സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ ഹിമാലയൻ യാത്രയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. രജനികാന്തിന്റെ ആത്മീയ യാത്രകൾ ഇതിനു മുൻപും വൈറലായിട്ടുണ്ട്. എന്നാൽ ഇത്തവണ രജനി ശ്രദ്ധേയമാകുന്നത് അദ്ദേഹത്തിന്റെ ലാളിത്യത്തിലാണ്.
തികച്ചും ഒരു സാധാരണക്കാരനെപ്പോലെ വഴിയരികില്‍ നിന്ന് ഭക്ഷണം കഴിക്കുന്ന തലൈവരുടെ ചിത്രങ്ങള്‍ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. വലിയ തിരക്കുകൾക്കിടയിലും ഇടവേളയെടുത്ത് ആത്മീയ യാത്രയ്ക്ക് സമയം കണ്ടെത്തുന്ന താരമാണ് രജനി.
Superstar #Rajinikanth’s Himalayan Spiritual Trip !! pic.twitter.com/gs7B0vYvCS
— TrackTollywood (@TrackTwood) October 5, 2025
വെളള മുണ്ടും കുര്‍ത്തയും തോളിലൊരു തോര്‍ത്തും ധരിച്ചാണ് രജനിയുടെ ഋഷികേശ് യാത്ര. അടുത്ത സുഹൃത്തുക്കൾ മാത്രമാണ് രജനിക്കൊപ്പമുള്ളത്. ഋഷികേശിലെ സ്വാമി ദയാനന്ദ ആശ്രമത്തിലും രജനികാന്ത് സന്ദർശനം നടത്തി.
ഗംഗാ തീരത്ത് ധ്യാനിക്കാനും ഗംഗാ ആരതിയിൽ പങ്കെടുക്കാനും അദ്ദേഹം സമയം കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഋഷികേശിലെ ആശ്രമം, ബദരീനാഥ്, ബാബ ഗുഹ തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് രജനീകാന്ത് യാത്ര നടത്തിയത്.
Tags : Rajinikanth Himalaya Movie News