x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നൂ​റ് ദി​നം ഗം​ഭീ​രം; സ​ർ​ക്കാ​രി​ന് കെ​പി​സി​സി​യു​ടെ ഗു​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റ്

വെബ് ഡെസ്ക്
Published: September 3, 2026 08:17 PM IST | Updated: September 3, 2026 08:17 PM IST

സ​ണ്ണി ജോ​സ​ഫ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ആ​ദ്യ നൂ​റു​ദി​നംഗം​ഭീ​ര വി​ജ​യ​മെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ്. ഇ​ന്ദി​രാ​ഭ​വ​നി​ൽ ചേ​ർ​ന്ന രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി യോ​ഗ​മാ​ണ് സ​ർ​ക്കാ​രി​ന്‍റെ പ്ര​വ​ർ​ത്ത​നം മി​ക​ച്ച​തെ​ന്ന് വി​ല​യി​രു​ത്തി​യ​ത്. ജ​ന​ങ്ങ​ൾ പൂ​ർ​ണ തൃ​പ്ത​രാ​ണെ​ന്നും ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ മി​ക​ച്ച രീ​തി​യി​ൽ സം​ഘ​ടി​പ്പി​ച്ചെ​ന്നും സ​ണ്ണി ജോ​സ​ഫ് പ​റ​ഞ്ഞു.

ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ സു​ല​ഭ​മാ​യി ല​ഭ്യ​മാ​ക്കി. കൃ​ഷി​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ച്ച​ക്ക​റി, ഓ​ണ​ക്കി​റ്റ് തു​ട​ങ്ങി​യ​വ​യു​ടെ ല​ഭ്യ​ത ഉ​റ​പ്പാ​ക്കി. ടൂ​റി​സം ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ വ​ലി​യ ജ​ന​പ​ങ്കാ​ളി​ത്ത​മു​ണ്ടാ​യി. ഓ​പ്പ​റേ​ഷ​ൻ തു​ഫാ​ൻ വി​ജ​യ​ക​ര​മാ​യി​രു​ന്നെ​ന്നും വ​യ​നാ​ട് പ്ര​കൃ​തി​ദു​ര​ന്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മി​ക​ച്ച രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ സ​ർ​ക്കാ​രി​ന് ക​ഴി​ഞ്ഞു. 

അ​തേ​സ​മ​യം സം​സ്ഥാ​ന​ത്തെ വൈ​ദ്യു​തി പ്ര​തി​സ​ന്ധി​ക്കെ​തി​രെ സ​ണ്ണി ജോ​സ​ഫ് വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചു. രാ​ജ്യ​ത്ത് നി​ല​നി​ൽ​ക്കു​ന്ന വൈ​ദ്യു​തി മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി​യു​ടെ പ്ര​തി​ഫ​ല​ന​മാ​ണ് കേ​ര​ള​ത്തി​ലും ഉ​ണ്ടാ​യ​ത്. യു​ഡി​എ​ഫ് സ​ർ​ക്കാ​ർ 4.29 രൂ​പ​യ്ക്ക് വൈ​ദ്യു​തി ല​ഭ്യ​മാ​ക്കാ​ൻ ഉ​ണ്ടാ​ക്കി​യ ക​രാ​ർ ഇ​ട​തു​സ​ർ​ക്കാ​ർ റ​ദ്ദാ​ക്കി​യ​തും പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണ​മാ​യെ​ന്ന് അദ്ദേഹം ആ​രോ​പി​ച്ചു. 

പാ​ല​ക്കാ​ട് റെ​യി​ൽ​വേ ഡി​വി​ഷ​നി​ൽ​നി​ന്ന് മം​ഗ​ളൂ​രു​വി​നെ മാ​റ്റി മൈ​സൂ​രു ഡി​വി​ഷ​നു​മാ​യി ചേ​ർ​ത്ത കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ട​പ​ടി കേ​ര​ള​ത്തോ​ടു​ള്ള അ​വ​ഗ​ണ​ന​യാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. ഇ​തി​നെ​തി​രെ കോ​ൺ​ഗ്ര​സ് ന​ട​ത്തി​യ സ​മ​ര​ങ്ങ​ൾ വി​ജ​യ​ക​ര​മാ​യി​രു​ന്നു. സം​സ്ഥാ​ന താ​ൽ​പ​ര്യ​ങ്ങ​ൾ​ക്കൊ​പ്പം കേ​ന്ദ്ര​ഭ​ര​ണ​ക​ക്ഷി​യാ​യ ബി​ജെ​പി നി​ൽ​ക്കു​ന്നി​ല്ല.

എം​പി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ധാ​ന റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ​ക്ക് മു​ന്നി​ൽ ഇ​നി​യും സ​മ​രം ന​ട​ത്തു​മെ​ന്ന് സ​ണ്ണി ജോ​സ​ഫ് അ​റി​യി​ച്ചു. ബോ​ർ​ഡ്, കോ​ർ​പ​റേ​ഷ​ൻ വി​ഭ​ജ​നം ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും സ​ർ​ക്കാ​രി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പാ​ർ​ട്ടി​യു​മാ​യു​ള്ള ഏ​കോ​പ​നം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്നും കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് വ്യ​ക്ത​മാ​ക്കി.

Tags : Sunny Joseph Kpcc President State Government Kerala

Recent News

Corehub Up