x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മദ്യലഹരിയിൽ യുവാവിനെ വെട്ടിപ്പരിക്കേൽപിച്ച പ്രതി പിടിയിൽ

വെബ് ഡെസ്ക്
Published: September 3, 2026 12:54 PM IST | Updated: September 3, 2026 12:54 PM IST

പ്രതീകാത്മക ചിത്രം

കോഴിക്കോട്: മദ്യലഹരിയിലെ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ വെട്ടിപ്പരിക്കേല്‍പിച്ചയാൾ പിടിയിൽ. കോഴിക്കോട് മുക്കം തോട്ടുമുക്കം മൈസൂര്‍പറ്റ സ്വദേശി സുഭാഷ് ആണ് പിടിയിലായത്.

ജയനെയാണ് സുഭാഷ് വെട്ടിപ്പരിക്കേൽപിച്ചത്. തലയ്ക്കും ചെവിലും വെട്ടേറ്റ ജയനെ സമീപത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ഇരുവരും മദ്യലഹരിയില്‍ ആയിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. മുക്കം പൊലിസാണ് സുബാഷിനെ അറസ്റ്റ് ചെയ്തത്.

Tags : Suspect Arrested YoungMan Intoxicated Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs

Recent News

Corehub Up