Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Accident Death

ബൈ​ക്ക് പോ​സ്റ്റി​ൽ ഇ​ടി​ച്ചു; യു​വാ​വി​നും യു​വ​തി​ക്കും ദാ​രു​ണാ​ന്ത്യം

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ല്ലം ടോ​ൾ​പ്ലാ​സ​ക്ക് സ​മീ​പം ബൈ​ക്ക് സ്ട്രീ​റ്റ് ലൈ​റ്റ് പോ​സ്റ്റി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യു​വാ​വി​നും യു​വ​തി​ക്കും ദാ​രു​ണാ​ന്ത്യം. എ​റ​ണാ​കു​ളം സ്വ​ദേ​ശി​യാ​യ യു​വാ​വും തൊ​ടു​പു​ഴ സ്വ​ദേ​ശി​യാ​യ യു​വ​തി​യു​മാ​ണ് മ​രി​ച്ച​ത്.

കോ​വ​ളം ഭാ​ഗ​ത്തേ​ക്ക് പോ​യ ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് ഡി​വൈ​ഡ​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടു​പേ​രു​ടെ​യും ത​ല സ്ട്രീ​റ്റ് ലൈ​റ്റി​ന്‍റെ പോ​സ്‌​റ്റി​ൽ ഇ​ടി​ച്ചാ​ണ് മ​ര​ണം സം​ഭ​വി​ച്ച​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. അ​പ​ക​ടം ന​ട​ന്ന ഉ​ട​ൻ ത​ന്നെ ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

മൃ​ത​ദേ​ഹ​ങ്ങ​ൾ നി​ല​വി​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. തി​രു​വ​ല്ലം പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രു​ന്നു.

Movies

വെ​ള്ളി​ത്തി​ര​യി​ൽ തി​ള​ങ്ങി​യ ഇ​സ്മ​യി​ൽ ഇ​നി നോ​വു​ള്ള ഓ​ർ​മ

വെ​ള്ളി​ത്തി​ര​യി​ൽ തി​ള​ങ്ങി​യി​രു​ന്ന ക​ണ്ണ​വ​ത്തെ ഇ​സ്മ​യി​ൽ (52) ഇ​നി നാ​ടി​ന്‍റെ നൊമ്പ​ര​മു​ള്ള ഓ​ർ​മ. എ​ളി​മ​യും സ്നേ​ഹ​വും ക​ല​ർ​ന്ന പെ​രു​മാ​റ്റ​ത്തി​ലൂ​ടെ പ​രി​ച​യ​ക്കാ​ർ​ക്കെ​ല്ലാം ഇ​സ്മ​യി​ൽ പ്രി​യ​ങ്ക​ര​നാ​യി​രു​ന്നു.

വി​ന​യ​ന്‍റെ ഹി​റ്റ് ചി​ത്ര​മാ​യ അ​ത്ഭു​ത ദ്വീ​പ് ക​ണ്ടി​ട്ടു​ള്ള​വ​ർ​ക്കും മ​ന​സി​ൽ നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന മു​ഖ​മാ​ണ് ഇ​സ്മ​യി​ലി​ന്‍റേ​ത്. മു​ൻ​നി​ര താ​ര​ങ്ങ​ളാ​യ പൃ​ഥ്വി​രാ​ജ്, ജ​ഗ​തി ശ്രീ​കു​മാ​ർ, ഗി​ന്ന​സ് പ​ക്രു തു​ട​ങ്ങി​യ​വ​രോ​ടൊ​പ്പ​മെ​ല്ലാം അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

ഏ​താ​നും സി​നി​മ​ക​ളി​ൽ​നി​കൂ​ടി അ​ഭി​ന​യി​ച്ചെ​ങ്കി​ലും പി​ന്നി​ട് സാ​ഹ​ച​ര്യം മോ​ശ​മാ​യ​തി​നാ​ൽ ഓ​ഫ​റു​ക​ൾ നി​ര​സി​ക്കു​ക​യാ​യി​രു​ന്നു. നാ​ല​ടി​യി​ൽ താ​ഴെ മാ​ത്ര​മാ​യി​രു​ന്നു ഇ​സ്മ​യി​ലി​ന്‍റെ ഉ​യ​രം. സ്വ​ന്ത​മാ​യി വീ​ടോ ഭൂ​മി​യോ ഇ​ല്ലെ​ന്ന​താ​യി​രു​ന്നു ഇ​സ്മ​യി​ലി​ന്‍റെ ഏ​റ്റ​വും വ​ലി​യ ദുഃ​ഖം. വാ​ട​ക വീ​ട്ടി​ലാ​യി​രു​ന്നു താ​മ​സം.

പൊ​ക്ക​ക്കു​റ​വ് കാ​ര​ണം കാ​ര്യ​മാ​യ ജോ​ലി​യൊ​ന്നും ചെ​യ്യാ​നാ​കു​മാ​യി​രു​ന്നി​ല്ല. ഏ​റെ കാ​ലം ലോ​ട്ട​റി ടി​ക്ക​റ്റ് വി​റ്റാ​യി​രു​ന്നു ഉ​പ​ജീ​വ​നം. വെ​ള്ളി​ത്തി​ര​യി​ൽ തി​ള​ങ്ങി​യ​തി​നോ​ടൊ​പ്പം യു​ഡി​എ​ഫി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ രം​ഗ​ത്തും സ​ജീ​വ​മാ​യി​രു​ന്നു.​വ​യ​നാ​ട്ടി​ൽ തെ​ര​ഞ്ഞ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് ഇ​റ​ങ്ങി​യ​പ്പോ​ൾ രാ​ഹു​ൽ ഗാ​ന്ധി ഷാ​ൾ സ​മ്മാ​നി​ച്ച​തും മ​ധു​ര​മു​ള്ള ഓ​ർ​മ​യാ​യി ഇ​സ്മ​യി​ൽ മ​ന​സി​ൽ സൂ​ക്ഷി​ച്ചി​രു​ന്നു. ഇ​ന്ന​ലെ ക​ണ്ണ​വ​ത്ത് വ​ച്ചാ​ണ് ഇ​സ്മ​യി​ലും സു​ഹൃ​ത്ത് സ​ജീ​ഷും കാ​റി​ടി​ച്ച് മ​രി​ച്ച​ത്.

District News

ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച്‌ യു​വ​തിക്കും യു​വാ​വിനും ദാ​രു​ണാ​ന്ത്യം

അ​മ്പ​ല​പ്പു​ഴ: വ​ണ്ടാ​ന​ത്ത് ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച്‌ ബൈ​ക്ക് യാ​ത്ര​ക്കാരാ​യ യു​വ​തിക്കും യു​വാ​വിനും ദാ​രു​ണാ​ന്ത്യം. അ​ർ​ത്തു​ങ്ക​ല്‍ അ​രീ​പ്പ​റ​മ്പി​ല്‍ ക​ള​ത്തി​ല്‍​പ​റ​മ്പി​ല്‍ ബി​നു​വി​ന്‍റെ മ​ക​ൻ അ​ഖി​ല്‍ കൃ​ഷ്ണ (22), ചേ​ർ​ത്ത​ല കു​റു​പ്പം​കു​ള​ങ്ങ​ര മ​ട്ടു​മ്മ വെ​ളി​യി​ല്‍ സു​നി​ല്‍ ദാ​സി​ന്‍റെ മ​ക​ള്‍ അ​ച്ചു എ​സ്. ദാ​സ് (20) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ദേ​ശീ​യ​പാ​ത​യി​ല്‍ വ​ണ്ടാ​ന​ത്ത് പെ​ട്രോ​ൾ പ​മ്പി​നു സ​മീ​പം രാ​ത്രി 11.55നാ​യി​രു​ന്നു അ​പ​ക​ടം.

മാ​ർ​ത്താ​ണ്ഡ​ത്ത് മൂ​ന്നാം വ​ർ​ഷ ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​നി​യാ​ണ് അ​ച്ചു എ​സ്. ദാ​സ്. പെ​ണ്‍​കു​ട്ടി​യെ കാ​യം​കു​ളം റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍​നി​ന്ന് ചേ​ർ​ത്ത​ല​യി​ലെ വീ​ട്ടി​ലേ​ക്കു കൂ​ട്ടി​ക്കൊ​ണ്ടു പോ​കു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. കാ​റി​നെ മ​റി​ക​ട​ക്കു​ന്ന​തി​നി​ടെ ബൈ​ക്ക് ലോ​റി​യി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​യ​ല്‍​വാ​സി​ക​ളും സു​ഹൃ​ത്തു​ക്ക​ളു​മാ​ണ് ഇ​രു​വ​രും.

Kerala

സ്കൂ​ട്ട​റും കെ​എ​സ്ആ​ർ​ടി​സി ബ​സും കൂ​ട്ടി​യി​ടി​ച്ചു; വീ​ട്ട​മ്മ​യ്ക്ക് ദാ​രു​ണാ​ന്ത്യം

കോ​ഴി​ക്കോ​ട്: ഭ​ർ​ത്താ​വി​നൊ​പ്പം സ്‌​കൂ​ട്ട​റി​ൽ സ​ഞ്ച​രി​ച്ച വീ​ട്ട​മ്മ കെ​എ​സ്ആ​ർ​ടി​സി ബ​സി​ന​ടി​യി​ൽ​പ്പെ​ട്ട് മ​രി​ച്ചു. ബു​ധ​നാ​ഴ്ച‌ വൈ​കു​ന്നേ​രം 4.30ന് ​താ​മ​ര​ശേ​രി​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ അ​ണ്ടോ​ണ വേ​ങ്ങേ​രി​മീ​ത്ത​ൽ മു​ബ​ഷി​റ (44) ആ​ണ് മ​രി​ച്ച​ത്.

ഡോ​ക്‌​ട​റെ ക​ണ്ട​ശേ​ഷം ഭ​ർ​ത്താ​വ് അ​ബ്‌​ദു​ൾ ക​രീ​മി​നൊ​പ്പം സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മൈ​സൂ​രി​ൽ നി​ന്നും കോ​ഴി​ക്കോ​ട്ടേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി സൂ​പ്പ​ർ​ഫാ​സ്റ്റ് ബ​സും അ​തേ ദി​ശ​യി​ൽ ഇ​ട​തു​വ​ശ​ത്ത് കൂ​ടി പോ​വു​ക​യാ​യി​രു​ന്ന സ്കൂ​ട്ട​റും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

അ​പ​ക​ടം ഉ​ണ്ടാ​യ ഉ​ട​ൻ ത​ന്നെ മു​ബ​ഷി​റ​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കും. പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Kerala

സ്കൂട്ടറിൽ ബൈക്ക് ഇടിച്ച് റോ​ഡി​ൽ വീ​ണ മെഡിക്കൽ ഷോപ് ഉടമ ടി​പ്പ​ർ ക​യ​റി മ​രി​ച്ചു

ഇ​രി​ട്ടി: കീ​ഴ്പ​ള്ളി അ​ത്തി​ക്ക​ലി​ൽ ബൈ​ക്കും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ തെ​റി​ച്ചു വീ​ണ സ്കൂ​ട്ട​ർ യാ​ത്രി​ക​ൻ ടി​പ്പ​ർ ക​യ​റി മ​രി​ച്ചു. കീ​ഴ്പള്ളി​യി​ലെ നി​ർ​മ​ല മെ​ഡി​ക്ക​ൽ​സ് ഉ​ട​മ സാ​ബു മൈ​ക്കി​ളാ​ണ് (43) മ​രി​ച്ച​ത്.

സാ​ബു സ​ഞ്ച​രി​ച്ച സ്കൂ​ട്ട​റും എ​തി​ർ ദി​ശ​യി​ൽനി​ന്ന് വ​ന്ന ബൈ​ക്കും കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ റോ​ഡി​ലേ​ക്കു തെ​റി​ച്ചു വീ​ണ സാ​ബു മൈ​ക്കി​ളി​ന്‍റെ ത​ല​യി​ലൂ​ടെ ടി​പ്പ​റി​ന്‍റെ പി​റ​കി​ലെ ട​യ​ർ ക​യ​റി​യി​റ​ങ്ങി. സാ​ബു മൈ​ക്കി​ൾ സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ച ത​ന്നെ മ​രി​ച്ചു.

ഇ​രി​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യ മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു മാ​റ്റി. ക​ച്ചേ​രി​ക്ക​ട​വ് സ്വ​ദേ​ശി​യാ​യ സാ​ബു കീ​ഴ്പ​ള്ളി കു​ണ്ടു​മാ​ങ്ങോ​ട് വാ​ട​ക​യ്ക്കു താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു.

ക​ച്ചേ​രി​ക്ക​ട​വ് കു​ഴി​പ്പ​ള്ളി​യി​ൽ ത​ങ്ക​ച്ച​ൻ-ലി​ല്ലി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: സോ​ണി​യ. മ​ക​ൾ: ഹെ​യ്‌​സ​ൽ. സ​ഹോ​ദ​ര​ങ്ങ​ൾ: സാ​ജ​ൻ (മെ​ഡി​ക്ക​ൽ ഷോ​പ്പ്, ഉ​ളി​ക്ക​ൽ), സി​ന്ധു.

Kerala

കെ​എ​സ്ആ​ർ​ടി​സി ബ​സും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ചു; യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം

കൊ​ല്ലം: കെ​എ​സ്ആ​ർ​ടി​സി ബ​സും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. അ​ഞ്ച​ൽ ആ​ല​ഞ്ചേ​രി ജം​ഗ്ഷ​നി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഏ​രൂ​ർ ചി​ല്ലിം​ഗ് പ്ലാ​ന്‍റ് സ്വ​ദേ​ശി അ​തു​ൽ രാ​ജ് (19) ആ​ണ് മ​രി​ച്ച​ത്.

കൊ​ല്ല​ത്തു നി​ന്ന് കു​ള​ത്തു​പ്പു​ഴ​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ബൈ​ക്കി​ൽ അ​ഞ്ച​ലി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന അ​തു​ൽ രാ​ജ്. അ​പ​ക​ടം ന​ട​ന്ന ഉ​ട​ൻ ത​ന്നെ യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കും. പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Kerala

വാ​നും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു; ര​ണ്ടു പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം

റാ​ന്നി: മി​നി വാ​നും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ടു പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം. പു​ന​ലൂ​ർ - മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന പാ​ത​യി​ൽ പ്ലാ​ച്ചേ​രി​ക്ക് സ​മീ​പ​മു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഇ​ട​മ​ൺ വാ​ക​ത്താ​നം സ്വ​ദേ​ശി​ക​ളാ​യ മാ​മൂ​ട്ടി​ൽ ഏ​ബ്ര​ഹാം വ​ർ​ഗീ​സ് (55), ക​ടു​വും​തു​രു​ത്തേ​ൽ മാ​ത്യു ജേ​ക്ക​ബ് (45) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ശ​നി​യാ​ഴ്ച രാ​ത്രി 7.30 നാ​യി​രു​ന്നു സം​ഭ​വം. ഹോ​ട്ട​ലി​ൽ നി​ന്നും പാ​ഴ്സ​ൽ വാ​ങ്ങി​യ ശേ​ഷം ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​തി​നി​ടെ മി​നി വാ​ൻ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കും.

Kerala

ബൈ​ക്ക് ലോ​റി​ക്ക​ടി​യി​ൽ​പ്പെ​ട്ടു ; യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം

തി​രു​വ​ന​ന്ത​പു​രം: ബൈ​ക്ക് ലോ​റി​ക്ക​ടി​യി​ല്‍​പ്പെ​ട്ട് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് 1.45ന് ​ക​ണി​യാ​പു​രം മ​സ്താ​ന്‍ മു​ക്കി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ക​ണി​യാ​പു​രം പ​ള്ളി​ന​ട സ്വ​ദേ​ശി അ​ഫ്രാ​നാ​ണ് മ​രി​ച്ച​ത്.

സി​മ​ന്‍റ് ക​യ​റ്റി​ക്കൊ​ണ്ടു​പോ​യ ലോ​റി​യി​ല്‍ ബൈ​ക്ക് ത​ട്ടി​യ​ശേ​ഷം യു​വാ​വ് വാ​ഹ​ന​ത്തി​ന്‍റെ അ​ടി​യി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. റോ​ഡി​ലേ​ക്കു വീ​ണ അ​ഫ്രാ​ന്‍റെ ത​ല​യി​ല്‍​ക്കൂ​ടി ലോ​റി​യു‌​ടെ പി​ൻ ച​ക്രം ക​യ​റി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു.

സം​ഭ​വ സ്ഥ​ല​ത്തു​വ​ച്ച് ത​ന്നെ അ​ഫ്രാ​ന് ജീ​വ​ൻ ന​ഷ്ട​മാ​യി​രു​ന്നു. പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കും.

Kerala

ലോ​റി​യും സ്കൂ​ട്ട​റും കു​ട്ടി​യി​ടി​ച്ച് യു​വ​തി​യും യു​വാ​വും മ​രി​ച്ചു

വ​യ​നാ​ട്: ദേ​ശീ​യ​പാ​ത 766-ൽ ​മു​ത്ത​ങ്ങ ക​ല്ലൂ​രി​ൽ ലോ​റി​യും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രാ​യ യു​വ​തി​യും യു​വാ​വും മ​രി​ച്ചു. കാ​ല​ടി, കാ​ടം​ഞ്ചേ​രി, പാ​റ​പ്പു​റം മേ​ലേ​പ്പു​റ​ത്ത് വ​ള​പ്പി​ൽ മു​ഹ​മ്മ​ദ് ഫാ​യി​സ് (25) കോ​ഴി​ക്കോ​ട് രാ​മ​നാ​ട്ടു​ക​ര, ഫാ​റു​ഖ് കോ​ളേ​ജ് തൊ​ട്ടാ​ടി​പ്പാ​ടം അ​മ്‌​ന​ത്ത് (25) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

മൃ​ത​ദേ​ഹ​ങ്ങ​ൾ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ക്കും.

Kerala

നി​യ​ന്ത്ര​ണം വി​ട്ട സ്കൂ​ട്ട​ർ ലോ​റി​ക്ക​ടി​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി; യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം

പാ​ല​ക്കാ​ട്: നി​യ​ന്ത്ര​ണം വി​ട്ട സ്കൂ​ട്ട​ർ ലോ​റി​ക്ക​ടി​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. ശ​നി​യാ​ഴ്ച രാ​വി​ലെ 9.30ന് ​പാ​ല​ക്കാ​ട് ആ​ല​ത്തൂ​ർ പാ​ടൂ​രി​ന് സ​മീ​പ​മു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പു​തു​ക്കോ​ട് തി​രു​വ​ട പൊ​റ്റ ഹ​ക്കി​മി​ന്‍റെ മ​ക​ൻ അ​ന​സ് ആ​ണ് മ​രി​ച്ച​ത്.

അ​പ​ക​ട​ത്തി​ൽ പ​ഴ​യ​ന്നൂ​ർ വേ​ങ്ങ​ന്നൂ​ർ പ​രു​ത്തി​പ്ര സ്വ​ദേ​ശി റാ​ഷി​ദി​ന് പ​രി​ക്കേ​റ്റു. ആ​ല​ത്തൂ​ർ ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന സ്കൂ​ട്ട​ർ നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​ഞ്ഞ് എ​തി​ർ​ദി​ശ​യി​ൽ നി​ന്ന് വ​രു​ക​യാ​യി​രു​ന്ന ലോ​റി​ക്ക​ടി​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ​ത​ന്നെ ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും അ​ന​സി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ആ​ല​ത്തൂ​ർ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Kerala

പാ​ലാ ബൈ​പാ​സി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ടം; സഹോദരന് പിന്നാലെ സഹോദരിയും മരിച്ചു

കോ​ട്ട​യം: പാ​ലാ ക​ട​പ്പാ​ട്ടൂ​ർ ബൈ​പാ​സി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന യു​വ​തി മ​രി​ച്ചു. ചേ​ർ​പ്പു​ങ്ക​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന കാ​ഞ്ഞി​ര​പ്പ​ള്ളി ചേ​ന​പ്പാ​ടി നാ​ഗ​മ​റ്റ​ത്തി​ൽ ശ്രീ​ല​ക്ഷ്മി (27) ആ​ണ് മ​രി​ച്ച​ത്.

ശ​നി​യാ​ഴ്ച​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ശ്രീ​ല​ക്ഷ്മി​യു​ടെ സ​ഹോ​ദ​ര​ൻ എ​ൻ.​എ​സ്.​ശ്രീ​നാ​ഥും (22 ) മ​രി​ച്ചി​രു​ന്നു. എ​റ​ണാ​കു​ള​ത്തെ ജോ​ലി സ്ഥ​ല​ത്തു​നി​ന്ന് എ​ത്തി​യ സ​ഹോ​ദ​രി​യു​മാ​യി ചേ​ന​പ്പാ​ടി​യി​ലെ വീ​ട്ടി​ലേ​ക്ക് വ​രു​ന്ന വ​ഴി ഇ​വ​ർ സ​ഞ്ച​രി​ച്ച ബൈ​ക്കി​ൽ ഇ​ന്നോ​വ കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

കൊ​ച്ചി ഇ​ൻ​ഫോ​സി​റ്റി​യി​ൽ ജോ​ലി​ക്കാ​രി​യാ​യ ശ്രീ​ല​ക്ഷ്മി ബ​ന്ധു​വി​ന്‍റെ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​വ​ധി​ക്ക് എ​ത്തി​യ​താ​യി​രു​ന്നു. വ​രു​ന്ന ഏ​പ്രി​ലി​ൽ ശ്രീ​ല​ക്ഷ്മി​യു​ടെ വി​വാ​ഹം ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്നു.

District News

ബൈ​ക്ക് പി​ക്ക​പ്പ് വാ​നി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി യു​വാ​വ് മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: പോ​ത്ത​ൻ​കോ​ട് മേ​ലെ ച​ന്ത​വി​ള​യി​ൽ വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ ബൈ​ക്ക് പി​ക്ക​പ്പ് വാ​നി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി യു​വാ​വ് മ​രി​ച്ചു. ക​ണി​യാ​പു​രം വാ​ട​യി​ൽ​മു​ക്ക് ക്ര​സ​ന്‍റ് ഹൗ​സി​ൽ സു​ലൈ​മാ​ന്‍റെ മ​ക​ൻ സു​ധി സു​ലൈ​മാ​ൻ (28) ആ​ണ് മ​രി​ച്ച​ത്.

സു​ധി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ക​ണി​യാ​പു​രം സ്വ​ദേ​ശി ഷാ​ഹി​റി​ന് (26) അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഇ​യാ​ളെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

വെ​ട്ടു​റോ​ഡ് ഭാ​ഗ​ത്ത് നി​ന്നും പോ​ത്ത​ൻ​കോ​ട് ഭാ​ഗ​ത്തേ​ക്ക് അ​മി​ത​വേ​ഗ​ത​യി​ൽ വ​ന്ന ഡ്യൂ​ക്ക് ബൈ​ക്ക് നി​യ​ന്ത്ര​ണം തെ​റ്റി എ​തി​ർ​ദി​ശ​യി​ൽ വ​ന്ന മി​ൽ​മ പി​ക്ക​പ്പ് വാ​നി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ പോ​ത്ത​ൻ​കോ​ട് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.

District News

ദേ​ശീ​യ​പാ​ത​യി​ൽ ലോ​റി​ക്കുപി​ന്നി​ൽ കാ​റി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു


ചാ​വ​ക്കാ​ട്: ദേ​ശീ​യ​പാ​ത 66 എ​ട​ക്ക​ഴി​യൂ​ര്‍ കാ​ജാ സ്റ്റോ​പ്പി​നു സ​മീ​പം നി​ര്‍​ത്തി​യി​ട്ടി​രു​ന്ന സി​മ​ന്‍റ് മി​ക്‌​സിം​ഗ് ലോ​റി​ക്കു പി​ന്നി​ല്‍ കാ​റി​ടി​ച്ച് കാ​ര്‍ യാ​ത്രി​ക​ന്‍ മ​രി​ച്ചു. മൂ​ന്നു​പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. കൊ​ടു​ങ്ങ​ല്ലൂ​ര്‍ ശ്രീ​നാ​രാ​യ​ണ​പു​രം പ​ന​ങ്ങാ​ട് ഹൈ​സ്‌​കൂ​ളി​നു പ​ടി​ഞ്ഞാ​റ് താ​ണി​യ​ത്ത് രാ​മാ​ന​ന്ദ​ന്‍ ശാ​ന്തി(65)​യാ​ണ് മ​രി​ച്ച​ത്.

ഭാ​ര്യ നി​ര്‍​മ​ല(57), മ​ക​ന്‍ ശ്രീ​മോ​ന്‍ (34), ഭാ​ര്യ അ​ഞ്ജു(32) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. മൂ​ന്നു വ​യ​സു​ള്ള പേ​ര​ക്കു​ട്ടി നീ​ല​കൃ​ഷ്ണ​യും കാ​റി​ലു​ണ്ടാ​യി​രു​ന്നു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ശേ​ഷ​മാ​യി​രു​ന്നു അ​പ​ക​ടം. പ​രി​ക്കേ​റ്റ​വ​രെ കെ​ന്‍​സ് ആം​ബു​ല​ന്‍​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ചാ​വ​ക്കാ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും രാ​മാ​ന​ന്ദ​ൻ മ​രി​ച്ചി​രു​ന്നു.


തി​രു​നാ​വാ​യ കും​ഭ​മേ​ള​യി​ല്‍ പ​ങ്കെ​ടു​ത്ത് കു​ടും​ബ​ത്തോ​ടൊ​പ്പം പൊ​ന്നാ​നി-​ചാ​വ​ക്കാ​ട് ദേ​ശീ​യ​പാ​ത വ​ഴി വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. കൊ​ടു​ങ്ങ​ല്ലൂ​ര്‍ വി​ദ്യാ പ്ര​കാ​ശി​നി സ​ഭ ശ്രീ​കു​മാ​ര സു​ബ്ര​ഹ്‌​മ​ണ്യ ക്ഷേ​ത്ര​ത്തി​ലെ മു​ന്‍ പൂ​ജാ​രി​യാ​ണ് രാ​മാ​ന​ന്ദ​ന്‍. മ​ക​ൾ: ശ്രീ​തു​മോ​ള്‍. മ​രു​മ​ക​ന്‍: അ​ശ്വി​ന്‍. സം​സ്‌​കാ​രം ഇ​ന്നു രാ​വി​ലെ വീ​ട്ടു​വ​ള​പ്പി​ല്‍.

District News

ബൈ​ക്ക​പ​ക​ട​ത്തി​ൽ കി​ഴ​ക്ക​ഞ്ചേ​രി സ്വ​ദേ​ശി മ​രി​ച്ചു

വ​ട​ക്ക​ഞ്ചേ​രി: തൃ​ശൂ​ർ വ​ട​ക്കേ​സ്റ്റാ​ൻ​ഡി​നു സ​മീ​പം ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് കി​ഴ​ക്ക​ഞ്ചേ​രി സ്വ​ദേ​ശി മ​രി​ച്ചു. ചെ​റു​കു​ന്നം പ​രേ​ത​നാ​യ നാ​കു​ണ്ണി​യു​ടെ മ​ക​ൻ സു​നി​ൽ​കു​മാ​ർ (ക​ണ്ണ​പ്പ​ൻ 50) ആ​ണ് മ​രി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. സു​നി​ൽ​കു​മാ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കി​ൽ മ​റ്റൊ​രു ബൈ​ക്ക് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

സാ​ര​മാ​യി പ​രി​ക്കേ​റ്റ സു​നി​ൽ​കു​മാ​റി​നെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചു. ക​ല്യാ​ൺ ജ്വ​ല്ലേ​ഴ്സി​ൽ ഇ​ല​ക്ട്രീ​ഷ്യ​നാ​ണ്. അ​മ്മ: ക​മ​ലം.

ഭാ​ര്യ: ക​വി​ത (യൂ​ണി​വേ​ഴ്സ​ൽ സ്റ്റീ​ൽ​സ്, വ​ട​ക്ക​ഞ്ചേ​രി). മ​ക്ക​ൾ: ആ​തി​ര, ആ​ദി​ത്യ​ൻ. സ​ഹോ​ദ​ര​ങ്ങ​ൾ: സു​ഭാ​ഷ് ബാ​ബു (സി​എ​സ് സി ​സെ​ന്‍റ​ർ, ക​ണി​യ​മം​ഗ​ലം), സ്മി​ത.

Kerala

കുഴിയിൽ ചാടിയ പാൽ വണ്ടിയുടെ ഡോര്‍ തുറന്നു റോഡിൽ വീണ യുവാവ് മരിച്ചു

അമ്പലപ്പുഴ: മില്‍മ പാല്‍വിതരണ വാഹനത്തിന്‍റെ ഡോര്‍ തുറന്നു റോഡിൽ
തെറിച്ചു വീണു പരിക്കേറ്റ തൊഴിലാളി മരിച്ചു. അമ്പലപ്പുഴ വടക്ക് 17 ആം വാര്‍ഡില്‍ വളഞ്ഞവഴി പടിഞ്ഞാറ് കാക്കാഴം വെള്ളംതെങ്ങ് പുഷ്പരാജ് -പ്രിയംവദ ഭമ്പതികളുടെ മകന്‍ ഉഷസ്(30) ആണ് മരിച്ചത്.

ശനിയാഴ്ച രാവിലെ 11 ഓടെ കാക്കാഴം മേല്‍പ്പാലത്തിലായിരുന്നു അപകടം. മേല്‍പ്പാലത്തിനു മുമ്പുള്ള കടയില്‍ പാലിറക്കിയ ശേഷം വാഹനത്തിന്‍റെ മുന്‍സീറ്റില്‍ കയറി തെക്ക് ഭാഗത്തേക്കു പോകുന്നതിനിടെ പാലത്തിലെ കുഴിയില്‍പെട്ട് വാതില്‍ പെട്ടെന്നു തുറന്നുപോയതോടെ ഉഷസ് റോഡിലേക്കു തെറിച്ചു വീഴുകയായിരുന്നു.

തലയ്ക്കും വയറിനും ഗുരുതര പരിക്കേറ്റ ഉഷസിനെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ മരിച്ചു. അവിവാഹിതനാണ്. സഹോദരങ്ങൾ: പരേതനായ ഉല്ലാസ്, ഉണ്ണി. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം ചെയ്ത മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.

Kerala

റോഡ് മുറിച്ചു കടക്കുമ്പോൾ ജീപ്പ് ഇടിച്ച് മെഡിക്കൽ സ്റ്റോർ ഉടമ മരിച്ചു

കൊച്ചി: മൂവാറ്റുപുഴയില്‍ റോഡ് ക്രോസ് ചെയ്യുന്നതിനിടെ വാഹനമിടിച്ചു മെഡിക്കല്‍ സ്റ്റോര്‍ ഉടമ മരിച്ചു. മൂവാറ്റുപുഴ സ്വദേശി രഞ്ജന്‍(60) ആണ് മരിച്ചത്. ഇന്നു രാവിലെ ആറരയോടെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിക്കു മുന്‍വശം റോഡ് ക്രോസ് ചെയ്യുന്നതിനിടെയാണ് അപകടം.

തൊടുപുഴ ക്ഷേത്രത്തില്‍ പോയി മൂവാറ്റുപുഴ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ഇറങ്ങിയതിനു ശേഷം മെഡിക്കല്‍ ഷോപ്പ് തുറക്കാനായി പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ടാറിംഗ് ജോലിക്കായി ആളുകളെ കൊണ്ടുപോകുന്ന ജീപ്പ് ഇടിച്ചാണ് അപകടമുണ്ടായത്.

ഉടന്‍തന്നെ രഞ്ജനെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാവിലെ ഒൻപതോടെ മരിച്ചു. രഞ്ജന്‍റെ തലയ്ക്കും വാരിയെല്ലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.

Kerala

ഊ​ബ​ർ കാ​ർ ഇ​ടി​ച്ചു ക​യ​റി​യ​ത് ബൈ​ക്കി​ലും കാ​റി​ലും; മരിച്ചത് കളമശേരി സ്വദേശി

കൊ​ച്ചി: ക​ള​മ​ശേ​രി പ​ത്ത​ടി​പ്പാ​ല​ത്ത് അ​മി​ത വേ​ഗ​ത്തി​ൽ എ​ത്തി​യ ഊ​ബ​ർ കാ​ർ ബൈ​ക്കി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി വ​യോ​ധി​ക​ന് ദാ​രു​ണാ​ന്ത്യം. ബൈ​ക്ക് യാ​ത്രി​ക​നാ​യ ക​ള​മ​ശേ​രി സ്വ​ദേ​ശി സാ​ജു (64) ആ​ണ് മ​രി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി 11.30- ഓടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. സാ​ജു​വി​ന് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ബ​ന്ധു​വി​നും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. അ​ദ്ദേ​ഹ​ത്തെ കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ പ​ട്ടാ​മ്പി സ്വ​ദേ​ശി​യാ​യ കാർ ഡ്രൈ​വ​ർ ന​വാ​സി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു.

അ​മി​ത വേ​ഗ​ത്തി​ൽ എ​ത്തി​യ ടാ​ക്സി ബൈ​ക്കി​ന്‍റെ പി​ന്നി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഈ ​ബൈ​ക്ക് മ​റ്റൊ​രു കാ​റി​ന് അ​ടി​യി​ൽ പെ​ടു​ക​യാ​യി​രു​ന്നു.

Kerala

ടൂ​റി​സ്റ്റ് ബ​സും സ്‌​കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് പേ​ർ മ​രി​ച്ചു

എ​ട​ത്വ: ആ​ല​പ്പു​ഴ എ​ട​ത്വ​യി​ൽ ടൂ​റി​സ്റ്റ് ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് യു​വാ​ക്ക​ൾ മ​രി​ച്ചു. ചെ​റു​ത​ന പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ര്‍​ഡ് പോ​ച്ച തു​ണ്ട​ത്തി​ല്‍ മ​ണി​ക്കു​ട്ട​ന്‍ (മ​നു - 29), പ​തി​മൂ​ന്നി​ൽ​ചി​റ സു​ബീ​ഷ് (27) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​രു​വ​രും സ​ഹോ​ദ​ര​ങ്ങ​ളു​ടെ മ​ക്ക​ളാ​ണ്.

എ​ട​ത്വ-​ത​ക​ഴി റോ​ഡി​ല്‍ പ​ച്ച ജം​ഗ്ഷ​ന് സ​മീ​പം ബു​ധ​നാ​ഴ്ച രാ​ത്രി 8.15 ഓ​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ത​ക​ഴി ഭാ​ഗ​ത്ത് നി​ന്ന് വ​ന്ന യു​വാ​ക്ക​ള്‍ സ​ഞ്ച​രി​ച്ചി​രു​ന്ന സ്കൂ​ട്ട​റും എ​ട​ത്വ ഭാ​ഗ​ത്ത് നി​ന്ന് വ​ന്ന ടൂ​റി​സ്റ്റ് ബ​സു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

Kerala

സ്കൂ​ട്ട​റി​ൽ ടി​പ്പ​റിടിച്ച് അ​മ്മ​യും കു​ഞ്ഞും മ​രി​ച്ചു

ഒ​​​റ്റ​​​പ്പാ​​​ലം: ല​​​ക്കി​​​ടി -തി​​​രു​​​വി​​​ല്വാ​​​മ​​​ല റോ​​​ഡി​​​ൽ കു​​​ഞ്ച​​​ൻ​​​ സ്മാ​​​ര​​​ക വാ​​​യ​​​ന​​​ശാ​​​ല​​​യ്ക്കു സ​​​മീ​​​പം ടി​​​പ്പ​​​റും സ്കൂ​​​ട്ട​​​റും കൂ​​​ട്ടി​​​യി​​​ടി​​​ച്ച് അ​​​മ്മ​​​യും കു​​​ഞ്ഞും മ​​​രി​​​ച്ചു.

തി​​​രു​​​വി​​​ല്വാ​​​മ​​​ല ക​​​ണി​​​യാ​​​ർ​​​കോ​​​ട് സ്വ​​​ദേ​​​ശി ശ​​​ര​​​ണ്യ(23), മ​​​ക​​​ൾ ആ​​​ദി​​​ശ്രീ (അ​​​ഞ്ച്) എ​​​ന്നി​​​വ​​​രാ​​​ണു മ​​​രി​​​ച്ച​​​ത്. സ്കൂ​​​ട്ട​​​ർ ഓ​​​ടി​​​ച്ചി​​​രു​​​ന്ന ബ​​​ന്ധു മോ​​​ഹ​​​ൻ​​​ദാ​​​സി​​​നു സാ​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റു.

തി​​​രു​​​വി​​​ല്വാ​​​മ​​​ല​​​യി​​​ലെ വീ​​​ട്ടി​​​ൽ​​​നി​​​ന്നു ഭ​​​ർ​​​ത്താ​​​വി​​​ന്‍റെ വീ​​​ടാ​​​യ ല​​​ക്കി​​​ടി കൂ​​​ട്ടു​​​പാ​​​ത​​​യി​​​ലേ​​​ക്കു പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു ശ​​​ര​​​ണ്യ​​​യും മ​​​ക​​​ളും. ബ​​​ന്ധു​​​വാ​​​യ മോ​​​ഹ​​​ൻ​​​ദാ​​​സാ​​​ണു സ്കൂ​​​ട്ട​​​ർ ഓ​​​ടി​​​ച്ച​​​ത്. എ​​​തി​​​ർ​​​ഭാ​​​ഗ​​​ത്തു​​​നി​​​ന്നു വ​​​ന്ന ടി​​​പ്പ​​​ർ സ്കൂ​​​ട്ട​​​റി​​​ൽ ഇ​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നു ദൃ​​​ക്സാ​​​ക്ഷി​​​ക​​​ൾ പ​​​റ​​​ഞ്ഞു.

മൂ​​​വ​​​രെ​​​യും ഉ​​​ട​​​ൻ ഒ​​​റ്റ​​​പ്പാ​​​ലം താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും ശ​​​ര​​​ണ്യ​​​യെ​​​യും മ​​​ക​​​ളെ​​​യും ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല.

Kerala

ചേ​ർ​ത്ത​ല​യി​ൽ ഗേ​റ്റ് ദേ​ഹ​ത്ത് വീ​ണ് അ​ഞ്ചു​വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം

ചേ​ർ​ത്ത​ല: ആ​ല​പ്പു​ഴ ചേ​ർ​ത്ത​ല​യി​ൽ ഗേ​റ്റ് ദേ​ഹ​ത്ത് വീ​ണ് അ​ഞ്ചു​വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം. സ​മീ​പ​ത്തെ വീ​ട്ടി​ൽ ക​ളി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് അ​പ​ക​ടം. ചേ​ർ​ത്ത​ല തെ​ക്ക് പൊ​ന്നാ​ട്ട് സു​ഭാ​ഷി​ന്‍റെ​യും സു​ബി​യു​ടെ​യും മ​ക​ൻ ആ​ര്യ​ൻ (5) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം ആ​യി​രു​ന്നു അ​പ​ക​ടം. ട്രാ​ക്കി​ലൂ​ടെ ത​ള്ളി​മാ​റ്റു​ന്ന ഗേ​റ്റി​ൽ ക​ളി​ക്കു​ന്ന​തി​നി​ടെ ട്രാ​ക്കി​ൽ നി​ന്ന് തെ​ന്നി​മാ​റി​യ ഇ​രു​മ്പ് ഗേ​റ്റ് ആ​ര്യ​ന്‍റെ ദേ​ഹ​ത്തേ​ക്ക് മ​റി​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു.

ഗേ​റ്റി​ന​ടി​യി​ൽ​പ്പെ​ട്ട ആ​ര്യ​നെ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന​വ​രാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. ഉ​ട​ൻ ത​ന്നെ അ​ർ​ത്തു​ങ്ക​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​രി​ക്ക് ഗു​രു​ത​ര​മാ​യി​രു​ന്ന​തി​നാ​ൽ തു​ട​ർ​ന്ന് കു​ട്ടി​യെ ചേ​ർ​ത്ത​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ്ര​തി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

 

Kerala

യു​വാ​ക്ക​ൾ അപകടത്തിൽ മരിച്ച സംഭവം: യ​ഥാ​ർ​ത്ഥ വി​ല്ല​ൻ കാ​ട്ടു​പ​ന്നി

പാ​​​​​​ല​​​​​​ക്കാ​​​​​​ട്: ചി​​​​​​റ്റൂ​​​​​​ർ റോ​​​​​​ഡി​​​​​​ൽ കാ​​​​​​ടാ​​​​​​ങ്കോ​​​​​​ട് ക​​​​​​നാ​​​​​​ൽ​​​​​​പാ​​​​​​ല​​​​​​ത്തി​​​​​​നു സ​​​​​​മീ​​​​​​പം മൂ​​​​​​ന്നു യു​​​​​​വാ​​​​​​ക്ക​​​​​​ൾ മ​​​​​രി​​​​​ക്കാ​​​​​നി​​​​​ട​​​​​യാ​​​​​യ അ​​​​​പ​​​​​ക​​​​​ട​​​​​മു​​​​​ണ്ടാ​​​​​യ​​​​​ത് കാ​​​​​​ട്ടു​​​​​​പ​​​​​​ന്നി റോ​​​​​ഡി​​​​​നു കു​​​​​​റു​​​​​​കെ​​​ ചാ​​​​​​ടി​​​​​​യ​​​​​തി​​​​​നാ​​​​​ൽ. കാ​​​​​ട്ടു​​​​​പ​​​​​ന്നി​​​​​യെ ഇ​​​​​ടി​​​​​ച്ചാ​​​​​ണ് കാ​​​​​ർ നി​​​​​​യ​​​​​​ന്ത്ര​​​​​​ണം​​​​​​വി​​​​​​ട്ടു മ​​​​​​റി​​​​​​ഞ്ഞ​​​​​ത്. അ​​​​​പ​​​​​ക​​​​​ട​​​​​ത്തി​​​​​ൽ മൂ​​​​​​ന്നു​​​​​​പേ​​​​​​ർ​​​​​​ക്ക് പ​​​​​​രി​​​​​​ക്കേ​​​​​ൽ​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്തു. പാ​​​​​​ല​​​​​​ക്കാ​​​​​​ട് നൂ​​​​​​റ​​​​​​ടി റോ​​​​​​ഡ് വെ​​​​​​ങ്കി​​​​​​ടേ​​​​​​ശ്വ​​​​​​ര കോ​​​​​​ള​​​​​​നി രേ​​​​​​വ​​​​​​തി​​​​​​യി​​​​​​ൽ രോ​​​​​​ഹ​​​​​​ൻ ര​​​​​​ഞ്ജി​​​​​​ത് (24), നൂ​​​​​​റ​​​​​​ണി ച​​​​​​ക്കാ​​​​​​ന്ത​​​​​​റ ല​​​​​​ക്ഷ്മി നി​​​​​​വാ​​​​​​സി​​​​​​ൽ രോ​​​​​​ഹ​​​​​​ൻ സ​​​​​​ന്തോ​​​​​​ഷ് (22), യാ​​​​​​ക്ക​​​​​​ര കാ​​​​​​ഴ്ച​​​​​​പ്പ​​​​​​റ​​​​​​ന്പ് സൗ​​​​​​പ​​​​​​ർ​​​​​​ണി​​​​​​ക​​​​​​യി​​​​​​ൽ സ​​​​​​നൂ​​​​​​ഷ് (19) എ​​​​​​ന്നി​​​​​​വ​​​​​​രാ​​​​​​ണു മ​​​​​​രി​​​​​​ച്ച​​​​​​ത്. കാ​​​​​​ർ ഓ​​​​​​ടി​​​​​​ച്ചി​​​​​​രു​​​​​​ന്ന ആ​​​​​​ദി​​​​​​ത്യ​​​​​​ൻ (23), ഋ​​​​​​ഷി (24), ജി​​​​​​തി​​​​​​ൻ (21) എ​​​​​​ന്നി​​​​​​വ​​​​​​ർ​​​​​​ക്കാ​​​​​​ണു പ​​​​​​രി​​​​​​ക്കേ​​​​​​റ്റ​​​​​​ത്.


ശ​​​​​​നി​​​​​​യാ​​​​​​ഴ്ച രാ​​​​​​ത്രി 11 ഓ​​​​​​ടെ​​​​​​യാ​​​​​​യി​​​​​രു​​​​​ന്നു അ​​​​​​പ​​​​​​ക​​​​​​ടം. ക​​​​​​ല്ലി​​​​​​ങ്ക​​​​​​ലി​​​​​​നും ക​​​​​​രി​​​​​​ങ്ക​​​​​​ര​​​​​​പ്പു​​​​​​ള്ളി​​​​​​ക്കും ഇ​​​​​​ട​​​​​​യി​​​​​​ൽ ക​​​​​​നാ​​​​​​ൽ​​​​​​പാ​​​​​​ലം എ​​​​​​ത്തും​​​​​​മു​​​​​​ന്പാ​​​​​​ണ് പ​​​​​​ന്നി റോ​​​​​​ഡി​​​​​​നു കു​​​​​​റു​​​​​​കെ​​​ ചാ​​​​​​ടി​​​​​​യ​​​​​​ത്. നി​​​​​​യ​​​​​​ന്ത്ര​​​​​​ണം വി​​​​​​ട്ട കാ​​​​​​ർ റോ​​​​​​ഡ​​​​​​രി​​​​​​കി​​​​​​ലെ മ​​​​​​ര​​​​​​ത്തി​​​​​​ലി​​​​​​ടി​​​​​​ച്ച് പാ​​​​​​ട​​​​​​ത്തേ​​​​​​ക്ക് മ​​​​​​റി​​​​​​യു​​​​​​ക​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു. മൂ​​​​​​ന്നു​​​​​​പേ​​​​​​രും സം​​​​​​ഭ​​​​​​വ​​​​​​സ്ഥ​​​​​​ല​​​​​​ത്ത് ​​​മ​​​​​​രി​​​​​​ച്ചു.


കാ​​​​​​ർ നി​​​​​​യ​​​​​​ന്ത്ര​​​​​​ണം​​​​വി​​​​​​ട്ട് മ​​​​​​ര​​​​​​ത്തി​​​​​​ലി​​​​​​ടി​​​​​​ച്ചാ​​​​​​ണോ കാ​​​​​​ട്ടു​​​​​​പ​​​​​​ന്നി കു​​​​​​റു​​​​​​കെ ചാ​​​​​​ടി​​​​​​യാ​​​​​​ണോ അ​​​​​​പ​​​​​​ക​​​​​​ടം സം​​​​​​ഭ​​​​​​വി​​​​​​ച്ച​​​​​​തെ​​​​​​ന്ന് പ​​​​​​രി​​​​​​ശോ​​​​​​ധി​​​​​​ക്കു​​​​​​മെ​​​​​​ന്ന് വ​​​​​​നം​​​​​​മ​​​​​​ന്ത്രി എ.​​​​​​കെ. ശ​​​​​​ശീ​​​​​​ന്ദ്ര​​​​​​ൻ പ​​​​​​റ​​​​​​ഞ്ഞു.


മൃ​​​​​​ത​​​​​​ദേ​​​​​​ഹ​​​​​​ങ്ങ​​​​​​ൾ ജി​​​​​​ല്ലാ ആ​​​​​​ശു​​​​​​പ​​​​​​ത്രി​​​​​​യി​​​​​​ൽ പോ​​​​​​സ്റ്റ്മോ​​​​​​ർ​​​​​​ട്ടം ന​​​​​​ട​​​​​​ത്തി ബ​​​​​​ന്ധു​​​​​​ക്ക​​​​​​ൾ​​​​​​ക്കു വി​​​​​​ട്ടു​​​​​​ന​​​​​​ൽ​​​​​​കി. ബി​​​​​​ടെ​​​​​​ക് ഓ​​​​​​ട്ടോ​​​​​​മൊ​​​​​​ബൈ​​​​​​ൽ വി​​​​​​ദ്യാ​​​​​​ർ​​​​​​ഥി​​​​​​യാ​​​​​​ണ് സ​​​​​​നൂ​​​​​​ഷ്. അ​​​​​​മ്മ: ധ​​​​​​ന്യ. സ​​​​​​ഹോ​​​​​​ദ​​​​​​ര​​​​​​ൻ: ധ​​​​​​നു​​​​​​ഷ്. കൊ​​​​​​ച്ചി​​​​​​യി​​​​​​ൽ സോ​​​​​​ഫ്റ്റ്‌​​​വേ​​​ർ ​​​ എ​​​​​​ൻ​​​​​​ജി​​​​​​നി​​​യ​​​​​​റാ​​​​​​ണു രോ​​​​​​ഹ​​​​​​ൻ ര​​​​​​ഞ്ജി​​​​​​ത്ത്. അ​​​​​​മ്മ: ലീ​​​​​​ന നാ​​​​​​യ​​​​​​ർ. ആ​​​​​​റു മാ​​​​​​സം മു​​​​​​ന്പാ​​​​​​ണ് രോ​​​​​​ഹ​​​​​​ൻ ര​​​​​​ഞ്ജി​​​​​​ത്തി​​​​​​ന്‍റെ അ​​​​​​ച്ഛ​​​​​​ൻ ഡോ. ​​​​​​ര​​​​​​ഞ്ജി​​​​​​ത്ത് മ​​​​​​രി​​​​​​ച്ച​​​ത്. ഡെ​​​​​​ന്‍റ​​​​​​ൽ ഡോ​​​​​​ക്‌​​​ട​​​​​​റാ​​​​​​ണു ലീ​​​​​​ന. ഇ​​​​​​വ​​​​​​രു​​​​​​ടെ ഏ​​​​​​ക​​​​​​മ​​​​​​ക​​​​​​നാ​​​​​​ണ് രോ​​​​​​ഹ​​​​​​ൻ ര​​​ഞ്ജി​​​ത്. നൂ​​​​​​റ​​​​​​ണി​​​​​​യി​​​​​​ലു​​​​​​ള്ള അ​​​​​​ച്ഛ​​​​​​ൻ സ​​​​​​ന്തോ​​​​​​ഷി​​​​​​ന്‍റെ വ​​​​​​ർ​​​​​​ക്ക് ഷോ​​​​​​പ്പി​​​​​​ലാ​​​​​​ണ് രോ​​​​​​ഹ​​​​​​ൻ സ​​​​​​ന്തോ​​​​​​ഷ് ജോ​​​​​​ലി ചെ​​​​​​യ്യു​​​​​​ന്ന​​​​​​ത്. അ​​​​​​മ്മ: കെ. ​​​​​​മ​​​​​​ഞ്ജു ക​​​​​​ണ്ണാ​​​​​​ടി ഹൈ​​​​​​സ്കൂ​​​​​​ളി​​​​​​ൽ അ​​​​​​ധ്യാ​​​​​​പി​​​​​​ക​​​​​​യാ​​​​​​ണ്. സ​​​​​​ഹോ​​​​​​ദ​​​​​​ര​​​​​​ങ്ങ​​​​​​ൾ: രോ​​​​​​ഹി​​​​​​ത്ത്, യ​​​​​​ഹി​​​​​​ത്ത്.

Kerala

ടി​പ്പ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു; യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം

മ​ല​പ്പു​റം: ടി​പ്പ​ർ ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. മ​ല​പ്പു​റം വാ​ണി​യ​മ്പ​ല​ത്തു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രു​തു​ങ്ങ​ൽ സ്വ​ദേ​ശി ന​ന്ദ​ൻ (23) ആ​ണ് മ​രി​ച്ച​ത്.

വീ​ട്ടി​ൽ നി​ന്ന് പാ​ൽ വാ​ങ്ങാ​ൻ പോ​യ​താ​യി​രു​ന്നു ന​ന്ദ​ൻ.​മൃ​ത​ദേ​ഹം മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. വ​ണ്ടൂ​രി​ലെ ഒ​രു ക​ച്ച​വ​ട സ്ഥാ​പ​ന​ത്തി​ൽ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു ന​ന്ദ​ൻ.

Kerala

പിക്കപ് വാനിടിച്ച് സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു

നെ​​​ടു​​​മ്പാ​​​ശേ​​​രി: ദേ​​​ശീ​​​യ​​​പാ​​​ത​​​യി​​​ൽ ചെ​​​റി​​​യ വാ​​​പ്പാ​​​ല​​​ശേ​​​രി​​​യ്ക്കു സ​​​മീ​​​പം നി​​​യ​​​ന്ത്ര​​​ണം വി​​​ട്ട പി​​​ക്ക​​​പ് വാ​​​നി​​​ടി​​​ച്ച് ത​​​മി​​​ഴ്നാ​​​ട് സ്വ​​​ദേ​​​ശി​​​യാ​​​യ സെ​​​ക്യൂ​​​രി​​​റ്റി ജീ​​​വ​​​ന​​​ക്കാ​​​ര​​​ൻ മ​​​രി​​​ച്ചു.

മ​​​ധു​​​ര മേ​​​ലൂ​​​ർ മ​​​ധു​​​രാ​​​മ​​​ലിം​​​ഗ​​​പ​​​ട്ടി താ​​​ണി​​​യ​​​മം​​​ഗ​​​ല​​​ത്ത് പാ​​​ൽ​​​പാ​​​ണ്ടി​​​യു​​​ടെ മ​​​ക​​​ൻ നാ​​​ഗ​​​രാ​​​ജ​​​ൻ (43) ആ​​​ണു മ​​​രി​​​ച്ച​​​ത്. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 7.15ഓ​​​ടെ​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.

Kerala

ആ​റ​ളം ഫാ​മി​ൽ മി​ന്ന​ലേ​റ്റ് ഒരാൾ മ​രി​ച്ചു

ഇ​​​രി​​​ട്ടി: ആ​​​റ​​​ളം ഫാ​​​മി​​​ൽ ക​​​ള്ളു ചെ​​​ത്ത് ജോ​​​ലി​​​ക്കി​​​ടെ തൊ​​​ഴി​​​ലാ​​​ളി മി​​​ന്ന​​​ലേ​​​റ്റു മ​​​രി​​​ച്ചു. കൂ​​​ടെ​​​യു​​​ണ്ടാ​​​യി​​​രു​​​ന്ന മ​​​റ്റൊ​​​രു തൊ​​​ഴി​​​ലാ​​​ളി​​​ക്ക് പ​​​രി​​​ക്കേ​​​റ്റു. ആ​​​റ​​​ളം പു​​​ന​​​ര​​​ധി​​​വാ​​​സ മേ​​​ഖ​​​ല​​​യി​​​ലെ പ​​​ന്ത്ര​​​ണ്ടാം ബ്ലോ​​​ക്കി​​​ലെ താ​​​മ​​​സ​​​ക്കാ​​​ര​​​നും ഊ​​​രു​​​മൂ​​​പ്പ​​​നു​​മാ​​യ രാ​​​ജീ​​​വ​​​നാ​​​ണ് (53) മ​​​രി​​​ച്ച​​​ത്. ചെ​​​ത്തു​​തൊ​​​ഴി​​​ലാ​​​ളി​​​യാ​​​യ ബി​​​നു ഈ​​​രാ​​​യി​​​ക്കാ​​​ണ് (42) പ​​​രി​​​ക്കേ​​​റ്റ​​​ത്. ഇ​​​വ​​​ർ​​​ക്കൊ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന മു​​​ഴ​​​ക്കു​​​ന്ന് സ്വ​​​ദേ​​​ശി വി​​​ജേ​​​ഷ് പ​​​രി​​​ക്കേ​​​ൽ​​​ക്കാ​​​തെ ര​​​ക്ഷ​​​പ്പെ​​​ട്ടു.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ഒ​​​ന്നാം ബ്ലോ​​​ക്കി​​​ലാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. ക​​​ള്ളു ചെ​​​ത്തി​​​യ ശേ​​​ഷം തെ​​​ങ്ങി​​​ൽ നി​​​ന്നി​​​റ​​​ങ്ങി മൂ​​​വ​​​രും ന​​​ട​​​ന്നു പോ​​​കു​​​ന്ന​​​തി​​​നി​​​ടെ രാ​​​ജീ​​​വ​​​ന് മി​​​ന്ന​​​ലേ​​​ൽ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. മി​​​ന്ന​​​ലേ​​​റ്റ് രാ​​​ജീ​​​വ​​​ൻ തെ​​​റി​​​ച്ചു​​വീ​​​ണു. ഫാ​​​മി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന മ​​​റ്റു തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ രാ​​​ജീ​​​വ​​​നെ​​​യും ബി​​​നു​​​വി​​​നെ​​​യും ഇ​​​രി​​​ട്ടി​​​യി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും രാ​​​ജീ​​​വ​​​ൻ ​മ​​​രി​​​ച്ചു.

ബി​​​നു​​​വി​​​ന്‍റെ പ​​​രി​​​ക്ക് ഗു​​​രു​​​ത​​​ര​​​മ​​​ല്ലെ​​​ന്ന് ആ​​​ശു​​​പ​​​ത്രി അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു. രാ​​​ജീ​​​വ​​​ന്‍റെ മൃ​​​ത​​​ദേ​​​ഹം പോ​​​സ്റ്റ് മോ​​​ർ​​​ട്ട​​​ത്തി​​​നാ​​​യി പ​​​രി​​​യാ​​​ര​​​ത്തെ ക​​​ണ്ണൂ​​​ർ ഗ​​​വ. മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ലേ​​​ക്ക് മാ​​​റ്റി. ഗീ​​​ത​​​യാ​​​ണ് രാ​​​ജീ​​​വ​​​ന്‍റെ ഭാ​​​ര്യ. ഋ​​​തു​​​രാ​​​ഗ്, അ​​​ജു​​​ൽ രാ​​​ജ് എ​​​ന്നി​​​വ​​​ർ മ​​​ക്ക​​​ളാ​​​ണ്.

Kerala

ട്രെയ്‌ലറില്‍ നിന്ന് കാര്‍ ഇറക്കുന്നതിനിടെ ലോറിക്കിടയില്‍പ്പെട്ട് ജീവനക്കാരന്‍ മരിച്ചു

കൊ​ച്ചി: ട്രെ​യി​ല​റി​ല്‍ നി​ന്ന് കാ​ര്‍ ഇ​റ​ക്കു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം​ വി​ട്ട കാ​റി​നും ലോ​റി​ക്കും ഇ​ട​യി​ല്‍​ക്കു​രു​ങ്ങി ഷോ​റൂം ജീ​വ​ന​ക്കാ​ര​ന്‍ മ​രി​ച്ചു. മ​ട്ടാ​ഞ്ചേ​രി പാ​ണ്ടി​ക്കു​ടി സ്വ​ദേ​ശി ആ​ന്‍റ​ണി സേ​വ്യ​ര്‍ (റോ​ഷ​ൻ 36) ആ​ണ് മ​രി​ച്ച​ത്.

കാ​ര്‍ ഇ​റ​ക്കാ​നെ​ത്തി​യ യൂ​ണി​യ​ന്‍ തൊ​ഴി​ലാ​ളി​ക്ക് പ​രി​ക്കേ​റ്റു. കാ​ര്‍ ഓ​ടി​ച്ച എ​റ​ണാ​കു​ളം സ്വ​ദേ​ശി അ​ന്‍​ഷാ​ദി​നെ പ്ര​തി​ചേ​ര്‍​ത്ത് പാ​ലാ​രി​വ​ട്ടം പോ​ലീ​സ് കേ​സെ​ടു​ത്തു. പു​തി​യ ആ​ഡം​ബ​ര കാ​റാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.

കു​ണ്ട​ന്നൂ​രി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന കാ​ര്‍ വി​ത​ര​ണ ക​മ്പ​നി​യി​യു​ടെ പാ​ലാ​രി​വ​ട്ടം ച​ളി​ക്ക​വ​ട്ട​ത്തെ ഗോ​ഡൗ​ണി​ല്‍ ഞാ​യ​റാ​ഴ്ച രാ​ത്രി 11.30-നാ​യി​രു​ന്നു അ​പ​ക​ടം. സി​ഐ​ടി​യു യൂ​ണി​യ​ന്‍ അം​ഗം അ​നീ​ഷി​നാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​യാ​ള്‍ പാ​ലാ​രി​വ​ട്ട​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

ആ​ന്‍റ​ണി​യും അ​നീ​ഷും അ​ന്‍​ഷാ​ദും മ​റ്റൊ​രാ​ളു​മാ​ണ് ട്രെ​യ്‌​ല​റി​ല്‍ നി​ന്നും കാ​ര്‍ ഇ​റ​ക്കാ​നെ​ത്തി​യ​ത്. അ​ന്‍​ഷാ​ദ് വാ​ഹ​നം ഇ​റ​ക്കി​യ​പ്പോ​ള്‍ സൈ​ഡ് പ​റ​ഞ്ഞു കൊ​ടു​ക്കു​ക​യാ​യി​രു​ന്നു ആ​ന്‍റ​ണി. ഇ​തി​നി​ടെ വാ​ഹ​ന​ത്തി​ന്റെ നി​യ​ന്ത്ര​ണം​വി​ട്ട് പി​ന്നോ​ട്ട് വ​ന്നു.

ഈ ​സ​മ​യം റാ​മ്പി​ല്‍ നി​ല്‍​ക്കു​ക​യാ​യി​രു​ന്ന ആ​ന്‍റ​ണി​ക്ക് മാ​റാ​ന്‍ സാ​ധി​ച്ചി​ല്ല. ഒ​പ്പ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അ​നീ​ഷി​ന് ഓ​ടി മാ​റാ​നാ​യി. എ​ന്നാ​ല്‍ ആ​ന്‍റ​ണി സ​മീ​പ​ത്ത് നി​റു​ത്തി​യി​ട്ടി​രു​ന്ന ലോ​റി​ക്കും കാ​റി​നും ഇ​ട​യി​ല്‍​പ്പെ​ടു​ക​യാ​യി​രു​ന്നു.

ലോ​റി​യി​ല്‍ ത​ട്ടി സ​മീ​പ​ത്തെ പോ​സ്റ്റി​ല്‍ ഇ​ടി​ച്ചാ​ണ് കാ​ര്‍ നി​ന്ന​ത്. ഇ​രു​വ​രെ​യും ഉ​ട​ന്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ആ​ന്‍റ​ണി​യു​ടെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​ന​ല്‍​കി​യ ആ​ന്‍റ​ണി​യു​ടെ മൃ​ത​ദേ​ഹം ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​ന​സ്ര​ത്ത് തി​രു​കു​ടും​ബ ദേ​വാ​ല​യ സെ​മി​ത്തേ​രി​യി​ല്‍ സം​സ്‌​ക​രി​ച്ചു. ഷെ​ല്‍​മ ആ​ണ് ഭാ​ര്യ. മ​ക്ക​ള്‍: ആ​ന്‍​സി​യ റോ​ഷ​ന്‍, എ​വി​ലി​ന്‍റേ​ഷ​ന്‍.

Latest News

Corehub Up