x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രതിഷേധത്തിനിടെ പൊലീസിനെ ആക്രമിച്ച കേസ്: എസ്എഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ

വെബ് ഡെസ്ക്
Published: September 3, 2026 10:06 AM IST | Updated: September 3, 2026 10:06 AM IST

എ​​​സ്എ​​​ഫ്ഐ സെ​​​ക്ര​​​ട്ടേ​റി​​​യറ്റി​​​ലേ​​​ക്ക് ന​​​ട​​​ത്തി​​​യ മാ​​​ർ​​​ച്ചി​​​ലെ സം​​​ഘ​​​ർ​​​ഷം

തിരുവനന്തപുരം: സെക്രട്ടേറിയേറ്റിലേക്ക് നടത്തിയ പ്രതിഷേധത്തിനിടെ പൊലിസിനെ ആക്രമിച്ച കേസിൽ ഒരു എസ്എഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ. എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് അംഗം മനേഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്..

കേരള സർവകലാശാല ആസ്ഥാനത്തേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിലെ പൊലിസ് നടപടിയിൽ പ്രതിഷേധിച്ചായിരുന്നു എസ്എഫ്ഐയുടെ സെക്രട്ടറിയേറ്റ് മാർച്ച്. പ്രതിഷേധം അക്രമാസക്തമായതോടെ കന്‍റോൺമെന്‍റ് അസി. കമ്മിഷണർക്കടക്കം മർദനമേല്ക്കുകയായിരുന്നു.

അതേസമയം, എസ്എഫ്ഐ പ്രവർത്തകർക്കെതിരെ വധശ്രമം ചുമത്തിയതിനെതിരെ പൊലീസ് ആസ്ഥാനത്തേക്ക് എസ്എഫ്ഐ ഇന്ന് പ്രതിഷേധ മാർച്ച് നടത്തും.

Tags : SFI Activist Arrest Assault Police Protest

Recent News

Corehub Up