Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kanthapuram

സ്ത്രീ​ക​ളെ കു​ഴി​ച്ചു​മൂ​ട​ണ​മെ​ന്ന നി​ല​പാ​ടു​ള്ള​വ​ര​ല്ല ത​ങ്ങ​ൾ; വി​വാ​ദ​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ വി​ശ​ദീ​ക​ര​ണ​വു​മാ​യി കാ​ന്ത​പു​രം

തൃ​ശൂ​ര്‍: വി​വാ​ദ പ്ര​സ്താ​വ​ന​യ്ക്ക് പി​ന്നാ​ലെ വി​ശ​ദീ​ക​ര​ണ​വു​മാ​യി സ​മ​സ്ത എ​പി വി​ഭാ​ഗം നേ​താ​വ് കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ര്‍ മു​സ്‌​ലി​യാ​ര്‍. സ്ത്രീ​ക​ൾ​ക്ക് ര​ണ്ടാം​സ്ഥാ​നം ന​ൽ​കി എ​ന്നു​പ​റ​യു​ന്ന​ത് ശ​രി​യ​ല്ലെ​ന്ന് കാ​ന്ത​പു​രം പ​റ​ഞ്ഞു.

സ്ത്രീ​ക​ളെ കു​ഴി​ച്ചു​മൂ​ട​ണ​മെ​ന്ന നി​ല​പാ​ടു​ള്ള​വ​ര​ല്ല ത​ങ്ങ​ളെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. പെ​ൺ​കു​ട്ടി​ക​ൾ​ക്ക് മാ​ത്ര​മാ​യി മ​ദ്ര​സ​യും സ്കൂ​ളും ത​ങ്ങ​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ൽ പെ​ൺ​കു​ട്ടി​ക​ൾ​ക്കാ​യി ധാ​രാ​ളം സ്ഥാ​പ​ന​ങ്ങ​ൾ ന​ട​ത്തു​ന്നു​ണ്ടെ​ന്നും കാ​ന്ത​പു​രം വ്യ​ക്ത​മാ​ക്കി.

ഇ​ന്ത്യ​യു​ടെ പ​ല​ഭാ​ഗ​ങ്ങ​ളി​ലും പെ​ൺ​കു​ട്ടി​ക​ൾ​ക്ക് വേ​റെ​യും ആ​ൺ​കു​ട്ടി​ക​ൾ​ക്ക് വേ​റെ​യു​മാ​യി സ്ഥാ​പ​ന​ങ്ങ​ൾ ഉ​ണ്ടാ​ക്കി. അ​നാ​ഥ​രാ​യ പെ​ൺ​കു​ട്ടി​ക​ളെ​യും സം​ര​ക്ഷി​ക്കു​ന്നു​ണ്ട്. ഭ​ക്ഷ​ണ​വും വ​സ്ത്ര​വും മ​രു​ന്നും സൗ​ജ​ന്യ​മാ​യി കൊ​ടു​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

തൃ​ശൂ​ര്‍ ജി​ല്ലാ മീ​ലാ​ദ് കോ​ണ്‍​ഫ​റ​ന്‍​സി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​സ്ത്രീ​ക​ൾ വീ​ട്ടി​ൽ അ​ട​ങ്ങി​യൊ​തു​ങ്ങി ജീ​വി​ക്ക​ണ​മെ​ന്നും സ്ത്രീ​ക​ൾ പൊ​തു​രം​ഗ​ത്തി​റ​ങ്ങി​യാ​ൽ അ​ത് വ​ലി​യ നാ​ശ​ത്തി​ന് കാ​ര​ണ​മാ​കു​മെ​ന്ന കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ർ മു​സ്‌​ലി​യാ​രു​ടെ പ്ര​സ്താ​വ​ന വ​ലി​യ വി​വാ​ദ​ങ്ങ​ൾ​ക്ക് വ​ഴി​വ​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് വി​ശ​ദീ​ക​ര​ണം.

Kerala

മ​ത പ​ണ്ഡി​ത​ൻ​മാ​രു​ടെ അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​ത്തെ നി​ഷേ​ധി​ക്കാ​നാ​വി​ല്ല; എ​തി​ർ​ക്കാ​ൻ പു​രോ​ഗ​മ​ന​വാ​ദി​ക​ൾ​ക്കും അ​വ​കാ​ശ​മു​ണ്ടെ​ന്ന് കെ.​ടി. ജ​ലീ​ൽ

മ​ല​പ്പു​റം: കാ​ന്ത​പു​രം എ.​പി.​അ​ബൂ​ബ​ക്ക​ർ മു​സ്‌​ലി​യാ​രു​ടെ വി​വാ​ദ പ​രാ​മ​ർ​ശ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി കെ.​ടി. ജ​ലീ​ൽ. വി​ഷ​യ​ത്തി​ൽ കാ​ന്ത​പു​ര​ത്തി​ന്‍റെ നി​ല​പാ​ടി​നെ എ​തി​ർ​ക്കാ​നോ പി​ന്തു​ണ​യ്ക്കാ​നോ കെ.​ടി. ജ​ലീ​ൽ ത​യാ​റാ​യി​ട്ടി​ല്ല.

കാ​ന്ത​പു​രം ഉ​സ്താ​ദ് ഒ​രു മ​ത പ​ണ്ഡി​ത​നാ​ണ്. അ​ദ്ദേ​ഹം മ​ത​ശാ​സ​ന​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് സം​സാ​രി​ക്കു​ക. അ​തി​ൽ പൊ​തു സ​മൂ​ഹ​ത്തി​ന് സ്വീ​കാ​ര്യ​വും അ​സ്വീ​കാ​ര്യ​വു​മാ​യ കാ​ര്യ​ങ്ങ​ൾ ഉ​ണ്ടാ​കാം. അ​ത് സ്വാ​ഭാ​വി​ക​മാ​ണെ​ന്നും കെ.​ടി. ജ​ലീ​ൽ ഫെ​യ്സ്ബു​ക്കി​ൽ കു​റി​ച്ചു.

ഹൈ​ന്ദ​വ സ​ന്യാ​സി​മാ​രും ക്രൈ​സ്ത​വ പാ​തി​രി​മാ​രും മു​സ്‌​ലിം പ​ണ്ഡി​ത​ൻ​മാ​രും സ​മൂ​ഹ​ത്തി​ന്‍റെ ധാ​ർ​മ്മി​ക ഉ​ന്ന​തി ല​ക്ഷ്യം വ​ച്ചാ​ണ് അ​ഭി​പ്രാ​യ​ങ്ങ​ൾ പ​റ​യു​ക. ആ​ധു​നി​ക സ​മൂ​ഹ​ത്തി​ന് അ​തി​ൽ യോ​ജി​ക്കാ​നും വി​യോ​ജി​ക്കാ​നും അ​വ​കാ​ശ​മു​ണ്ട്. അ​തു​പ​റ​യാ​നു​ള്ള മ​ത പ​ണ്ഡി​ത​ൻ​മാ​രു​ടെ സ്വാ​ത​ന്ത്ര്യ​ത്തെ ആ​ർ​ക്കും നി​ഷേ​ധി​ക്കാ​നു​മാ​വി​ല്ല. ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന ന​ൽ​കു​ന്ന അ​വ​കാ​ശ​ത്തെ ഹ​നി​ക്കും വി​ധം ആ​ര് എ​ന്തു പ​റ​ഞ്ഞാ​ലും പു​രോ​ഗ​മ​ന​വാ​ദി​ക​ൾ അ​തി​നെ എ​തി​ർ​ക്കും. അ​ത് അ​വ​രു​ടെ​യും അ​വ​കാ​ശ​മാ​ണെ​ന്നും ജ​ലീ​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ശ​ബ​രി​മ​ല​യി​ലെ സ്ത്രീ ​പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യ​ത്യ​സ്ത അ​ഭി​പ്രാ​യ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു. അ​ന്നി​ല്ലാ​ത്ത കോ​ലാ​ഹ​ലം ഇ​ക്കാ​ര്യ​ത്തി​ൽ ഉ​ണ്ടാ​ക്കാ​ൻ ശ്ര​മി​ക്ക​രു​ത്. ലീ​ഗി​ന്‍റെ​യും ഹ​രി​ത​യു​ടെ​യും നി​ല​പാ​ട് ഇ​സ്‌​ലാ​മി​ക പൊ​തു​വി​ശ്വാ​സ​ത്തി​ന് വി​രു​ദ്ധ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കാ​ന്ത​പു​രം മു​സ്‌​ലി​ങ്ങ​ളെ ജാ​ഗ്ര​ത​പ്പെ​ടു​ത്താ​ൻ പ്ര​സ്താ​വ​ന ഇ​റ​ക്കി​യ​തെ​ന്നും കെ.​ടി. ജ​ലീ​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

 

 

 

Kerala

സ്ത്രീ​ക​ളു​ടെ സു​ര​ക്ഷ​യാ​ണ് കാ​ന്ത​പു​രം ഉ​ദ്ദേ​ശി​ച്ച​ത്; പി​ന്തു​ണ​യു​മാ​യി പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ

മ​ല​പ്പു​റം: സ്ത്രീ​ക​ൾ​ക്കെ​തി​രെ ന​ട​ത്തി​യ പ​രാ​മ​ർ​ശ​ത്തി​ൽ കാ​ന്ത​പു​രം എ.​പി.​അ​ബൂ​ബ​ക്ക​ർ മു​സ്‌​ലി​യാ​രെ ന്യാ​യീ​ക​രി​ച്ച് മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ. കാ​ന്ത​പു​രം പ​റ​ഞ്ഞ​ത് ഒ​രു പ​ണ്ഡി​ത​ന്‍റെ അ​ഭി​പ്രാ​യ​മാ​ണെ​ന്നും സ്ത്രീ​ക​ളു​ടെ സു​ര​ക്ഷ മു​ൻ​നി​ർ​ത്തി​യാ​കാം അ​ദ്ദേ​ഹം അ​ത്ത​ര​മൊ​രു പ​രാ​മ​ർ​ശം ന​ട​ത്തി​യ​തെ​ന്നും സാ​ദി​ഖ​ലി ത​ങ്ങ​ൾ പ​റ​ഞ്ഞു.

വി​ഷ​യ​ത്തി​ൽ ഓ​രോ​രു​ത്ത​ർ​ക്കും വ്യ​ത്യ​സ്ത അ​ഭി​പ്രാ​യ​ങ്ങ​ളു​ണ്ടാ​കാം. എ​ന്നാ​ൽ സ​മൂ​ഹ​ത്തി​ന്‍റെ ന​ന്മ​യ്ക്കു​വേ​ണ്ടി​യു​ള്ള അ​ഭി​പ്രാ​യ​ങ്ങ​ളോ​ട് ചേ​ർ​ന്നു​നി​ൽ​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്നും സാ​ദി​ഖ​ലി ത​ങ്ങ​ൾ പ​റ​ഞ്ഞു. മു​സ്‌​ലിം ലീ​ഗി​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം സാ​മൂ​ഹി​ക​വും സാ​മു​ദാ​യി​ക​വു​മാ​യ ഐ​ക്യം പ്ര​ധാ​ന​മാ​ണെ​ന്നും എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ളെ​യും ചേ​ർ​ത്തു​പി​ടി​ച്ചാ​ണ് പാ​ർ​ട്ടി മു​ന്നോ​ട്ടു​പോ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

വി​ഷ​യ​ത്തി​ൽ ലീ​ഗി​നോ​ട് മാ​ത്രം അ​ഭി​പ്രാ​യം തേ​ടേ​ണ്ട​തി​ല്ലെ​ന്നും മ​റ്റ് രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളോ​ടും അ​ഭി​പ്രാ​യം ചോ​ദി​ക്ക​ണ​മെ​ന്നും സാ​ദി​ഖ​ലി ത​ങ്ങ​ൾ പ​റ​ഞ്ഞു. ന​ബി​ദി​നാ​ഘോ​ഷ​ങ്ങ​ളി​ൽ സ്ത്രീ​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​മ​ർ​ശ​നം ഉ​യ​ർ​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ർ മു​സ്‌​ലി​യാ​രു​ടെ പ​രാ​മ​ർ​ശം വി​വാ​ദ​മാ​യ​ത്.

അ​ന്യ​പു​രു​ഷ​ന്മാ​ര്‍​ക്കി​ട​യി​ല്‍ വേ​ദി​യി​ലോ പൊ​തു ഇ​ട​ങ്ങ​ളി​ലോ സ്ത്രീ​ക​ളെ കൊ​ണ്ടു​വ​ര​രു​തെ​ന്നും ആ​ഘോ​ഷ​ങ്ങ​ള്‍ അ​തി​രു​ക​ട​ക്കു​ന്ന​ത് ത​ട​യ​ണ​മെ​ന്നു​മാ​യി​രു​ന്നു പ്ര​സ്താ​വ​ന​യി​ല്‍ പ​റ​ഞ്ഞ​ത്. ഇ​തി​നെ​തി​രെ വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​രു​ന്നു.

Kerala

'പെണ്ണുങ്ങള്‍ വീട്ടില്‍ അടങ്ങിയൊതുങ്ങി ജീവിക്കണം'; നി​ല​പാ​ട് ആ​വ​ര്‍​ത്തി​ച്ച് കാ​ന്ത​പു​രം

കോ​​ഴി​​ക്കോ​​ട്: വീ​​ണ്ടും വി​​വാ​​ദ പ​​രാ​​മ​​ര്‍ശ​​വു​​മാ​​യി കാ​​ന്ത​​പു​​രം. സ്ത്രീ​​ക​​ളെ രം​​ഗ​​ത്തി​​റ​​ക്കി​​യാ​​ല്‍ വ​​ലി​​യ നാ​​ശ​​മാ​​ണ് എ​​ന്നു ക​​ണ്ട​​തു​​കൊ​​ണ്ടാ​​ണ് ഇ​​സ്‌​​ലാം പ​​ര്‍ദ്ദ നി​​ര്‍ബ​​ന്ധ​​മാ​​ക്കി​​യ​​തെ​​ന്നും പെ​​ണ്ണു​​ങ്ങ​​ള്‍ വീ​​ട്ടി​​ല്‍ അ​​ട​​ങ്ങി​​യൊ​​തു​​ങ്ങി ജീ​​വി​​ക്ക​​ണ​​മെ​​ന്നും അ​​താ​​ണ് ഖു​​ര്‍ആ​​ന്‍ പ​​ഠി​​പ്പി​​ക്കു​​ന്ന​​തെ​​ന്നും കാ​​ന്ത​​പു​​രം എ.​​പി. അ​​ബൂ​​ബ​​ക്ക​​ര്‍ മു​​സ്‌​​ലി​​യാ​​ര്‍ പ​​റ​​ഞ്ഞു.

അ​​ന്യ​​പു​​രു​​ഷ​​ന്മാ​​ര്‍ക്കി​​ട​​യി​​ല്‍ വേ​​ദി​​യി​​ലോ പൊ​​തു ഇ​​ട​​ങ്ങ​​ളി​​ലോ സ്ത്രീ​​ക​​ളെ കൊ​​ണ്ടു​​വ​​ര​​രു​​തെ​​ന്നും ആ​​ഘോ​​ഷ​​ങ്ങ​​ള്‍ അ​​തി​​രു​​ക​​ട​​ക്കു​​ന്ന​​ത് ത​​ട​​യ​​ണ​​മെ​​ന്നു​​മു​​ള്ള ആ​​ദ്യ​​ത്തെ പ്ര​​സ്താ​​വ​​ന വ​​ന്‍ വി​​വാ​​ദ​​മാ​​യ​​തി​​നു പി​​ന്നാ​​ലെ​​യാ​​ണ് ഈ ​​വി​​ഷ​​യ​​ത്തി​​ല്‍ കൂ​​ടു​​ത​​ല്‍ നി​​ല​​പാ​​ടു​​ക​​ള്‍ കാ​​ന്ത​​പു​​രം എ.​​പി. അ​​ബൂ​​ബ​​ക്ക​​ര്‍ മു​​സ്‌​​ലി​​യാ​​ര്‍ പ​​ര​​സ്യ​​മാ​​ക്കി​​യ​​ത്.

‘സ്ത്രീ​​ക​​ള്‍ പൊ​​തു വേ​​ദി​​യി​​ല്‍ ഇ​​റ​​ങ്ങ​​രു​​ത് എ​​ന്ന് പ​​റ​​യു​​ന്ന​​ത് ബ​​ഹു​​മാ​​നം​​കൊ​​ണ്ടാ​​ണ്. സ്ത്രീ​​ക​​ള്‍ പൊ​​തു​​വേ​​ദി​​യി​​ല്‍ ഇ​​റ​​ങ്ങി​​യാ​​ല്‍ അ​​ത് വ​​ലി​​യ നാ​​ശം. അ​​താ​​ണ് ഇ​​സ്‌​​ലാം പ​​ര്‍ദ്ദ ഏ​​ര്‍പ്പെ​​ടു​​ത്തി​​യ​​ത്. അ​​താ​​ണു മ​​തം പ​​ഠി​​പ്പി​​ക്കു​​ന്ന​​ത്. ആ​​രെ​​ങ്കി​​ലും ചോ​​ദ്യം​​ചെ​​യ്താ​​ല്‍ പേ​​ടി​​ച്ച് ഓ​​ടി​​ല്ല. ഇ​​ത് പ​​റ​​യു​​മ്പോ​​ള്‍ വേ​​റെ ഏ​​തെ​​ങ്കി​​ലും സം​​ഘ​​ട​​ന കാ​​ന്ത​​പു​​ര​​ത്തി​​ന് എ​​ന്ത് അ​​ധി​​കാ​​രം എ​​ന്ന് ചോ​​ദി​​ക്കു​​ന്നു. ഞ​​ങ്ങ​​ള്‍ മ​​ത​​ത്തെ​​ക്കു​​റി​​ച്ച് പ​​ഠി​​ച്ച​​വ​​രാ​​ണ്. ഞ​​ങ്ങ​​ള്‍ക്ക് മു​​സ്‌​​ലിം സ​​മു​​ദാ​​യ​​ത്തോ​​ട് പ​​റ​​യാ​​ന്‍ ഉ​​ള്ള അ​​വ​​കാ​​ശം ഉ​​ണ്ട്. പ​​റ​​യു​​ക ത​​ന്നെ ചെ​​യ്യും. ആ​​രെ​​ങ്കി​​ലും പ​​റ​​ഞ്ഞാ​​ല്‍ പേ​​ടി​​ച്ച് ഓ​​ടി​​ല്ല’- കാ​​ന്ത​​പു​​രം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

രൂ​​ക്ഷ വി​​മ​​ര്‍ശ​​ന​​വു​​മാ​​യി പി.​​കെ. ശ്രീ​​മ​​തി

സ്ത്രീ​​ക​​ള്‍ പൊ​​തു​​വേ​​ദി​​യി​​ല്‍ ഇ​​റ​​ങ്ങി​​യാ​​ല്‍ വ​​ലി​​യ നാ​​ശ​​മു​​ണ്ടാ​​കു​​മെ​​ന്ന കാ​​ന്ത​​പു​​രം എ.​​പി. അ​​ബൂ​​ബ​​ക്ക​​ര്‍ മു​​സ്‌​​ലി​​യാ​​രു​​ടെ പ്ര​​സ്താ​​വ​​ന​​യ്ക്കെ​​തി​​രേ വീ​​ണ്ടും രൂ​​ക്ഷ വി​​മ​​ര്‍ശ​​ന​​വു​​മാ​​യി സി​​പി​​എം കേ​​ന്ദ്ര ക​​മ്മി​​റ്റി അം​​ഗം പി.​​കെ. ശ്രീ​​മ​​തി. കാ​​ന്ത​​പു​​രം വീ​​ണ്ടും സ്ത്രീ​​വി​​രോ​​ധം ഛര്‍ദ്ദി​​ച്ചു​​വെ​​ന്നാ​​യി​​രു​​ന്നു ശ്രീ​​മ​​തി ഫേ​​സ്ബു​​ക്കി​​ല്‍ പ​​ങ്കു​​വ​​ച്ച​​ത്. പ്രാ​​യാ​​ധി​​ക്യ​​ത്തി​​ന്‍റെ അ​​ത്തും പി​​ത്തു​​മാ​​യി​​ട്ട് മാ​​ത്രം ഇ​​ത്ത​​രം പ്ര​​സ്താ​​വ​​ന​​ക​​ളെ അ​​വ​​ഗ​​ണി​​ച്ച് ത​​ള്ളി​​യാ​​ല്‍ കാ​​ലം ആ​​ധുനി​​ക കേ​​ര​​ള​​ത്തി​​ന് മാ​​പ്പു ന​​ല്‍കി​​ല്ലെ​​ന്നും ശ്രീ​​മ​​തി വി​​മ​​ര്‍ശി​​ച്ചു.

ഒ​​രു ചാ​​ന​​ല്‍ പ​​രി​​പാ​​ടി​​യി​​ലും പി.​​കെ. ശ്രീ​​മ​​തി കാ​​ന്ത​​പു​​ര​​ത്തി​​നെ​​തി​​രേ രൂ​​ക്ഷ വി​​മ​​ര്‍ശ​​ന​​മ​​ഴി​​ച്ചു​​വി​​ട്ടു. ആ​​ര്‍എ​​സ്എ​​സ് എ​​ങ്ങ​​നെ​​യാ​​ണോ സ്ത്രീ​​ക​​ളെ കാ​​ണു​​ന്ന​​ത് അ​​തി​​ന് സ​​മാ​​ന​​മാ​​യാ​​ണ് കാ​​ന്ത​​പു​​ര​​ത്തി​​ന്‍റെ പ്ര​​തി​​ക​​ര​​ണം. സ്ത്രീ​​ക​​ള്‍ അ​​ടു​​ക്ക​​ള​​യി​​ല്‍ ഒ​​തു​​ങ്ങി ജീ​​വി​​ക്ക​​ണം എ​​ന്നാ​​ണ് അ​​ദ്ദേ​​ഹം പ​​റ​​യു​​ന്ന​​ത്. അ​​ദ്ദേ​​ഹം താ​​മ​​സി​​ക്കു​​ന്ന കോ​​ഴി​​ക്കോ​​ട് ജി​​ല്ല​​യി​​ല്‍ ത​​ന്നെ​​യ​​ല്ലേ ഇ​​സ്‌​​ലാം മ​​ത​​ത്തി​​ല്‍നി​​ന്നു​​ള്ള പെ​​ണ്‍കു​​ട്ടി തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ മ​​ത്സ​​രി​​ച്ച് എം​​എ​​ല്‍എ​​യാ​​യ​​ത്? കേ​​ര​​ള​​ത്തി​​ലെ ആ​​ദ്യ​​ത്തെ ഡെ​​പ്യൂ​​ട്ടി സ്പീ​​ക്ക​​ര്‍ ഒ​​രു മു​​സ്‌​​ലിം വ​​നി​​ത​​യാ​​യി​​രു​​ന്നി​​ല്ലേ?. അ​​വ​​രോ​​ട് ആ​​ര്‍ക്കെ​​ങ്കി​​ലും ആ​​ദ​​രം​​കു​​റ​​ഞ്ഞി​​ട്ടു​​ണ്ടോ? കാ​​ന്ത​​പു​​ര​​ത്തി​​ന്‍റെ കു​​ടും​​ബ​​ത്തി​​ല്‍ നി​​ന്ന് സ്ത്രീ​​ക​​ള്‍ ആ​​രും പു​​റ​​ത്തു​​പോ​​കാ​​റി​​ല്ലേ? പി.​​കെ.​​ശ്രീ​​മ​​തി ചാ​​ന​​ല്‍ പ​​രി​​പാ​​ടി​​യി​​ല്‍ ചോ​​ദി​​ച്ചു.

പ്ര​​തി​​ക​​രി​​ച്ച് കോ​​ണ്‍ഗ്ര​​സ് മ​​ന്ത്രി​​മാ​​ര്‍

കാ​​ന്ത​​പു​​ര​​ത്തി​​ന്‍റെ വി​​വാ​​ദ പ​​രാ​​മ​​ര്‍ശ​​ത്തി​​ല്‍ വി​​യോ​​ജി​​പ്പ് പ്ര​​ക​​ടി​​പ്പി​​ച്ച് കോ​​ണ്‍ഗ്ര​​സ് മ​​ന്ത്രി​​മാ​​രാ​​യ ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല, ബി​​ന്ദു കൃ​​ഷ്ണ, സ​​ണ്ണി ജോ​​സ​​ഫ്, പി.​​സി. വി​​ഷ്ണു​​നാ​​ഥ് എ​​ന്നി​​വ​​ര്‍. സ്ത്രീ​​ക​​ള്‍ പൊ​​തു​​രം​​ഗ​​ത്തി​​റ​​ങ്ങു​​ന്ന​​ത് വ​​ലി​​യ നാ​​ശ​​മാ​​ണെ​​ന്ന കാ​​ന്ത​​പു​​രം എ.​​പി. അ​​ബൂ​​ബ​​ക്ക​​ര്‍ മു​​സ്‌​​ലി​​യാ​​രു​​ടെ പ്ര​​സ്താ​​വ​​ന​​യോ​​ട് യോ​​ജി​​ക്കാ​​നാ​​കി​​ല്ലെ​​ന്ന് ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല പ​​റ​​ഞ്ഞു.

സ്ത്രീ​​ക​​ള്‍ പൊ​​തു​​രം​​ഗ​​ത്ത് വ​​ര​​രു​​തെ​​ന്ന സ​​മ​​സ്ത​​യു​​ടെ​​യോ കാ​​ന്ത​​പു​​ര​​ത്തി​​ന്‍റെ​​യോ നി​​ല​​പാ​​ടു​​ക​​ളോ​​ട് യോ​​ജി​​പ്പി​​ല്ലെ​​ന്നും അ​​ത് അ​​വ​​രു​​ടെ വ്യ​​ക്തി​​പ​​ര​​മാ​​യ അ​​ഭി​​പ്രാ​​യം മാ​​ത്ര​​മാ​​ണെ​​ന്നും അ​​ദ്ദേ​​ഹം വ്യ​​ക്ത​​മാ​​ക്കി.

സ്ത്രീ​​ക​​ള്‍ പു​​റ​​ത്തി​​റ​​ങ്ങ​​രു​​ത് എ​​ന്നു പ​​റ​​യു​​ന്ന​​ത് പൊ​​തു​​സ​​മൂ​​ഹ​​ത്തി​​ന് സ്വീ​​കാ​​ര്യ​​മാ​​യ നി​​ല​​പാ​​ട​​ല്ലെ​​ന്ന് ബി​​ന്ദു കൃ​​ഷ്ണ പ​​റ​​ഞ്ഞു.​​അ​​ഭി​​പ്രാ​​യ സ്വാ​​ത​​ന്ത്ര്യം എ​​ല്ലാ​​വ​​ര്‍ക്കു​​മു​​ണ്ട്, പ​​ക്ഷേ പ​​രാ​​മ​​ര്‍ശം അ​​നു​​ക​​ര​​ണീ​​യ​​മ​​ല്ല

ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളാ​​യ സ്ത്രീ​​ക​​ള്‍ സ​​ത്യ​​സ​​ന്ധ​​മാ​​യി പ്ര​​വ​​ര്‍ത്തി​​ക്കു​​ന്നു​​ണ്ടെ​​ന്നും കൂ​​ടു​​ത​​ല്‍ സ്ത്രീ​​ക​​ള്‍ പൊ​​തു​​രം​​ഗ​​ത്തേ​​ക്കു ക​​ട​​ന്നു​​വ​​ര​​ണം എ​​ന്നാ​​ണ് ത​​ന്‍റെ അ​​ഭി​​പ്രാ​​യ​​മെ​​ന്നും മ​​ന്ത്രി സ​​ണ്ണി ജോ​​സ​​ഫും പ്ര​​തി​​ക​​രി​​ച്ചു.

സ്ത്രീ​​ക​​ള്‍ സ​​മൂ​​ഹ​​ത്തി​​ന്‍റെ എ​​ല്ലാ ധാ​​ര​​ക​​ളി​​ലേ​​ക്കും വ​​രു​​ന്ന സ​​മ​​യ​​മാ​​ണി​​തെ​​ന്നാ​​യി​​രു​​ന്നു മ​​ന്ത്രി പി.​​സി. വി​​ഷ്ണു​​നാ​​ഥി​​ന്‍റെ പ്ര​​തി​​ക​​ര​​ണം.

തു​​ല്യ​​ത​​യ്ക്ക് വേ​​ണ്ടി​​യു​​ള്ള എ​​ല്ലാ പ്ര​​വ​​ര്‍ത്ത​​ന​​ങ്ങ​​ളും സ​​ര്‍ക്കാ​​ര്‍ ചെ​​യ്യു​​ന്ന കാ​​ല​​മാ​​ണെ​​ന്നും അ​​ദ്ദേ​​ഹം ഓ​​ര്‍മി​​പ്പി​​ച്ചു.

Kerala

വി​വാ​ദ​ങ്ങ​ൾ​ക്ക് പി​ന്നി​ൽ രാ​ഷ്ട്രീ​യ ല​ക്ഷ്യ​ങ്ങ​ൾ; കാ​ന്ത​പു​ര​ത്തെ പി​ന്തു​ണ​ച്ച് കേ​ര​ള മു​സ്‌​ലിം ജ​മാ​അ​ത്ത്

കോ​ഴി​ക്കോ​ട്: വി​വാ​ദ പ്ര​സ്താ​വ​ന​യി​ൽ കാ​ന്ത​പു​രം എ.​പി.​അ​ബൂ​ബ​ക്ക​ർ മു​സ്‌​ലി​യാ​രെ പി​ന്തു​ണ​ച്ച് കേ​ര​ള മു​സ്‌​ലിം ജ​മാ​അ​ത്ത്. സ്ത്രീ​ക്കും പു​രു​ഷ​നും വെ​വ്വേ​റെ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളാ​ണ് മ​തം ന​ൽ​കി​യി​ട്ടു​ള്ള​തെ​ന്നും ഇ​ത് പ്ര​കൃ​തി​പ​ര​മാ​യ നീ​തി ന​ട​പ്പി​ലാ​ക്ക​ൽ ആ​ണെ​ന്നും കേ​ര​ള മു​സ്‌​ലിം ജ​മാ​അ​ത്ത് പ്ര​സ്താ​വ​ന​യി​ലൂ​ടെ വ്യ​ക്ത​മാ​ക്കി.

സ​മൂ​ഹ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന ഘ​ട​ക​മാ​യ കു​ടും​ബം ത​ക​രാ​തെ കാ​ത്തു​സൂ​ക്ഷി​ക്കു​ക എ​ന്നു​ള്ള​താ​ണ് പ്ര​ധാ​നം. വി​മ​ർ​ശ​ന​ങ്ങ​ളി​ൽ നി​ന്ന് എ​ല്ലാ​വ​രും പി​ന്മാ​റ​ണ​മെ​ന്നും വി​വാ​ദ​ങ്ങ​ൾ​ക്ക് പി​ന്നി​ൽ രാ​ഷ്ട്രീ​യ ല​ക്ഷ്യ​ങ്ങ​ളാ​ണെ​ന്നും പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു.

ഇ​സ്‌​ലാ​മി​ക മൂ​ല്യ​ങ്ങ​ൾ അ​നു​സ​രി​ച്ച് ജീ​വി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന വി​ശ്വാ​സി സ​മൂ​ഹ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു​കൊ​ണ്ടു​ള്ള എ.​പി.​അ​ബൂ​ബ​ക്ക​ർ മു​സ്‌​ലി​യാ​രു​ടെ നി​ല​പാ​ടി​നെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച് വി​വാ​ദ​മാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത് ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ന്ന് കേ​ര​ള മു​സ്‌​ലിം ജ​മാ​അ​ത്ത് സം​സ്ഥാ​ന ക​മ്മി​റ്റി അ​റി​യി​ച്ചു.

District News

ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ൽ​എ കു​സാ​റ്റ് സി​ൻ​ഡി​ക്ക​റ്റ് അം​ഗം

പെ​രി​ന്ത​ൽ​മ​ണ്ണ: കൊ​ച്ചി​ൻ യ​ണി​വേ​ഴ്സി​റ്റി ഓ​ഫ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി(​കു​സാ​റ്റ്) സി​ൻ​ഡി​ക്ക​റ്റ് അം​ഗ​മാ​യി ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ൽ​എ​യെ സ​ർ​ക്കാ​ർ നോ​മി​നേ​റ്റ് ചെ​യ്തു. എം​എ​ൽ​എ​മാ​രു​ടെ വി​ഭാ​ഗ​ത്തി​ൽ നി​ന്ന് ന​ജീ​ബ് കാ​ന്ത​പു​ര​ത്തി​ന് പു​റ​മെ കൊ​ച്ചി എം​എ​ൽ​എ മു​ഹ​മ്മ​ദ് ഷി​യാ​സി​നെ​യും നോ​മി​നേ​റ്റ് ചെ​യ്തി​ട്ടു​ണ്ട്. എം​എ​ൽ​എ​മാ​ർ​ക്ക് പു​റ​മെ മ​റ്റ് വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി ഏ​ഴു പേ​രെ കൂ​ടി പു​തു​താ​യി ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ല​ത്തി​ൽ നി​ന്നു​ള്ള എം​എ​ൽ​എ​യാ​ണ് ന​ജീ​ബ് കാ​ന്ത​പു​രം. വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് അ​ദ്ദേ​ഹം ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പ​ദ്ധ​തി​ക​ളും മു​ൻ​നി​ർ​ത്തി​യാ​ണ് പു​തി​യ പ​ദ​വി ന​ൽ​കി​യ​ത്. മ​ണ്ഡ​ല​ത്തി​ൽ "ക്രി​യ’ എ​ന്ന പേ​രി​ൽ പ്ര​ത്യേ​ക വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി എം​എ​ൽ​എ ന​ട​പ്പാ​ക്കി​യി​രു​ന്നു. ഈ ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സി​വി​ൽ സ​ർ​വീ​സ് അ​ക്കാ​ഡ​മി ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. നി​യ​മ​സ​ഭ​യു​ടെ സ​ബോ​ർ​ഡി​നേ​റ്റ് ലെ​ജി​സ്ലേ​ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​നാ​യി ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ന​ജീ​ബ് കാ​ന്ത​പു​രം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

 

International

കാ​ന്ത​പു​ര​ത്തി​ന്‍റെ ദൗ​ത്യം പൂ​ർ​ത്തി​യാ​യി; നി​മി​ഷ​പ്രി​യ​യു​ടെ മോ​ച​നം ഇ​നി ന​യ​ത​ന്ത്ര ത​ല​ത്തി​ൽ

ദു​ബാ​യി: യെ​മ​നി​ലെ ജ​യി​ലി​ൽ തു​ട​രു​ന്ന നി​മി​ഷ​പ്രി​യ​യു​ടെ വ​ധ​ശി​ക്ഷ​യി​ൽ മാ​പ്പ് ല​ഭി​ച്ച​തോ​ടെ കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ർ മു​സ്‌​ലി​യാ​രു​ടെ ദൗ​ത്യം അ​വ​സാ​നി​ച്ചെ​ന്ന് മ​ക​ൻ അ​ബ്ദു​ൽ ഹ​ക്കീം അ​സ്ഹ​രി. മോ​ച​നം സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ൾ ന​യ​ത​ന്ത്ര ത​ല​ത്തി​ലാ​ണെ​ന്നും അ​ബ്ദു​ൽ ഹ​ക്കീം പ​റ​ഞ്ഞു.

എ.​പി. അ​ബൂ​ബ​ക്ക​ർ മു​സ്‌​ലി​യാ​ർ പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച്ച​യി​ൽ ഇ​ക്കാ​ര്യം ച​ർ​ച്ച​യാ​യെ​ന്നും അ​ബ്ദു​ൽ ഹ​ക്കീം അ​സ്ഹ​രി വ്യ​ക്ത​മാ​ക്കി. അ​ബൂ​ബ​ക്ക​ർ മു​സ്‌​ലി​യാ​രു​ടെ ഇ​ട​പെ​ട​ലി​ലൂ​ടെ​യാ​ണ് നി​മി​ഷ​പ്രി​യ​യു​ടെ വ​ധ​ശി​ക്ഷ റ​ദ്ദാ​യ​ത്. 

അ​തേ​സ​മ​യം കൊ​ല്ല​പ്പെ​ട്ട ത​ലാ​ലി​ന്‍റെ സ​ഹോ​ദ​ര​ൻ അ​ബ്ദു​ൽ ഫ​ത്താ​ഹ് മെ​ഹ​ദി വ​ധ​ശി​ക്ഷ നീ​ളു​ന്ന​തി​നെ​തി​രെ നി​യ​മ​ന​ട​പ​ടി​യി​ലാ​ണ്. നീ​തി​പൂ​ർ​വ​മാ​യ ശി​ക്ഷ മാ​ത്ര​മാ​ണ് ന​ട​ക്കേ​ണ്ട​തെ​ന്ന നി​ല​പാ​ട് ആ​വ​ർ​ത്തി​ക്കു​ക​യാ​ണ് അ​ബ്ദു​ൽ ഫ​ത്താ​ഹ് മെ​ഹ​ദി. 

രാ​ഷ്ട്രീ​യ അ​നി​ശ്ചി​ത​ത്വ​ങ്ങ​ൾ കാ​ര​ണം ന​യ​ത​ന്ത്ര ഇ​ട​പെ​ട​ലു​ക​ളി​ലും പ​രി​മി​തി​യു​ണ്ട്. ഒ​രേ സ​മ​യം പ​ല​രാ​ണ് നി​മി​ഷ​പ്രി​യ​യു​ടെ വി​ഷ​യ​ത്തി​ൽ അ​വ​കാ​ശ​വാ​ദ​ങ്ങ​ളു​മാ​യി രം​ഗ​ത്തു​ള്ള​ത്. 

National

പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി കാ​ന്ത​പു​രം; ന്യൂ​ന​പ​ക്ഷ വി​ഷ​യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ച​ർ​ച്ച​യാ​യി

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി സ​മ​സ്ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ർ മു​സ്‌​ലി​യാ​ർ. ഡ​ൽ​ഹി​യി​ൽ രാ​വി​ലെ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ ആ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച ന​ട​ന്ന​ത്.

രാ​ജ്യ​ത്തെ മു​സ്‌​ലിം ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ൾ കൂ​ടി​ക്കാ​ഴ്ച​യി​ല്‍ പ്ര​തി​പാ​ദി​ച്ച​താ​യി എ.​പി. അ​ബൂ​ബ​ക്ക​ർ മു​സ്‌​ലി​യാ​ർ പ​റ​ഞ്ഞു. വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ര​ള യാ​ത്ര​യി​ല്‍ ശേ​ഖ​രി​ച്ച വി​വ​ര​ങ്ങ​ള്‍ പ്ര​ധാ​ന​മ​ന്ത്രി​ക്ക് കൈ​മാ​റി​യെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

കേ​ര​ള​ത്തി​ൽ ന​ട​ത്തി​യ യാ​ത്ര​യി​ൽ ജ​ന​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ കേ​ട്ടു​വെ​ന്നും അ​തെ​ല്ലാം ക്രോ​ഡീ​ക​രി​ച്ച് പ്ര​ധാ​ന​മ​ന്ത്രി​ക്കും മു​ഖ്യ​മ​ന്ത്രി​ക്കും ന​ൽ​കി​യെ​ന്നും കാ​ന്ത​പു​രം ഡ​ൽ​ഹി​യി​ൽ അ​റി​യി​ച്ചു. കേ​ര​ള​ത്തി​ൽ റോ​ഡ് വി​ക​സ​നം ന​ന്നാ​യി ന​ട​ന്നു​വെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും വേ​ണ്ട ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​താ​യി അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. അ​ലി​ഗ​ഡ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കേ​ര​ള​ത്തി​ലെ ബ്രാ​ഞ്ച് ആ​രം​ഭി​ച്ചി​ട്ട് കു​റെ​യാ​യി. അ​തി​ൽ വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​താ​യും, വി​ഷ‍​യ​ത്തി​ൽ കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​ത് ചെ​യ്യാ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി മ​റു​പ​ടി ന​ൽ​കി​യ​താ​യും കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ർ മു​സ്‌​ലി​യാ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

സം​സ്ഥാ​ന​ത്തെ മു​സ്‌ലിംകൾ അ​ന​ർ​ഹ​മാ​യി ഒ​ന്നും നേ​ടി​യി​ട്ടി​ല്ല: കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ർ മു​സ​ല്യാ​ർ

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്തെ മു​സ്‌​ലിം സ​മൂ​ഹം ഇ​തു​വ​രെ സ​ർ​ക്കാ​രി​ൽ നി​ന്ന് അ​ന​ർ​ഹ​മാ​യി ഒ​ന്നും നേ​ടി​യി​ട്ടി​ല്ലെ​ന്ന് ഇ​ന്ത്യ​ൻ ഗ്രാ​ൻ​ഡ് മു​ഫ്‌​തി​യും മ​ർ​ക​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ കാ​ന്ത​പു​രം എ.​പി. ​അ​ബൂ​ബ​ക്ക​ർ മു​സ​ല്യാ​ർ. മ​റ്റൊ​രു സ​മൂ​ഹ​ത്തി​ന്‍റെ​യും അ​വ​കാ​ശം ക​വ​ർ​ന്നെ​ടു​ത്തി​ട്ടി​ല്ലെ​ന്നും കാ​ന്ത​പു​രം പ​റ​ഞ്ഞു.

'ജ​ന​സം​ഖ്യാ​നു​പാ​തി​ക​മാ​യി അ​ർ​ഹ​ത​പ്പെ​ട്ട​തി​ന്‍റെ അ​യ​ല​ത്ത് പോ​ലും എ​ത്തി​യി​ട്ടി​ല്ല എ​ന്ന​ത് പ​ല​പ്പോ​ഴും സ​ർ​ക്കാ​ർ ത​ന്നെ നി​യോ​ഗി​ച്ച വി​വി​ധ ക​മ്മി​ഷ​നു​ക​ളു​ടെ പ​ഠ​ന​ത്തി​ൽ തെ​ളി​യി​ക്ക​പ്പെ​ട്ട യാ​ഥാ​ർ​ഥ്യ​മാ​ണ്. മു​സ്‌​ലിം സ​മൂ​ഹ​ത്തെ പ്ര​തി​ക്കൂ​ട്ടി​ൽ നി​ർ​ത്തി​യു​ള്ള പ്ര​ചാ​ര​ണ​ങ്ങ​ൾ ജ​നാ​ധി​പ​ത്യ സ​മൂ​ഹം ത​ള്ളി​ക്ക​ള​യ​ണം. വി​വാ​ദ​ങ്ങ​ളു​ടെ ഒ​ഴു​ക്കി​ൽ വീ​ണു​പോ​കാ​തി​രി​ക്കാ​നു​ള്ള ഇ​ച്ഛ‌ാ​ശ​ക്‌​തി മു​സ്‌​ലിം സ​മൂ​ഹ​ത്തി​നു​ണ്ട്.' -കാ​ന്ത​പു​രം പ​റ​ഞ്ഞു.

സ്വ​സ്‌​ഥ​മാ​യ സാ​മൂ​ഹി​കാ​ന്ത​രീ​ക്ഷ​മാ​ണ് ഏ​തു സ​മൂ​ഹ​ത്തി​ന്‍റെ​യും വി​ക​സ​ന​ത്തെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തെ​ന്നും വി​ഭാ​ഗീ​യ​ത​യു​ണ്ടാ​ക്കു​ന്ന പ്ര​ചാ​ര​ണ​ങ്ങ​ൾ ജ​നാ​ധി​പ​ത്യ മ​ത​നി​ര​പേ​ക്ഷ സ​മൂ​ഹം ത​ള്ളി​ക്ക​ള​യ​ണ​മെ​ന്നും കാ​ന്ത​പു​രം പ​റ​ഞ്ഞു. മ​ർ​ക​സ് 48-ാം വാ​ർ​ഷി​ക, സ​ന​ദ് ദാ​ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

Kerala

'സ​മാ​ധാ​ന​ത്തി​നാ​യി രാ​ജ്യ​ങ്ങ​ളു​ടെ ശ​ബ്‌​ദ​മു​യ​ര​ണം'

കൊ​​​ല്ലം: ഇ​​​നി​​​യൊ​​​രു യു​​​ദ്ധം താ​​​ങ്ങാ​​​നു​​​ള്ള ക​​​രു​​​ത്ത് ലോ​​​ക​​​ത്തി​​​നി​​​ല്ലെ​​​ന്നും പ​​​ശ്ചി​​​മേ​​​ഷ്യ സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ലേ​​​ക്ക് പോ​​​കാ​​​തി​​​രി​​​ക്കാ​​​ൻ ലോ​​​ക​​​രാ​​​ജ്യ​​​ങ്ങ​​​ൾ ക​​​ടു​​​ത്ത തീ​​​രു​​​മാ​​​ന​​​ങ്ങ​​​ളെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നും കാ​​​ന്ത​​​പു​​​രം എ.​​​പി. അ​​​ബൂ​​​ബ​​​ക്ക​​​ർ മു​​​സ​​​ലി​​​യാ​​​ർ.     

കേ​​​ര​​​ള മു​​​സ്‌​​​ലിം ജ​​​മാ​​​അ​​​ത്തി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന കേ​​​ര​​​ള യാ​​​ത്ര​​​യ്ക്ക് കൊ​​​ല്ല​​​ത്ത് ന​​​ൽ​​​കി​​​യ സ്വീ​​​ക​​​ര​​​ണ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു ജാ​​​ഥാ​​​നാ​​​യ​​​ക​​​ൻ കൂ​​​ടി​​​യാ​​​യ കാ​​​ന്ത​​​പു​​​രം.

 

Kerala

കാ​ന്ത​പു​ര​ത്തി​ന്‍റെ കേ​ര​ളയാ​ത്ര നാ​ളെ തി​രു​വ​ന​ന്ത​പു​ര​ത്ത് സ​മാ​പി​ക്കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള മു​​​സ്‌​​​ലിം ജ​​​മാ​​​അ​​​ത്തി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ല്‍ ഇ​​​ന്ത്യ​​​ന്‍ ഗ്രാ​​​ന്‍​ഡ് മു​​​ഫ്തി കാ​​​ന്ത​​​പു​​​രം എ.​​​പി. മു​​​സ്‌​​​ലി​​​യാ​​​ര്‍ ന​​​യി​​​ക്കു​​​ന്ന മൂ​​​ന്നാ​​​മ​​​ത് കേ​​​ര​​​ള​​​യാ​​​ത്ര നാ​​​ളെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ത്ത് സ​​​മാ​​​പി​​​ക്കു​​​മെ​​​ന്ന് കേ​​​ര​​​ള മു​​​സ്‌​​​ലിം ജ​​​മാ​​​അ​​​ത്ത് സം​​​സ്ഥാ​​​ന വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് സി. ​​​മു​​​ഹ​​​മ്മ​​​ദ് ഫൈ​​​സി അ​​​റി​​​യി​​​ച്ചു.

മ​​​നു​​​ഷ്യ​​​ര്‍​ക്കൊ​​​പ്പം എ​​​ന്ന പ്ര​​​മേ​​​യ​​​ത്തി​​​ല്‍ ജ​​​നു​​​വ​​​രി ഒ​​​ന്നി​​​ന് കാ​​​സ​​​ര്‍​ഗോ​​​ട്ടു നി​​​ന്നാ​​​രം​​​ഭി​​​ച്ച കേ​​​ര​​​ള​​​യാ​​​ത്ര നീ​​​ല​​​ഗി​​​രി ഉ​​​ള്‍​പ്പെ​​​ടെ 16 കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ല്‍ സ്വീ​​​ക​​​ര​​​ണം ഏ​​​റ്റു​​​വാ​​​ങ്ങി​​​യാ​​​ണ് നാ​​​ളെ തല​​​സ്ഥാ​​​ന​​​ത്തെ​​​ത്തു​​​ന്ന​​​ത്.

നാ​​​ളെ വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​ന് പാ​​​ള​​​യ​​​ത്തുനി​​​ന്ന് റാ​​​ലി​​​യും സെ​​​ന്‍റി​​​ന​​​റി ഗാ​​​ര്‍​ഡ് പ​​​രേ​​​ഡും ആ​​​രം​​​ഭി​​​ച്ച് പു​​​ത്ത​​​രി​​​ക്ക​​​ണ്ടം മൈ​​​താ​​​നി​​​യി​​​ല്‍ സ​​​മാ​​​പി​​​ക്കും. തു​​​ട​​​ര്‍​ന്ന് ന​​​ട​​​ക്കു​​​ന്ന സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​നം മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ ഉ​​​ദ്ഘാ​​​ട​​​നം​​​ചെ​​​യ്യും.

സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ യാ​​​ത്രാ നാ​​​യ​​​ക​​​ന്‍ കാ​​​ന്ത​​​പു​​​രം എ.​​​പി. അ​​​ബൂ​​​ബ​​​ക്ക​​​ര്‍ മു​​​സ്‌​​​ലി​​​യാ​​​ര്‍, സ​​​മ​​​സ്ത അ​​​ധ്യ​​​ക്ഷ​​​ന്‍ ഇ. ​​​സു​​​ലൈ​​​മാ​​​ന്‍ മു​​​സ്‌​​​ലി​​​യാ​​​ര്‍, ഉ​​​പ​​​നാ​​​യ​​​ക​​​രാ​​​യ സ​​​യ്യി​​​ദ് ഇ​​​ബ്‌​​​റാ​​​ഹി​​​മു​​​ല്‍ ഖ​​​ലീ​​​ല്‍ അ​​​ല്‍​ ബു​​​ഖാ​​​രി, പേ​​​രോ​​​ട് അ​​​ബ്ദു​​​ൾ​​​റ​​​ഹ്മാ​​​ന്‍ സ​​​ഖാ​​​ഫി, പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ന്‍, മ​​​ന്ത്രി ജി.​​​ആ​​​ര്‍. അ​​​നി​​​ല്‍, ശ​​​ശി ത​​​രൂ​​​ര്‍ എം​​​പി തു​​​ട​​​ങ്ങി​​​യവ​​​ര്‍ പ​​​ങ്കെ​​​ടു​​​ക്കും.

Kerala

സമുദായ നേതാക്കൾ വർഗീയത പറയരുത്: കാന്തപുരം

ക​​ണ്ണൂ​​ർ: സ​​മു​​ദാ​​യ നേ​​താ​​ക്ക​​ൾ വ​​ർ​​ഗീ​​യ​​ത പ​​റ​​യ​​രു​​തെ​​ന്ന് കാ​​ന്ത​​പു​​രം എ.​​പി. അ​​ബൂ​​ബ​​ക്ക​​ർ മു​​സ്‌​​ലി​​യാ​​ർ. കേ​​ര​​ള മു​​സ്‌ലിം ​​ജ​​മാ​​അ​​ത്തി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ആ​​രം​​ഭി​​ച്ച കേ​​ര​​ള യാ​​ത്ര​​യ്ക്ക് ക​​ണ്ണൂ​​ർ ക​​ള​​ക്ട​​റേ​​റ്റ് മൈ​​താ​​നി​​യി​​ൽ ന​​ൽ​​കി​​യ സ്വീ​​ക​​ര​​ണ​​ത്തി​​ൽ പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

“സ​​മു​​ദാ​​യ നേ​​താ​​ക്ക​​ൾ വ​​ർ​​ഗീ​​യ​​ത പ​​റ​​യു​​ന്ന​​തു ന​​മ്മു​​ടെ നാ​​ടി​​ന്‍റെ സാ​​മൂ​​ഹി​​കാ​​ന്ത​​രീ​​ക്ഷ​​ത്തെ അ​​പ​​ക​​ട​​പ്പെ​​ടു​​ത്തും. നാം ​​മ​​നു​​ഷ്യ​​രാ​​ക​​ണം. മ​​നു​​ഷ്യ​​നാ​​കു​​ന്ന​​തി​​നു വ​​ലി​​യ അ​​ർ​​ഥ​​ങ്ങ​​ൾ ഉ​​ണ്ട്‌. ചേ​​ർ​​ന്നു​​നി​​ൽ​​ക്കാ​​നും ചേ​​ർ​​ത്തു നി​​ർ​​ത്താ​​നും ന​​മു​​ക്കാ​​ക​​ണം.

വ​​ള​​രെ സൂ​​ക്ഷി​​ച്ചു​​ വേ​​ണം വാ​​ക്കു​​ക​​ൾ ഉ​​പ​​യോ​​ഗി​​ക്കേ​​ണ്ട​​ത്. സ​​മൂ​​ഹ​​ത്തി​​ൽ വ​​ലി​​യ സ്ഥാ​​ന​​വും ബ​​ഹു​​മാ​​ന​​വും ഉ​​ള്ള​​വ​​ർ വാ​​ക്കി​​ലും പ്ര​​യോ​​ഗ​​ങ്ങ​​ളി​​ലും ക​​രു​​ത​​ലു​​ള്ള​​വ​​രാ​​ക​​ണം. ന​​മ്മു​​ടെ ഒ​​രു പ്ര​​യോ​​ഗംകൊ​​ണ്ട് സ​​മൂ​​ഹ​​ത്തി​​ൽ ഛിദ്ര​​ത ഉ​​ണ്ടാ​​കാ​​ൻ ഇ​​ട​​വ​​ര​​രു​​ത്’’- കാ​​ന്ത​​പു​​രം പ​​റ​​ഞ്ഞു.

കേ​​ര​​ള​​യാ​​ത്ര​​യെ പ​​യ്യ​​ന്നൂ​​രി​​ൽ ജി​​ല്ലാ സു​​ന്നി നേ​​താ​​ക്ക​​ൾ സ്വീ​​ക​​രി​​ച്ചു. കെ.​​പി. അ​​ബൂ​​ബ​​ക്ക​​ർ മു​​സ്‌​​ലി​​യാ​​ർ പ​​ട്ടു​​വം അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. മ​​ന്ത്രി ക​​ട​​ന്ന​​പ്പ​​ള്ളി രാ​​മ​​ച​​ന്ദ്ര​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

District News

കാ​ന്ത​പു​രം ന​യി​ക്കു​ന്ന കേ​ര​ള​ യാ​ത്ര​യ്ക്ക് നാ​ളെ തു​ട​ക്കം

കാ​സ​ര്‍​ഗോ​ഡ്: കേ​ര​ള മു​സ്‌​ലിം ജ​മാ​അ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ക്കു​ന്ന കേ​ര​ള​യാ​ത്ര​യ്ക്ക് നാ​ളെ തു​ട​ക്കം കു​റി​ക്കും. സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ല്‍ ഉ​ല​മ നൂ​റാം​വാ​ര്‍​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​യി ന​ട​ക്കു​ന്ന കേ​ര​ള​യാ​ത്ര കേ​ര​ള മു​സ്‌​ലിം ജ​മാ​അ​ത്ത് പ്ര​സി​ഡ​ന്‍റ് കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ര്‍ മു​സ്‌​ലി​യാ​രാ​ണ് ന​യി​ക്കു​ന്ന​ത്. ഉ​ച്ച​യ്ക്ക് 1.30നു ​ക​ര്‍​ണാ​ട​ക​യി​ലെ ഉ​ള്ളാ​ള്‍ ദ​ര്‍​ഗ​യി​ല്‍ സ​മ​സ്ത പ്ര​സി​ഡ​ന്‍റ് ഇ. ​സു​ലൈ​മാ​ന്‍ മു​സ്‌​ലി​യാ​രും ഉ​പാ​ധ്യ​ക്ഷ​ന്‍ സ​യ്യി​ദ് കെ.​എ​സ്. ആ​റ്റ​ക്കോ​യ ത​ങ്ങ​ള്‍ കു​മ്പോ​ലും ചേ​ര്‍​ന്ന് കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ര്‍ മു​സ്‌​ലി​യാ​ര്‍​ക്ക് പ​താ​ക കൈ​മാ​റും. ക​ര്‍​ണാ​ട​ക സ്പീ​ക്ക​ര്‍ യു.​ടി. ഖാ​ദ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

വൈ​കു​ന്നേ​രം അ​ഞ്ചി​നു കാ​സ​ര്‍​ഗോ​ഡ് ചെ​ര്‍​ക്ക​ള​യി​ല്‍ ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന​സ​മ്മേ​ള​ന​ത്തി​ല്‍ മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍, രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി, എം​എ​ല്‍​എ​മാ​രാ​യ എം. ​രാ​ജ​ഗോ​പാ​ല​ന്‍, എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന്, സി.​എ​ച്ച്. കു​ഞ്ഞ​മ്പു, ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍, എ.​കെ.​എം. അ​ഷ്‌​റ​ഫ് എ​ന്നി​വ​ര്‍ മു​ഖ്യാ​തി​ഥി​ക​ളാ​യി​രി​ക്കും.

16നു ​വൈ​കു​ന്നേ​രം അ​ഞ്ചി​നു തി​രു​വ​ന​ന്ത​പു​രം പു​ത്ത​രി​ക്ക​ണ്ടം മൈ​താ​നി​യി​ലാ​ണ് സ​മാ​പ​ന സ​മ്മേ​ള​നം. പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ഭാ​ര​വാ​ഹി​ക​ളാ​യ എ​ന്‍. അ​ലി അ​ബ്ദു​ള്ള, സ​യ്യി​ദ് ഹ​സ​നു​ല്‍ അ​ഹ്ദ​ല്‍ ത​ങ്ങ​ള്‍, ബി.​എ​സ്. അ​ബ്ദു​ല്ല​ക്കു​ഞ്ഞി ഫൈ​സി, പ​ള്ള​ങ്കോ​ട് അ​ബ്ദു​ൾ ഖാ​ദി​ര്‍ മ​ദ​നി, അ​ബ്ദു​ള്‍ ഹ​ക്കീം ഹാ​ജി ക​ള​നാ​ട്, കൊ​ല്ലം​പാ​ടി അ​ബ്ദു​ള്‍ ഖാ​ദ​ര്‍ സ​അ​ദി, സ​യ്യി​ദ് ജാ​ഫ​ര്‍ സാ​ദി​ഖ് ത​ങ്ങ​ള്‍ മാ​ണി​ക്കോ​ത്ത്, അ​ബ്ദു​ള്‍ ഖാ​ദ​ര്‍ സ​ഖാ​ഫി കാ​ട്ടി​പ്പാ​റ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Kerala

തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യാ​ഘോ​ഷം; അ​ന്യ​സ്ത്രീ-​പു​രു​ഷ​ന്മാ​ര്‍ തെ​രു​വി​ലി​റ​ങ്ങി കെ​ട്ടി​പ്പി​ടി​ക്കു​ന്ന​ത് മ​തം അം​ഗീ​ക​രി​ക്കി​ല്ല: കാ​ന്ത​പു​രം

കോ​ഴി​ക്കോ​ട്: ക​ക്ഷി രാ​ഷ്‌​ട്രീ​യ​ത്തി​ന്‍റെ​യും തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ​യും പേ​രി​ല്‍ മ​ത ചി​ഹ്ന​ങ്ങ​ളെ അ​വ​ഹേ​ളി​ക്കു​ന്ന​തും മ​ത​ത്തി​ന്‍റെ ആ​ചാ​ര​ങ്ങ​ളെ​യും സം​സ്‌​കാ​ര​ങ്ങ​ളെ​യും അ​വ​മ​തി​ക്കു​ന്ന​തും അ​പ​ല​പ​നീ​യ​മാ​ണെ​ന്ന് സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ല്‍ ഉ​ല​മ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ര്‍ മു​സ്‌​ലി​യാ​ര്‍.

മു​സ്‌​ലിം സ​മു​ദാ​യ​ത്തി​ന്‍റെ പേ​രി​ല്‍ സം​ഘ​ടി​ക്കു​ന്ന രാ​ഷ്‌​ട്രീ​യ സം​ഘ​ട​ന​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ന്യ​സ്ത്രീ - പു​രു​ഷ​ന്മാ​ര്‍ കൂ​ടി​ച്ചേ​ര്‍​ന്നും കെ​ട്ടി​പ്പി​ടി​ച്ചും പ​ര​സ്പ​രം കൈ​കൊ​ട്ടി​യും തെ​രു​വി​ലി​റ​ങ്ങി പ്ര​ക​ട​നം ന​ട​ത്തു​ന്ന​തും അ​ഴി​ഞ്ഞാ​ടു​ന്ന​തും മ​തം അ​നു​വ​ദി​ക്കാ​ത്ത രീ​തി​യി​ലു​ള്ള ആ​ഭാ​സ​ങ്ങ​ള്‍ ന​ട​ത്തു​ന്ന​തും അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും കാ​ന്ത​പു​രം പ്ര​സ്താ​വ​ന​യി​ല്‍ കു​റ്റ​പ്പെ​ടു​ത്തി.

സ്ത്രീ​ക​ള്‍​ക്ക് അ​വ​രു​ടേ​താ​യ സ​മ്പൂ​ര്‍​ണ സ്വാ​ത​ന്ത്ര്യ​വും മാ​ന്യ​ത​യും ഇ​സ്‌​ലാം വ​ക​വ​ച്ചു ന​ല്‍​കി​യി​ട്ടു​ണ്ട് അ​തെ​ല്ലാം അ​വ​ഗ​ണി​ച്ച് മാ​നു​ഷി​ക മൂ​ല്യ​ങ്ങ​ള്‍​ക്കു​പോ​ലും വി​ല​ക​ല്‍​പ്പി​ക്കാ​തെ​യു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പ്ര​തി​ഷേ​ധാ​ര്‍​ഹ​മാ​ണ്. ഇ​ത്ത​രം പ്ര​വ​ണ​ത​ക​ള്‍ മേ​ലി​ല്‍ ഉ​ണ്ടാ​കാ​തി​രി​ക്കാ​ന്‍ ബ​ന്ധ​പ്പെ​ട്ട​വ​ര്‍ ജാ​ഗ്ര​ത കാ​ണി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Corehub Up