x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പി​​ലെ ആ​​ദ്യ ഫൈ​​ന​​ലി​​സ്റ്റി​​നെ ഇ​​ന്ന​​റി​​യാം


Published: March 3, 2026 11:32 PM IST | Updated: March 3, 2026 11:32 PM IST

കോ​​ല്‍​ക്ക​​ത്ത: വെ​​സ്റ്റ് ഇ​​ന്‍​ഡീ​​സി​​ന് എ​​തി​​രേ സ​​ഞ്ജു സാം​​സ​​ണ്‍ ത​​ക​​ര്‍​ത്ത​​ടി​​ച്ചി​​ട​​ത്ത്, ട്വ​​ന്‍റി-20 പു​​രു​​ഷ ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റ് ഫൈ​​ന​​ലി​​ല്‍ പ്ര​​വേ​​ശി​​ക്കു​​ന്ന ആ​​ദ്യ ടീം ​​ആ​​രെ​​ന്ന് ഇ​​ന്നു നി​​ശ്ച​​യി​​ക്ക​​പ്പെ​​ടും. കോ​​ല്‍​ക്ക​​ത്ത ഈ​​ഡ​​ന്‍ ഗാ​​ര്‍​ഡ​​ന്‍​സി​​ല്‍ രാ​​ത്രി ഏ​​ഴി​​ന് 2026 ലോ​​ക​​ക​​പ്പി​​ലെ ആ​​ദ്യ സെ​​മി ഫൈ​​ന​​ല്‍.

ക​​പ്പ് പോ​​രാ​​ട്ട​​ത്തി​​നു​​ള്ള ര​​ണ്ടി​​ല്‍ ഒ​​രു ടീ​​മി​​നെ ഇ​​ന്ന​​റി​​യാം. ന്യൂ​​സി​​ല​​ന്‍​ഡും നി​​ല​​വി​​ലെ ഫൈ​​ന​​ലി​​സ്റ്റു​​ക​​ളാ​​യ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യും ത​​മ്മി​​ലാ​​ണ് കി​​രീ​​ട​​പോ​​രാ​​ട്ട ടി​​ക്ക​​റ്റി​​നാ​​യു​​ള്ള ഇ​​ന്ന​​ത്തെ പോ​​രാ​​ട്ടം. നാ​​ളെ മും​​ബൈ​​യി​​ലെ വാ​​ങ്ക​​ഡെ​​യി​​ല്‍ ഇ​​ന്ത്യ x ഇം​​ഗ്ല​​ണ്ട് ര​​ണ്ടാം സെ​​മി അ​​ര​​ങ്ങേ​​റു​​ന്ന​​തോ​​ടെ ഫൈ​​ന​​ല്‍ ചി​​ത്രം പൂ​​ര്‍​ണ​​മാ​​കും.

ര​​ണ്ടാം ഫൈ​​ന​​ല്‍

ന്യൂ​​സി​​ല​​ന്‍​ഡ് x ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക പോ​​രാ​​ട്ട​​ത്തി​​ല്‍ ജ​​യി​​ക്കു​​ന്ന ടീം ​​ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് ച​​രി​​ത്ര​​ത്തി​​ലെ ര​​ണ്ടാം ഫൈ​​ന​​ല്‍ ബെ​​ര്‍​ത്താ​​ണ് ഉ​​റ​​പ്പി​​ക്കു​​ക. 2021 എ​​ഡി​​ഷ​​നി​​ല്‍ ന്യൂ​​സി​​ല​​ന്‍​ഡ് ഫൈ​​ന​​ലി​​ല്‍ പ്ര​​വേ​​ശി​​ച്ചി​​രു​​ന്നു. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക 2024 എ​​ഡി​​ഷ​​നി​​ലാ​​ണ് ആ​​ദ്യ​​മാ​​യി ഫൈ​​ന​​ല്‍ ക​​ളി​​ച്ച​​ത്.

അ​​പ​​രാ​​ജി​​തർ

ഈ ​​ലോ​​ക​​ക​​പ്പി​​ല്‍ തോ​​ല്‍​വി അ​​റി​​യാ​​ത്ത ഒ​​രേ​​യൊ​​രു ടീ​​മേ​​യു​​ള്ളൂ, പ്രോ​​ട്ടീ​​സ് എ​​ന്ന​​റി​​യ​​പ്പെ​​ടു​​ന്ന ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക. ക്യാ​​പ്റ്റ​​ന്‍ എ​​യ്ഡ​​ന്‍ മാ​​ര്‍​ക്രം, ക്വി​​ന്‍റ​​ണ്‍ ഡി ​​കോ​​ക്ക്, ഡെ​​വി​​ഡ് മി​​ല്ല​​ര്‍, റ​​യാ​​ന്‍ റി​​ക്ക​​ല്‍​ട​​ണ്‍, ഡെ​​വാ​​ള്‍​ഡ് ബ്രെ​​വി​​സ് തു​​ട​​ങ്ങി​​യ ബാ​​റ്റ​​ര്‍​മാ​​രും ലു​​ങ്കി എ​​ന്‍​ഗി​​ഡി, ക​​ഗി​​സൊ റ​​ബാ​​ഡ, കോ​​ര്‍​ബി​​ന്‍ ബോ​​ഷ്, കേ​​ശ​​വ് മ​​ഹാ​​രാ​​ജ് തു​​ട​​ങ്ങി​​യ ബൗ​​ള​​ര്‍​മാ​​രും മാ​​ര്‍​ക്കോ യാ​​ന്‍​സ​​ണ്‍ എ​​ന്ന പേ​​സ് ഓ​​ള്‍​റൗ​​ണ്ട​​റു​​മെ​​ല്ലാം ചേ​​രു​​ന്ന​​താ​​ണ് പ്രോ​​ട്ടീ​​സ് ക​​രു​​ത്ത്. സൂ​​പ്പ​​ര്‍ എ​​ട്ടി​​ല്‍ ഇ​​ന്ത്യ​​ക്കെ​​തി​​രേ 76 റ​​ണ്‍​സി​​ന്‍റെ മി​​ന്നും ജ​​യം സ്വ​​ന്ത​​മാ​​ക്കി​​യ​​വ​​രാ​​ണ് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ന്‍ ടീം.

​​ത​​പ്പി​​ത്ത​​ട​​ഞ്ഞ് കി​​വീ​​സ്

ഈ ​​ലോ​​ക​​ക​​പ്പി​​ല്‍ ആ​​ധി​​കാ​​രി​​ക ജ​​യ​​ങ്ങ​​ളോ​​ടെ സെ​​മി​​യി​​ല്‍ എ​​ത്തി​​യ​​വ​​ര​​ല്ല ന്യൂ​​സി​​ല​​ന്‍​ഡ്. പ്രാ​​ഥ​​മി​​ക ഗ്രൂ​​പ്പ് ഘ​​ട്ട​​ത്തി​​ലും സൂ​​പ്പ​​ര്‍ എ​​ട്ടി​​ലും ന്യൂ​​സി​​ല​​ന്‍​ഡ് ഓ​​രോ മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ (ഗ്രൂ​​പ്പ് ഘ​​ട്ട​​ത്തി​​ല്‍ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യോ​​ട് ഏ​​ഴ് വി​​ക്ക​​റ്റി​​നും സൂ​​പ്പ​​ര്‍ എ​​ട്ടി​​ല്‍ ഇം​​ഗ്ല​​ണ്ടി​​നോ​​ട് നാ​​ല് വി​​ക്ക​​റ്റി​​നും) പ​​രാ​​ജ​​യ​​പ്പെ​​ട്ടു. സൂ​​പ്പ​​ര്‍ എ​​ട്ടി​​ല്‍ ശ്രീ​​ല​​ങ്ക​​യ്‌​​ക്കെ​​തി​​രേ മാ​​ത്ര​​മാ​​യി​​രു​​ന്നു (61 റ​​ണ്‍​സി​​ന്) ജ​​യി​​ച്ച​​ത്.

പാ​​ക്കി​​സ്ഥാ​​ന് എ​​തി​​രാ​​യ സൂ​​പ്പ​​ര്‍ എ​​ട്ട് മ​​ത്സ​​രം പ്ര​​തി​​കൂ​​ല കാ​​ലാ​​വ​​സ്ഥ​​യെ തു​​ട​​ര്‍​ന്ന് ന​​ട​​ന്നി​​ല്ല. സെ​​മി​​യി​​ല്‍ എ​​ത്തി​​യ​​തി​​ല്‍ ന്യൂ​​സി​​ല​​ന്‍​ഡ് ശ്രീ​​ല​​ങ്ക​​യോ​​ട് ന​​ന്ദി പ​​റ​​യ​​ണം. കാ​​ര​​ണം, ശ്രീ​​ല​​ങ്ക​​യ്ക്ക് എ​​തി​​രേ അ​​ഞ്ച് റ​​ണ്‍​സ് ജ​​യം നേ​​ടി​​യ പാ​​ക്കി​​സ്ഥാ​​നെ നെ​​റ്റ് റ​​ണ്‍ റേ​​റ്റി​​ല്‍ പി​​ന്ത​​ള്ളി​​യാ​​യി​​രു​​ന്നു ന്യൂ​​സി​​ല​​ന്‍​ഡ് സെ​​മി​​യി​​ലെ​​ത്തി​​യ​​ത്. ശ്രീ​​ല​​ങ്ക​​യു​​ടെ കൂ​​റ്റ​​ന​​ടി പാ​​ക്കി​​സ്ഥാ​​ന്‍റെ നെ​​റ്റ് റ​​ണ്‍ റേ​​റ്റി​​നു ക്ഷ​​ത​​മേ​​ല്‍​പ്പി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

മാ​​റ്റ് ഹെ​​ന്‍‌റി​​, ലോ​​ക്കി ഫെ​​ര്‍​ഗൂ​​സ​​ണ്‍, ജേ​​ക്ക​​ബ് ഡ​​ഫി, ക്യാ​​പ്റ്റ​​ന്‍ മി​​ച്ച​​ല്‍ സാ​​ന്‍റ്‌​​ന​​ര്‍ എ​​ന്നി​​വ​​ര്‍ ബൗ​​ളിം​​ഗി​​ല്‍ ക​​രു​​ത്താ​​കും. ടിം ​​സി​​ഫേ​​ര്‍​ട്ട്, ഫി​​ന്‍ അ​​ല​​ന്‍, മാ​​ര്‍​ക്ക് ചാ​​പ്മാ​​ന്‍, ര​​ചി​​ന്‍ ര​​വീ​​ന്ദ്ര, ഗ്ലെ​​ന്‍ ഫി​​ലി​​പ്‌​​സ്, ഡാ​​രെ​​ല്‍ മി​​ച്ച​​ല്‍ എ​​ന്നി​​വ​​രാ​​ണ് ബാ​​റ്റിം​​ഗി​​ലെ ക​​രു​​ത്ത്. ര​​വീ​​ന്ദ്ര, ഫി​​ലി​​പ്‌​​സ് എ​​ന്നി​​വ​​ര്‍ ബൗ​​ളിം​​ഗി​​ലും സാ​​ന്‍റ്‌​​ന​​ര്‍ ബാ​​റ്റിം​​ഗി​​ലും ടീ​​മി​​നു ത​​ണ​​ലേ​​കു​​ന്നു.

5-0

ഐ​​സി​​സി ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് ച​​രി​​ത്ര​​ത്തി​​ല്‍ ഇ​​തു​​വ​​രെ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്ക് എ​​തി​​രേ ന്യൂ​​സി​​ല​​ന്‍​ഡ് ജ​​യം നേ​​ടി​​യി​​ട്ടി​​ല്ല. ലോ​​ക​​ക​​പ്പി​​ല്‍ ഇ​​രു​​ടീ​​മും അ​​ഞ്ച് ത​​വ​​ണ ഏ​​റ്റു​​മു​​ട്ടി, അ​​ഞ്ചി​​ലും ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക ജ​​യി​​ച്ചു. ട്വ​​ന്‍റി-20​​യി​​ല്‍ ഇ​​രു​​ടീ​​മും 19 ത​​വ​​ണ ഏ​​റ്റു​​മു​​ട്ടി. 12 ജ​​യം ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യും ഏ​​ഴ് ജ​​യം ന്യൂ​​സി​​ല​​ന്‍​ഡും നേ​​ടി.

Tags : Twenty20 World Cup ICC Men New Zealand South Africa

Recent News

Corehub Up