കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്
തൃശൂര്‍: വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ വിശദീകരണവുമായി സമസ്ത എപി വിഭാഗം നേതാവ് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്. സ്ത്രീകൾക്ക് രണ്ടാംസ്ഥാനം നൽകി എന്നുപറയുന്നത് ശരിയല്ലെന്ന് കാന്തപുരം പറഞ്ഞു.
സ്ത്രീകളെ കുഴിച്ചുമൂടണമെന്ന നിലപാടുള്ളവരല്ല തങ്ങളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പെൺകുട്ടികൾക്ക് മാത്രമായി മദ്രസയും സ്കൂളും തങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. കേരളത്തിൽ പെൺകുട്ടികൾക്കായി ധാരാളം സ്ഥാപനങ്ങൾ നടത്തുന്നുണ്ടെന്നും കാന്തപുരം വ്യക്തമാക്കി.
ഇന്ത്യയുടെ പലഭാഗങ്ങളിലും പെൺകുട്ടികൾക്ക് വേറെയും ആൺകുട്ടികൾക്ക് വേറെയുമായി സ്ഥാപനങ്ങൾ ഉണ്ടാക്കി. അനാഥരായ പെൺകുട്ടികളെയും സംരക്ഷിക്കുന്നുണ്ട്. ഭക്ഷണവും വസ്ത്രവും മരുന്നും സൗജന്യമായി കൊടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തൃശൂര്‍ ജില്ലാ മീലാദ് കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.സ്ത്രീകൾ വീട്ടിൽ അടങ്ങിയൊതുങ്ങി ജീവിക്കണമെന്നും സ്ത്രീകൾ പൊതുരംഗത്തിറങ്ങിയാൽ അത് വലിയ നാശത്തിന് കാരണമാകുമെന്ന കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവന വലിയ വിവാദങ്ങൾക്ക് വഴിവച്ചതിന് പിന്നാലെയാണ് വിശദീകരണം.
Tags : Kanthapuram APAboobackerMusliyar Deepika DeepikaNewspaper BreakingNews NewsUpdate Headlines