x
ad
Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​സ്‌​ലിം സം​ഘ​ട​ന​ക​ളു​ടെ യോ​ഗം കാ​ന്ത​പു​രം വി​ഭാ​ഗം ബ​ഹി​ഷ്‌​ക​രി​ച്ചു

വെബ്ഡെസ്ക്
Published: October 20, 2026 02:37 AM IST | Updated: October 20, 2026 02:37 AM IST

വ​​​ഖ​​​ഫ് ബോ​​​ർ​​​ഡ്

കോ​​​ഴി​​​ക്കോ​​​ട്: വ​​​ഖ​​​ഫ് ബോ​​​ർ​​​ഡ് പു​​​നഃ​​​സം​​​ഘ​​​ട​​​ന​​​യി​​​ൽ ത​​​ങ്ങ​​​ൾ​​​ക്കു പ്രാ​​​തി​​​നി​​​ധ്യം ല​​​ഭി​​​ക്കാ​​​ത്ത​​​തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച്, മു​​​സ്‌​​​ലിം ലീ​​​ഗ് വി​​​ളി​​​ച്ചു​​​ചേ​​​ർ​​​ത്ത മു​​​സ്‌​​​ലിം സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ യോ​​​ഗം കാ​​​ന്ത​​​പു​​​രം അ​​​ബൂ​​​ബ​​​ക്ക​​​ർ മു​​​സ്‌​​​ലി​​​യാ​​​ർ വി​​​ഭാ​​​ഗം ബ​​​ഹി​​​ഷ്‌​​​ക​​​രി​​​ച്ചു.

നി​​​ല​​​വി​​​ലെ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ യാ​​​തൊ​​​രു​​​വി​​​ധ വി​​​ട്ടു​​​വീ​​​ഴ്ച​​​ക​​​ള്‍​ക്കോ അ​​​നു​​​ന​​​യ നീ​​​ക്ക​​​ങ്ങ​​​ള്‍​ക്കോ നി​​​ന്നു​​​കൊ​​​ടു​​​ക്കേ​​​ണ്ടെ​​​ന്ന നി​​​ല​​​പാ​​​ടി​​​ലാ​​​ണു കാ​​​ന്ത​​​പു​​​രം വി​​​ഭാ​​​ഗം.

കാ​​​ന്ത​​​പു​​​രം അ​​​ബൂ​​​ബ​​​ക്ക​​​ർ മു​​​സ്‌​​​ലി​​​യാ​​​ർ ഉ​​​ൾ​​​പ്പ​​​ടെ മൂ​​​ന്നു നേ​​​താ​​​ക്ക​​​ൾ​​​ക്കാ​​​ണ് യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് മു​​​സ്‌​​​ലിം ലീ​​​ഗ് സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ സാ​​​ദി​​​ഖ​​​ലി ശി​​​ഹാ​​​ബ് ത​​​ങ്ങ​​​ൾ ക​​​ത്തു​​​ന​​​ൽ​​​കി​​​യി​​​രു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ, ത​​​ങ്ങ​​​ളു​​​ടെ ക​​​ടു​​​ത്ത പ്ര​​​തി​​​ഷേ​​​ധം അ​​​റി​​​യി​​​ക്കു​​​ന്ന​​​തി​​​ന്‍റെ സൂ​​​ച​​​ന​​​യാ​​​യാ​​​ണ് കോ​​​ഴി​​​ക്കോ​​ട്ട് ന​​​ട​​​ന്ന യോ​​​ഗം ബ​​​ഹി​​​ഷ്ക​​​രി​​​ക്കാ​​​ൻ കാ​​​ന്ത​​​പു​​​രം വി​​​ഭാ​​​ഗം തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്ത​​​ത്.

എ​​​പി വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ ഈ ​​​അ​​​തൃ​​​പ്തി പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​യി വ​​​രാ​​​നി​​​രി​​​ക്കു​​​ന്ന ഹ​​​ജ്ജ് ബോ​​​ർ​​​ഡ്, മ​​​ദ്ര​​​സാ ബോ​​​ർ​​​ഡ് നി​​​യ​​​മ​​​ന​​​ങ്ങ​​​ളി​​​ൽ കൃ​​​ത്യ​​​മാ​​​യ പ​​​രി​​​ഗ​​​ണ​​​ന ന​​​ൽ​​​കി മു​​​ന്നോ​​​ട്ടു​​​പോ​​​കാ​​​മെ​​​ന്നാ​​​ണു മു​​​സ്‌​​​ലിം ലീ​​​ഗ് നേ​​​തൃ​​​ത്വം പ്ര​​​തീ​​​ക്ഷി​​​ച്ചി​​​രു​​​ന്ന​​​ത്.

എ​​​ന്നാ​​​ൽ, വ​​​ഖ​​​ഫ് ബോ​​​ർ​​​ഡി​​​ലെ ഒ​​​ഴി​​​വാ​​​ക്ക​​​ലി​​​നു പ​​​ക​​​രം ഹ​​​ജ്ജ് ക​​​മ്മി​​​റ്റി​​​യി​​​ലോ മ​​​റ്റ് ബോ​​​ർ​​​ഡു​​​ക​​​ളി​​​ലോ പ​​​രി​​​ഗ​​​ണ​​​ന ന​​​ൽ​​​കി​​​യു​​​ള്ള യാ​​​തൊ​​​രു​​​വി​​​ധ അ​​​നു​​​ന​​​യ ശ്ര​​​മ​​​ങ്ങ​​​ൾ​​​ക്കും വ​​​ഴ​​​ങ്ങേ​​​ണ്ട​​​തി​​​ല്ലെ​​​ന്ന നി​​​ല​​​പാ​​​ടി​​​ലാ​​​ണു കാ​​​ന്ത​​​പു​​​രം വി​​​ഭാ​​​ഗം. ഇ​​​തോ​​​ടൊ​​​പ്പം പ്ര​​​മു​​​ഖ സ​​​മ​​​സ്ത നേ​​​താ​​​ക്ക​​​ളും യോ​​​ഗ​​​ത്തി​​​ല്‍​നി​​​ന്നും വി​​​ട്ടു​​​നി​​​ന്നു. സ​​​മ​​​സ്ത പ്ര​​​സി​​​ഡ​​​ന്‍റ് ജി​​​ഫ്രി ത​​​ങ്ങ​​​ള്‍ യോ​​​ഗ​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്തി​​​ല്ല.

ഇ​​​കെ വി​​​ഭാ​​​ഗം സ​​​മ​​​സ്ത​​​യി​​​ലെ ക​​​ടു​​​ത്ത ലീ​​​ഗ് അ​​​നു​​​കൂ​​​ലി​​​യാ​​​യ ഡോ. ​​​ബ​​​ഹാ​​​വു​​​ദ്ദീ​​​ൻ മു​​​ഹ​​​മ്മ​​​ദ് ന​​​ദ്‌​​വി​​​യാ​​​ണു പ​​​രി​​​പാ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​ത്. കോ​​​ഴി​​​ക്കോ​​ട്ട് ന​​​ട​​​ന്ന യോ​​​ഗ​​​ത്തി​​​ൽ ലീ​​​ഗ് നേ​​​താ​​​ക്ക​​​ൾ​​​ക്ക് പു​​​റ​​​മെ കേ​​​ര​​​ള വ​​​ഖ​​​ഫ് ബോ​​​ർ​​​ഡ് ചെ​​​യ​​​ർ​​​മാ​​​ൻ എം.​​​സി. മാ​​​യി​​​ൻ ഹാ​​​ജി, ടി.​​​പി. അ​​​ബ്ദു​​​ള്ള​​​ക്കോ​​​യ മ​​​ദ​​​നി, ഇ.​​​പി. അ​​​ഷ്റ​​​ഫ് ബാ​​​ഖ​​​വി, എം.​​​ഐ. അ​​​ബ്ദു​​​ൾ അ​​​സീ​​​സ്, ഡോ. ​​​എ.​​​ഐ. അ​​​ബ്ദു​​​ൾ മ​​​ജീ​​​ദ് സ്വ​​​ലാ​​​ഹി ഉ​​​ൾ​​​പ്പടെ​​​യു​​​ള്ള​​​വ​​​രാ​​​ണ് പ​​​ങ്കെ​​​ടു​​​ത്ത​​​ത്.

Tags : Kanthapuram Boycotts Meeting MuslimOrganizations Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up