ജോസ് മാത്യു .
കോട്ടയം: നിയന്ത്രണം വിട്ട മിനി ലോറി മരത്തിലിടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം. ഞായറാഴ്ച പുലർച്ചെ രണ്ടിന് കാഞ്ഞിരപ്പള്ളി പഴയ പഞ്ചായത്ത് ഓഫീസിന് സമീപമുണ്ടായ അപകടത്തിൽ ചിറ്റടി സ്വദേശി വടക്കേമുറിയിൽ ജോസ് മാത്യു (56) ആണ് മരിച്ചത്.
കോട്ടയം ഭാഗത്തുനിന്ന് പാലുമായി പാറത്തോട്ടിലേക്ക് വരികയായിരുന്ന മിനി ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം നടന്ന ഉടൻ തന്നെ ജോസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടത്തിൽ വാഹനത്തിന്റെ മുൻഭാഗം പൂർണമായി തകർന്നു. പൊലിസും ഫയർഫേഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
Tags : Accident Death Accident Mini Lorry Accident Kanjirappally Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash