x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​നും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു; ര​ണ്ടു പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം


Published: March 14, 2026 11:08 PM IST | Updated: March 14, 2026 11:12 PM IST

റാ​ന്നി: മി​നി വാ​നും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ടു പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം. പു​ന​ലൂ​ർ - മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന പാ​ത​യി​ൽ പ്ലാ​ച്ചേ​രി​ക്ക് സ​മീ​പ​മു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഇ​ട​മ​ൺ വാ​ക​ത്താ​നം സ്വ​ദേ​ശി​ക​ളാ​യ മാ​മൂ​ട്ടി​ൽ ഏ​ബ്ര​ഹാം വ​ർ​ഗീ​സ് (55), ക​ടു​വും​തു​രു​ത്തേ​ൽ മാ​ത്യു ജേ​ക്ക​ബ് (45) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ശ​നി​യാ​ഴ്ച രാ​ത്രി 7.30 നാ​യി​രു​ന്നു സം​ഭ​വം. ഹോ​ട്ട​ലി​ൽ നി​ന്നും പാ​ഴ്സ​ൽ വാ​ങ്ങി​യ ശേ​ഷം ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​തി​നി​ടെ മി​നി വാ​ൻ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കും.

Tags : accident death ranny pathanamthitta

Recent News

Corehub Up