x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​വ​പ്പെ​ട്ട​വ​രു​ടെ ഇ​ട​യ​ൻ വാ​ഴ്ത്ത​പ്പെ​ട്ട രാ​മ​പു​ര​ത്തു കു​ഞ്ഞ​ച്ച​ന്‍റെ ജീ​വി​ത​മ​ഹി​മ വി​ളി​ച്ചോ​തി പു​തി​യ ഗാ​നം പു​റ​ത്തി​റ​ങ്ങി

സൂരജ് സുധീർ
Published: October 17, 2026 12:31 PM IST | Updated: October 17, 2026 02:40 PM IST

വാ​ഴ്ത്ത​പ്പെ​ട്ട കു​ഞ്ഞ​ച്ച​ന്‍റെ സ്മ​ര​ണ ഉ​ണ​ർ​ത്തി​ക്കൊ​ണ്ട് പു​തി​യ ക്രി​സ്തീ​യ ഭ​ക്തി​ഗാ​നം പ്രേ​ക്ഷ​ക​രി​ലേ​ക്ക് എ​ത്തി. പാ​ർ​ശ്വ​വ​ൽ​ക്ക​രി​ക്ക​പ്പെ​ട്ട​വ​രു​ടെ​യും സാ​ധാ​ര​ണ​ക്കാ​രു​ടെ​യും ഇ​ട​യി​ൽ ക്രി​സ്തു​വി​ന്‍റെ സ്നേ​ഹ​വും ക​രു​ണ​യും ചൊ​രി​ഞ്ഞ അ​ദ്ദേ​ഹ​ത്തി​ന്‍റെ ജീ​വി​ത​ദ​ർ​ശ​ന​ങ്ങ​ളെ ആ​ധാ​ര​മാ​ക്കി​യാ​ണ് ഈ ​ഗാ​നം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

'പിആർഒ ​പാ​ല' എ​ന്ന യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ​യാ​ണ് ഭ​ക്തി​നി​ർ​ഭ​ര​മാ​യ ഈ ​സം​ഗീ​ത​സൃ​ഷ്ടി റി​ലീ​സ് ചെ​യ്തി​രി​ക്കു​ന്ന​ത്. സം​ഗീ​ത ആ​സ്വാ​ദ​ക​രു​ടെ മ​ന​സ് നി​റ​യ്ക്കു​ന്ന ആ​ലാ​പ​ന ശൈ​ലി​യി​ൽ ജി​ൻ​സ് ഗോ​പി​നാ​ഥ് പാ​ടി​യ ഈ ​ഗാ​ന​ത്തി​ന് വ​രി​ക​ൾ കു​റി​ച്ചി​രി​ക്കു​ന്ന​ത് ജോ​ളി​ ജേ​ക്ക​ബ് ആ​ണ്.

ഡീ​ഗോ ജോ​ളി​ ജേ​ക്ക​ബി​ന്‍റെ സം​വി​ധാ​ന​മി​ക​വി​ൽ ഈ ​സം​ഗീ​ത വീ​ഡി​യോ​യ്ക്ക് എ​ഐ സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ ദൃ​ശ്യാ​വി​ഷ്കാ​രം ന​ൽ​കി​യി​രി​ക്കു​ന്ന​ത് ഷി​ജി​ൻ കെ.​പി ആ​ണ്.

സ​മൂ​ഹ​ത്തി​ന്‍റെ താ​ഴെ​ത്ത​ട്ടി​ലു​ള്ള​വ​രു​ടെ ക്ഷേ​മ​ത്തി​നാ​യി സ്വ​ന്തം ജീ​വി​തം സ​മ​ർ​പ്പി​ച്ച രാ​മ​പു​ര​ത്തു കു​ഞ്ഞ​ച്ച​ൻ 'പാ​വ​പ്പെ​ട്ട​വ​രു​ടെ ഇ​ട​യ​ൻ' എ​ന്നാ​ണ് അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്.

എ​ളി​യ​വ​രു​ടെ ഇ​ട​യി​ലേ​ക്ക് ഇ​റ​ങ്ങി​ച്ചെ​ന്ന് അ​വ​രു​ടെ ക​ണ്ണീ​രൊ​പ്പു​ക​യും ന​ന്മ​യു​ടെ വെ​ളി​ച്ചം പ​ക​രു​ക​യും ചെ​യ്ത അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ർ​മ്മ​ക​ൾ ഇ​ന്നും വി​ശ്വാ​സ​സ​മൂ​ഹ​ത്തി​ന്‍റെ മ​ന​സി​ൽ പ്ര​കാ​ശി​ച്ചു​നി​ൽ​ക്കു​ന്നു.

ദൈ​വ​സ്നേ​ഹ​ത്തി​ന്‍റെ മാ​തൃ​ക​യാ​യി മാ​റി​യ അ​ദ്ദേ​ഹ​ത്തെ 2006 ഏ​പ്രി​ൽ 30-ന് ​കോ​ട്ട​യ​ത്തു​വെ​ച്ച് മാ​ർ വ​ർ​ക്കി വി​ത​യ​ത്തി​ൽ പി​താ​വാ​ണ് വാ​ഴ്ത്ത​പ്പെ​ട്ട​വ​നാ​യി പ്ര​ഖ്യാ​പി​ച്ച​ത്.

കു​ഞ്ഞ​ച്ച​ന്‍റെ പു​ണ്യ​ജീ​വി​ത​വും അ​വി​ടു​ത്തെ മ​ധ്യ​സ്ഥ​ശ​ക്തി​യും വി​ളി​ച്ചോ​തു​ന്ന ഈ ​ഭ​ക്തി​ഗാ​നം ഇ​തി​നോ​ട​കം ത​ന്നെ വി​ശ്വാ​സി​ക​ൾ​ക്കി​ട​യി​ൽ ശ്ര​ദ്ധ നേ​ടി​വ​രു​ന്നു.

Tags : RamapurathuKunjachan BlessedKunjachan ChristianDevotionalSongs ProPala MalayalamDevotional

Recent News

Corehub Up