ന്ന് ഷം​ന പ​റഞ്ഞു. എ​ന്നാ​ൽ നെ​ൽ​സ​ൺ ദി​ലീ​പ്കു​മാ​റി​ന്‍റെ ഫോ​ൺ കോ​ൾ സ്ഥി​രീ​ക​രി​ച്ച​തോ​ടെ അ​ത്ഭു​ത​പ്പെ​ട്ടു​പോ​യി. കു​ർ​ച്ചി മ​ട​ത്ത​പെ​ട്ടി എ​ന്ന ഗാ​ന​രം​ഗ​ത്തി​ൽ അ​ഭി​ന​യി​ക്കു​മ്പോ​ൾ ത​നി​ക്ക് ത​ടി​യു​ണ്ടാ​യി​രു​ന്നു​വെ​ന്നും വ​ലി​യ വി​മ​ർ​ശ​ന​ങ്ങ​ൾ നേ​രി​ടേ​ണ്ടി​വ​രു​മെ​ന്നും ക​രു​തി​യി​രു​ന്ന​താ​യി ഷം​ന വെ​ളി​പ്പെ​ടു​ത്തി. എ​ന്നാ​ൽ പ്ര​തീ​ക്ഷി​ച്ച​തി​നു വി​പ​രീ​ത​മാ​യി പാട്ട് വലിയ ഹി​റ്റാ​വു​ക​യും ഒ​ടു​വി​ൽ ര​ജ​നി​കാ​ന്ത് ചി​ത്ര​ത്തി​ൽ അ​വ​സ​രം ല​ഭി​ക്കു​ന്ന​തി​ലേ​ക്കുവ​രെ എ​ത്തു​ക​യും ചെ​യ്തു.

സം​വി​ധാ​യ​ക​ൻ നെ​ൽ​സനെ​ക്കു​റി​ച്ചും ര​ജ​നി​കാ​ന്തി​നൊ​പ്പ​മു​ള്ള ലൊക്കേഷൻ അ​നു​ഭ​വങ്ങളെക്കുറിച്ചും ഷം​ന സം​സാ​രി​ച്ചു. നൃ​ത്ത​രം​ഗ​ങ്ങ​ളി​ൽ ഓ​രോ ഭാ​വ​ങ്ങ​ളും കൃ​ത്യ​മാ​യി​രി​ക്ക​ണ​മെ​ന്നതിൽ നെൽ​സ​ൺ അ​തീ​വ ശ്ര​ദ്ധാ​ലു​വാ​ണ്. വ​ലി​യൊ​രു താ​ര​ത്തി​നൊ​പ്പം അ​ഭി​ന​യി​ക്കു​ന്ന​തി​ന്‍റെ പ​രി​ഭ്ര​മ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും, ഇ​ട​വേ​ള​യിൽ അ​ടു​ത്തുവ​ന്ന് ത​ന്‍റെ ക​ണ്ണു​ക​ൾ വ​ള​രെ ആകർഷ​ക​മാ​ണെ​ന്ന് ര​ജ​നി​കാ​ന്ത് അ​ഭി​ന​ന്ദി​ച്ച​ത് വ​ലി​യ സ​ന്തോ​ഷം ന​ൽ​കി​യെ​ന്നും ഷം​ന പറഞ്ഞു.

പാ​ട്ടു​ക​ളി​ൽ ചു​വ​ടുവയ്ക്കുന്ന​ത് പ​ണ്ടു മോ​ശ​മാ​യി ക​ണ്ടി​രു​ന്ന അ​വ​സ്ഥ മാ​റി. ഇ​പ്പോ​ൾ വ​ലി​യ മാ​റ്റ​ങ്ങ​ൾ വ​ന്നി​ട്ടു​ണ്ടെ​ന്നും ഷം​ന അഭിപ്രായപ്പെട്ടു. പു​തി​യ ത​ല​മു​റ​യി​ലെ ന​ടി​മാ​രാ​യ ശ്രീ​ലീ​ല, മ​മി​ത ബൈ​ജു എ​ന്നി​വ​രു​ടെ നൃ​ത്ത​ത്തെ​യും ഷം​ന വാ​നോ​ളം പു​ക​ഴ്ത്തി. വി​വി​ധ ഭാ​ഷ​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഒ​രു ന​ർ​ത്ത​കി എ​ന്ന നി​ല​യി​ലു​ള്ള ത​ന്‍റെ ക​ഴി​വ് ആ​ദ്യം തി​രി​ച്ച​റി​ഞ്ഞ​ത് മ​ല​യാ​ള സി​നി​മയാണെന്നും ഷംന പറഞ്ഞു.

 

Movies

രജനികാന്തിനൊപ്പം നൃത്തം ചെയ്യാനാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല: ഷംന കാസിം

ഒ​രു സൂ​പ്പ​ർ​ഹീ​റോ​യ്ക്കൊ​പ്പം നൃ​ത്തം ചെ​യ്യാ​നാ​കു​മെ​ന്ന് ഒ​രി​ക്ക​ലും ക​രു​തി​യി​രു​ന്നി​ല്ലെ​ന്ന് ന​ടി ഷം​ന കാ​സിം. നെ​ൽ​സ​ൺ സം​വി​ധാ​നം ചെ​യ്യു​ന്ന ര​ജ​നി​കാ​ന്ത് ചി​ത്രം 'ജ​യി​ല​ർ 2'-ലെ '​അ​ലാ ബോ​ലെ​ലോ' എ​ന്ന ഗാ​ന​രം​ഗ​ത്തി​ൽ ശ്ര​ദ്ധേ​യ​മാ​യ പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച​തിനു പി​ന്നാ​ലെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു താ​രം. ചി​ത്ര​ത്തി​ലെ ഗാ​ന​ത്തി​നു മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് പ്രേ​ക്ഷ​ക​രി​ൽ നി​ന്നു ല​ഭി​ക്കു​ന്ന​ത്.

സൂ​പ്പ​ർ​സ്റ്റാ​ർ ര​ജ​നി​കാ​ന്തി​നൊ​പ്പം അ​ഭി​ന​യി​ക്കാ​ൻ അ​വ​സ​രം ന​ൽ​കി​യ​തി​ന് സം​വി​ധാ​യ​ക​ൻ നെ​ൽ​സ​ന് ഷം​ന ന​ന്ദി അ​റി​യി​ച്ചു. ചെ​റു​പ്പം മു​ത​ലേ നൃ​ത്തം ത​ന്നെ​യാ​ണ് തന്‍റെ ലോ​ക​മെ​ന്നും ഡാ​ൻ​സ് ടീ​ച്ച​ർ ആ​ക​ണ​മെ​ന്ന​താ​യി​രു​ന്നു ഏ​റ്റ​വും വ​ലി​യ ആ​ഗ്ര​ഹ​മെ​ന്നും താ​രം കു​റി​ച്ചു. ഇ​ന്ന് ദു​ബാ​യി​ൽ ആ ​സ്വ​പ്നം യാ​ഥാ​ർഥ്യ​മാ​ക്കാ​ൻ സാ​ധി​ച്ച​തി​ൽ സ​ന്തോ​ഷ​മു​ണ്ട്. ഒ​രു സൂ​പ്പ​ർ ​ഹീ​റോ​യ്ക്കൊ​പ്പം പെ​ർ​ഫോം ചെ​യ്യ​ണ​മെ​ന്ന് ആ​ഗ്ര​ഹി​ച്ചി​രു​ന്നെ​ങ്കി​ലും ര​ജ​നി​കാ​ന്ത് സാ​റിന്‍റെ ചി​ത്ര​ത്തി​ൽ അ​വ​സ​രം ല​ഭി​ക്കു​മെ​ന്ന് ഒ​രി​ക്ക​ലും പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ലെ​ന്ന് ഷം​ന വ്യ​ക്ത​മാ​ക്കി.

അ​നി​രു​ദ്ധ് ര​വി​ച​ന്ദ​ർ സം​ഗീ​ത​സം​വി​ധാ​നം നി​ർവ​ഹി​ച്ച 'അ​ലാ ബോ​ലെ​ലോ' എ​ന്ന ഗാ​നം ഇ​തി​നോ​ട​കം യൂ​ട്യൂ​ബി​ൽ ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് വ്യൂ​സ് നേ​ടി​യി​ട്ടു​ണ്ട്. കേ​ര​ള​ത്ത​നി​മ​യു​ള്ള ക​സ​വ് സാ​രി ധ​രി​ച്ചാ​ണ് ഷം​ന ഗാ​ന​രം​ഗ​ത്തി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. നെ​ൽ​സ​ൺ സം​വി​ധാ​നം ചെ​യ്യു​ന്ന ​ചി​ത്രം ഒ​ക്ടോ​ബ​ർ 15-ന് ​തി​യേ​റ്റ​റു​ക​ളി​ൽ എ​ത്തും.

 

Movies

ന​ട​ൻ മോ​ഹ​ൻ ശ​ർ​മ്മ​യ്ക്ക് സ​ഹാ​യ​വു​മാ​യി ര​ജ​നീ​കാ​ന്ത്; കൈ​ത്താ​ങ്ങാ​യ​ത് ഒ​രു ല​ക്ഷം രൂ​പ

ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി മൂ​ലം വൃ​ദ്ധ​സ​ദ​ന​ത്തി​ൽ ക​ഴി​യു​ന്ന പ്ര​ശ​സ്ത ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ മോ​ഹ​ൻ ശ​ർ​മ്മ​യ്ക്ക് സ​ഹാ​യ​വു​മാ​യി സൂ​പ്പ​ർ​സ്റ്റാ​ർ ര​ജ​നീ​കാ​ന്ത്. ഒ​രു ല​ക്ഷം രൂ​പ​യാ​ണ് അ​ദ്ദേ​ഹം ധ​ന​സ​ഹാ​യ​മാ​യി ന​ൽ​കി​യ​ത്.

ചെ​ന്നൈ​യ്ക്ക​ടു​ത്തു​ള്ള ഗു​മ്മി​ഡി​പൂ​ണ്ടി​യി​ലെ ഒ​രു വൃ​ദ്ധ​സ​ദ​ന​ത്തി​ലാ​ണ് മോ​ഹ​ൻ ശ​ർ​മ്മ നി​ല​വി​ൽ ക​ഴി​യു​ന്ന​ത്. മാ​സം തോ​റും മ​രു​ന്നു​ക​ൾ വാ​ങ്ങാ​ൻ പോ​ലും പ​ണ​മി​ല്ലാ​തെ ബു​ദ്ധി​മു​ട്ടു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ ദ​യ​നീ​യ​വ​സ്ഥ വ്യ​ക്ത​മാ​ക്കു​ന്ന വീ​ഡി​യോ​ക​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു.

ദേ​ശീ​യ പു​ര​സ്കാ​രം നേ​ടി​യ 'ന​മ്മ ഗ്രാ​മം' എ​ന്ന സി​നി​മ​യു​ടെ സാ​റ്റ്‌​ലൈ​റ്റ് അ​വ​കാ​ശ​ങ്ങ​ൾ ആ​രെ​ങ്കി​ലും വാ​ങ്ങു​ക​യാ​ണെ​ങ്കി​ൽ ചി​കി​ത്സാ ചെ​ല​വു​ക​ൾ​ക്ക് വ​ലി​യ ആ​ശ്വാ​സ​മാ​കു​മെ​ന്നും അ​ദ്ദേ​ഹം ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​രോ​ട് അ​ഭ്യാ​ർ​ഥി​ച്ചു. ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ഡ, മ​ല​യാ​ളം ഭാ​ഷ​ക​ളി​ലാ​യി 170- ല​ധി​കം ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ക്കു​ക​യും 15- ല​ധി​കം സി​നി​മ​ക​ൾ നി​ർ​മി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

1972- ൽ ​പു​റ​ത്തി​റ​ങ്ങി​യ 'പ​ണി​മു​ട​ക്ക്' എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് അ​ര​ങ്ങേ​റ്റം. ച​ട്ട​ക്കാ​രി, നെ​ല്ല്, പ്ര​യാ​ണം തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ൽ നാ​യ​ക​നാ​യി. 1985- ൽ ​വ​രെ സി​നി​മ​യി​ൽ സ​ജീ​വ​മാ​യി​രു​ന്നു. വ​ലി​യൊ​രു ഇ​ട​വേ​ള​യ്ക്ക് ശേ​ഷം 2000- ൽ ​'ദാ​ദാ സാ​ഹി​ബ്' എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ തി​രി​ച്ചു​വ​ര​വ് ന​ട​ത്തി.

കു​ടും​ബ​ജീ​വി​ത​ത്തി​ലെ പ​രാ​ജ​യ​വും സി​നി​മ നി​ർ​മി​ച്ച് ഉ​ണ്ടാ​യ ക​ട​ബാ​ധ്യ​ത​ക​ളും കാ​ര​ണം പോ​യ​സ് ഗാ​ർ​ഡി​ലെ വീ​ട് ഉ​ൾ​പ്പെ​ടെ വി​ൽ​ക്കേ​ണ്ടി വ​ന്നു. മൂ​ന്ന് മാ​സ​മാ​യി വൃ​ദ്ധ​സ​ദ​ന​ത്തി​ലാ​ണ് അ​ദ്ദേ​ഹം ക​ഴി​യു​ന്ന​ത്. ഒ​രു കാ​ല​ത്ത് തി​ള​ങ്ങി നി​ന്ന ക​ലാ​കാ​ര​ന്‍റെ ഈ ​അ​വ​സ്ഥ​യി​ൽ ര​ജ​നീ​ക​ന്ത് ന​ൽ​കി​യ സ​ഹാ​യം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ശ്ര​ദ്ധ നേ​ടു​ന്നു​ണ്ട്.

Movies

ബ​സ് ക​ണ്ട​ക്ട​റി​ൽ നി​ന്നും സ്റ്റൈ​ൽ മ​ന്ന​നി​ലേ​യ്ക്ക്; ര​ജ​നീ​കാ​ന്തി​ന്‍റെ ആ​ത്മ​ക​ഥ വ​രു​ന്നു

സൂ​പ്പ​ർ​സ്റ്റാ​ർ ര​ജ​നീ​കാ​ന്ത് ആ​ത്മ​ക​ഥ എ​ഴു​തു​ന്നു. ത​ന്‍റെ ജീ​വി​ത​യാ​ത്ര​ക​ളെ​ല്ലാം കോ​ർ​ത്തി​ണ​ക്കി​യാ​ണ് താ​ര​ത്തി​ന്‍റെ ര​ച​ന​യു​ണ്ടാ​കു​ക. ബ​സ് ക​ണ്ട​ക്ട​റാ​യി തു​ട​ങ്ങി​യ ജീ​വി​തം പി​ന്നീ​ട് ക​ണ്ട​ത് ത​മി​ഴ്സി​നി​മ​യി​ലെ അ​ഭി​ഭാ​ജ്യ​ഘ​ട​ക​മാ​യി മാ​റു​ന്ന​താ​ണ്.

ര​ജ​നി​യു​ടെ ജീ​വി​ത​ക​ഥ സി​നി​മ​യാ​ക്കാ​നു​ള്ള ആ​ലോ​ച​ന​ക​ളും ന​ട​ക്കു​ന്നു​ണ്ടെ​ന്നാ​ണ് സൂ​ച​ന. ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ഇ​തു​വ​രെ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ങ്കി​ലും മ​ക​ൾ സൗ​ന്ദ​ര്യ​യും ര​ജ​നീ​കാ​ന്ത് ആ​ത്മ​ക​ഥാ​ര​ച​ന തു​ട​ങ്ങി​യ​താ​യി സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

നി​ല​വി​ൽ ര​ജ​നീ​കാ​ന്ത്, നെ​ൽ​സ​ൺ ദി​ലീ​പ് കു​മാ​ർ സം​വി​ധാ​നം​ചെ​യ്യു​ന്ന ‌ജ​യി​ല​ർ 2 എ​ന്ന ചി​ത്ര​ത്തി​ന്‍റെ പ​ണി​പ്പു​ര​യി​ലാ​ണ്. തു​ട​ർ​ന്ന് ക​മ​ൽ​ഹാ​സ​ൻ നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കും.

Movies

എ​ന്‍റെ ഗു​രു... സി​നി​മ​യു​ടെ സ​ര്‍​വ​ക​ലാ​ശാ​ല; കെ. ​ബാ​ല​ച​ന്ദ​റി​ന്‍റെ ജ​ന്മ​വാ​ര്‍​ഷി​ക​ത്തി​ല്‍ ക​മ​ൽ​ഹാ​സ​ൻ

ത​മി​ഴ് ച​ല​ച്ചി​ത്രലോ​ക​ത്തെ ഇ​തി​ഹാ​സ സം​വി​ധാ​യ​ക​ന്‍ കെ. ​ബാ​ല​ച​ന്ദ​റി​ന്‍റെ 96-ാം ജ​ന്മ​വാ​ര്‍​ഷി​ക​ത്തി​ല്‍ അ​ദ്ദേ​ഹ​വു​മാ​യു​ള്ള ആ​ത്മ​ബ​ന്ധം ഓ​ര്‍​ത്തെ​ടു​ത്ത് ഉ​ല​ക​നാ​യ​ക​ന്‍ ക​മ​ല്‍​ഹാ​സ​ന്‍. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ​യാ​ണ് ക​മ​ല്‍​ഹാ​സ​ന്‍ ത​ന്‍റെ ഗു​രു​നാ​ഥ​ന് വൈ​കാ​രി​ക​മാ​യ കു​റി​പ്പി​ലൂ​ടെ ആ​ദ​ര​മ​ര്‍​പ്പി​ച്ച​ത്.

കോ​ളി​വു​ഡി​ലെ സ​ഞ്ച​രി​ക്കു​ന്ന സ​ര്‍​വ​ക​ലാ​ശാ​ല​യാ​യി​രു​ന്ന എ​ന്‍റെ ഗു​രു കെ. ​ബാ​ല​ച​ന്ദ​ര്‍ സാ​റി​ന്‍റെ ജ​ന്മ​ദി​ന​മാ​ണി​ന്ന്. അ​ദ്ദേ​ഹ​ത്തി​ന്‍റെ എ​ക്കാ​ല​ത്തെ​യും പ്ര​ധാ​ന ശി​ഷ്യ​നാ​യി​രി​ക്കു​ന്ന​തി​ല്‍ ഞാ​ന്‍ ഏ​റെ അ​ഭി​മാ​നി​ക്കു​ന്നു - ക​മ​ല്‍​ഹാ​സ​ന്‍ ത​ന്‍റെ എ​ക്‌​സ് ഹാ​ന്‍​ഡി​ലി​ല്‍ കു​റി​ച്ചു. ത​മി​ഴ് സി​നി​മ​യു​ടെ വ്യാ​ക​ര​ണ​വും ഭാ​വു​ക​ത്വ​വും മാ​റ്റി​മ​റി​ച്ച വ​ലി​യൊ​രു പ്ര​തി​ഭ​യോ​ടു​ള്ള ആ​ദ​ര​വാ​യി​രു​ന്നു ക​മ​ലി​ന്‍റെ ഓ​രോ വാ​ക്കു​ക​ളി​ലും നി​റ​ഞ്ഞ​ത്.

1973-ല്‍ ​കെ. ബാ​ല​ച​ന്ദ​ര്‍ സം​വി​ധാ​നം ചെ​യ്ത അ​ര​ങ്ങേ​റ്റം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ക​മ​ല്‍​ഹാ​സ​ന്‍ ത​ന്‍റെ ക​രി​യ​ര്‍ ആ​രം​ഭി​ക്കു​ന്ന​ത്. തു​ട​ര്‍​ന്ന് സൊ​ല്ല​ത്താ​ന്‍ നി​നൈ​ക്കി​റേ​ന്‍ (1973), പ​രു​വ കാ​ലം (1974), അ​വ​ള്‍ ഒ​രു തു​ട​ര്‍​ക്ക​ഥൈ (1974), ഇ​ന്ത്യ​ന്‍ സി​നി​മ​യി​ലെ ത​ന്നെ ക്ലാ​സി​ക് ചി​ത്ര​വും ര​ജ​നീ​കാ​ന്തി​ന്‍റെ സി​നി​മാ അ​ര​ങ്ങേ​റ്റ​ത്തി​ന് വ​ഴി​യൊ​രു​ക്കു​ക​യും ചെ​യ്ത അ​പൂ​ര്‍​വ രാ​ഗ​ങ്ങ​ള്‍ (1975) ഉ​ള്‍​പ്പെ​ടെ മു​പ്പ​തി​ല​ധി​കം വ​ര്‍​ഷ​ങ്ങ​ള്‍ നീ​ണ്ടു​നി​ന്ന ക​രി​യ​റി​ല്‍ 25-ല​ധി​കം പ്രോ​ജ​ക്റ്റു​ക​ളി​ലാ​ണ് ഈ ​ഗു​രു-​ശി​ഷ്യ കൂ​ട്ടു​കെ​ട്ട് ഒ​ന്നി​ച്ച് പ്ര​വ​ര്‍​ത്തി​ച്ച​ത്.

സി​നി​മ​യ്ക്ക​ക​ത്തും പു​റ​ത്തും കെ. ​ബാ​ല​ച​ന്ദ​ര്‍ ക​മ​ല്‍​ഹാ​സ​ന് വ​ഴി​കാ​ട്ടി​യാ​യി​രു​ന്നു. ബാ​ല​ച​ന്ദ​ര്‍ അ​വ​സാ​ന​മാ​യി കാ​മ​റ​യ്ക്ക് മു​ന്നി​ലെ​ത്തി​യ​തും ക​മ​ല്‍​ഹാ​സ​ന്‍ ചി​ത്ര​ത്തി​ലൂ​ടെ​യാ​യി​രു​ന്നു എ​ന്ന​ത് ഈ ​ബ​ന്ധ​ത്തി​ന്‍റെ ആ​ഴം വ്യ​ക്ത​മാ​ക്കു​ന്നു. 2015-ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ഉ​ത്ത​മ​വി​ല്ല​ന്‍ എ​ന്ന ചി​ത്ര​ത്തി​ല്‍ ക​മ​ല്‍ ഹാ​സ​ന്‍ അ​വ​ത​രി​പ്പി​ച്ച മ​നോ​ര​ഞ്ജ​ന്‍ എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ന്‍റെ ഗു​രു​വാ​യ മാ​ര്‍​ഗ​ദ​ര്‍​ശി എ​ന്ന സം​വി​ധാ​യ​ക​നാ​യി ജീ​വി​ച്ചു കാ​ണി​ച്ചാ​ണ് കെ. ​ബാ​ല​ച​ന്ദ​ര്‍ ച​ല​ച്ചി​ത്ര ലോ​ക​ത്തു​നി​ന്നും വി​ട​പ​റ​ഞ്ഞ​ത്. ത​മി​ഴ് സി​നി​മ​യു​ള്ളി​ട​ത്തോ​ളം കാ​ലം ആ ​മ​ഹാ​പ്ര​തി​ഭ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്രി​യ ശി​ഷ്യ​നും സി​നി​മാ​പ്രേ​മി​ക​ളു​ടെ മ​ന​സി​ല്‍ മാ​യാ​തെ​നി​ല്‍​ക്കു​മെ​ന്ന ഓ​ര്‍​മ​പ്പെ​ടു​ത്ത​ല്‍ കൂ​ടി​യാ​യി മാ​റി ഈ ​ജ​ന്മ​ദി​നം.

Movies

ര​ജ​നി​കാ​ന്ത്-​ക​മ​ൽ​ഹാ​സ​ൻ ചി​ത്രം ടൈ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ചു; വ​രു​ന്നു ദി ​ഡെ​ഡ്‌​ലി ഡോ​ക്ട​ർ ധ​ർ​മ​ൻ

സ്റ്റൈ​ൽ മ​ന്ന​ൻ ര​ജ​നി​കാ​ന്തി​നെ നാ​യ​ക​നാ​ക്കി ക​മ​ൽ​ഹാ​സ​ൻ നി​ർ​മി​ക്കു​ന്ന ത​ലൈ​വ​ർ 173- എ​ന്ന ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ൽ പു​റ​ത്തു​വി​ട്ടു. ധ​ർ​മ​ൻ- എ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ പേ​ര്! ചെ​ന്നൈ ന​ഗ​ര​ത്തെ ഇ​ള​ക്കി​മ​റി​ച്ച പ്രൗ​ഢ​ഗം​ഭീ​ര​മാ​യ ച​ട​ങ്ങി​ലാ​യി​രു​ന്നു ടൈ​റ്റി​ൽ പ്ര​ഖ്യാ​പ​നം.

സൂ​പ്പ​ർ സ്റ്റാ​റി​ന്‍റെ ആ​രാ​ധ​ക​രും ച​ല​ച്ചി​ത്ര​ലോ​ക​വു​മൊ​ന്നാ​കെ ആ​വേ​ശ​ത്തോ​ടെ​യാ​ണ് ടൈ​റ്റി​ൽ ഏ​റ്റെ​ടു​ത്ത്. ടൈ​റ്റി​ൽ പ്ര​ഖ്യാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​യും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ആ​ഘോ​ഷി​ക്കു​ക​യാ‍​ണ്.

അ​ന​ശ്ചി​ത​ത്വ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ, ഓ ​മൈ ക​ട​വു​ളേ, ഡ്രാ​ഗ​ൺ എ​ന്നീ ചി​ത്ര​ങ്ങ​ളി​ലൂ​ടെ ത​രം​ഗ​മാ​യി മാ​റി​യ യു​വ​സം​വി​ധാ​യ​ക​ൻ അ​ശ്വ​ത് മാ​രി​മു​ത്തു​വാ​ണ് സം​വി​ധാ​യ​ക​നാ​യി എ​ത്തു​ന്ന​ത്. ചി​ത്രം തി​യ​റ്റ​റു​ക​ളി​ൽ എ​ത്തി​ക്കു​ന്ന​ത് ഉ​ല​ക​നാ​യ​ക​ൻ ക​മ​ൽ​ഹാ​സ​ന്‍റെ വി​ഖ്യാ​ത നി​ർ​മാ​ണ​ക്ക​മ്പ​നി​യാ​യ രാ​ജ്ക​മ​ൽ ഫി​ലിം​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ആ​ണ്. ചു​രു​ക്ക​ത്തി​ൽ, ത​മി​ഴ​ക​ത്തെ ര​ണ്ട് സിം​ഹ​ങ്ങ​ൾ വീ​ണ്ടും ഒ​ന്നി​ക്കു​ന്ന ബി​ഗ് ബ​ജ​റ്റ് തി​രു​വി​ഴ ആ​ണ് അ​ര​ങ്ങേ​റു​ന്ന​ത്.

ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​റി​ൽ വെ​റു​മൊ​രു മാ​സ് ലു​ക്ക​ല്ല ഇ​ത്ത​വ​ണ ര​ജ​നി​കാ​ന്തി​നു​ള്ള​ത്. കോ​ട്ട് ധ​രി​ച്ച് അ​തീ​വ സ്റ്റൈ​ലി​ഷാ​യ ഡോ​ക്ട​റു​ടെ ഗെ​റ്റ​പ്പി​ലാ​ണ് ത​ലൈ​വ​ർ. പ​ക്ഷേ, കൈ​യി​ലി​രി​ക്കു​ന്ന​ത് സ്റ്റെ​ത​സ്കോ​പ്പ​ല്ല, ചോ​ര​യി​റ്റു​ന്ന ഒ​രു സ​ർ​ജി​ക്ക​ൽ ബ്ലേ​ഡ്! പോ​രാ​ത്ത​തി​ന് ഒ​രാ​ളെ കൊ​ല​പ്പെ​ടു​ത്തു​ന്ന രീ​തി​യി​ലാ​ണ് ആ ​നി​ൽ​പ്പും! ദി ​ഡെ​ഡ്‌​ലി ഡോ​ക്ട​ർ - എ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ ടാ​ഗ്‌​ലൈ​ൻ. വി​ല്ല​ന്മാ​ർ​ക്ക് ഓ​പ്പ​റേ​ഷ​ൻ തി​യ​റ്റ​റി​ൽ ത​ന്നെ ന​ല്ല ഒ​ന്നാ​ന്ത​രം ചി​കി​ത്സ- കൊ​ടു​ക്കു​മെ​ന്ന കാ​ര്യ​ത്തി​ൽ ആ​രാ​ധ​ക​ർ​ക്ക് ഇ​പ്പോ​ൾ ത​ന്നെ ഉ​റ​പ്പാ​യി​ട്ടു​ണ്ട്.

പേ​ട്ട എ​ന്ന സൂ​പ്പ​ർ​ഹി​റ്റി​നു ശേ​ഷം സി​മ്രാ​ൻ വീ​ണ്ടും ത​ലൈ​വ​രു​ടെ നാ​യി​ക​യാ​യി എ​ത്തു​ന്നു എ​ന്ന പ്ര​ത്യേ​ക​ത​യും ചി​ത്ര​ത്തി​നു​ണ്ട്. ചി​ത്ര​ത്തി​ലെ മ​റ്റൊ​രു പ്ര​ധാ​ന വേ​ഷ​ത്തി​ൽ ഗ്ലാ​മ​ർ താ​രം രാ​ശി ഖ​ന്ന​യും എ​ത്തു​ന്നു​ണ്ട്. ഗം​ഭീ​ര​മാ​യ ഒ​രു താ​ര​നി​ര ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​നാ​യി അ​ണി​നി​ര​ക്കു​ന്ന​ത്.

വ്യാ​ഴാ​ഴ്ച ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ചെ​ന്നൈ​യി​ൽ ആ​രം​ഭി​ക്കും. ബോ​ക്സ് ഓ​ഫീ​സ് തൂ​ത്തു​വാ​രാ​ൻ ത​യാ​റെ​ടു​ക്കു​ന്ന ദി ​ഡെ​ഡ്‌​ലി ഡോ​ക്ട​ർ വി​ശേ​ഷ​ങ്ങ​ൾ​ക്കാ​യി കാ​ത്തി​രി​ക്കാം.

National

വിജയിനോട് അസൂയയില്ല, സ്റ്റാലിനുമായുള്ള കൂടിക്കാഴ്ച സൗഹൃദം മാത്രമെന്ന് രജനീകാന്ത്

ചെന്നൈ: നടൻ വിജയിനോട് അസൂയയില്ലെന്നും മുൻ മുഖ്യമന്ത്രി സ്റ്റാലിനുമായുള്ള കൂടിക്കാഴ്ച സൗഹൃദ സന്ദർശനം മാത്രമായിരുന്നെന്നും രജനീകാന്ത്. പോയസ് ഗാർഡനിലെ വസതിയിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

താനും വിജയ്‌യും തമ്മിൽ 25 വർഷത്തെ തലമുറ വ്യത്യാസമുണ്ടെന്നും ചെറുപ്പത്തിൽ തന്നെ ഇതിഹാസങ്ങളായ എംജിആറിനെക്കാളും എൻടിആറിനെക്കാളും മികച്ച നേട്ടങ്ങൾ വിജയ് സ്വന്തമാക്കിയെന്നും അദ്ദേഹം പ്രശംസിച്ചു.

വിജയ്‌നെ ചെറുപ്പം മുതലേ കാണുന്നതാണ്. അദ്ദേഹം മുഖ്യമന്ത്രിയായതിൽ എന്തിന് ഞാൻ അസൂയപ്പെടണം? അതും 52-ാം വയസിൽ എംജിആറിനെക്കാളും എൻടിആറിനെക്കാളും അദ്ദേഹം നേട്ടമുണ്ടാക്കിയിട്ടുണ്ട്. തനിക്ക് അസൂയ ഒട്ടും ഇല്ലെന്നും രജനീകാന്ത് പറഞ്ഞു.

National

ഡി​എം​കെ - അ​ണ്ണാ ഡി​എം​കെ ച​ർ​ച്ച​ക​ൾ​ക്ക് മ​ധ്യ​സ്ഥ​ത വ​ഹി​ച്ചെ​ന്ന വാ​ർ​ത്ത​ക​ൾ ത​ള്ളി ര​ജ​നി​കാ​ന്ത്

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് പി​ന്നാ​ലെ രാ​ഷ്ട്രീ​യ എ​തി​രാ​ളി​ക​ളാ​യ ഡി​എം​കെ​യും എ​ഐ​എ​ഡി​എം​കെ​യും (അ​ണ്ണാ ഡി​എം​കെ) ത​മ്മി​ൽ സ​ഖ്യ​മു​ണ്ടാ​ക്കാ​ൻ താ​ൻ മ​ധ്യ​സ്ഥ​ത വ​ഹി​ച്ചു​വെ​ന്ന ത​ര​ത്തി​ൽ പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ പൂ​ർ​ണ​മാ​യും നി​ഷേ​ധി​ച്ച് ന​ട​ൻ ര​ജ​നി​കാ​ന്ത്. ഇ​ത്ത​രം റി​പ്പോ​ർ​ട്ടു​ക​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും വാ​ർ​ത്ത​ക​ളി​ൽ ഒ​ട്ടും സ​ത്യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ചെ​ന്നൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്ക​വെ​യാ​ണ് താ​രം നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. ത​മി​ഴ്‌​നാ​ട്ടി​ൽ ദ്രാ​വി​ഡ രാ​ഷ്ട്രീ​യം നി​ല​നി​ർ​ത്താ​ൻ വേ​ണ്ടി ഡി​എം​കെ​യും അ​ണ്ണാ ഡി​എം​കെ​യും ഒ​ന്നി​ക്കു​ന്നു​വെ​ന്നും, ഇ​തി​നാ​യി ര​ജ​നി​കാ​ന്ത് മു​ൻ​കൈ​യെ​ടു​ത്തു എ​ന്നു​മാ​യി​രു​ന്നു സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും ചി​ല മാ​ധ്യ​മ​ങ്ങ​ളി​ലും പ്ര​ച​രി​ച്ച വാ​ർ​ത്ത​ക​ൾ. എ​ന്നാ​ൽ ഈ ​ച​ർ​ച്ച​ക​ളി​ൽ ത​നി​ക്ക് യാ​തൊ​രു​വി​ധ പ​ങ്കു​മി​ല്ലെ​ന്ന് ര​ജ​നി​കാ​ന്ത് തു​റ​ന്ന​ടി​ച്ചു.

ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി​യാ​യി ന​ട​ൻ വി​ജ​യ് ചു​മ​ത​ല​യേ​റ്റ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​യ​ർ​ന്ന മ​റ്റ് ചി​ല വി​വാ​ദ​ങ്ങ​ളി​ലും അ​ദ്ദേ​ഹം പ്ര​തി​ക​ര​ണം ന​ട​ത്തി. വി​ജ​യ് മു​ഖ്യ​മ​ന്ത്രി​യാ​യ​തി​ൽ ത​നി​ക്ക് അ​സൂ​യ​യു​ണ്ടെ​ന്ന ത​ര​ത്തി​ൽ പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ ശു​ദ്ധ അ​സം​ബ​ന്ധ​മാ​ണെ​ന്ന് ര​ജ​നി​കാ​ന്ത് പ​റ​ഞ്ഞു. വി​ജ​യ് ത​ന്‍റെ പ്രി​യ​പ്പെ​ട്ട സ​ഹോ​ദ​ര​നാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഈ ​നേ​ട്ട​ത്തി​ൽ ത​നി​ക്ക് അ​തി​യാ​യ സ​ന്തോ​ഷ​മേ​യു​ള്ളൂ​വെ​ന്നും താ​രം കൂ​ട്ടി​ച്ചേ​ർ​ത്തു.

ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ കാ​ര​ണം വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് ത​ന്നെ താ​ൻ സ​ജീ​വ രാ​ഷ്ട്രീ​യം ഉ​പേ​ക്ഷി​ച്ച​താ​ണെ​ന്നും, ഇ​ത്ത​രം വ്യാ​ജ വാ​ർ​ത്ത​ക​ളി​ലേ​ക്ക് ത​ന്‍റെ പേ​ര് വ​ലി​ച്ചി​ഴ​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

Movies

വിജയ്‌ക്ക് കൈതാങ്ങായി രജനീകാന്ത്; 'ജനനായകൻ' ചോർച്ചയിൽ സിനിമാലോകം നൽകുന്ന കരുത്തുറ്റ മറുപടി

തെന്നിന്ത്യൻ സിനിമാ ലോകത്തെ ഒന്നടങ്കം നടുക്കിക്കൊണ്ടാണ് ദളപതി വിജയ് നായകനാകുന്ന 'ജനനായകൻ' ചിത്രത്തിന്‍റെ പ്രധാന രംഗങ്ങൾ ഇന്‍റർനെറ്റിൽ പ്രചരിച്ചത്.

മാസങ്ങളായി സെൻസർ ബോർഡുമായുള്ള നിയമപോരാട്ടത്തെത്തുടർന്ന് റിലീസ് അനിശ്ചിതത്വത്തിലായ സിനിമയുടെ എച്ച്.ഡി ദൃശ്യങ്ങൾ പുറത്തുവന്നത് അണിയറപ്രവർത്തകർക്കും ആരാധകർക്കും വലിയ ആഘാതമായി.

സംഭവത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തിയ സൂപ്പർസ്റ്റാർ രജനീകാന്ത്, കുറ്റക്കാരെ കണ്ടെത്തി സർക്കാർ മാതൃകാപരമായ ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടു. സിനിമാ സംഘടനകൾ ഇതിനെതിരെ ഒറ്റക്കെട്ടായി ശബ്ദമുയർത്തണമെന്നും ഇത്തരം സൈബർ കുറ്റകൃത്യങ്ങൾ ഇനി ആവർത്തിക്കരുതെന്നും അദ്ദേഹം എക്സ് പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കി.

രജനീകാന്തിനെ കൂടാതെ മെഗാസ്റ്റാർ ചിരഞ്ജീവി, സൂര്യ, കാർത്തി തുടങ്ങിയ മുൻനിര താരങ്ങളും വിജയ്‌ക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.

നൂറുകണക്കിന് ആളുകളുടെ സ്വപ്നവും കഠിനാധ്വാനവുമാണ് ഒരു സിനിമയെന്നും പൈറസിയെ പ്രോത്സാഹിപ്പിക്കുന്നത് സിനിമ എന്ന കലയോട് ചെയ്യുന്ന ക്രൂരതയാണെന്നും ചിരഞ്ജീവി കുറിച്ചു.

ഒരു സംഘം ആളുകളുടെ വർഷങ്ങളുടെ പ്രയത്നം വെറും നിമിഷങ്ങൾക്കുള്ളിൽ ഇല്ലാതാക്കുന്നത് ക്ഷമിക്കാനാവാത്ത തെറ്റാണെന്നാണ് നടൻ സൂര്യ പ്രതികരിച്ചത്. ശിവകാർത്തികേയൻ, വിശാൽ, ജി.വി. പ്രകാശ്, ഖുശ്ബു സുന്ദർ തുടങ്ങി നിരവധി പ്രമുഖർ ഇതിനകം തന്നെ പൈറസിക്കെതിരെ തങ്ങളുടെ പ്രതിഷേധം അറിയിച്ചുകഴിഞ്ഞു.

ചിത്രത്തിന്‍റെ നിർമ്മാതാക്കളായ കെ.വി.എൻ പ്രൊഡക്ഷൻസ് ഇതിനോടകം തന്നെ സൈബർ സെല്ലിൽ പരാതി നൽകുകയും ഫോറൻസിക് അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്ന ഓരോ വ്യക്തിയുടെയും ഡിജിറ്റൽ വിവരങ്ങൾ കണ്ടെത്താൻ സാധിക്കുമെന്നും കുറ്റക്കാർക്കെതിരെ കർശനമായ ക്രിമിനൽ നടപടികൾ സ്വീകരിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി.

രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി വിജയ് അഭിനയിക്കുന്ന അവസാന ചിത്രമെന്ന നിലയിൽ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആരാധകർക്ക് ഈ വാർത്ത വലിയ നിരാശയാണ് നൽകിയിരിക്കുന്നത്. എങ്കിലും പൈറസി ലിങ്കുകൾ പ്രചരിപ്പിക്കാതെയും റിപ്പോർട്ട് ചെയ്തും പ്രിയ താരത്തിന് കരുത്താവുകയാണ് ആരാധകർ.

 

National

ടി​വി​കെ​യും എ​ൻ​ഡി​എ​യും ത​മ്മി​ലു​ള്ള ച​ർ​ച്ച​ക​ൾ വ​ഴി​മു​ട്ടു​ന്നു; കാ​ര​ണം ര​ജ​നീ​കാ​ന്ത്?

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട് നി​യ​മ​സ​ഭാ തെര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി ന​ട​ൻ വി​ജ​യി​യു​ടെ പാ​ർ​ട്ടി​യാ​യ ത​മി​ഴ​ക വെ​ട്രി ക​ഴ​ക​ത്തെ എ​ൻ​ഡി​എ സ​ഖ്യ​ത്തി​ലേ​ക്ക് എ​ത്തി​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ൾ പ്ര​തി​സ​ന്ധി​യി​ൽ. സൂ​പ്പ​ർ​സ്റ്റാ​ർ ര​ജ​നീ​കാ​ന്തു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​ല രാ​ഷ്ട്രീ​യ നീ​ക്ക​ങ്ങ​ളാ​ണ് ച​ർ​ച്ച​ക​ൾ വ​ഴി​മു​ട്ടാ​ൻ പ്ര​ധാ​ന കാ​ര​ണ​മെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ.

ഡി​എം​കെ വി​രു​ദ്ധ വോ​ട്ടു​ക​ൾ ഏ​കീ​ക​രി​ക്കു​ക ല​ക്ഷ്യ​മി​ട്ട് വി​ജ​യി​യു​ടെ പാ​ർ​ട്ടി​യെ ത​ങ്ങ​ളു​ടെ സ​ഖ്യ​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​രാ​ൻ എ​ൻ​ഡി​എ താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. ര​ജ​നീ​കാ​ന്തി​നെ സ​ഖ്യ​ത്തി​ന്‍റെ മു​ഖ​മാ​യി ഉ​യ​ർ​ത്തി​ക്കാ​ട്ടാ​നോ പി​ന്തു​ണ ഉ​റ​പ്പാ​ക്കാ​നോ ഉ​ള്ള എ​ൻ​ഡി​എ​യു​ടെ നീ​ക്ക​ങ്ങ​ൾ വി​ജ​യി​യു​ടെ പാ​ർ​ട്ടി​യി​ൽ അ​തൃ​പ്തി ഉ​ണ്ടാ​ക്കി​യ​താ​യി പ​റ​യ​പ്പെ​ടു​ന്നു.

ത​മി​ഴ് രാ​ഷ്ട്രീ​യ​ത്തി​ൽ സ്വ​ന്ത​മാ​യ ഇ​ടം ക​ണ്ടെ​ത്താ​ൻ ശ്ര​മി​ക്കു​ന്ന വി​ജ​യ്, മ​റ്റൊ​രു സൂ​പ്പ​ർ​താ​ര​ത്തി​ന്‍റെ നി​ഴ​ലി​ൽ നി​ൽ​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല എ​ന്ന​താ​ണ് ഇ​തി​ന് പി​ന്നി​ലെ സൂ​ച​ന. നി​ല​വി​ൽ ഒ​രു ദ്രാ​വി​ഡ പാ​ർ​ട്ടി​യു​മാ​യും ദേ​ശീ​യ പാ​ർ​ട്ടി​യു​മാ​യും സ​ഖ്യ​ത്തി​നി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് വി​ജ​യ് നേ​ര​ത്തെ സ്വീ​ക​രി​ച്ചി​രു​ന്ന​ത്. എ​ൻ​ഡി​എ​യു​ടെ ഭാ​ഗ​ത്ത് നി​ന്നു​ള്ള അനുനയ നീക്കങ്ങൾ സ​ജീ​വ​മാ​യി​രു​ന്നെ​ങ്കി​ലും ര​ജ​നീ​കാ​ന്തി​ന്‍റെ പേ​ര് വ​ന്ന​തോ​ടെ ച​ർ​ച്ച​ക​ൾ മ​ന്ദ​ഗ​തി​യി​ലാ​യി.

Movies

ര​ജ​നി​കാ​ന്ത്-​ക​മ​ൽ​ഹാ​സ​ൻ ചി​ത്രം ത​ലൈ​വ​ർ 173; സം​വി​ധാ​യ​ക​നാ​യി സി​ബി ച​ക്ര​വ​ർ​ത്തി

ര​ജ​നി​കാ​ന്ത്-​ക​മ​ൽ​ഹാ​സ​ൻ ചി​ത്രം ത​ലൈ​വ​ർ 173- സി​ബി ച​ക്ര​വ​ർ​ത്തി​യു​ടെ സം​വി​ധാ​ന​ത്തി​ൽ ഒ​രു​ങ്ങും. നി​ര​വ​ധി അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്കു​ശേ​ഷം ക​മ​ൽ​ഹാ​സ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള രാ​ജ്ക​മ​ൽ ഫി​ലിം​സ് ആ​ണ് ഇ​ക്കാ​ര്യം ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ച​ത്.

46 വ​ർ​ഷ​ത്തി​നു​ശേ​ഷം ര​ജ​നി​കാ​ന്തും ക​മ​ൽ​ഹാ​സ​നും ഒ​ന്നി​ക്കു​ന്ന ചി​ത്ര​മാ​ണി​ത്. ഇ​ന്ത്യ​ൻ ച​ല​ച്ചി​ത്ര​ലോ​ക​വും ആ​രാ​ധ​ക​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ചി​ത്ര​മാ​ണ് ത​ലൈ​വ​ർ 173. ദു​ബാ​യി​ൽ ചി​ത്രം പ്ര​ഖ്യാ​പി​ച്ച ദി​വ​സം മു​ത​ൽ ആ​രാ​യി​രി​ക്കും ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​നെ​ന്ന് ആ​രാ​ധ​ക​ർ ഉ​റ്റു​നോ​ക്കി​യി​രു​ന്നു.

സു​ന്ദ​ർ സി ​ആ​യി​രി​ക്കും സം​വി​ധാ​യ​ക​നെ​ന്നാ​ണ് ആ​ദ്യം പു​റ​ത്തു​വ​ന്ന വാ​ർ​ത്ത. സു​ന്ദ​ർ സി ​പ്രോ​ജ​ക്ടി​ന്‍റെ ഭാ​ഗ​മാ​യി വ​ന്നെ​ങ്കി​ലും പ്ര​രാം​ഘ​ട്ട​ത്തി​ൽ​ത്ത​ന്നെ പി​ന്മാ​റു​ക​യാ​യി​രു​ന്നു. ത​ന്‍റെ പി​ന്മാ​റ്റ​ത്തെ​ക്കു​റി​ച്ച് വി​കാ​ര​നി​ർ​ഭ​ര​മാ​യ കു​റി​പ്പും സു​ന്ദ​ർ സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടി​ൽ പ​ങ്കു​വ​ച്ചി​രു​ന്നു.

സു​ന്ദ​റി​ന്‍റെ പി​ന്മാ​റ്റ​ത്തെ​ത്തു​ട​ർ​ന്ന് നി​ര​വ​ധി​പ്പേ​രു​ക​ൾ ഉ​യ​ർ​ന്നു​വ​ന്നെ​ങ്കി​ലും ആ​രെ​യും തീ​രു​മാ​നി​ച്ചി​രു​ന്നി​ല്ല. ഒ​രു​ഘ​ട്ട​ത്തി​ൽ ധ​നു​ഷ് ആ‍​യി​രി​ക്കും സം​വി​ധാ​യ​ക​ൻ എ​ന്ന് റി​പ്പോ​ർ​ട്ടു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മു​ണ്ടാ​യി​ല്ല.

യു​വ​നി​ര​യി​ലെ ശ്ര​ദ്ധേ​യ​രാ​യ രാം​കു​മാ​ർ ബാ​ല​കൃ​ഷ്ണ​ൻ, നി​തി​ല​ൻ സ്വാ​മി​നാ​ഥ​ൻ, പ്ര​ദീ​പ് രം​ഗ​നാ​ഥ​ൻ എ​ന്നി​വ​രു​ടെ പേ​രു​ക​ളും ഉ​യ​ർ​ന്നു​വ​ന്നി​രു​ന്നു. ഇ​തി​നി​ടെ​യി​ലാ​ണ് ക​മ​ൽ​ഹാ​സ​ന്‍റെ നി​ർ​മാ​ണ​ക്ക​മ്പ​നി രാ​ജ്ക​മ​ൽ ഫി​ലിം​സ് ത​ലൈ​വ​ർ 173-ന്‍റെ സം​വി​ധാ​യ​ക​നെ പ്ര​ഖ്യാ​പി​ക്കു​ന്ന​ത്.

2022ൽ ​പു​റ​ത്ത​റി​ങ്ങി​യ ഡോ​ൺ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ സി​ബി ച​ക്ര​വ​ർ​ത്തി​യാ​ണ് ഇ​നി ത​ലൈ​വ​രു​ടെ തേ​രി​ന്‍റെ സാ​ര​ഥി. സി​ബി​യു​ടെ ഇ​തി​നു മു​മ്പു​ള്ള ചി​ത്രം ഡോ​ൺ വ​മ്പ​ൻ ഹി​റ്റ് ആ​യി​രു​ന്നു.

ഓ​രോ കു​ടും​ബ​ത്തി​നും ഒ​രു നാ​യ​ക​നു​ണ്ട്... എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് ത​ങ്ങ​ളു​ടെ ഔ​ദ്യോ​ഗി​ക സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടി​ൽ സം​വി​ധാ​യ​ക​നെ പ്ര​ഖ്യാ​പി​ച്ചു​ള്ള പോ​സ്റ്റ​ർ രാ​ജ്ക​മ​ൽ ഫി​ലിം​സ് പ​ങ്കു​വ​ച്ച​ത്. പ്ര​ഖ്യാ​പ​നം ആ​ഘോ​ഷ​ത്തോ​ടെ​യാ​ണ് ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത​ത​ത്.

ത​ലൈ​വ​ർ 173-ന്‍റെ സം​ഗീ​തം അ​നി​രു​ദ്ധ് ര​വി​ച​ന്ദ​ർ നി​ർ​വ​ഹി​ക്കും. റെ​ഡ് ജ​യ​ന്‍റ് മൂ​വീ​സ് ആ​ണ് ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​ന് എ​ത്തി​ക്കു​ന്ന​ത്. ക​മ​ൽ ഹാ​സ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള രാ​ജ് ക​മ​ൽ ഫി​ലിം​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ 44 വ​ർ​ഷം പി​ന്നി​ടു​ക​യാ​ണ്. ആ​ർ മ​ഹേ​ന്ദ്ര​നൊ​പ്പം ചേ​ർ​ന്നാ​ണ് ക​മ​ൽ ഹാ​സ​ൻ ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​ന്ന​ത്. ആ​ദ്യ​മാ​യാ​ണ് ക​മ​ൽ ഹാ​സ​ൻ നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ൽ ര​ജ​നി​കാ​ന്ത് നാ​യ​ക​നാ​കു​ന്ന​ത്.

Kerala

ശ്രീനിയുടെ കൂട്ടുകാരൻ രജനികാന്തും ദാരിദ്ര്യം പിടിച്ച മുഖവും!

ചെ​ന്നൈ​യി​ൽ ഫി​ലിം ചേം​ബ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ അ​ഭി​ന​യ പ​ഠ​നം ന​ട​ൻ ശ്രീ​നി​വാ​സ​ന്‍റെ പ്ര​തി​ഭ​യെ മി​നു​ക്കി​യെ​ടു​ത്ത കാ​ലം കൂ​ടി​യാ​ണ്. ഇ​തി​നെ​ക്കു​റി​ച്ചു ശ്രീ​നി​വാ​സ​ൻ പ​റ​ഞ്ഞി​രു​ന്ന​ത് ഇ​ങ്ങ​നെ: അ​ഭി​ന​യം പ​ഠി​ക്ക​ണം എ​ന്ന​തി​നെ​ക്കാ​ൾ അ​ഭി​ന​യം എ​ങ്ങ​നെ പ​ഠി​പ്പി​ക്കാം എ​ന്ന​റി​യാ​നാ​ണ് ആ​ഗ്ര​ഹി​ച്ച​ത്.

പൂ​ന ഫി​ലിം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ പ​ഠി​ക്ക​ണ​മെ​ന്ന ആ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​യി പൂ​ന​യി​ൽ എ​യ​ർ​ഫോ​ഴ്സി​ൽ ജോ​ലി ചെ​യ്യു​ന്ന അ​മ്മാ​വ​ന്‍റെ മ​ക​നു​മാ​യി ബ​ന്ധ​പ്പെ​ട്ടു. അ​തു ന​ട​ന്നി​ല്ല. ആ ​സ​മ​യ​ത്താ​ണു വീ​ടി​ന​ടു​ത്തു​ള്ള പ്ര​ഭാ​ക​ര​ൻ ചെ​ന്നൈ​യി​ൽ ഫി​ലിം ചേം​ബ​ർ ന​ട​ത്തു​ന്ന ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ പ​ഠി​പ്പി​ക്കു​ന്നു​ണ്ടെ​ന്ന വി​വ​രം അ​റി​ഞ്ഞ​ത്. നാ​ട്ടി​ൽ പ്ര​ഭാ​ക​ര​ൻ സാ​ർ നാ​ട​ക​ത്തി​ൽ അ​ഭി​ന​യി​ച്ച​തെ​ല്ലാം ഓ​ർ​മ​യു​ണ്ട്. സാ​റി​ന് എ​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ളും ആ​ഗ്ര​ഹ​ങ്ങ​ളു​മ​ട​ങ്ങി​യ വി​ശ​ദ​മാ​യ ക​ത്ത​യ​ച്ചു.

എ​ന്നാ​ൽ, അ​ദ്ദേ​ഹം നി​രു​ത്സാ​ഹ​പ്പെ​ടു​ത്തു​ന്ന രീ​തി​യി​ലാ​ണു മ​റു​പ​ടി അ​യ​ച്ച​ത്. അ​പ്പോ​ൾ എ​ന്‍റെ ന​യം വ്യ​ക്ത​മാ​ക്കി​ക്കൊ​ണ്ടു തി​രി​ച്ചു ക​ത്ത​യ​ച്ചു. അ​ദ്ദേ​ഹ​ത്തി​ന് എ​ന്‍റെ ആ​ത്മാ​ർ​ഥ​ത ബോ​ധ്യ​പ്പെ​ട്ടു. ആ​പ്ലി​ക്കേ​ഷ​ൻ അ​യ​യ്ക്കാ​ൻ പ​റ​ഞ്ഞു. ഫോ​ട്ടോ വ​ച്ചാ​ണ് ആ​പ്ലി​ക്കേ​ഷ​ൻ. അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​റു​പ​ടി വ​ന്നു. ഈ ​ഫോ​ട്ടോ ക​ണ്ടാ​ൽ ഒ​രു വി​ധ​ത്തി​ലും ഇ​വി​ടെ അ​ഡ്മി​ഷ​ൻ കി​ട്ടു​മെ​ന്നു തോ​ന്നു​ന്നി​ല്ല എ​ന്നാ​യി​രു​ന്നു ക​ത്തി​ൽ.

ഞാ​ൻ മ​റു​പ​ടി അ​യ​ച്ചു, സ​ർ, പ്രേം ​ന​സീ​ർ ഭം​ഗി​യു​ള്ള ആ​ളാ​ണ്. അ​ദ്ദേ​ഹം അ​ഭി​ന​യി​ക്കു​ന്ന ക​ഥാ​പാ​ത്ര​ത്തി​ന്‍റെ വേ​ല​ക്കാ​ര​നാ​യി അ​ഭി​ന​യി​ക്കു​ന്ന​യാ​ൾ​ക്കും അ​ത്ര ഭം​ഗി​യും സൗ​ന്ദ​ര്യ​വും വേ​ണം എ​ന്നു പ​റ​യു​ന്ന​തു ശ​രി​യാ​ണോ? അ​വ​സാ​നം ഞാ​ൻ മ​ദി​രാ​ശി ഫി​ലിം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ​ത്തി.

അവർ ചിരിച്ചു, ഞാൻ പിന്മാറിയില്ല

രാ​മു കാ​ര്യാ​ട്ട്, വി​ൻ​സ​ന്‍റ് മാ​ഷ്, പി. ​ഭാ​സ്ക​ര​ൻ, സേ​തു​മാ​ധ​വ​ൻ തു​ട​ങ്ങി​യ പ്ര​ഗ​ല്ഭ​രാ​ണ് ഇ​ന്‍റ​ർ​വ്യൂ ബോ​ർ​ഡി​ൽ. എ​ന്നെ ക​ണ്ട​തും അ​വ​ർ ചി​രി​ക്കാ​ൻ തു​ട​ങ്ങി. പ്ര​ഭാ​ക​ര​ൻ സാ​റും ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ പ്രി​ൻ​സി​പ്പ​ലും ഇ​ന്‍റ​ർ​വ്യൂ​വി​നു​ണ്ട്. എ​ന്നെ അ​വ​രെ​ല്ലാം ചേ​ർ​ന്ന് ഉ​പ​ദേ​ശി​ച്ചു.

ഞാ​ൻ അ​വ​രോ​ട് പ​റ​ഞ്ഞു: "സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​നാ​യി ഇ​റ​ങ്ങി​പ്പു​റ​പ്പെ​ട്ട ആ​ള​ല്ല. കു​റെ നാ​ട​ക​ങ്ങ​ൾ ചെ​യ്തി​ട്ടു​ണ്ട്. എ​ഴു​തി​യി​ട്ടു​ണ്ട്. എ​ന്‍റെ ല​ക്ഷ്യം അ​ഭി​ന​യം പ​ഠി​ക്കു​ക എ​ന്ന​താ​ണ്. ആ ​അ​റി​വ് എ​ന്‍റെ നാ​ട​ക​പ്ര​വ​ർ​ത്ത​ന​ത്തി​നു കൂ​ടു​ത​ൽ ശ​ക്തി പ​ക​രും. അ​തു​കൊ​ണ്ടു പ​ഠി​ക്കാ​ൻ അ​വ​സ​രം ത​ര​ണം'.

എ​ന്‍റെ സം​സാ​ര​ത്തി​ലെ ആ​ത്മാ​ർ​ഥ​ത അ​വ​ർ​ക്കു ബോ​ധ്യ​പ്പെ​ട്ടു. എ​ന്നെ സെ​ല​ക്ട് ചെ​യ്തു. പി​റ്റേ​ന്ന് രാ​മു കാ​ര്യാ​ട്ട് ഷൂ​ട്ട് ചെ​യ്ത സ്ക്രീ​ൻ ടെ​സ്റ്റി​ൽ സെ​ല​ക്ട് ചെ​യ്യ​പ്പെ​ടു​ക​യും ചെ​യ്തു. ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ നി​ന്ന് ഒ​ന്നാം റാ​ങ്കോ​ടെ​യാ​ണു പ​ടി​യി​റ​ങ്ങി​യ​ത്.

അവസരം തേടി രജനീകാന്ത്

സൗ​ത്ത് ഇ​ന്ത്യ​യി​ലെ പ്രൊ​ഡ്യൂ​സ​ർ​മാ​ർ നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന സി​നി​മാ പ്ര​വ​ർ​ത്ത​ക​രു​ടെ സം​ഘ​ട​ന​യാ​ണ് ഫി​ലിം ചേം​ബ​ർ. അ​വ​രാ​ണ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​നു വേ​ണ്ടി മു​ത​ൽ മു​ട​ക്കി​യി​രി​ക്കു​ന്ന​ത്. അ​വി​ടെ ര​ജ​നീ​കാ​ന്ത് എ​ന്‍റെ സീ​നി​യ​റാ​യി പ​ഠി​ച്ചി​രു​ന്നു. കോ​ഴ്സ് ക​ഴി​ഞ്ഞ് ര​ജ​നി​കാ​ന്ത് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ മെം​ബ​ർ​മാ​രാ​യ സി​നി​മാ പ്ര​വ​ർ​ത്ത​ക​രു​ടെ പി​ന്നാ​ലെ ചാ​ൻ​സ് തേ​ടി നി​ര​വ​ധി​ത്ത​വ​ണ ന​ട​ന്നു. ആ​രും അ​യാ​ൾ​ക്ക് അ​വ​സ​രം കൊ​ടു​ത്തി​ല്ല.

ഇ​ൻ​സ്റ്റി​റ്റ്യൂട്ടിൽ പ​ഠി​ച്ചി​റ​ങ്ങി​യ ആ​ളാ​ണ് എ​ന്നൊ​ക്കെ അ​വ​ർ​ക്ക​റി​യാം. മാ​ർ​ക്ക​റ്റു​ള്ള ന​ട​ന്മാ​രെ​യാ​ണ് അ​വ​ർ​ക്കു വേ​ണ്ട​ത്. അ​വ​സാ​നം കെ. ​ബാ​ല​ച​ന്ദ​ർ, ര​ജ​നീ​കാ​ന്തി​ന് ഒ​ര​വ​സ​രം കൊ​ടു​ത്തു. പ​ടം റി​ലീ​സാ​യി, പി​റ്റേ​ന്നു മു​ത​ൽ ര​ജ​നി സ്റ്റാ​റാ​ണ്. അ​പൂ​ർ​വ​രാ​ഗ​ങ്ങ​ളാ​യി​രു​ന്നു ആ ​സി​നി​മ. വ​ള​രെ പെ​ട്ടെ​ന്നു ര​ജ​നീ​കാ​ന്ത് സൂ​പ്പ​ർ സ്റ്റാ​റാ​യി മാ​റി. ഞാ​ന​പ്പോ​ഴും ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ പ​ഠി​ക്കു​ന്നു.

ഒ​രി​ക്ക​ൽ, ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ ഫം​ഗ്ഷ​നി​ൽ അ​തി​ഥി​യാ​യി ര​ജ​നി വ​ന്നു. അ​യാ​ൾ ചാ​ൻ​സി​നാ​യി പി​റ​കേ ന​ട​ന്ന ചേം​ബ​റി​ന്‍റെ മെം​ബ​ർ​മാ​രെ​ല്ലാം അ​വി​ടെ ഉ​ണ്ട്. അ​ന്ന്, മ​ല​യാ​ള​ത്തി​ലെ ഒ​രു പ്രൊ​ഡ്യൂ​സ​റാ​ണ് ചേം​ബ​റി​ന്‍റെ പ്ര​സി​ഡ​ന്‍റ്. അ​ദ്ദേ​ഹം ര​ജ​നീ​കാ​ന്തി​ന്‍റെ പി​ന്നാ​ലെ ഡേ​റ്റ അ​ഭ്യ​ർ​ഥി​ച്ചു ന​ട​ന്നു. മൂ​ത്ര​മൊ​ഴി​ക്കാ​ൻ പോ​ലും സ​മ്മ​തി​ക്കാ​തെ ര​ജ​നി​യു​ടെ പി​ന്നാ​ലെ അ​ദ്ദേ​ഹം ന​ട​ന്ന​തി​ന്‍റെ മൂ​ക​സാ​ക്ഷി​യാ​ണു ഞാ​ൻ.

ര​ജ​നി​യാ​ണെ​ങ്കി​ൽ അ​യാ​ളെ ഒ​ട്ടും മൈ​ൻ​ഡ് ചെ​യ്യു​ന്നി​ല്ല. വ​ള​രെ മോ​ശ​പ്പെ​ട്ട പ്ര​തി​ക​ര​ണ​മാ​ണ് ര​ജ​നി അ​യാ​ളോ​ടു പ്ര​ക​ടി​പ്പി​ച്ച​ത്. ര​ജ​നി​കാ​ന്ത് മോ​ശ​പ്പെ​ട്ട മ​നു​ഷ്യ​ന​ല്ല, ന​ല്ല വ്യ​ക്തി​യാ​ണ്. ഇ​തി​ലും കൈ​പ്പു​ള്ള അ​നു​ഭ​വം മു​ൻ​പ് ചാ​ൻ​സ് തേ​ടി ന​ട​ന്ന​പ്പോ​ൾ ര​ജ​നി​ക്കു​മു​ണ്ടാ​യി​ട്ടു​ണ്ടാ​കാം. അ​തി​ന്‍റെ പ്ര​തി​ക​ര​ണ​മാ​കാം അ​വി​ടെ കാ​ണി​ച്ച​ത്.

പി.എ. ബക്കർ, സംഘഗാനം

ചെ​ന്നൈ​യി​ലെ പ​ഠ​നം ക​ഴി​ഞ്ഞ​യു​ട​ൻ ഞാ​ൻ പി.​എ. ബ​ക്ക​ർ സാ​റി​ന്‍റെ മ​ണി​മു​ഴ​ക്കം എ​ന്ന സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ചു. ഹ​രി​യാ​ണു നാ​യ​ക​ൻ. ചെ​റി​യൊ​രു വേ​ഷ​മാ​ണു ഞാ​ൻ ചെ​യ്ത​ത്. അ​തി​നു ശേ​ഷം അ​ദ്ദേ​ഹ​ത്തി​ന്‍റെ സം​ഘ​ഗാ​നം എ​ന്ന സി​നി​മ​യി​ൽ നാ​യ​ക ക​ഥാ​പാ​ത്രം അ​വ​ത​രി​പ്പി​ച്ചു. ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ സീ​നി​യ​റാ​യി പ​ഠി​ച്ച ഒ​രാ​ളാ​ണ് ബ​ക്ക​ർ സാ​റി​നെ അ​സി​സ്റ്റ് ചെ​യ്യു​ന്ന​ത്. അ​ദ്ദേ​ഹ​മാ​ണ് സി​നി​മ​യി​ൽ നാ​യ​ക​ൻ ഞാ​നാ​ണെ​ന്നു പ​റ​ഞ്ഞ​ത്.

കേ​ട്ട​തും എ​നി​ക്ക​ത്ഭു​ത​മാ​ണു തോ​ന്നി​യ​ത്. എ​ന്നെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ കാ​ര​ണം എ​ന്തെ​ന്നു ഞാ​ൻ ചോ​ദി​ച്ചു. അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​റു​പ​ടി കേ​ട്ടു ഞാ​ൻ ചി​രി​ച്ചു. ഈ ​ക​ഥാ​പാ​ത്ര​ത്തി​നു വേ​ണ്ട ദാ​രി​ദ്യ്രം പി​ടി​ച്ച മു​ഖം ശ്രീ​നി​യു​ടേ​താ​ണെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്!

National

അ​ടു​ത്ത സു​ഹൃ​ത്തി​ന്‍റെ വി​യോ​ഗം ഞെ​ട്ടി​ക്കു​ന്ന​തെ​ന്ന് ര​ജ​നീ​കാ​ന്ത്

ചെ​ന്നൈ: അ​ടു​ത്ത സു​ഹൃ​ത്തി​ന്‍റെ വി​യോ​ഗം ഞെ​ട്ടി​ക്കു​ന്ന​തെ​ന്ന് ന​ട​ൻ ര​ജ​നീ​കാ​ന്ത്. വ​ള​രെ ന​ല്ല മ​നു​ഷ്യ​നാ​യി​രു​ന്നു ശ്രീ​നി​വാ​സ​നെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഫി​ലിം ഇ​ൻ​സ്റ്റി​റ്റ്യു​ട്ടി​ൽ ഒ​ന്നി​ച്ചു പ​ഠി​ച്ച​തും ര​ജ​നീ​ക​ന്ത് അ​നു​സ്മ​രി​ച്ചു. ശ്രീ​നി​വാ​സ​ൻ അ​തി​ഗം​ഭീ​ര ന​ട​നാ​ണെ​ന്നും ര​ജ​നീ​കാ​ന്ത് കൂ​ട്ടി​ച്ചേ​ർ​ത്തു.

ഇ​ന്ന് രാ​വി​ലെ​യാ​ണ് ശ്രീ​നി​വാ​സ​ൻ അ​ന്ത​രി​ച്ച​ത്. തൃ​പ്പൂ​ണി​ത്തു​റ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ഏ​റെ നാ​ളാ​യി രോ​ഗ​ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

Movies

ര​ജ​നി​കാ​ന്തി​നൊ​പ്പം വി​ദ്യാ ബാ​ല​ൻ; ജ​യി​ല​ർ 2ൽ ​ക​ഥാ​ഗ​തി​യെ മാ​റ്റി​മ​റി​ക്കു​ന്ന വേ​ഷം  

ര​ജ​നി​കാ​ന്ത് നാ​യ​ക​നാ​കു​ന്ന ജ​യി​ല​റി​ന്‍റെ ര​ണ്ടാം ഭാ​ഗ​ത്തി​ൽ വി​ദ്യാ ബാ​ല​ൻ പ്ര​ധാ​ന​വേ​ഷ​ത്തി​ൽ എ​ത്തി​യേ​ക്കു​മെ​ന്ന് സൂ​ച​ന. ചി​ത്ര​ത്തി​ന്‍റെ ക​ഥാ​ഗ​തി​യെ മാ​റ്റി​മ​റി​ക്കു​ന്ന നി​ർ​ണാ​യ​ക വേ​ഷ​മാ​ണ് ന​ടി​ക്കെ​ന്നാ​ണ് സൂ​ച​ന.

2024ൽ ​റി​ലീ​സ് ചെ​യ്ത ഭൂ​ൽ ഭു​ല​യ്യ മൂ​ന്നാം ഭാ​ഗ​ത്തി​നു ശേ​ഷം വി​ദ്യ അ​ഭി​ന​യി​ക്കു​ന്ന ചി​ത്രം കൂ​ടി​യാ​കും ജ​യി​ല​ർ 2. 2026 ഓ​ഗ​സ്റ്റ് പ​തി​നാ​ലി​ന് ചി​ത്രം തി​യ​റ്റ​റു​ക​ളി​ൽ എ​ത്തു​മെ​ന്നാ​ണ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്ന​ത്.

അ​ജി​ത് കു​മാ​റി​നൊ​പ്പം അ​ഭി​ന​യി​ച്ച നേ​ർ​കൊ​ണ്ട പാ​ർ​വൈ​യാ​ണ് ത​മി​ഴി​ൽ വി​ദ്യ അ​വ​സാ​ന​മാ​യി വേ​ഷ​മി​ട്ട ചി​ത്രം.

2023ൽ ​ആ​യി​രു​ന്നു ടൈ​ഗ​ർ മു​ത്തു​വേ​ൽ പാ​ണ്ഡ്യ​നാ​യി ജ​യി​ല​റി​ലൂ​ടെ ര​ജ​നീ​കാ​ന്ത് പ്രേ​ക്ഷ​ക​ർ​ക്ക് മു​ന്നി​ലെ​ത്തി​യ​ത്. ആ​ഗോ​ള ബോ​ക്സ് ഓ​ഫി​സി​ല്‍ 600 കോ​ടി​യി​ലേ​റെ​യാ​ണ് ചി​ത്രം നേ​ടി​യ​ത്.

അ​നി​രു​ദ്ധ് ര​വി​ച​ന്ദ​ർ ത​ന്നെ​യാ​ണ് ര​ണ്ടാം ഭാ​ഗ​ത്തി​ന്‍റെ​യും സം​ഗീ​ത​സം​വി​ധാ​നം. മോ​ഹ​ൻ​ലാ​ൽ, ശി​വ​രാ​ജ് കു​മാ​ർ, ര​മ്യ കൃ​ഷ്ണ​ൻ, സു​രാ​ജ് വെ​ഞ്ഞാ​റ​മ്മൂ​ട്, അ​ന്ന രേ​ഷ്മ രാ​ജ​ൻ, ജാ​ക്കി ഷ്റോ​ഫ് എ​ന്നി​ങ്ങ​നെ വ​മ്പ​ൻ താ​ര​നി​ര​യും ചി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്.

Movies

ര​ജ​നി-​ക​മ​ല്‍ ചി​ത്ര​ത്തി​ല്‍​നി​ന്നു സം​വി​ധാ​യ​ക​ന്‍ സു​ന്ദ​ര്‍ സി. ​പി​ന്മാ​റി; കാ​ര​ണം...

ലോ​ക​സി​നി​മ​യി​ലെ ഇ​തി​ഹാ​സ​താ​ര​ങ്ങ​ളാ​യ ര​ജ​നി​കാ​ന്തും ക​മ​ല്‍​ഹാ​സ​നും വീ​ണ്ടും ഒ​ന്നി​ക്കു​ന്നു! ലോ​ക​മെ​മ്പാ​ടു​മു​ള്ള ആ​രാ​ധ​ക​രും ച​ല​ച്ചി​ത്ര​ലോ​ക​വും ആ​കാം​ഷ​യോ​ടെ​യാ​ണ് ആ ​പ്ര​ഖ്യാ​പ​നം ഏ​റ്റെ​ടു​ത്ത​ത്. ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ന്‍ ആ​രാ​കു​മെ​ന്നാ​യി​രു​ന്നു ഏ​വ​രും ഉ​റ്റു​നോ​ക്കി​യ​ത്.

ര​ജ​നി​കാ​ന്തി​ന്‍റെ അ​വ​സാ​നം പു​റ​ത്തി​റ​ങ്ങി​യ കൂ​ലി എ​ന്ന ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ന്‍ ലോ​കേ​ഷ് ക​ന​ക​രാ​ജി​ന്‍റെ പേ​രാ​ണ് ആ​ദ്യം ഉ​യ​ര്‍​ന്നു​കേ​ട്ട​ത്. പി​ന്നീ​ട്, പ​ല​രു​ടെ​യും പേ​രു​ക​ള്‍ ഉ​യ​ര്‍​ന്നു​വ​ന്നെ​ങ്കി​ലും ഹി​റ്റ് സം​വി​ധാ​യ​ക​ന്‍ സു​ന്ദ​ര്‍ സി-​യി​ലേ​ക്കു പ്രോ​ജ​ക്ട് എ​ത്തു​ക​യാ​യി​രു​ന്നു. വാ​ര്‍​ത്ത പ്ര​ച​രി​ച്ച​തോ​ടെ, ആ​രാ​ധ​ക​രും ആ​ഘോ​ഷ​ത്തി​ലാ​യി.

എ​ന്നാ​ല്‍, പ്രീ ​പ്രൊ​ഡ​ക്ഷ​ന്‍ ജോ​ലി​ക​ള്‍ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ ചി​ത്ര​ത്തെ​ക്കു​റി​ച്ചു​ള്ള പു​തി​യ വാ​ര്‍​ത്ത ആ​രാ​ധ​ക​രെ ഞെ​ട്ടി​ക്കു​ന്ന​താ​യി. സു​ന്ദ​ര്‍ പ്രോ​ജ​ക്ടി​ല്‍​നി​ന്നു പി​ന്മാ​റി! സം​വി​ധാ​യ​ക​ന്‍റെ ഭാ​ര്യ​യും സൂ​പ്പ​ര്‍​താ​ര​വു​മാ​യ ഖു​ഷ്ബു ആ​ണ് ഇ​ക്കാ​ര്യം ത​ന്‍റെ സോ​ഷ്യ​ല്‍ മീ​ഡി​യ അ​ക്കൗ​ണ്ടി​ല്‍ ഔ​ദ്യോ​ഗി​ക​മാ​യി പ​ങ്കു​വ​ച്ച​ത്. എ​ന്നാ​ല്‍, മ​ണി​ക്കൂ​റു​ക​ള്‍​ക്കു​ള്ളി​ല്‍ ഖു​ഷ്ബു പോ​സ്റ്റ് പി​ന്‍​വ​ലി​ക്കു​ക​യും ചെ​യ്തു. പി​ന്നീ​ട്, സു​ന്ദ​ര്‍ സി ​ത​ന്നെ നേ​രി​ട്ട് എ​ത്തു​ക​യും പി​ന്മാ​റു​ന്ന തീ​രു​മാ​നം ത​ന്നെ നേ​രി​ട്ട് അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു.

ഹൃ​ദ​യ​വേ​ദ​ന​യോ​ടെ

'ഹൃ​ദ​യ​വേ​ദ​ന​യോ​ടെ​യാ​ണ് ഞാ​ന്‍ ചി​ല പ്ര​ധാ​ന കാ​ര്യ​ങ്ങ​ള്‍ നി​ങ്ങ​ളു​മാ​യി പ​ങ്കി​ടു​ന്ന​ത്. അ​പ്ര​തീ​ക്ഷി​ത​വും ഒ​ഴി​വാ​ക്കാ​നാ​വാ​ത്ത​തു​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ള്‍ കാ​ര​ണം, അ​ഭി​മാ​ന​ക​ര​മാ​യ പ്രോ​ജ​ക്റ്റ് ത​ലൈ​വ​ര്‍ 173ല്‍​നി​ന്ന് പി​ന്മാ​റാ​ന്‍ ഞാ​ന്‍ തീ​രു​മാ​നി​ച്ചു. അ​ത് എ​ന്ന സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ബു​ദ്ധി​മു​ട്ടു​ള്ള തീ​രു​മാ​ന​മാ​യി​രു​ന്നു' സു​ന്ദ​ര്‍ സി ​സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ കു​റി​ച്ചു.

'ജീ​വി​ത​ത്തി​ല്‍, സ്വ​പ്ന​ങ്ങ​ളി​ല്‍​നി​ന്നു വ്യ​തി​ച​ലി​ച്ചാ​ലും, ന​മു​ക്കു വേ​ണ്ടി ഒ​രു​ക്കി​യ പാ​ത പി​ന്തു​ട​രേ​ണ്ട​തു​ണ്ട്. ഈ ​ര​ണ്ട് ഐ​ക്ക​ണു​ക​ളു​മാ​യു​ള്ള എ​ന്‍റെ ബ​ന്ധം വ​ള​രെ പ​ഴ​ക്ക​മു​ള്ള​താ​ണ്. അ​വ​ര്‍ എ​ക്കാ​ല​വും എ​ന്‍റെ പ്രി​യ​പ്പെ​ട്ട താ​ര​ങ്ങ​ളാ​ണ്. ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി ഞ​ങ്ങ​ള്‍ പ​ങ്കി​ട്ട നി​മി​ഷ​ങ്ങ​ള്‍ ഞാ​ന്‍ എ​ന്നെ​ന്നേ​ക്കു​മാ​യി വി​ല​മ​തി​ക്കും. അ​വ​ര്‍ എ​ന്നെ വി​ല​മ​തി​ക്കാ​നാ​വാ​ത്ത പാ​ഠ​ങ്ങ​ള്‍ പ​ഠി​പ്പി​ച്ചു. ഞാ​ന്‍ മു​ന്നോ​ട്ട് പോ​കു​മ്പോ​ള്‍ അ​വ​രു​ടെ പ്ര​ചോ​ദ​ന​വും അ​റി​വും തേ​ടു​ന്ന​ത് തു​ട​രും... എ​ന്‍റെ ആ​ത്മാ​ര്‍​ഥ​മാ​യ ക്ഷ​മാ​പ​ണം സ്വീ​ക​രി​ക്കു​ക...' സു​ന്ദ​ര്‍ സി ​കൂ​ട്ടി​ച്ചേ​ര്‍​ത്തു.

'നി​ങ്ങ​ളു​ടെ അ​ച​ഞ്ച​ല​മാ​യ പി​ന്തു​ണ​യ്ക്കും മ​ന​സി​ലാ​ക്ക​ലി​നും ന​ന്ദി. അ​ത് എ​നി​ക്ക് ഒ​രു ലോ​കം പോ​ലെ​യാ​ണ്. നി​ങ്ങ​ളോ​ടൊ​പ്പ​മു​ള്ള കൂ​ടു​ത​ല്‍ ഓ​ര്‍​മ​ക​ള്‍ സൃ​ഷ്ടി​ക്കാ​ന്‍ ഞാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നു...' എ​ന്നു പ​റ​ഞ്ഞാ​ണ് സു​ന്ദ​ര്‍ സി ​കു​റി​പ്പ് അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, പ്രോ​ജ​ക്ടി​നെ​ക്കു​റി​ച്ചു സൂ​പ്പ​ർ താ​ര​ങ്ങ​ളു​മാ​യു​ള്ള ചി​ല അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ളാ​ണ് പി​ൻ​മാ​റ്റ​ത്തി​നു കാ​ര​ണ​മെ​ന്നാ​ണ് അ​ഭ്യൂ​ഹം പ​ര​ക്കു​ന്ന​ത്. 

കൂ​ലി എ​ന്ന ചി​ത്ര​ത്തി​ന്‍റെ റി​ലീ​സി​ന് മു​മ്പു ത​ന്നെ ര​ജ​നി​കാ​ന്തും ക​മ​ലും ത​ങ്ങ​ള്‍ ഒ​ന്നി​ച്ചു​ള്ള പ്രോ​ജ​ക്ടി​നെ​ക്കു​റി​ച്ചു തു​റ​ന്നു​പ​റ​ഞ്ഞി​രു​ന്നു. മ​ണി​ര​ത്‌​ന​ത്തി​ന്‍റെ ത​ഗ് ലൈ​ഫി​ലാ​ണ് ക​മ​ല്‍ അ​വ​സാ​ന​മാ​യി അ​ഭി​ന​യി​ച്ച​ത്. ഇ​പ്പോ​ള്‍ പു​തി​യ സി​നി​മ​യു​ടെ തി​ര​ക്കു​ക​ളി​ലു​മാ​ണ്.
ചി​ത്രം ആ​രു സം​വി​ധാ​നം ചെ​യ്യു​മെ​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല.

Movies

ര​ജ​നി​കാ​ന്തി​നെ​യും ക​മ​ലി​നെ​യും അ​ൺ​ഫോ​ളോ ചെ​യ്ത് ലോ​കേ​ഷ്; എ​ൽ​സി​യു​വി​ന് അ​വ​സാ​ന​മാ​യോ‍?

ര​ജ​നി​കാ​ന്തി​നെ​യും ക​മ​ൽ​ഹാ​സ​നെ​യും ട്വി​റ്റ​റി​ൽ നി​ന്നും ലോ​കേ​ഷ് കനകരാജ് അ​ൺ​ഫോ​ളോ ചെ​യ്തു​വെ​ന്നും എ​ൽ​സി​യു​വി​ന് അ​വ​സാ​ന​മാ​യെ​ന്നും ത​ര​ത്തി​ൽ വി​മ​ർ​ശ​ന​ങ്ങ​ളു​യ​രു​ന്നു.

ര​ജ​നി​കാ​ന്ത്–​ക​മ​ൽ​ഹാ​സ​ൻ പ്രോ​ജ​ക്റ്റി​ൽ നി​ന്നും അ​ദ്ദേ​ഹ​ത്തെ ഒ​ഴി​വാ​ക്കി​യെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ പ്ര​ച​രി​ക്കു​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് അ​ൺ​ഫോ​ളോ ചെ​യ്തു​വെ​ന്ന വാ​ർ​ത്ത​യും വ​ന്ന​ത്.

ത​മി​ഴ് ഇ​ൻ​ഡ​സ്ട്രി​യി​ലെ മെ​ഗാ പ്രോ​ജ​ക്ട് ആ​യ ര​ജ​നി–​ക​മ​ൽ ചി​ത്രം ലോ​കേ​ഷ് ക​ന​ക​രാ​ജ് സം​വി​ധാ​നം ചെ​യ്യു​ന്നു​വെ​ന്നാ​യി​രു​ന്നു സി​നി​മാ മേ​ഖ​ല​യി​ലെ സം​സാ​രം. എ​ന്നാ​ൽ, അ​ദ്ദേ​ഹ​ത്തി‍​ന്‍റെ ചി​ത്രം കൂ​ലി തി​യ​റ്റ​റു​ക​ളി​ൽ മോ​ശം പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച​തി​ന് ശേ​ഷം ഈ ​പ്രൊ​ജ​ക്ട് ഒ​ഴി​വാ​ക്കി​യെ​ന്നാ​ണ് പ​റ​യു​ന്ന​ത്.

പ​ക​രം ചി​ത്ര​ത്തി​ന്‍റെ ചു​മ​ത​ല നെ​ൽ​സ​ണെ ഏ​ൽ​പ്പി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണെ​ന്നും സി​നി​മാ വൃ​ത്ത​ങ്ങ​ൾ സൂ​ചി​പ്പി​ച്ചി​രു​ന്നു.

ഒ​രു ഹി​റ്റ് സം​വി​ധാ​യ​ക​നെ​ന്ന നി​ല​യി​ൽ പ്ര​ശം​സി​ക്ക​പ്പെ​ടു​ന്ന ലോ​കേ​ഷ് ക​ന​ക​രാ​ജ്, കൈ​തി, മാ​സ്റ്റ​ർ, വി​ക്രം, ലി​യോ എ​ന്നി​വ​യു​ൾ​പ്പെ​ടെ ത​മി​ഴ് സി​നി​മ​യി​ലെ നി​ര​വ​ധി വ​ൻ വി​ജ​യ​ങ്ങ​ൾ ന​ൽ​കി​യ​തി​ന് അം​ഗീ​കാ​രം നേ​ടി​യി​ട്ടു​ണ്ട്.

എ​ൽ​സി​യു (ലോ​കേ​ഷ് സി​നി​മാ​റ്റി​ക് യൂ​ണി​വേ​ഴ്സ്) എ​ന്ന പേ​രി​ല്‍ സൃ​ഷ്ടി​ച്ച യൂ​ണി​വേ​ഴ്സി​ൽ നി​ന്നും പു​റ​ത്തു​വ​ന്ന സി​നി​മ​ക​ളെ​ല്ലാം വ​ലി​യ വി​ജ​യ​മാ​യി​രു​ന്നു.

Movies

45 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം വീ​ണ്ടും ഒ​ന്നി​ക്കാ​ൻ ര​ജ​നീ​കാ​ന്തും ക​മ​ൽ​ഹാ​സ​നും  

ര​ജ​നീ​കാ​ന്തും ക​മ​ൽ​ഹാ​സ​നും വീ​ണ്ടും ഒ​ന്നി​ക്കു​ന്നു. സി​നി​മ​യു​ടെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ന​ട​ൻ ക​മ​ൽ​ഹാ​സ​ൻ ത​ന്നെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ചു. സി​നി​മ​യെ കു​റി​ച്ചു​ള്ള വി​ശ​ദാം​ശ​ങ്ങ​ൾ അ​ട​ങ്ങി​യ ലെ​റ്റ​ർ താ​രം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ചു.

ത​ലൈ​വ​ർ 173 എ​ന്ന് താ​ൽ​കാ​ലി​ക​മാ​യി പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് ക​മ​ൽ​ഹാ​സ​ന്‍റെ രാ​ജ് ക​മ​ൽ ഫി​ലിം​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ലും റെ​ഡ് ജ​യ​ന്‍റും ചേ​ർ​ന്നാ​ണ്.

ന​ട​നും സം​വി​ധാ​യ​ക​നും നി​ർ​മാ​താ​വു​മാ​യ സു​ന്ദ​ർ സി. ​ആ​ണ് സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. 2027 പൊ​ങ്ക​ലി​നാ​യി​രി​ക്കും സി​നി​മ തി​യ​റ്റ​റു​ക​ളി​ലെ​ത്തു​ക.

Movies

വെ​ള്ള​മു​ണ്ടും കു​ർ​ത്ത​യും തോ​ളി​ലൊ​രു തോ​ർ​ത്തും; വ​ഴി​യ​രി​കി​ൽ ഭ​ക്ഷ​ണ​വും വി​ശ്ര​മ​വും; ഹി​മാ​ല​യ​ത്തി​ൽ ര​ജ​നി​കാ​ന്ത്

സൂ​പ്പ​ര്‍​സ്റ്റാ​ര്‍ ര​ജ​നി​കാ​ന്തി​ന്‍റെ ഹി​മാ​ല​യ​ൻ യാ​ത്ര​യു​ടെ ചി​ത്ര​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ന്നു. ര​ജ​നി​കാ​ന്തി​ന്‍റെ ആ​ത്മീ​യ യാ​ത്ര​ക​ൾ ഇ​തി​നു മു​ൻ​പും വൈ​റ​ലാ​യി​ട്ടു​ണ്ട്. എ​ന്നാ​ൽ ഇ​ത്ത​വ​ണ ര​ജ​നി ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ ലാ​ളി​ത്യ​ത്തി​ലാ​ണ്.

തി​ക​ച്ചും ഒ​രു സാ​ധാ​ര​ണ​ക്കാ​ര​നെ​പ്പോ​ലെ വ​ഴി​യ​രി​കി​ല്‍ നി​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന ത​ലൈ​വ​രു​ടെ ചി​ത്ര​ങ്ങ​ള്‍ ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണ്. വ​ലി​യ തി​ര​ക്കു​ക​ൾ​ക്കി​ട​യി​ലും ഇ​ട​വേ​ള​യെ​ടു​ത്ത് ആ​ത്മീ​യ യാ​ത്ര​യ്ക്ക് സ​മ​യം ക​ണ്ടെ​ത്തു​ന്ന താ​ര​മാ​ണ് ര​ജ​നി.

Movies

ക​ഷ​ണ്ടി​യാ​ണ​ല്ലോ, ഇ​യാ​ളെ​ക്കൊ​ണ്ട് പ​റ്റു​മോ? സൗ​ബി​നി​ല്‍ ഒ​ട്ടും വി​ശ്വാ​സം ഇ​ല്ലാ​യി​രു​ന്നു; പ​ക്ഷേ അ​ഭി​ന​യം കൊ​ണ്ട് ഞെ​ട്ടി​ച്ചെ​ന്ന് ര​ജ​നി​കാ​ന്ത്

കൂ​ലി സി​നി​മ​യി​ലെ സൗ​ബി​ന്‍റെ അ​ഭി​ന​യം ത​ന്നെ ഞെ​ട്ടി​ച്ചു​ക​ള​ഞ്ഞെ​ന്ന് സൂ​പ്പ​ർ​സ്റ്റാ​ർ ര​ജ​നി​കാ​ന്ത്. ആ​ദ്യം സൗ​ബി​നെ ക​ണ്ട​പ്പോ​ൾ ത​നി​ക്ക് തീ​രെ ആ​ത്മ​വി​ശ്വാ​സ​മി​ല്ലാ​യി​രു​ന്നു​വെ​ന്നും എ​ന്നാ​ൽ പി​ന്നീ​ട് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​ക​ട​നം ക​ണ്ട​പ്പോ​ൾ എ​ല്ലാം മാ​റി​യെ​ന്നും ര​ജ​നി​കാ​ന്ത് പ​റ​ഞ്ഞു.

‘വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട ക​ഥാ​പാ​ത്ര​മാ​ണ്. ഇ​താ​ര് ചെ​യ്യ​ണം എ​ന്ന് എ​ന്‍റെ മ​ന​സി​ലും ലോ​കേ​ഷി​ന്‍റെ മ​ന​സി​ലു​മു​ണ്ടാ​യി​രു​ന്നു. എ​ന്‍റെ അ​വ​സാ​ന പ​ട​ത്തി​ലും അ​വ​രു​ടെ പ​ട​ത്തി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്, ഫ​ഹ​ദ് ഫാ​സി​ല്‍.

പ​ക്ഷേ അ​ദ്ദേ​ഹം ഇ​പ്പോ​ള്‍ വ​ള​രെ​യ​ധി​കം തി​ര​ക്കി​ലാ​ണ്. പി​ന്നെ ആ​ര് ചെ​യ്യു​മെ​ന്ന് ആ​ലോ​ചി​ച്ചു. കു​റ​ച്ച് സ​മ​യം ത​ര​ണം എ​ന്നു പ​റ​ഞ്ഞ് ലോ​കേ​ഷ് പോ​യി. പി​ന്നെ ഇ​വ​രെ​യും കൂ​ട്ടി വ​ന്നു. ‘മ​ഞ്ഞു​മ്മ​ല്‍ ബോ​യ്‌​സി’​ല്‍ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ടെ​ന്ന് പ​റ​ഞ്ഞു.

നോ​ക്കി​യ​പ്പോ​ള്‍ ക​ഷ​ണ്ടി​യൊ​ക്കെ​യു​ണ്ട്. ഇ​വ​രെ​ങ്ങ​നെ ഈ ​ക​ഥാ​പാ​ത്ര​മാ​കു​മെ​ന്ന് ലോ​കേ​ഷി​നോ​ടു ചോ​ദി​ച്ച​പ്പോ​ള്‍, ‘നോ​ക്കി​ക്കോ സ​ര്‍ ഗം​ഭീ​ര ആ​ര്‍​ട്ടി​സ്റ്റാ​ണ്. എ​നി​ക്ക് കു​റ​ച്ച് സ​മ​യം ത​രൂ. 100 ശ​ത​മാ​നം ന​ല്ല​താ​യി​രി​ക്കു​മെ​ന്ന്’ പ​റ​ഞ്ഞു. എ​നി​ക്ക് തീ​രേ വി​ശ്വാ​സ​മി​ല്ലാ​യി​രു​ന്നു. അ​വ​ര്‍ അ​ത്ര​യും ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ പ​റ​യു​ന്ന​തി​നാ​ല്‍ ഞാ​ന്‍ എ​തി​ര്‍​ത്തി​ല്ല.

അ​ങ്ങ​നെ സി​നി​മ തു​ട​ങ്ങി, വി​ശാ​ഖ പ​ട്ട​ണ​ത്തെ ഷൂ​ട്ടിം​ഗ് വ​ന്ന​പ്പോ​ള്‍ എ​നി​ക്കു ര​ണ്ട് ദി​വ​സം ഷൂ​ട്ട് ഇ​ല്ലാ​യി​രു​ന്നു. ആ ​ര​ണ്ട് ദി​വ​സം സൗ​ബി​ന്‍റെ ഷൂ​ട്ടാ​യി​രു​ന്നു. മൂ​ന്നാ​മ​ത്തെ ദി​വ​സം ലോ​കേ​ഷ് വ​ന്ന​പ്പോ​ള്‍ ഒ​രു ലാ​പ്പ്‌​ടോ​പ്പും കൈ​യി​ൽ ഉ​ണ്ടാ​യി​രു​ന്നു.

സൗ​ബി​ന്‍ അ​ഭി​ന​യി​ച്ച ര​ണ്ട് മൂ​ന്ന് സീ​നു​ക​ള്‍ എ​നി​ക്കു കാ​ണി​ച്ചു ത​ന്നു. ഞാ​ന്‍ ആ​ടി​പ്പോ​യി. എ​ന്തൊ​രു ന​ട​നാ​ണ്! മൈ ​ഗോ​ഡ്! ഹാ​റ്റ്‌​സ് ഓ​ഫ് ടു ​യൂ.’’ ര​ജ​നി​കാ​ന്ത് പ​റ​ഞ്ഞു.

Latest News

Corehub Up