ബിസ്മാർക്ക് നഗരത്തിലെ പീസ് പാർക്കിൽ സ്ഥാപിച്ച ഗാന്ധിയുടെ പൂർണകായപ്രതിമ.
സിയാറ്റിൽ: ഗാന്ധിജിയുടെ പൂർണകായ പ്രതിമ അമേരിക്കയിനെ നോർത്ത് ഡക്കോട്ട സംസ്ഥാനത്ത് സ്ഥാപിച്ചു. തലസ്ഥനമായ ബിസ്മാർക്ക് നഗരത്തിന്റെ മധ്യഭാഗത്ത് പീസ് പാർക്കിലാണ് പ്രതിമ.
നോർത്ത് ഡക്കോട്ടയിലെ ഇന്ത്യൻ സമൂഹത്തിന്റെ പിന്തുണയോടെ സിയാറ്റിലിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലാണ് പ്രതിമ സ്ഥാപിച്ചത്. സംസ്ഥാനത്തെ ആദ്യ പൂർണകായ ഗാന്ധിപ്രതിമയാണിത്.
Tags : NorthDakota NorthDecotta GandhiStatue US Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash