കാന്തപുരം എ.പി.അബൂബക്കർ
കോഴിക്കോട്: വിവാദ പ്രസ്താവനയിൽ കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാരെ പിന്തുണച്ച് കേരള മുസ്ലിം ജമാഅത്ത്. സ്ത്രീക്കും പുരുഷനും വെവ്വേറെ ഉത്തരവാദിത്തങ്ങളാണ് മതം നൽകിയിട്ടുള്ളതെന്നും ഇത് പ്രകൃതിപരമായ നീതി നടപ്പിലാക്കൽ ആണെന്നും കേരള മുസ്ലിം ജമാഅത്ത് പ്രസ്താവനയിലൂടെ വ്യക്തമാക്കി.
സമൂഹത്തിന്റെ അടിസ്ഥാന ഘടകമായ കുടുംബം തകരാതെ കാത്തുസൂക്ഷിക്കുക എന്നുള്ളതാണ് പ്രധാനം. വിമർശനങ്ങളിൽ നിന്ന് എല്ലാവരും പിന്മാറണമെന്നും വിവാദങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളാണെന്നും പ്രസ്താവനയിൽ പറയുന്നു.
ഇസ്ലാമിക മൂല്യങ്ങൾ അനുസരിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്ന വിശ്വാസി സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള എ.പി.അബൂബക്കർ മുസ്ലിയാരുടെ നിലപാടിനെ തെറ്റിദ്ധരിപ്പിച്ച് വിവാദമാക്കാൻ ശ്രമിക്കുന്നത് ദൗർഭാഗ്യകരമാണെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി അറിയിച്ചു.
Tags : KeralaMuslimJamaat Kanthapuram Deepika DeepikaNewspaper BreakingNews NewsUpdate Headlines